ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ജില്ലാതല സംഗമം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു
ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ മലപ്പുറം ജില്ലാ തല സംഗമം 'മഹിളാ പ്രധാനം 2026' ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി റെയിന്‍ബോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മങ്കട നിയുക്ത എം.എല്‍.എ. മഞ്ഞളാംകുഴി അലി മുഖ്യ പ്രഭാഷണം നടത്തി. സമൂഹത്തിനും നാടിനും ഉപകാരമാകുന്ന സേവനമാണ് ചെയ്യുന്നത്. മറ്റു ജോലികളില്‍ നിന്ന് വ്യത്യസ്തമായി 'വര്‍ക്ക് ഈസ് വര്‍ഷിപ്' അഥവാ തൊഴില്‍ ഒരു ആരാധനയാണ് പറയുന്നത് പോലെ നാടിനും സമൂഹത്തിനും വേണ്ടി ചെയ്യുന്ന ഈ നന്മനിറഞ്ഞ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.പി പറഞ്ഞു. മാത്രമല്ല ആവശ്യമായ എല്ലാ സഹായങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ജില്ലാ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജിതിന്‍ കെ...