Friday, January 16News That Matters

Author: admin

ഉന്നത വിദ്യാഭ്യാസ സ്ഥാപനം അവാർഡ് പി എസ് എം ഒ കോളേജിന്

TIRURANGADI
തിരുരങ്ങാടി: സംസ്ഥാനത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള സർക്കാറിൻ്റെ അവാർഡ് തിരൂരങ്ങാടി പി എസ് എം ഒ കോളേജിന്. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.നിസാമുദ്ദീൻ, എൻ സി സി അണ്ടർ ഓഫീസർമാരായ നാഫിഹ് എൻ സി, സൽവ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഇത് തുടർച്ചയായി അഞ്ചാം തവണയാണ് പി എസ് എം ഒ കോളേജ് ഈ അവാർഡ് ഏറ്റുവാങ്ങുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കോയ പാപ്പ മക്കാം ഏരിയ യുവജന കൂട്ടായ്മ സ്വാതന്ത്ര ദിനം ആഘോഷിച്ചു

VENGARA
വേങ്ങര എസ് എസ് റോഡ് കോയ പാപ്പ മക്കാം ഏരിയ യുവജന കൂട്ടായ്മ സ്വാതന്ത്ര ദിനം ആഘോഷിച്ചു എല്ലാ വർഷങ്ങളിലും നടത്താറുള്ളത്പോലെ ഈ വർഷവും സ്വാതന്ത്രദിന ആഘോഷ പരിപാടി വിപുലമായി നടന്നു. പതാക ഉയർത്തുകയും അതോടൊപ്പം പായസം വിതരണം നടത്തുകയും ചെയ്തു. Ex miltary യും വേങ്ങരയിലെ Home guard ആയ കരീം പതാക ഉയർത്തി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ജാമിഅ ദാറുൽ മആരിഫിൽ 78 ആം സ്വാതന്ത്ര്യദിനാഘോഷം

VENGARA
വേങ്ങര വലിയോറ ജാമിഅ ദാറുൽ മആരിഫിൽ സ്റ്റുഡൻസ് യൂണിയൻ 78 ആം സ്വാതന്ത്ര്യദിനാഘോഷം പരിപാടി ഉസ്താദ് ഒക്കെ അബ്ദുൽ ഖാദർ ബാഖവി പതാക ഉയർത്തി സ്വാതന്ത്ര്യദിന സമ്മേളനം ഭക്ഷ്യവിജിലൻസ് സമിതി അംഗം പി എച്ച് ഫൈസൽ ഉദ്ഘാടനം ചെയ്തുചീഫ് ഗസ്റ്റ് റിയാസ് മുക്കോളി സ്വാതന്ത്ര്യ ദിന സന്ദേശം നടത്തി, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം ഹാരിസ് മാളിയേക്കൽ നിർവഹിച്ചു സോഷ്യൽ അസീസ്, പരങ്ങോടത്ത് മുസ്തഫ ആശംസകൾ നിർവഹിച്ചു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ കലാപരിപാടികൾ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഇന്ത്യ രാജ്യത്തിന്റെ 78 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

TIRURANGADI
കൊളപ്പുറം സൗത്ത് കോൺഗ്രസ് കമ്മിറ്റി രാജ്യത്തിന്റെ എഴുപത്തിഎട്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു നാട്ടിലെ കാരണവന്മാരായ അബുക്ക മതാരി, ആലിഹാജി കറുത്തോൻ, കുഞ്ഞിമുഹമ്മദ് കല്ലൻ എന്നിവർ ചേർന്ന് പതാക ഉയർത്തി റിയാസ് കല്ലൻ, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വാർഡ് മെമ്പർ സജിന അൻവർ, അഷ്റഫ് ആവയിൽ, ഷാഫി ഷാരത്ത്, അബ്ദു എൻ, അൻവർ ഷാൻ ആവയിൽ, ബഷീർ ചാരത്ത്, അശോകൻ സി, മുജീബ് എൻ, രാധാകൃഷ്ണൻ ചാനത്, അസ്ലം വികെ , ജംഷീർ സി ഉണ്ണി കുന്നത്ത്, മൂസക്കുട്ടി കല്ലൻ, അഫസൽ എ, സബാദ് കെ, ആഷിക് ഇ, യാസർ എൻ എം, എന്നിവർ സംബന്ധിച്ചു മധുര വിതരണവും നടത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പാക്കടപ്പുറായ ആംബുലൻസ് ഉദ്ഘടനം നിർവഹിച്ചു.

VENGARA
പാക്കടപ്പുറായ : വ്യാപാരി വ്യവസായി ഏകോപന സമിതി പാക്കടപ്പുറായ യൂണിറ്റ് പുറത്തിറക്കിയ ആംബുലൻസ് ന്റെ താക്കോൽ വേങ്ങര sub inspector സുരേഷ് സർ പാക്കടപ്പുറായ അങ്ങാടിയിൽ വെച്ച് നടന്ന ഉദ്ഘടന പരിപാടിയിൽ ഏറ്റുവാങ്ങി ജില്ല സെക്രട്ടറി കണിയാടത് ബഷീർ നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി സൈദു p സ്വാഗതം ആശംസിച്ചു യൂണിറ്റ് പ്രസിഡന്റ്‌ M അബ്ദുറഹ്മാൻകുട്ടി അധ്യക്ഷത വഹിച്ചു, kkh തങ്ങൾ, സൈനുദ്ധീൻ ഹാജി, മജീദ് അച്ഛനമ്പലം, അസീസ് ഹാജി വേങ്ങര, ഇബ്രാഹിം ബാവ കുന്നുംപുറം,യൂസഫ് AV, സൈദലവി ഹാജി എ ആർ നഗർ, അസിസ് മുസ്‌ലിയാർ, AP അബുബകർ, റാഫി വെട്ടം തുടങ്ങി യവർ ആശംസകൾ അർപ്പിച്ചു,E V സുരേഷ് നന്ദി രേഖപ്പെടുത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പൗരസമിതിയുടെ ആഭിമുഖ്യത്തിൽ. 78-ാംസ്വാതന്ത്ര്യ ദിനാഘോഷം ആഘോഷിച്ചു

VENGARA
വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ. 78-ാംസ്വാതന്ത്ര്യ ദിനാഘോഷം. വേങ്ങര ടൗണിൽ ആഘോഷിച്ചു. പ്രസിഡൻറ് എം കെ റസാക്ക് പതാക ഉയർത്തി. രാജ്യത്തിൻറെ ഭരണഘടനയും ജനങ്ങളുടെ ഐക്യവും മതേതരത്വവും ഫെഡറൽ തത്വങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ. സംരക്ഷിച്ചു കൊണ്ടും മാത്രമേ രാജ്യത്തിൻറെ വികസനവും പുരോഗതിയും സാധ്യമാകൂ എന്നതുകൊണ്ട് ഈ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചു നിർത്താൻ എല്ലാവരും ഐക്യത്തോടെ പോരാടണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ എം.എ അസീസ് ഹാജി സോഷ്യൽ ട്രാവൽസ് ) സ്വാതന്ത്ര്യ ദിന പ്രതിഞ്ജചൊല്ലി കൊടുത്തു. സി എച്ച് സൈനുദ്ദീൻ സ്വാഗതം പറഞ്ഞു. കോയാമു എ.കെ, എം ടി മുഹമ്മദലി, കിവി താജുദ്ദീൻ, കെ സി മുരളി, സിറാജ് കീരി, എം ടി കരീം, പി കെ ഉമ്മർ കുട്ടി, കെ സി രാജൻ, എ കെ ഹംസ. തങ്ങൾ വേങ്ങര, നജ്മുദ്ദീൻ താഴങ്ങാടി എകെ നജീബ്, സി.ടി മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു. ടൗണിൽ മധുര പലഹാരങ്ങളുടെ വിതരണം അലങ്കാർ മോഹൻ നിർവ്വഹിച്ചു. ന...

ഡൈമേസ് ക്ലബിൻ്റെ നേത്രത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

VENGARA
ഡൈമേസ് ക്ലബിൻ്റെ നേത്രത്വത്തിൽ കുന്നുംപുറം അങ്ങാടിയിൽ ക്ലബ് പ്രസിഡണ്ട് ഫൈസൽ പി കെ ദേശീയ പതാക ഉയർത്തി പി പി ബഷീർ ,പ്രേമൻ, എറമങ്ങാട്ട് സതീഷൻ, കെ കെ ബാപ്പു, ഹരിദാസൻ, സി അലവി കരീം കാമ്പ്രൻ, തുടങ്ങിയവർ പങ്കെടുത്തു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വേങ്ങര സ്റ്റേഷനിലെ സിറാജുദ്ധീൻ അർഹനായി

KERALA NEWS
പോലീസ് സേനയിലെ മികച്ച സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രി യുടെ പോലീസ് മെഡലിന് പെരുവള്ളൂർ കാടപ്പടി സ്വദേശി കൊറലോട്ടി സിറാജുദ്ധീൻ അർഹനായി. വേങ്ങര പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസർ ആയി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ Commendation ലെറ്റർ, ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദന പത്രം,130 ഓളം ഗുഡ് സർവീസ് എൻട്രി എന്നീ പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലും അംഗമായ ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം.

NATIONAL NEWS
78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച്‌ കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപില്‍ ആദരം അര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളില്‍ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവർക്കൊപ്പം നില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊളോണിയല്‍ ഭരണത്തിനെതിരെ നീണ്ട പോരാട്ടം രാജ്യം നടത്തി. സ്വാതന്ത്ര്യമെന്ന ഒരേ ഒരു ലക്ഷ്യമേ ആ പോരാട്ടത്തിനുണ്ടായിരുന്നുള്ളൂ. 2047ല്‍ വികസിത ഭാരതമെന...

വേങ്ങര പാലിയേറ്റീവ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

VENGARA
രാജ്യത്തിന്റെ 78 - മത് സ്വാതന്ത്ര്യ ദിനം വേങ്ങര പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിൽ ആഘോഷിച്ചു. പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ പതാക ഉയർത്തി. തൊട്ടശ്ശേരി മൊയ്‌ദീൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.കുഞ്ഞാലി മാസ്റ്റർ, സലാം കെ, ബഷീർ ചാലിൽ, സൈഫുന്നിസ എംകെ, അലി എം കെ, അഷ്‌റഫ്‌.പി, മുഹമ്മദ് അലി ചാലിൽ, ഹംസ എ. കെ, മുഹമ്മദ് മാളിയേക്കൽ, ജമാൽ കാപ്പിൽ, നവാസ് ശരീഫ് യു, യൂസഫ് കുറ്റാളൂർ, മുഹമ്മദ് അലി പി എന്നിവർ സംസാരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഗാർഹിക പീഡനക്കേസില്‍ മദ്രസ അധ്യാപകൻ അറസ്റ്റില്‍.

KERALA NEWS
ഗാർഹിക പീഡനക്കേസില്‍ മദ്രസ അധ്യാപകൻ അറസ്റ്റില്‍. ഭാര്യയേയും, പ്രായപൂർത്തിയാകാത്ത മക്കളേയും ഉപദ്രവിച്ച കേസില്‍ മുളവൂർ പെരുമറ്റം കുറ്റിച്ചിറ ഷാനവാസ് (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒമ്ബതിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യക്കും, മക്കള്‍ക്കും ചെലവിനു കൊടുക്കാൻ സാധിക്കാത്തതും, പ്രതിക്ക് മറ്റൊരു വിവാഹം കഴിക്കാൻ താത്പര്യമുള്ളതുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കം മർദനത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ കൈക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണത്തിനുശേഷം കടന്നുകളഞ്ഞ പ്രതിയെ താമരശ്ശേരിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിന് മുമ്ബും ഇതേ കാരണത്താല്‍ പ്രതി ആക്രമണം നടത്തിയിരുന്നതായി പരാതിക്കാരി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഗാർഹിക പീഡനം, മർദനം, കുട്ടികളെ ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റക...

സ്കൂളിൽ നിന്നും ചിക്കൻകറി കഴിച്ചു; 100 ലേറെ പേർക്ക് ഛർദ്ദി, വയറുവേദന

KERALA NEWS
കണ്ണൂർ: കണ്ണൂർ ജില്ലയിലെ തടിക്കടവ് ഗവൺമെന്‍റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികൾക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നൽകിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വയറുവേദനയും പിന്നാലെ ഛർദ്ദിയും ഉണ്ടായതെന്നാണ് വിവരം. ചിക്കൻ കറിയിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ഏകദേശം 700 ഓളം പേരാണ് ഇന്നലെ സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചത്.  ഇവരിൽ നൂറോളം പേർക്കാണ് രാത്രിയോടെ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടവരെല്ലാം ഉടൻ തന്നെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രികളിലും മറ്റുമായി ചികിത്സ തേടി. ചികിത്സയിലുള്ള പലരും ഇന്ന് രാവിലെയോടെ വീട്ടിലേക്ക് മടങ്ങിയി...

കേരളത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് ഷിബിലി സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കും.

NATIONAL NEWS
കേരളത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് ഷിബിലി സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കും. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങിൽ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറത്ത് നിന്നും നെഹ്റു യുവ കേന്ദ്ര മുൻ നാഷണൽ യൂത്ത് വോളന്റിയറും ന്യൂസാംസൺ ക്ലബ്ബ് അംഗവുമായ മുഹമ്മദ് ഷിബിലി പങ്കെടുക്കും. കേരള സിവിൽ ഡിഫൻസ് അംഗം കൂടിയായ ഷിബിലി വണ്ടൂർ പുളിയക്കോട് സ്വദേശിയാണ്. കേരളത്തിൽ നിന്ന് ആകെ മൂന്ന് പേരും ദേശീയതലത്തിൽ 68 പേരുമാണ് നെഹ്റു യുവ കേന്ദ്രയുമായി ബന്ധപ്പെട്ട് ചടങ്ങിന്റെ ഭാഗമാവുക. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തിരൂർ 15 വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
തിരൂർ പൂക്കയിൽ 15 വയസ്സുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി തിരൂർ: പൂക്കയിൽ തറയം പറമ്പിൽ മദ്രസക്ക് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവർ ഗണേശന്റെ മകൾ ശ്രുതിയെ വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ അഞ്ചുമണിയോടെയാണ് സംഭവം. തിരൂർ ബോയ്സ് ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിനിയാണ് മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം.

Sports
പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജഴ്‌സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയാവാന്‍ ഇന്ത്യന്‍ വന്‍മതിലിന് കഴിഞ്ഞിരുന്നു.പിആര്‍ ശ്രീജേഷ് ദേശീയ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലകനാകുമെന്നു ഹോക്കി ഇന്ത്യ സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് അറിയിച്ചിട്ടുണ്ട്. ‘ശ്രീജേഷ് ഇപ്പോൾ ജൂനിയർ ടീമിന്‍റെ പരിശീലകനാകാൻ പോവുകയാണ്. സീനിയർ ടീമില്‍ നിന്ന് ഞങ്ങൾ 16-ാം നമ്പർ ജഴ്‌സി പിന്‍വലിക്കുന്നു. ജൂനിയർ ടീമിന്‍റെ 16-ാം നമ്പര്‍ പിന്‍വലിക്കില്ല. ജൂനിയർ ടീമിൽ ശ്രീജേഷ് മറ്റൊരു പിആര്‍ ശ്രീജേ...

ജമ്മു കശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ആര്‍മി ക്യാപ്റ്റന് വീരമൃത്യൂ.

Breaking News
ന്യുഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ ആര്‍മി ക്യാപ്റ്റന് വീരമൃത്യൂ. കശ്മീരിലെ ദോഡ ജില്ലയില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ക്യാപ്റ്റന്‍ ദീപക് സിങ്ങാണ് വീരമൃത്യു വരിച്ചത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് വീരമൃത്യ വരിച്ചത. നാലംഗ ഭീകരസംഘമാണ് സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രദേശവാസിക്കും പരിക്കേറ്റു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് നിര്‍മ്മിത M4 റൈഫിള്‍ ഉള്‍പ്പടെ നിരവധി ആയുധങ്ങളും സൈന്യം കണ്ടെടുത്തു. ഇന്നലെ വൈകീട്ടോടെയാണ് ഭികരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് രാത്രിയിലും ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇന്ന് രാവിലെ വീണ്ടും ഏറ്റു...

അഞ്ചാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

CRIME NEWS
തൃശൂർ: ചേലക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദ് - ഷാജിത ദമ്പതികളുടെ മകൻ ആസിം സിയാദിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 10 വയസുകാരനായ ആസിം സിയാദ് ചേലക്കര എസ്എംടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർ‌ഥിയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.

Breaking News
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ  കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ധനസഹായം നല്‍കും. ഇതിനായി  പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കാണാതായ വ്യക്തികളുടെ ആശ്രിതർക്കും ധനസഹായം ഉണ്ടാകും. 70 % അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപയും അതിൽ കുറവുള്ളവർക്ക് 50000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരിത ബാധിത കുടുംബത്തിന് പ്രതിമാസം 6000 രൂപ വാടക ഇനത്തിൽ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും വാടക തുക ലഭിക്കും. സ്പോൺസർഷിപ്പ് കെട്ടിടങ്ങളിലോ സർക്കാർ സംവിധാനങ്ങളിലേക്കോ മാറുന്നവർക്ക് വാടക തുക ലഭിക്കില്ല. രേഖകൾ നഷ്ടമായവർക്ക് പുതുക്കിയ രേഖ വാങ്ങാമെന്നും ഇതിന് ഫീസ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ...

INTUC മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍

MALAPPURAM
മലപ്പുറം:ആഗസ്റ്റ് 21 ന് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ വിലക്കയറ്റം തടയുവാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുക, സംസ്ഥാനത്തെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഓണത്തിന് മുമ്പായി ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കുക, ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഓണത്തിന് മുമ്പായി നല്‍കുക, ചുമട്ട് തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പ് വരുത്തുക, എന്‍ എഫ് എസ് എ ഗോഡൗണ്‍ തൊഴിലാളികളുടെ പുതിക്കിയ കൂലി മുന്‍കാല പ്രാബല്യത്തോടെ അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് നടത്തുന്ന സെക്രട്ടറിയേറ്റ് ധര്‍ണ്ണയില്‍ മലപ്പുറം ജില്ലയില്‍ നിന്നും ആയിരം തൊഴിലാളികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. യോഗം ഐ എന്‍ ടി യുസി ജില്ലാ പ്രസിഡന്റ ് വി പി ഫിറോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അറക്കല്‍ കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ഹസ്സന്‍ പുല്ലങ്കോട്, ഗഠ ഗീത ജയന്‍ അറക്കല്‍ സുബൈര്‍ പച്ചീരി. നിയോജക മണ്ഡലം പ്രസിഡ...

ഗുണനിലവാരമുള്ള കമ്പനികളുടെ ഹെൽമറ്റ് ഉപയോഗിച്ചില്ലങ്കിൽ ഇനി പിഴ

NATIONAL NEWS
റോഡ് സുരക്ഷ വർധിപ്പിക്കാനുള്ള സുപ്രധാന നീക്കത്തിന്‍റെ ഭാഗമായി രാജ്യത്തുടനീളം നിലവാരമില്ലാത്ത ബൈക്ക് ഹെൽമെറ്റുകൾക്കെതിരെ കർശന നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. രാജ്യത്ത് നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ നീക്കവുമായിട്ടാണ് കേന്ദ്ര സർക്കാർ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഇതുസംബന്ധിച്ച് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ജില്ലാ കളക്ടർമാർക്കും മജിസ്‌ട്രേറ്റുമാർക്കും നിർദ്ദേശം നൽകി എന്നാണ് റിപ്പോര്‍ട്ടുകൾ. ഇത്തരക്കാരെ അവരുടെ വേരുകളിൽ നിന്ന് ഇല്ലാതാക്കിക്കൊണ്ട് ഹെൽമെറ്റിൻ്റെ ഗുണനിലവാരം ഉറപ്പാക്കാനാണ് നീക്കം. ഐഎസ്ഐ മുദ്രയില്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ ഹെൽമെറ്റുകൾ നിർമ്മിക്കുന്ന ഫാക്ടറികൾ സീൽ ചെയ്യാനാണ് ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. റോഡപകട മരണങ്ങൾ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന അപകടകരമായ വർധനവിനൊപ്പം,...

MTN NEWS CHANNEL

Exit mobile version