Sunday, April 19News That Matters

വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ് ആറു വയസ്സുകാരി മരിച്ചു

വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. കരിങ്കപ്പാറ ജി.യു.പി സ്കൂളിലെ വിദ്യാർത്ഥിനി തൻസിയ എം.പി (6) ആണ് മരിച്ചത്. പെരുമണ്ണ ചിറക്കൽ മേലേപ്പുറത്ത് മുഹമ്മദ് മുനീറിന്റെ മകളാണ്.​കഴിഞ്ഞ ദിവസം വീട്ടിൽ കളിച്ച് കൊണ്ടിരിക്കെ കോണിപ്പടിയിൽ നിന്നും തൻസിയ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ബോധരഹിതയായ കുട്ടിയെ ഉടൻ തന്നെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പിഞ്ചുബാലികയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും വിദ്യാലയത്തെയും വലിയ ദുഃഖത്തിലാഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version