പാറക്കണ്ണി – കിളിനക്കോട് റോഡിൽ വൻതോതിൽ റോഡ് ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും നിരോധിച്ചു. പാറക്കണ്ണി മാലാ പറമ്പ് മലബാർ കോളേജിന് എതിർവശത്തുള്ള റോഡിന്റെ ഭാഗമാണ് വലിയ താഴ്ചയിലേക്ക് തകർന്നു വീണത്. അപകടസാധ്യത കണക്കിലെടുത്ത് ഈ പാതയിലൂടെയുള്ള വാഹന സഞ്ചാരം അധികൃതർ തടഞ്ഞു. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
