തിരൂരങ്ങാടി: മൂന്നിയൂർ റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പാലക്കൽ (MRCS) ആഭിമുഖ്യത്തിൽ ചേളാരിയിൽ ഓണ ചന്ത സംഘടിപ്പിച്ചു. ഓണച്ചന്തയുടെ വിതരണോദ്ഘാടനം മൂന്നിയൂർ കൃഷി ഓഫീസർ വിനോദ് കുമാർ നിർവഹിച്ചു. സംഘം സെക്രട്ടറി എ. വി. രാജൻ മാഷ് സ്വാഗതം പറഞ്ഞു, സംഘം പ്രസിഡണ്ട് വിശ്വനാഥൻ മാഷ് അധ്യക്ഷൻ വഹിച്ചു, സംഘം വൈസ് പ്രസിഡണ്ട് അച്യുതൻ, മൂന്നാം വാർഡ് മെമ്പർ അത്തേക്കാട്ടിൽ രമണി, CPIM മൂന്നിയുർ LC സെക്രട്ടറി ടി. പി.നന്ദനൻ, സംഘം ഡയറക്ടർമാരായ ടി.പി. ദേവരാജൻ, രാധാകൃഷ്ണൻ, സാജിത ടീച്ചർ, ടിപി വിനീഷ് നീലകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സംഘംഡയറക്ടറായ അഡ്വക്കേറ്റ് നബീല,പി. ഷാലി, രഞ്ചിത്, ഷീബ എന്നിവർ നേത്രത്വം നൽകി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com