വേങ്ങര ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷംസിയ (43) അന്തരിച്ചു. തിരൂരങ്ങാടി നെടിയേരി കോളനി സ്വദേശിനിയായ ഇവർ അൽപ്പം മുമ്പാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കുഴഞ്ഞുവീണതിനെത്തുടർന്ന് ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി പി.എസ്.എം.ഒ (PSMO) കോളേജിലെ മുൻ ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. എസ്.എം. അലിയുടെയും കെമിസ്ട്രി വിഭാഗം മുൻ മേധാവി നൂർജഹാൻ ടീച്ചറുടെയും മകളാണ്.ഡോക്ടർ ശറഫുദ്ധീനാണ് ഭർത്താവ്. പി.എസ്.എം.ഒ കോളേജിലെ പ്രശസ്തരായ അധ്യാപക ദമ്പതികളുടെ മകളായ ഡോ. ഷംസിയ വേങ്ങരയിൽ ആരോഗ്യരംഗത്ത് സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു.
