
പറപ്പൂർ: പറപ്പൂർ പഞ്ചായത്തിലെ പൊതുസ്മശാനമെന്ന ജനങ്ങളുടെ ദീർഘകാല ആവശ്യം എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. പറപ്പൂരിൽ വെച്ച് നടന്ന പാർട്ടി പഞ്ചായത്ത് പ്രതിനിധി സമ്മേളനത്തിലാണ് ഈ ആവശ്യമുന്നയിച്ചത്. സമ്മേളനം ജില്ലാ സെക്രട്ടറി ഇബ്റാഹീം കുട്ടി മംഗലം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്നും, മലപ്പുറം ജില്ലാ വിഭജനം ഉൾപ്പെടെയുള്ള ജനകീയ ആവശ്യങ്ങളിൽ സർക്കാർ ഉടൻ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ ഏറ്റെടുത്ത് ജനകീയ ഇടപെടലുകളും സാമൂഹിക നീതിക്കായുള്ള പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. 2026–2029 കാലയളവിലേക്കുള്ള പുതിയ പഞ്ചായത്ത് ഭാരവാഹികളായി മുഹമ്മദ് നജീബ് കെ (പ്രസിഡന്റ്), അൻവർ സാദത്ത് (സെക്രട്ടറി), ഫൈസൽ ടി.ടി (ട്രഷറർ), മുഹമ്മദ് ബഷീർ ടി, താഹിറ ടീച്ചർ (വൈസ് പ്രസിഡന്റുമാർ), മുനീർ എ.പി, ഹാജറ ടീച്ചർ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
