Sunday, April 19News That Matters

മമ്പുറം കുന്നംകുലം ശ്രീ കുറുംമ്പ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി

പഴമയുടെ പെരുമകൊണ്ടും ഭക്തിസാന്ദ്രമായ അന്തരീക്ഷം കൊണ്ടും പ്രസിദ്ധമായ മമ്പുറം കുന്നംകുലം ശ്രീ കുറുംമ്പ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിന് കൊടിയേറ്റു. ക്ഷേത്രം ആവേൻ കുന്നംകുലത്ത് മോഹനൻ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ക്ഷേത്ര ഊരാളന്മാരുടെയും ഒട്ടേറെ ഭക്തജനങ്ങളുടെയും സാന്നിധ്യത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടന്നത്.​മഹോത്സവത്തിലെ പ്രധാന ചടങ്ങുകൾ 2026 ഏപ്രിൽ 24 (മേടം 11) വെള്ളിയാഴ്ച നടക്കും. ക്ഷേത്രം തന്ത്രി ചിറമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ഇത്തവണത്തെ ഉത്സവം അതിവിപുലമായി ആഘോഷിക്കുന്നത്. കുന്നംകുലത്തമ്മയുടെ അനുഗ്രഹം തേടി ദേവീസന്നിധിയിലേക്ക് എത്തുന്ന മുഴുവൻ ഭക്തജനങ്ങളെയും നാട്ടുകാരെയും സ്വാഗതം ചെയ്യുന്നതായി ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.​ഉത്സവദിവസം പുലർച്ചെ 5 മണിക്ക് കാവുണർത്തലോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഗണപതി ഹോമം, വിശേഷാൽ പൂജകൾ, വഴിപാടുകൾ, ഉഷപൂജ എന്നിവ നടക്കും. ഉച്ചയ്ക്ക് അന്നദാനവും വൈകുന്നേരം ദീപാരാധനയും ഉണ്ടായിരിക്കും. പാണ്ടി-പഞ്ചാരി മേളങ്ങളുടെ അകമ്പടിയോടെയുള്ള കലശം എഴുന്നളളത്ത്, മഞ്ഞതാലപ്പൊലി, മമ്പുറം മാതൃ സമിതി അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, അത്താഴ പൂജ എന്നിവയാണ് വൈകുന്നേരത്തെ പ്രധാന ആകർഷണങ്ങൾ.​രാത്രിയിൽ പ്രശസ്ത വാദ്യ കലാകാരൻ കോട്ടക്കൽ പ്രസാദും സംഘവും അവതരിപ്പിക്കുന്ന തായമ്പക അരങ്ങേറും. തുടർന്ന് ‘ദേവരഥ മമ്പുറം’ അണിയിച്ചൊരുക്കുന്ന അതിഗംഭീര ദേശവരവും രാത്രി 11 മണിക്ക് തിരൂടാട എഴുന്നള്ളത്തും നടക്കും. ആഘോഷങ്ങൾക്ക് മിഴിവേകാൻ സ്റ്റുഡന്റസ് ട്രാപ്പ് ഫോക്ക് മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപാട്ടും ഉണ്ടായിരിക്കും. പുലർച്ചെ 3 മണിക്ക് അരിതാലപ്പൊലിയും തുടർന്ന് വെച്ചുപൂജയും കഴിഞ്ഞ് നടയടയ്ക്കുന്നതോടെ ഈ വർഷത്തെ താലപ്പൊലി മഹോത്സവത്തിന് സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version