
വേങ്ങര: ചേറൂർ കഴുകൻചിന മൈത്രി ഗ്രാമം റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച ‘മൈത്രി ഫെസ്റ്റ് 26’ അക്ഷരാർത്ഥത്തിൽ ഒരു ഗ്രാമോത്സവമായി മാറി. ഞായറാഴ്ച രാവിലെ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ വിളംബര ഘോഷയാത്രയും ചെണ്ടമേളവും നടത്തിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുളിക്കൽ സമീറ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മൈത്രി ഗ്രാമം ഓർഗനൈസർ പുല്ലമ്പലവൻ അബ്ദുൽനാസർ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സെഷനുകളിൽ കോർവ (CORWA) മലപ്പുറം ജില്ലാ പ്രസിഡന്റ് ഒ.എം.എ റഷീദ് മഞ്ചേരി, പുല്ലമ്പലവൻ ബഷീർ (പാലിയേറ്റീവ് കെയർ), മുഹമ്മദ് സിയാദ് (എക്സൈസ്), വേങ്ങര പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് (ഓപ്പറേഷൻ തൂഫാൻ) എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. വാർഡ് മെമ്പറും മൈത്രി ഗ്രാമവാസിയുമായ സുബൈദ ഇസ്മായിൽ, മുൻ വാർഡ് മെമ്പർ സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പുല്ലമ്പലവൻ മുജീബ് റഹ്മാൻ സ്വാഗതവും കാപ്പിൽ ജമാൽ നന്ദിയും പറഞ്ഞു. മറ്റ് നിരവധി ഗ്രാമവാസികളും ചടങ്ങിൽ സംബന്ധിച്ചു. ഉച്ചയ്ക്ക് ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും നേതൃത്വത്തിൽ ഗ്രൂപ്പ് ഡാൻസ്, ദഫ്മുട്ട്, പാട്ടുകൾ, കോൽക്കളി തുടങ്ങി സ്കൂൾ കലോത്സവത്തെ വെല്ലുന്ന രീതിയിലുള്ള വിവിധ കലാപരിപാടികൾ അരങ്ങേറി. കായിക മത്സരങ്ങൾക്കും ആവേശകരമായ വടംവലി മത്സരത്തിനും ശേഷമാണ് ഫെസ്റ്റ് സമാപിച്ചത്. ചിട്ടയായ സംഘാടനവും ഗ്രാമവാസികളുടെ മികച്ച പങ്കാളിത്തവും കൊണ്ട് ഗ്രാമോത്സവം ശ്രദ്ധേയമായി.
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
