Saturday, April 18News That Matters

Month: August 2024

നവവധു ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

CRIME NEWS
ആലപ്പുഴയില്‍ 22 കാരി ഭർതൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച ആസിയ മരിക്കുന്നതിന് മുൻപ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മരണത്തിൻ്റെ സൂചനകളുണ്ട്. ഇത് സംബന്ധിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിന് ഒപ്പം പോകുന്നു എന്നുമാണ് ഫെയ്സ്ബുക്കില്‍ ആസിയ എഴുതിയത്. സ്റ്റാറ്റസ് ഇട്ടത് പെണ്‍കുട്ടി തന്നെയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വിവാഹത്തിന് ഒരു മാസം മുൻപാണ് ആസിയയുടെ പിതാവ് മരിച്ചത്. നാല് മാസം മുൻപായിരുന്നു ആസിയയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇത്. നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം പിതാവിൻ്റെ മരണത്തിന് ഒരു മാസത്തിന് ശേഷം മുൻ നിശ്ചയിച്ച പ്രകാരം നടത്തുകയായിരുന്നു. എന്നാല്‍ പിതാവിൻ്റെ മരണത്തില്‍ അതീവ ദുഃഖിതയായിരുന്നു ആസിയ. ഇന്നലെ രാത്രിയാണ് സംഭവം. മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ആസിയ മൂവാറ്റുപുഴയില...

എം.പിക്ക് നിവേദനം നല്‍കി.

VENGARA
കുറ്റുര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസ് പരിധിയിലെ പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് എം.പിക്ക് നിവേദനം നല്‍കി.കുറ്റുര്‍ നോര്‍ത്ത് പോസ്റ്റ് ഓഫിസ് പരിധിയിലെ പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് AR നഗര്‍ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിക്ക് നിവേദനം നല്‍കി. പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ യാസര്‍ ഒള്ളക്കന്‍, കെ കെ സക്കരിയ, മുസ്തഫ ഇടത്തിങ്ങല്‍, റഷീദ് കൊണ്ടണത്ത്, സി.കെ ജാബിര്‍ , കെ. കെ മുജീബ്, പി അഷറഫ് ബാവുട്ടി എന്നിവര്‍ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സമര സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ റാലി സംഘടിപ്പിച്ചു.

TIRURANGADI
കൊളപ്പുറം ജംഗ്ഷനിൽ അരീക്കോട് പരപ്പനങ്ങാടി സംസ്ഥാനപാത ബദൽ സംവിധാനങ്ങൾ കാണാതെ കെ എൻ ആർ സി വെട്ടി മുറിച്ചതിൽ പ്രതിഷേധിച്ച് സമര സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ റാലി സംഘടിപ്പിച്ചു. കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ ആയിരത്തിലധികം വിദ്യാർഥികൾ സഞ്ചരിക്കുന്ന സംസ്ഥാനപാതയാണ് വെട്ടി മുറിച്ച്ത്. പ്രതിഷേധത്തിന്റെ ഭാഗമായി പോലീസിന്റെ സാന്നിധ്യത്തിൽ റോഡ് പുനസ്ഥാപിച്ചു. വിദ്യാർത്ഥികളുടെ യാത്രയ്ക്കായി മറ്റൊരു സംവിധാനം കാണാതെ കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ പിറകുവശത്തെ റോഡ് അടച്ചിടരുതെന്നും നാഷണൽ ഹൈവേ സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഒരു മണിക്കൂർ റോഡ് അടച്ചിട്ടതിനാൽ ഹൈവേയിൽ ഗതാഗതം സ്തംഭിച്ചു. എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദു റഷീദ് റാലി ഉദ്ഘാടനം ചെയ്തു. ശ്രീജ സുനിൽ അധ്യക്ഷത വഹിച്ചു. ഹൈവേ അംഗീകൃതയുടെ അനാസ്ഥ കാരണമാണ് ഇവിടെ പാലം നിർമ്മിക്കാതെ 200 മീറ്റർ മ...

സി പി ഐ – എം വേങ്ങര ലോക്കൽ കമ്മിറ്റി ബഹുജന സദസ്സ് സംഘടിപ്പിച്ചു

VENGARA
വേങ്ങര : സി പി ഐ - എം വേങ്ങര ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാര ഭവനിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ജില്ലാ കമ്മറ്റി അംഗം വിടി സോഫിയ ഉദ്ഘാടനം ചെയ്തു. പി പത്മനാഭൻ അധ്യക്ഷനായി. വി ശിവദാസ് ,സി ഷക്കീല, കെ പി സുബ്രഹ്മണ്യൻ, എൻ അഷറഫ്, പി മുസ്തഫ, കെ വി ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.സിപിഐഎം ഇരിങ്ങല്ലൂർ ലോക്കൽ കമ്മിറ്റി പാലാണിയിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ഏരിയ കമ്മിറ്റി അംഗം എൻ കെ പോക്കർ ഉദ്ഘാടനം ചെയ്തു. എ പി ഹമീദ് അധ്യക്ഷനായി. എ കെ നാദിർഷ , എ കെ മജീദ്, പി വി കെ ഹസീന തുടങ്ങിയവർ സംസാരിച്ചു.സി പി ഐ - എം ഏആർ നഗർ ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ വലിയ പറമ്പിൽ സംഘടിപ്പിച്ച ബഹുജന സദസ്സ് ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു. ഇ വാസു അദ്ധ്യക്ഷനായി. ഇബ്രാഹിം മൂഴിക്കൽ, കെ പി സമീർ, അഹമ്മദ് പാറമ്മൽ സംസാരിച്ചു. കർഷകർ, കർഷകതൊഴിലാളികൾ, സന്നദ്ധ പ്രവർത്തക...

കൊണ്ടോട്ടിയിൽ ലഹരി വേട്ട

CRIME NEWS
കൊ​ണ്ടോ​ട്ടി: വി​ല്‍പ​ന​ക്കെ​ത്തി​ച്ച മാ​ര​ക രാ​സ ല​ഹ​രി വ​സ്തു​വാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വി​നെ കൊ​ണ്ടോ​ട്ടി പൊ​ലീ​സ് പി​ടി​കൂ​ടി. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ പാ​ര്‍ക്കി​ങ് ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് പ​റ​മ്പി​ല്‍ ബ​സാ​ര്‍ കി​ഴ​ക്കു​മു​റി സ്വ​ദേ​ശി മ​ഠ​ത്തും​ക​ണ്ടി മു​ഹ​മ്മ​ദ് ആ​ഷി​ഖ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 50 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി വ​സ്തു ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണ് വി​ല്‍പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​തി പ​റ​ഞ്ഞ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ള്‍ ഉ​ള്‍പ്പെ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല...

SYS ഊരകം സർക്കിൾ കമ്മിറ്റി നിവേദനം നൽകി

VENGARA
ഊരകം: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് SYS ഊരകം സർക്കിൾ കമ്മിറ്റി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അഷ്‌റഫിന് നിവേദനം നൽകി. സമൂഹത്തിൽ നടമാടി കൊണ്ടിരിക്കുന്ന മിക്ക തിന്മകളുടെയും പ്രധാന കാരണം ലഹരിയാണെന്നും ത്വരിതഗതിയിൽ ശാശ്വത പരിഹാരം കാണണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.SYS ഊരകം സർക്കിൾ പ്രസിഡണ്ട് മുസ്തഫ ഫാളിലി, ഫിനാൻസ് സെക്രട്ടറി ഷാഫി വെങ്കുളം , യൂസുഫ് പുല്ലഞ്ചാൽ, വാസിഹ് വെങ്കുളം, ഹബീബ് യാറംപടി തുടങ്ങിയവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഫീസ് വര്‍ധന മരവിപ്പിച്ചു.

MALAPPURAM
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഫീസ് വര്‍ധന മരവിപ്പിച്ചു. ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പിന്മാറ്റം. ടാക്‌സി വാഹനങ്ങളുടേത് ഒഴികെയുള്ള മറ്റ് നിരക്കുകള്‍ തുടരും. ഈ മാസം 16 നാണ് 40 രൂപയായിരുന്ന ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് ഒറ്റയടിക്ക് 283 ആയി ഉയര്‍ത്തിയത്. പ്രതിസന്ധിയിലായ ടാക്‌സി ഡ്രൈവര്‍മാര്‍ അന്നു മുതല്‍ പ്രതിഷേധത്തിലായിരുന്നു. വിമാനത്താവളത്തിനു മുന്നില്‍ ഡ്രൈവര്‍മാരും ടാക്‌സി ഉടമസ്ഥരും നിരവധി സമരങ്ങള്‍ നടത്തി. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന സംഘടനകളും സമരത്തിലായിരുന്നു. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങളും സംഘര്‍ഷവും വിമാനത്താവളത്തില്‍ അരങ്ങേറിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് അധിക ഫീസ് ഈടാക്കേണ്ടതില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി തീ...

പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന നവവധു മരിച്ചു,

MARANAM
വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി ജുബൈരിയ ദമ്ബതികളുടെ മകള്‍ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് വിവാഹദിവസമാണ് ഷഹാനയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഈ മാസം 11നാണ് ഷഹാനയും വൈത്തിരി സ്വദേശി അര്‍ഷാദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു മുന്‍പ് ചെറിയ പനിയും മറ്റുമുണ്ടായിരുന്നു. ചടങ്ങിനു ശേഷം പനി കലശലായതോടെ അന്നു വൈകുന്നേരം തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ശ്രീകൃഷ്ണജയന്തി ആഘോഷം അവസാനഘട്ട മിനുക്കു പണിയിൽ

VENGARA
വേങ്ങര: പാക്കടപ്പുറായ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഫ്ലോട്ടുകളുടെ വർക്കുകൾ അവസാന ഘട്ടത്തിൽമുട്ടുംപുറം തോന്നിയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും ശോഭാ യാത്ര തുടങ്ങി ബാലൻ പീടിക വഴി കടന്നുപോയി കുറ്റൂർ പാക്കടപുറായ കരിങ്കാളി ക്ഷേത്രം സന്നിധിയിൽ സമാപനം കുറിക്കുന്ന ശോഭ യാത്ര ഒരുക്കങ്ങൾ പൂർത്തിയായതായി നടന്ന കമ്മിറ്റിയിൽ ഭാരവാഹികൾ അറിയിച്ചു. ശോഭാ യാത്രയിൽ കുട്ടികളുടെ ഗോപിക നൃത്തവും നിശ്ചലദൃശ്യങ്ങളും ഉൾപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു ചടങ്ങിൽ ആഘോഷ പ്രമുഖ് അഭിലാഷ് കോഴിപ്പറമ്പത്ത്., പ്രസിഡണ്ട് ഷാജു കാഞ്ഞോളി പടിക്കൽ, സെക്രട്ടറി ശ്രീജിത്ത് ഉള്ളാട്ട് പറമ്പിൽ, ഷാജി കോഴിപ്പറമ്പത്ത്, രാജൻ തുമ്പയിൽ, വൈശാഖ് കെ പി എന്നിവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

KERALA NEWS
ലൈഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചു. രാജിക്കത്ത് സംഘടനയുടെ പ്രസിഡന്റ് മോഹൻലാലിന് അയച്ചു. സ്വമേധയാ രാജിവച്ചതായി സിദ്ധിഖ് സ്ഥിരീകരിച്ചു. രാജി സംബന്ധിച്ച്‌ കൂടുതല്‍ പ്രതികരണം നടത്താനില്ലെന്ന് സിദ്ധിഖ് വ്യക്തമാക്കി. നീണ്ട ചർച്ചകള്‍ക്കൊടുവിലാണ് രാജിയിലേക്ക് എത്തിയതായാണ് സൂചന.എനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വമേധയാ രാജിവയ്ക്കുന്നതായി അറിയിച്ചുകൊള്ളട്ടെ,'' രാജിക്കത്തില്‍ സിദ്ധിഖ് വ്യക്തമാക്കി. ഇന്നലെ അമ്മയുടെ അനൗദ്യോഗിക എക്സിക്യൂട്ടീവ് യോഗം നടന്നതായും വിവരമുണ്ട്. ഒരു സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് ശേഷം റൂമിലേക്ക് വിളിച്ചുവരുത്തുകയും തന്നെ ഉപദ്രവിക്കുകയും വാക്കാല്‍ ലൈംഗികാധിക്ഷേപം നടത്തിയെന്നുമാണ് യുവനടി ആരോപിച്ചത്. തന്റ...

വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നയാൾ പിടിയിൽ

CRIME NEWS
പരപ്പനങ്ങാടി: വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷ്‌ടിക്കുന്ന സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. തിരുരങ്ങാടി പുള്ളിപ്പാറ സ്വദേശികളായ കുണ്ടൂർ പള്ളിക്കൽ മുഹമ്മദ് റാസിക്ക്, ചക്കിങ്ങൽ ഫവാസ് എന്നിവരെയാണ് പരപ്പനങ്ങാടി എസ്.ഐ റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച‌ അർദ്ധരാത്രി രണ്ടു മണിയോടടുത്താണ് പാലത്തിങ്ങലിൽ വെച്ച് മോഷ്‌ടാക്കളെ പിടികൂടിയത്. നിർത്തിയിട്ട ടോറസ് ലോറിയുടെ ബാറ്ററിയും മറ്റും ഊരിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും തന്ത്രപരമായി പിടികൂടുകയുമായിരുന്നു. മൂന്ന് പേരുണ്ടായിരുന്ന സംഘത്തിൽ ഒരാൾ ഓടിരക്ഷപെട്ടു. താനൂർ, ഓലപീടിക, ചെമ്മാട് ഭാഗങ്ങളിലെ നിരവധി വാഹനങ്ങളിലെ ബാറ്ററി അടക്കമുള്ള വസ്തു‌ക്കൾ സംഘം മോഷണം നടത്തിയതായി പറയപ്പെടുന്നു. ഇവരിൽ നിന്ന് മാരക എം.ഡി.എം അടക്കം പിടികൂടിയ സമയത്ത് ഉണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്. ഇവർ സഞ്ചരിച്ച ഓ...

കുന്നുംപുറം ഡൈമേയ്‌സ്  ക്ലബ്‌ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

VENGARA
കുന്നുംപുറം ഡൈമേയ്‌സ്  ക്ലബ്‌ സംഘടിപ്പിച്ച മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. പി ഉണ്ണികൃഷ്ണന്റെയും എ.ആർ. നഗർ പഞ്ചായത്ത്‌ മുൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി. കെ ഹനീഫ യുടെയും അനുസ്മരണ സമ്മേളനം പ്രസിഡണ്ട് പി കെ ഫൈസലിൻ്റെ അദ്ധ്യക്ഷതയിൽ കെ പി സി സി സെക്രട്ടറി കെ പി അബ്ദു മജീദ് മുഖ്യ പ്രഭാക്ഷണം നടത്തി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കുഞ്ഞിമൊയ്തീൻ കുട്ടി മാസ്റ്റർ, സി പി എം ലോക്കൽ സെക്രട്ടറി കെ പി സമീർ , ബിജപി ജില്ലാസെക്രട്ടറി പി സുബ്രഹ്മണ്യൻ, എ പി ബാവ ,അരീക്കൻ ലത്തീഫ് ,കെ സി അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു പ്രേമൻ സ്വാഗതവും പി പി ബഷീർ നന്ദിയും പറഞ്ഞു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതി അറസ്റ്റില്‍.

CRIME NEWS
പെരിന്തല്‍മണ്ണ: കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതി അറസ്റ്റില്‍. നിരവധി ക്രിമില്‍ കേസുകളിലും ലഹരി വില്‍പ്പന കേസുകളിലും പ്രതിയായ തേലക്കാട് സ്വദേശി മുഹമ്മദ് ഷിഹാബുദ്ദീന്‍(38) ആണ് പെരിന്തല്‍മണ്ണയില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശന വിലക്കുണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയില്‍ പ്രവേശിക്കുകയായിരുന്നു. പ്രവേശന വിലക്ക് ലംഘിച്ച് മുഹമ്മദ് ഷിഹാബുദ്ദീന്‍ ജില്ലയില്‍ പ്രവേശിച്ചതായി ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിുരന്നു പരിശോധന. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നേതൃത്വതില്‍ പെരിന്തല്‍മണ്ണ സി ഐ സുമേഷ് സുധാകരന്‍, എസ് ഐ ഷിജോ സി തങ്കച്ചന്‍ എന്നിവരും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ന്നുള്ള സംഘമാണ് രഹസ്യമായി നിരീക്ഷിച്ച് പെരിന്ത...

മുതലമാട് കാളിക്കടവ് സ്വദേശി കുറുക്കൻ ചെറിയ മമ്മുട്ടി മരണപ്പെട്ടു.

MARANAM
വലിയോറ: മുതലമാട് കാളിക്കടവ് സ്വദേശി പരേതനായ കുറുക്കൻ പുതത്തീൽ മൂസകുട്ടി എന്നവരുടെ മകൻ കുറുക്കൻ ചെറിയ മമ്മുട്ടി കാക്ക (67) മരണപ്പെട്ടു. ഭാര്യ: പാത്തുമ്മു മൂഴിക്കൽ, മാതാവ്: പരേതയായ പാത്തുമ്മകുട്ടി അഞ്ചുകണ്ടത്തിൽ മക്കൾ: ഹാരിസ്, ആഷിഖ്, ഹസ്ന, ഹർഷിദ പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അമ്പലവൻ പുത്തൻപ്പീടിയേക്കൽ അബ്ദുൽ കരീം മരണപ്പെട്ടു.

MARANAM
ഇരിങ്ങല്ലൂർ പാലാണി കിഴക്കേകുണ്ട് അമ്പലവൻ പുത്തൻപ്പീടിയേക്കൽ അബ്ദുൽ കരീം മരണപ്പെട്ടു. വേങ്ങര ഇരിങ്ങല്ലൂർ പാലാണി കിഴക്കേകുണ്ട് അമ്പലവൻ പുത്തൻപ്പീടിയേക്കൽ അബ്ദുൽ കരീം (അവറു കാക്ക)എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 3 മണിക്ക് പാലാണി ജുമാമസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പ്രകൃതി ദുരന്തങ്ങളിൽ നിന്നും പാഠം ഉൾകൊള്ളുക – സലിം മമ്പാട്

VENGARA
ആധുനിക മനുഷ്യന്റെ അഹങ്കാരവും അഹന്തയും നിറഞ്ഞ സമീപനങ്ങൾ ആണ് പ്രകൃതി ദുരന്തത്തിന്റെ മൂല കാരണമെന്ന് ഇസ്ലാമിക പണ്ഡിതൻ സലിം മമ്പാട്. രാഷ്ട്രീയ, സാമ്പത്തിക, ഔദ്യോഗിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങൾ കൈ കാര്യം ചെയ്യുന്ന നേതാക്കൾ ദുഷിക്കുകയും അവരെടുക്കുന്ന തീരുമാനങ്ങൾ ദൈവ ഹിതത്തിനെതിരാവുകയും ചെയ്യുമ്പോൾ പ്രകൃതി തിരിഞ്ഞടിക്കുന്ന പ്രക്രിയകളാണ് കേരളമടക്കം ഇന്നനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾ. വിശുദ്ധ ഖുർആൻ ഉദ്ധരിച്ചു കൊണ്ട്, കടലിലും കരയിലും സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മൃഗങ്ങൾക്കു പോലും തിരിച്ചറിയാമെന്നിരിക്കെ, മനുഷ്യന്റെ നിസ്സാരതയെ മറന്നു കൊണ്ടുള്ള ആധുനിക മനുഷ്യന്റെ ധിക്കാരം അവരുടെ തന്നെ നാശത്തിന് കാരണമാവുന്നു എന്ന് അദ്ദേഹം സമർത്ഥിച്ചു. ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ സംഘടിപ്പിക്കുന്ന മാസാന്ത ഖുർആൻ ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏരിയ പ്രസിഡണ്ട്‌ ഇ.വി. അബ്ദുൽ സലാം അധ്യക്ഷം വഹിച്ചു. സെക്രട്...

അതിഥി തൊഴിലാളിയുടെ മകന്‍റെ മൃതദേഹം ഖബറടക്കാൻ അനുവദിച്ചില്ല.

MALAPPURAM
അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവദിച്ചില്ലെന്ന് ആക്ഷേപം. ഹാജിയർപള്ളി മുതുവത്ത് പറമ്ബിലാണ് സംഭവം. കാരാത്തോട് ഇൻകെല്‍ വ്യവസായ സിറ്റിയിലെ ജലസംഭരണിയില്‍ വീണ് മരിച്ച കാരാത്തോട് ജിഎംഎല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ റിയാജ് മൊല്ല എന്ന എട്ടു വയസ്സുകാരന്റെ ഖബറടക്കത്തെ ചൊല്ലിയാണ് വിവാദങ്ങള്‍ ഉണ്ടായത്. ഇന്കെലിലെ ഹോളോബ്രിക്സ് നിർമാണ കമ്ബനിയിലെ ജീവനക്കാരനായ മിറാജുല്‍ മൊല്ല എന്ന അതിഥി തൊഴിലാളിയുടെ മകനാണ് മരിച്ച റിയാജ്. ഇവരുടെ മയ്യിത്ത് ഖബറടക്കാൻ പക്ഷെ മുത്തുവത്ത് പറമ്ബിലെ മസ്ജിദ് നൂർ കമ്മിറ്റി ഭാരവാഹികള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ കബറടക്കം ചെയ്യുന്നതിന് കമ്മിറ്റിക്ക് ഒരു എതിർപ്പുമില്ലെന്നും വരിസംഖ്യ അടക്കുന്നവർക്ക് മാത്രമേ ഖബർസ്ഥാൻ ഉള്ളൂ എന്നത് നിയമം ആണെന്നും ഭാരവാഹികള്‍ പറഞ്ഞു. കബറടക്കം നിശ്ചയിച്ച സമയത്തിന്റെ ഏതാനും മിനിറ്റുകള്‍ക്ക് മുമ്ബ് മാത്രമാണ് കമ്മി...

ഭിന്നശേഷിക്കാർക്ക് യാത്രാപാസ് വിതരണം ചെയ്തു

VENGARA
ഭിന്നശേഷിയുള്ളവർക്ക് യാത്രാനുകൂല്യം ലഭ്യമാക്കുന്നതിന് ഗതാഗത വകുപ്പ് നൽകുന്ന യാത്ര പാസ് വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ മുന്നൂറിൽ അധികം വരുന്ന ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യുന്നതിനായുള്ള യാത്ര പാസ് ക്യാമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചു ബഹു എംഎൽഎ പികെ കുഞ്ഞാലിക്കുട്ടി സാഹിബ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് മുഖ്യപ്രഭാഷണം നിർവഹിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംജ ജാസ്മിൻ എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഷീദ് കൊണ്ടാണ് തെന്നല പഞ്ചായത്ത് പ്രസിഡണ്ട് സെലീന കരിമ്പിൽ * ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മി...

60 പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കണമെന്ന് ജനസദസ്സ്

MALAPPURAM
പെരിന്തല്‍മണ്ണ താലൂക്കിലെ ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗതസൗകര്യം മെച്ചപ്പെടുത്താന്‍ പുതിയ 60 റൂട്ടുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും പൊതുജനങ്ങളും. മോട്ടോര്‍വാഹനവകുപ്പ് പെരിന്തല്‍മണ്ണ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജനസദസ്സിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതുവഴി സ്വകാര്യവാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാവുമെന്ന് ജനസദസ്സ് ഉദ്ഘാടനം ചെയ്ത നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു. അതുവഴി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടും. പൊതുഗതാഗതസംവിധാനം മെച്ചപ്പെടുത്താനും ഇക്കാര്യത്തില്‍ പൊതുനയം രൂപീകരിക്കാനും സര്‍ക്കാര്‍ നേരിട്ട് സംഘടിപ്പിക്കുന്ന ജനസദസ്സ് വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുള്ള റൂട്ടുകള്‍ കണ്ടെത്തുകയും പ്രായോഗികമായി അത് നടപ്പിലാക്കുകയും ചെയ്യണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു. പുതിയ റൂട്ടുക...

ജവഹർ നവോദയ ടീം മൂന്നാം സ്ഥാനം നേടി.

VENGARA
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഓൾ ഇന്ത്യ ക്വിസ് മത്സരത്തില്‍ ജവഹർ നവോദയ ടീം മൂന്നാം സ്ഥാനം നേടി. വേങ്ങര: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഓൾ ഇന്ത്യ ക്വിസ് മത്സരത്തിന്റെ ഭാഗമായി മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി കോഴിക്കോട് നടത്തിയ മത്സരത്തിൽ മലപ്പുറം ജവഹർ നവോദയ ടീം മൂന്നാം സ്ഥാനം നേടി. പ്ലസ് വൺ വിദ്യാർത്ഥിനിനാജിയ ഷെറിൻ , പ്ലസ് ടു വിദ്യാർത്ഥിനി കെ പി നിവേദിത എന്നിവരാണ് 500 ഓളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version