Wednesday, June 24News That Matters

Month: April 2026

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍

KERALA NEWS
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരുമായി ചര്‍ച്ച നടത്തിയ ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ആശയങ്ങളോട് യോജിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പുതിയ പാര്‍ട്ടി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പാര്‍ട്ടി ഫാസിസത്തെയും പിണറായിസത്തെയും ഒരേ പോലെ എതിര്‍ക്കുന്നതായിരിക്കും. മെയ് രണ്ടാം വാരത്തോടുകൂടി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംവിധാനം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ് ആറു വയസ്സുകാരി മരിച്ചു

Accident
വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. കരിങ്കപ്പാറ ജി.യു.പി സ്കൂളിലെ വിദ്യാർത്ഥിനി തൻസിയ എം.പി (6) ആണ് മരിച്ചത്. പെരുമണ്ണ ചിറക്കൽ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകളാണ്.​കഴിഞ്ഞ ദിവസം വീട്ടിൽ കളിച്ച് കൊണ്ടിരിക്കെ കോണിപ്പടിയിൽ നിന്നും തൻസിയ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ബോധരഹിതയായ കുട്ടിയെ ഉടൻ തന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പിഞ്ചുബാലികയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും വിദ്യാലയത്തെയും വലിയ ദുഃഖത്തിലാഴ്ത്തി....

ഉറങ്ങിക്കിടന്ന എട്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു

LOCAL NEWS, THRISSUR
തൃശൂർ: കോടാലിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കോടാലി സ്വദേശി ആൽജോ ആണ് മരിച്ചത്. ആൽജോയുടെ ജ്യേഷ്ഠ സഹോദരൻ അനോജിനും പാമ്പുകടിയേറ്റു. അനോജ് നിലവിൽ അപ്പോളോ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി രണ്ട് മണിയോടെയാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തലേദിവസം അവക്കാഡോ ജ്യൂസ് കുടിച്ച ശേഷം കിടന്നുറങ്ങിയ കുട്ടികൾക്ക് രാത്രി അസ്വസ്ഥത ഉണ്ടായപ്പോൾ ഭക്ഷ്യവിഷബാധയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. തുടർന്ന് കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് പാമ്പുകടിയേറ്റതാണെന്ന് വ്യക്തമായത്. കുട്ടികളുടെ ശരീരത്തിൽ കടിയേറ്റ പാടുകളും കണ്ടെത്തിയിരുന്നു. ചികിത്സയിലിരിക്കെയാണ് ആൽജോ മരണത്തിന് കീഴടങ്ങിയത്. പിന്നീട് നാട്ടുകാരും ബന്ധുക്കളും ചേർന്ന് വീടിനുള്ളിൽ നടത്തിയ തിരച്ചിലിലാണ് കുട്ടികൾ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് ...

വേങ്ങര ഹെൽത്ത് സെന്റർ ഡോക്ടർ ഷംസിയ മരണപ്പെട്ടു.

MARANAM
വേങ്ങര ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷംസിയ (43) അന്തരിച്ചു. തിരൂരങ്ങാടി നെടിയേരി കോളനി സ്വദേശിനിയായ ഇവർ അൽപ്പം മുമ്പാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കുഴഞ്ഞുവീണതിനെത്തുടർന്ന് ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി പി.എസ്.എം.ഒ (PSMO) കോളേജിലെ മുൻ ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. എസ്.എം. അലിയുടെയും കെമിസ്ട്രി വിഭാഗം മുൻ മേധാവി നൂർജഹാൻ ടീച്ചറുടെയും മകളാണ്.​ഡോക്ടർ ശറഫുദ്ധീനാണ് ഭർത്താവ്. പി.എസ്.എം.ഒ കോളേജിലെ പ്രശസ്തരായ അധ്യാപക ദമ്പതികളുടെ മകളായ ഡോ. ഷംസിയ വേങ്ങരയിൽ ആരോഗ്യരംഗത്ത് സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു....

വിദ്യാർത്ഥിക്ക് നേരെ തോക്ക് ചൂണ്ടി ആക്രമണം: യുവാവിനെ മർദ്ദിച്ചതായി പരാതി

KOZHIKODE, LOCAL NEWS
കോഴിക്കോട് പൂനൂരില്‍ വിദ്യാർത്ഥിയായ യുവാവിനെ തോക്കുചൂണ്ടി മര്‍ദ്ദിച്ചതായി പരാതി. പൂനൂര്‍ തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദില്‍ഷാ(18)ന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ പൂനൂര്‍ ചീനിമുക്കിലാണ് സംഭവങ്ങളുടെ തുടക്കം. സുഹൃത്തുക്കള്‍ക്കൊപ്പം ചീനിമുക്കിലെ കടയിൽ ഭക്ഷണം കഴിക്കാന്‍ എത്തിയ ദില്‍ഷാന്‍, സുഹൃത്തായ ലാമിഷിനെ മറ്റൊരാൾ മര്‍ദ്ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നു.​ഇതില്‍ പ്രകോപിതനായ ഉണ്ണികുളം ഇയ്യാട് സ്വദേശിയും താമരശ്ശേരിയില്‍ 'ആല്‍ക്കിമിസ്റ്റ്' എന്ന സ്ഥാപനം നടത്തുന്നയാളുമായ ബാസില്‍ ലത്തീഫ് അരയില്‍ സൂക്ഷിച്ച തോക്ക് പുറത്തെടുത്ത് ദില്‍ഷാന് നേരെ ചൂണ്ടുകയും ആക്രമിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. ആളുകള്‍ കൂടിയതോടെ ഈ സംഘം അവിടെ നിന്ന് മാറി. പിന്നീട് കാറില്‍ സുഹൃത്തിനൊപ്പം താമരശ്ശേരി ഓടക്കുന്നുള്ള വര്‍ക്ക്‌ഷോപ്പിലേക്ക് പോകുകയായിരുന്ന ദില്‍ഷാനെ...

പാറക്കണ്ണി – കിളിനക്കോട് റോഡ് തകർന്നു; ഗതാഗതം പൂർണ്ണമായും നിരോധിച്ചു

VENGARA
പാറക്കണ്ണി - കിളിനക്കോട് റോഡിൽ വൻതോതിൽ റോഡ് ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും നിരോധിച്ചു. പാറക്കണ്ണി മാലാ പറമ്പ് മലബാർ കോളേജിന് എതിർവശത്തുള്ള റോഡിന്റെ ഭാഗമാണ് വലിയ താഴ്ചയിലേക്ക് തകർന്നു വീണത്. അപകടസാധ്യത കണക്കിലെടുത്ത് ഈ പാതയിലൂടെയുള്ള വാഹന സഞ്ചാരം അധികൃതർ തടഞ്ഞു. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം....

വേങ്ങര ഗാന്ധികുന്ന് സ്വദേശിനി സൈനബ മരണപ്പെട്ടു

MARANAM
വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി പൂതൻകുറിഞ്ഞി ഹുസൈന്റെ (മുല്ല) ഭാര്യ സൈനബ മരണപ്പെട്ടു. ശരീഫ, റഫീഖ്, ശംസുദ്ധീൻ, ഫൈസൽ, നൗഷാദ്, ഷെറീന എന്നിവർ മക്കളാണ്. ഇസ്മായിൽ, ജഹ്ഫർ എന്നിവർ മരുമക്കളാണ്. പരേതയുടെ ജനാസ നമസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഗാന്ധിക്കുന്ന് ചാലൊടി ജുമാ മസ്ജിദിൽ നടക്കും

വാല്‍പ്പാറ അപകടത്തിന്‍റെ നടുക്കം മാറാതെ നാട്ടുകാര്‍

Accident
വാൽപ്പാറ-പൊള്ളാച്ചി റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ച വാർത്തയുടെ നടുക്കത്തിലാണ് മലപ്പുറം ജില്ല. പാങ്ങ് പള്ളിപ്പറമ്പ് എൽ.പി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ വാർത്തയറിഞ്ഞ പ്രദേശവാസികളും ബന്ധുക്കളും വലിയ ആഘാതത്തിലാണ്. സ്കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചർ ഉൾപ്പെടെയുള്ളവരുടെ വിയോഗം നാടിന് തീരാനഷ്ടമാണെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വൈകാരികമായി പ്രതികരിച്ചു. റിട്ടയർമെന്റിന് തൊട്ടടുത്തെത്തി നിൽക്കെ സ്കൂളിന്റെ പുരോഗതിക്കായി അശ്രാന്തം പരിശ്രമിച്ചിരുന്ന ആളായിരുന്നു അജിത ടീച്ചറെന്ന് നാട്ടുകാർ ഓർക്കുന്നു. അപകടത്തിൽ പ്രധാനാധ്യാപികയായ പുലാമന്തോൾ സ്വദേശി അജിത (54), പാങ്ങ് സ്വദേശികളായ അധ്യാപകർ റംല (52), സുഹറ (43), ആശ (41), മജീദ് (43), സ്കൂളിലെ ആയ സാജിത (45), അധ്യാപിക ഷക്കീല (37)...

തച്ചരു പടിക്കൽ അബൂബക്കർ ഹാജി മരണപ്പെട്ടു.

MARANAM
ചേരൂർ - കാപ്പിൽ സ്വദേശി തച്ചരു പടിക്കൽ മുഹമ്മദാജി (മ്രാട്ടിൽ) എന്നവരുടെ മകൻ അബൂബക്കർ ഹാജി നിര്യാതനായി. ചേറൂർ കാപ്പിൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. പരേതന്റെ ജനാസ നമസ്കാരം ഇന്ന് (ശനിയാഴ്ച) രാവിലെ 11.30-ന് ചേരൂർ - കാപ്പിൽ ജുമാ മസ്ജിദിൽ നടക്കും.

അമ്മയുടെ വീട്ടിലെത്തി മടങ്ങിയ യുവാവ് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു

Accident, KOZHIKODE, LOCAL NEWS
കോഴിക്കോട്: ബാലുശ്ശേരി കരുമലയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. എകരൂല്‍ വാകേരി കല്ലാച്ചികണ്ടി അഭിലാഷ്(38) ആണ് മരിച്ചത്. കരുമല ഉപ്പുംപെട്ടിയിലെ അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന അഭിലാഷിനെ നിയന്ത്രണം വിട്ടു വന്ന കാര്‍ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അച്ഛന്‍: പരേതനായ ശേഖരന്‍ നായര്‍(വിമുക്തഭടന്‍). അമ്മ: രമണി. സഹോദരന്‍: സുരേഷ് (ഇന്ത്യന്‍ ആര്‍മി)...

മമ്പുറം കുന്നംകുലം ശ്രീ കുറുംമ്പ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി

TIRURANGADI
പഴമയുടെ പെരുമകൊണ്ടും ഭക്തിസാന്ദ്രമായ അന്തരീക്ഷം കൊണ്ടും പ്രസിദ്ധമായ മമ്പുറം കുന്നംകുലം ശ്രീ കുറുംമ്പ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറ്റു. ക്ഷേത്രം ആവേൻ കുന്നംകുലത്ത് മോഹനൻ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ക്ഷേത്ര ഊരാളന്മാരുടെയും ഒട്ടേറെ ഭക്തജനങ്ങളുടെയും സാന്നിധ്യത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്.​മഹോത്സവത്തിലെ പ്രധാന ചടങ്ങുകൾ 2026 ഏപ്രിൽ 24 (മേടം 11) വെള്ളിയാഴ്ച നടക്കും. ക്ഷേത്രം തന്ത്രി ചിറമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ഇത്തവണത്തെ ഉത്സവം അതിവിപുലമായി ആഘോഷിക്കുന്നത്. കുന്നംകുലത്തമ്മയുടെ അനുഗ്രഹം തേടി ദേവീസന്നിധിയിലേക്ക് എത്തുന്ന മുഴുവൻ ഭക്തജനങ്ങളെയും നാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.​ഉത്സവദിവസം പുലർച്ചെ 5 മണിക്ക് കാവുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഗണപതി ഹോമം, വിശേഷാൽ പൂജക...

വേങ്ങരയിൽ പെൻഷൻ വിതരണത്തിനിറങ്ങിയ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു

VENGARA
സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്നതിനിടെ വേങ്ങരയിൽ ക്ഷേമ പെൻഷൻ വിതരണത്തിനിറങ്ങിയ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു. വേങ്ങര സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ജീവനക്കാരനായ ടി.വി. രാജഗോപാലിനാണ് കടുത്ത വെയിലിനെ തുടർന്ന് സൂര്യാതപമേറ്റ് പൊള്ളലേറ്റത്. ഇദ്ദേഹത്തിന്റെ കൈപ്പത്തിക്ക് താഴെ മണിബന്ധത്തോട് ചേർന്ന് രണ്ട് ഇഞ്ചോളം വട്ടത്തിലാണ് പൊള്ളലേറ്റത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇതേ ബാങ്കിലെ മറ്റൊരു ജീവനക്കാരനും പെൻഷൻ വിതരണത്തിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നുവെങ്കിലും കൃത്യസമയത്ത് ചികിത്സ തേടിയതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല.പെൻഷൻ വിതരണത്തിനുള്ള തുക ലഭ്യമാകാൻ വൈകിയതും തുടർച്ചയായുണ്ടായ അവധി ദിനങ്ങളുമാണ് വിതരണക്കാരെ കടുത്ത സമ്മർദ്ദത്തിലാക്കിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ വിതരണം മാർച്ച് 25-ന് ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ഏപ്രിൽ 4-ന് വൈകുന്നേരത്തോടെയാണ് പണം ബാങ്കുകളിലെത്തിയത്....

റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു

Accident
കോഴിക്കോട്: റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വയോധിക ട്രെയിനിടിച്ച് മരിച്ചു. കോഴിക്കോട് എലത്തൂര്‍ പടിഞ്ഞാറെ തെക്കിടുത്താം വീട്ടില്‍ സുമിത്ര(68) യാണ് മരിച്ചത്. രാവിലെ പത്തോടെ കോരപ്പുഴ സ്‌കൂളിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് അപകടം നടന്നത്.  ഇതുവഴി എത്തിയ സുമിത്ര റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി....

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഈവനിംഗ് ഒ.പി മുടങ്ങിയിട്ട് ആഴ്ചകൾ

TIRURANGADI
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈകുന്നേരത്തെ ഒ.പി (ഈവനിംഗ് ഒ.പി) പ്രവർത്തനം മുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുന്നു. ഉച്ചക്ക് ശേഷം ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ നൂറുകണക്കിന് രോഗികൾ ഇതോടെ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 6:30 വരെ പ്രവർത്തിച്ചിരുന്ന ഈ സേവനം ഒട്ടേറെ പേർക്ക് വലിയ ആശ്വാസമായിരുന്നു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി) കരാറടിസ്ഥാനത്തിൽ നിയമിച്ചിരുന്ന ഡോക്ടറുടെ കാലാവധി അവസാനിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പുതിയ ഡോക്ടറെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നടത്തേണ്ടത് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) ആണ്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതാണ് നിയമനത്തിന് തടസ്സമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ആശുപത്രി പോലുള്ള അത്യാവശ്യ സർവീസുകളിൽ നിയമനം നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി തേടാവുന്നതാണെന്നിരിക്കെ, അധിക...

പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്നകേസിൽ ; മലപ്പുറം സ്വദേശി അറസ്റ്റില്‍

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതി കൊച്ചിയിൽ പോലീസ് പിടിയിലായി. മലപ്പുറം പൊന്നാനി കടവനാട് സ്വദേശി പുതുമാളിയേക്കൽ വീട്ടിൽ പി.എം. തഫ്സീർ ദർവേഷ് (30) ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ കസ്റ്റഡിയിലായത്. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ പാളയം പള്ളിക്ക് സമീപമുള്ള പമ്പിലെ ഓഫീസ് മുറിയും ലോക്കറും കുത്തിത്തുറന്ന് ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് ഇയാൾ കവർന്നത്. കഴിഞ്ഞ രണ്ട് ദിവസത്തെ കളക്ഷൻ തുകയായിരുന്നു ഇത്.​മോഷണത്തിന് ശേഷം പ്രതി ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച മ്യൂസിയം പോലീസ് പ്രതിയെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ ഫോൺ ട്രാക്കിംഗിലൂടെ ഇയാൾ എറണാകുളത്തുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അറുപതോളം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ കുപ്രസിദ്ധ മോഷ്ടാവാണെന...

വേങ്ങര ടൗണിൽ പൗരസമിതിയുടെ നേതൃത്വത്തിൽ വിഷു ആഘോഷം

VENGARA
വേങ്ങര: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു ദിനം (15-04-2026) വേങ്ങര ടൗണിൽ വിപുലമായി ആഘോഷിച്ചു. വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ മധുരപലഹാര വിതരണവും വിഷു സ്നേഹസംഗമവും സംഘടിപ്പിച്ചു. പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്കിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾ ശ്രീ. കാപ്പൻ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ടൗണിലെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വിഷു മധുരം കൈമാറിക്കൊണ്ട് നാടിന്റെ സൗഹൃദവും ഐക്യവും വിളംബരം ചെയ്യുന്നതായിരുന്നു ചടങ്ങ്. എൻ.കെ. സാദത്തലി, കെ.സി. രാജൻ, മുത്തു പി., എസ്.ടി.യു കോയ, കീരി സിറാജ്, മരുതിൽ അലവി കുട്ടി, സി.എച്ച്. സൈനുദ്ദീൻ തുടങ്ങിയ സാമൂഹിക പ്രവർത്തകരും പൗരസമിതി നേതാക്കളും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. വേനൽ ചൂടിനിടയിലും വലിയ ആവേശത്തോടെയാണ് ടൗണിലെ ജനങ്ങൾ വിഷു ആഘോഷങ്ങളിൽ പങ്കുചേർന്നത്....

ടി. നീതുവിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആദരം

VENGARA
വേങ്ങര: കേരള ശാസ്ത്ര കോൺഗ്രസിൽ ഉജ്ജ്വല നേട്ടം കൈവരിച്ച ടി. നീതുവിനെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആദരിച്ചു. ഇരിങ്ങല്ലൂർ പുള്ളാട്ടങ്ങാടി സ്വദേശിനിയായ നീതുവിന്റെ നേട്ടം നാടിനാകെ അഭിമാനമാണെന്നും ശാസ്ത്രലോകത്തെ പുതിയ കുതിപ്പുകൾക്ക് ഇത്തരം അംഗീകാരങ്ങൾ ഊർജ്ജമാകുമെന്നും തങ്ങൾ അഭിപ്രായപ്പെട്ടു. ചടങ്ങിൽ വെച്ച് നീതുവിന് അദ്ദേഹം സ്നേഹോപഹാരം (മൊമെന്റോ) കൈമാറി. അറിവിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് ശാസ്ത്രഗവേഷണ രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച നീതുവിന്റെ നേട്ടം പുതിയ തലമുറയ്ക്ക് വലിയ ആവേശമാണ് പകരുന്നത്. ഇബ്രാഹിം വെട്ടിക്കാട്ടിൽ അധ്യക്ഷത വഹിച്ച അനുമോദന ചടങ്ങിൽ കെ.വി.വി.ഇ.എസ് വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജി, അസൈനാർ എൻ.പി (ഊരകം), കെ.എം. കോയാമു (കുഴിപ്പുറം), കെ.വി.വി.ഇ.എസ് വനിതാ വിങ് ജനറൽ സെക്രട്ടറി റുഷ്ദ വെട്ടിക്കാട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. നീതുവിന്റെ അച്ഛൻ, അമ്മ, പിതാമഹി എന്നിവരട...

വിഷു ആഘോഷത്തിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി; യുവാവിന് ദാരുണാന്ത്യം

LOCAL NEWS, PALAKKAD
പാലക്കാട്: വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവിന് ദാരുണാന്ത്യം. പാലക്കാട് ശ്രീകൃഷ്ണപുരത്താണ് സംഭവം നടന്നത്. ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചത്. പൊള്ളലേറ്റ ഉടൻതന്നെ യുവാവിനെ മാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയിൽ ഗുണ്ട് കയ്യിൽനിന്ന് പൊട്ടി വിദ്യാര്‍ത്ഥിക്ക് ജീവൻ നഷ്ടമായിരുന്നു. കൊയിലാണ്ടി കൊരയങ്ങാട് തെരുവില്‍ എടക്കോടന്‍ വീട്ടില്‍ അദ്വൈത് (16) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് കൈയില്‍നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.യൂട്യൂബ് നോക്കിയാണ് അദ്വൈത് പടക്കം പൊട്ടിച്ചതെന്നാണ് വിവരം. സ്റ്റീൽ പത്രം കമഴ്ത്തി വെച്...

പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു.

KOZHIKODE, LOCAL NEWS
കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കൊയിലാണ്ടി കോരയങ്ങാട് തെരുവിൽ അദ്വൈത് (16) ആണ് മരിച്ചത്.​വിഷു ആഘോഷങ്ങൾക്കായി സുഹൃത്തുക്കൾ ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിൽ വെച്ച് പടക്കം പൊട്ടിക്കുമ്പോൾ 'ഗുണ്ട്' കയ്യിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ​പരിക്കേറ്റ ഉടൻ തന്നെ അദ്വൈതിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

മതസൗഹാർദത്തിന്റെ വിഷുക്കാഴ്ച; അഖിലേഷിന്റെ വീട്ടിൽ വിഷുസദ്യയുണ്ണാൻ കുഞ്ഞാലിക്കുട്ടിയും ബഷീറലി തങ്ങളുമെത്തി

VENGARA
വേങ്ങര: രാഷ്ട്രീയ ചൂടിനെയും വേനൽ ചൂടിനെയും അല്പം മാറ്റി നിർത്തി മതസൗഹാർദത്തിന്റെ മനോഹരമായ ഒരു വിഷുക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ഊരകം കല്ലേങ്ങൽ പടിയിലെ ടി.എസ്. അഖിലേഷിന്റെ വീട്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും അഖിലേഷിന്റെ വീട്ടിൽ വിഷുവിരുന്നിനെത്തിയപ്പോൾ അത് നാടിന്റെ ഐക്യത്തിന്റെ വിളംബരമായി മാറി. ഉച്ചയ്ക്ക് ഒരു മണിയോടെ സ്വന്തമായി വാഹനമോടിച്ചാണ് തങ്ങൾ എത്തിയത്. സ്വന്തം വീട്ടിൽ മക്കളും പേരമക്കളും ബന്ധുക്കളും ഒത്തുകൂടിയ ആഘോഷദിനമായിട്ടും, തിരക്കുകൾക്കിടയിലും സൗഹൃദത്തിന് മുൻതൂക്കം നൽകിയാണ് കുഞ്ഞാലിക്കുട്ടിയും വിഷുവിരുന്നിനെത്തിയത്. അഖിലേഷും പിതാവ് ശങ്കരൻ മാസ്റ്ററും കുടുംബാംഗങ്ങളായ അഖിൽ ആഷി, ശ്യാം സുന്ദർ, അശ്വതി, ശരത്, സുന്ദരൻ എന്നിവർ ചേർന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. തുടർന്ന് എല്ലാവരും ഒപ്പമിരുന്ന് വിഭവസമൃദ്ധമായ വിഷുസദ്യ ആസ്...

MTN NEWS CHANNEL

Exit mobile version