Saturday, April 18News That Matters

Month: August 2024

സ്വയം തൊഴിൽ ബോധവൽകരണ ശില്പശാല നടത്തി.

TIRURANGADI
തിരൂരങ്ങാടി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ അഭിമുഖ്യത്തിൽ സ്വയം തൊഴിൽ ബോധവൽകരണ ശില്പശാല നടത്തി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി മെമ്പർമാരായ ഫൗസിയ, പി.ടി ബിന്ദു, സ്റ്റാർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഓഫീസിലെ സെൽഫ് എംപ്ലോയ്‌മെന്റ് ഓഫീസർ നസീമ കപ്രക്കാടൻ ക്ലാസെടുത്തു. ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ പി. ഷാജി സ്വാഗതവും ക്ലർക്ക് പി.വി ഷീന നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ജ്വല്ലറിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ

CRIME NEWS
പെരിന്തൽമണ്ണ; മേലെ പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിക്കുന്ന ദുബായ് ഗോൾഡ് ആൻഡ് ഡയമണ്ട് ജ്വല്ലറിയിൽ മാനേജറായി ജോലി ചെയ്തിരുന്ന നൗഫൽ, വയസ്സ് 38, S/o ഹംസ, പിച്ചൻ വീട്, കല്പറ്റ, വയനാട് എന്നയാളെ ആണ് പട്ടാമ്പി SI മണികണ്ഠൻ. കെ യുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിൽ വളരെ കാലം മാനേജർ ആയിരുന്ന പ്രതി കസ്റ്റമേഴ്‌സിനെ തെറ്റിദ്ധരിപ്പിച്ചാണ് 10 വർഷത്തോളമായി തട്ടിപ്പ് നടത്തിയിരുന്നത്. ലക്ഷങ്ങളുടെ തട്ടിപ്പ് മനസ്സിലായ ഉടൻ മാനേജ്‍മെന്റ് പ്രതിയെ ജ്വല്ലറിയിൽ നിന്നും പുറത്താക്കുകയും പോലീസിൽ പരാതി നൽകുകയും ആയിരുന്നു. പരാതി ലഭിച്ച ഉടൻ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തട്ടിപ്പ് നടത്തിയതിനുള്ള തെളിവുകൾ പോലീസിന് ലഭിച്ച ഉടനെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തട്ടിപ്പ് നടത്തിയതിന് പ്രതിക്ക് മറ്റ് ആളുകളുടെ സഹ...

ചെട്ടിപ്പടിയിലെ കോയംകുളത്തു നിന്നും കാണാതായി.

LOCAL NEWS
പ്രീതി (48) കാട്ടുങ്ങൽ ഹൌസ്. ഇവരെ 31-08-2024, രാവില ഏഴുമണിയോടെ പരപ്പനങ്ങാടി, ചെട്ടിപ്പടിയിലെ കോയംകുളത്തു നിന്നും കാണാതായി. കണ്ടു കിട്ടുന്നവർ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക. 98950726759037003365 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com റിപ്പോർട്ട് : അബ്ദുൽ റഹീം പൂക്കത്ത്...

സാഗർ ക്ലബ്ബിന്റെ കൈത്താങ്ങ്

VENGARA
കുറ്റാളൂരിലെ ഹുസൈൻ ബാവയുടെ സഹായ സമിതിയിലേക്ക് സാഗർ ക്ലബ്ബിന്റെ കൈത്താങ്ങ് ജീവകാരുണ്യ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ അനുകരണീയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുന്ന സാഗർ ആർട്സ് & സ്പോർട്ട്സ്‌ ക്ലബ്ബ് ഇരു കിഡ്നിയും തകരാറിലായ വേങ്ങര കുറ്റാളൂരിലെ ഹുസൈൻ ബാവയുടെ സഹായ സമിതിയിലേക്കുള്ള വിഹിതമായി ഒരു ലക്ഷം രൂപ സഹായ സമിതിയുടെ ചെയർമാനും ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ മൻസൂർ കോയ തങ്ങൾക്ക് ക്ലബ്ബ്ഭാരവാഹികൾ കൈമാറി. ഹുസൈൻ ബാവയെ സഹായിക്കാൻ മുന്നോട്ടു വന്ന സാഗർ ക്ലബ്ബിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും കൂടുതൽ പേർ അതിലേക്ക് വരാൻ പ്രചോദനമാണെന്നും സഹായ സമിതിയുടെ ചെയർമാൻ കൂടിയായ ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ അഭിപ്രായപ്പെട്ടു. ക്ലബ്ബ് സമിതി ഭാരവാഹികളായ കെ കെ.വലീദ്, അഫ്സൽ കെ.കെ മൊയിദീൻ കുട്ടി, നസീർ, സിറാജ്അത്തോളി, ബക്കർ കുണ്ടുപുഴക്കൽ, ഹകീം തുപ്പിലിക്കാട്ട് തുട...

ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി പൂക്കളുമായി കണ്ണമംഗലം ഗ്രാമ പഞ്ചായത്ത്

LOCAL NEWS
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി "പൂ കൃഷി" എന്ന പദ്ധതി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. യു എം ഹംസ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തയ്യൽ ഹസീന, ക്ഷേമകാര്യ സ്റ്റാൻഡിറ്റി ചെയർപേഴ്സൺ തയ്യിൽ റഹിയാനത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ PK സിദ്ദീഖ്, മെമ്പർമാരായ സി കെ അഹമ്മദ്, ശങ്കരൻ ചാലിൽ, സോഫിയ പി പി, ഇസ്മായിൽ ടി പി , അനൂപ്കുമാർ സി, കെ കെ ഹംസ, റൂഫിയ ചോല, നുസൈബ നെടുമ്പള്ളി, കൃഷിഭവൻ ഉദ്യോഗസ്ഥർ. ശുഹൈബ്, എന്നിവർ പങ്കെടുത്തു.കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ അച്ഛനബലം പെരണ്ടക്കൽ അമ്പലത്തിനടുത്ത് വല്ല്യാട്ട് എന്ന പ്രദേശത്ത് അഹമ്മദ്.Ck, ബീരാൻ കുട്ടി PP, എന്നീ കർഷകരുടെ സംഘം ഓണ വിപണി മുന്നിൽ കണ്ട് 50 സെന്റ്സ്ഥലത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിക്ക് വിജയകരമായി. ദിവസേന സമീപപ്രദേശത്തുള്ള നിരവധി ആളുകളാണ് ...

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ നീക്കി.

KERALA NEWS
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മുതിർന്ന സിപിഐഎം നേതാവ് ഇ പി ജയരാജനെ നീക്കി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരുന്നു തീരുമാനം. അച്ചടക്ക നടപടിയുടെ ഭാ​ഗമായാണ് നീക്കം. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായി കൂടിയാണ് നടപടി. ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മുന്നണിക്കുള്ളിൽ നിന്നും കടുത്ത അതൃപ്തി ഉയർന്നിരുന്നു. അതേസമയം വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇ പി ജയരാജൻ തയാറായില്ല. വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലെ വീട്ടിലെത്തിയ ഇ പി ജയരാജൻ ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ലെന്നും സമയമാകുമ്പോൾ പറയാമെന്നുമാണ് പ്രതികരിച്ചത്. എകെജി സെന്ററിൽ നടക്കുന്ന സംസ്ഥാന സമിതിയിൽ പങ്കെടുക്കാനെത്തിയ നേതാക്കളും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. പ്രകാശ് ജവദേക്കർ-ഇ പി ജയരാജൻ കൂടിക്കാഴ്ച തിരഞ്...

മർജാൻ മൊയ്തീൻകുട്ടി മരണപ്പെട്ടു

MARANAM
കച്ചേരിപ്പടി സ്വദേശി മർജാൻ മൊയ്തീൻകുട്ടി എന്നവർ മരണപ്പെട്ടു വേങ്ങര : കച്ചേരിപ്പടി സ്വദേശി പരേതനായ മർജാൻ മുഹമ്മദ് എന്നവരുടെ മകനും കച്ചേരിപ്പടിയിലെ ഓട്ടോ ഡ്രൈവറുമായിരുന്ന മർജാൻ മൊയ്തീൻകുട്ടി എന്നവർ മരണപ്പെട്ടു. മക്കൾ - അബ്ദുള്ള (ചക്കാല ചിക്കൻ സ്റ്റാൾ), യൂസഫ്. പരേതൻ്റെ ജനാസ നമസ്കാരം രാവിലെ 11:30 ന് കച്ചേരിപ്പടി തുമരുത്തി ജുമാ മസ്ജിദ്ൽ വെച്ച് നടത്തപ്പെടുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ആ പരാതി പിന്‍വലിക്കണം’; അന്‍വറിനെ സ്വാധീനിക്കാന്‍ മലപ്പുറം മുന്‍ എസ്പിയുടെ ശ്രമം

KERALA NEWS
മലപ്പുറം: പൊലീസ് ക്യാംപ് ഓഫീസില്‍ നിന്ന് മരങ്ങള്‍ മുറിച്ചു മാറ്റിയെന്ന ആരോപണത്തില്‍ നിലമ്ബൂര്‍ എംഎല്‍എ പിവി അന്‍വറിനെ സ്വാധീനിക്കാന്‍ മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന്റെ ശ്രമം.മരംമുറിയുമായി ബന്ധപ്പെട്ട് എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സുജിത് ദാസ് അന്‍വറുമായി സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തായി. നിലവിലെ എസ്പിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കരുത് എന്നാണ് സുജിത് ദാസിന്റെ അപേക്ഷ. താന്‍ എസ്പിയാകുന്നതിന് മുന്‍പ് നടന്ന കാര്യങ്ങളാണ് ഇതെന്നും ഒരുപാട് മാനസിക സംഘര്‍ഷത്തിലൂടെയാണ് താന്‍ പോകുന്നത് എന്നും സുജിത് ദാസ് പറയുന്നുണ്ട്. തന്നെ രക്ഷപ്പെടുത്തണമെന്നും മുന്‍ എസ്പി എംഎല്‍എയോട് അപേക്ഷിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷം താന്‍ മലപ്പുറത്ത് ജോലി ചെയ്തിട്ടുണ്ട് എന്നും പൊലീസിന്റെ ജോലിയും നന്നായി ചെയ്തയാളാണ് താനെന്നും അദ്ദേഹം പറയുന്നു.ഞാന്‍ ചെയ്ത...

ചോലക്കുണ്ട് സ്വദേശി താഴേക്കാട്ട് മൂസക്കുട്ടി മരണപ്പെട്ടു.

MARANAM
ചോലക്കുണ്ട് സ്വദേശി ആലച്ചുള്ളിയിൽ താമസക്കാരനുമായ താഴേക്കാട്ട് മൂസക്കുട്ടി മരണപ്പെട്ടു.പറപ്പൂർ: ചോലക്കുണ്ട് സ്വദേശിയും ആലച്ചുള്ളിയിൽ താമസക്കാരനുമായ പരേതനായ താഴേക്കാട്ട് ഹുസൈൻ മാസ്റ്ററുടെ മകൻ മൂസക്കുട്ടി (58) മരണപ്പെട്ടു. എടരിക്കോട് സ്പിന്നിംങ് മിൽ ജീവനക്കാരനായിരുന്നു. പറപ്പൂർ 17-ാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറിയാണ്. ഭാര്യ : നഫീസ ടീച്ചർ (ടി.ടി.കെ എം എൽ പി എസ് തെക്കെകുളമ്പ), മക്കൾ: അനസ്, അനീസ, അസ്ന, അമീൻ, മരുമകൻ: സിറാജുദ്ദീൻ ഖബറsക്കം 31 ശനി രാവിലെ 8.30 ന് ചോലക്കുണ്ട് ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

TIRURANGADI
തിരൂരങ്ങാടി സ്പോർട്സ് അക്കാദമിയുടെ കീഴിൽ 150 കുട്ടികൾക്കായി (9 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള) ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം തിരൂരങ്ങാടി തഹസിൽദാർ പി ഓ സാദിഖ് നിർവഹിച്ചു, ചടങ്ങിൽ കേരള മുൻ സന്തോഷ് ട്രോഫി താരം ആസിഫ് സഹീർ, കുട്ടികൾക്കായുള്ള ജേഴ്സിയുടെ പ്രകാശനം, ആമിയ ഗോൾഡൻ ഡയമണ്ട് മാനേജിംഗ് ഡയറക്ടർ സൽമാന് നൽകി ക്കൊണ്ട് നിർവഹിച്ചു കുട്ടികൾക്കുള്ള സ്പോർട്സ് ക്വിറ്റിന്റെ ഉദ്ഘാടനം ജെംസ് പബ്ലിക് സ്കൂൾ മാനേജിംഗ് ഡയറക്ടർ പി എം അഷ്റഫ് നിർവഹിച്ചു. ക്യാമ്പ് അംഗങ്ങൾക്കുള്ള ഐഡി കാർഡിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോക്ടർ സക്കീർ ഹുസൈൻ നിർവഹിച്ചു.കേരള സെവൻസ് ഫുട്ബോൾ അസോസിയേഷൻ വയനാട് ദുരന്തത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ടി എസ് എ മുഖ്യ രക്ഷാധികാരി സി എച്ച് ഖാലിദ്, തുക എസ് എഫ് എ പ്രതിനിധി വിന്നേഴ്സ് ബഷീറിന് കൈമാറി തുടർന്ന് നടന്ന പരിപാടിയിൽ ഇ...

കൊളപ്പുറത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് MLA സ്ഥലം സന്ദർശിച്ചു

LOCAL NEWS
പരപ്പനങ്ങാടി അരീക്കോട് സംസ്ഥാന പാത കൊളപ്പുറത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് നേരിട്ട് കാണാൻ കുഞ്ഞാലികുട്ടി MLA സ്ഥലം സന്ദർശിച്ചു. എത്രയും പെട്ടെന്ന് കലക്ടർ യുമായി കൂടികാഴ്ച്ച നടത്തുന്നതിന് സമരസമിതി പെട്ടവരെയും പഞ്ചായത്തിനെയും NHI ഉദ്ധേഗസ്ഥരെയും വിളിച്ചതിന് ശേഷം ഇപ്പോ നേരിട്ട് കൊണ്ടിരിക്കുന്ന ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പൊതുമരാമത്ത് മന്ത്രി PA മുഹമ്മത് റിയാസുമായി മീറ്റിങ്ങ് അറൈജ് മെൻറ് ചെയ്യുമെന്ന് പി കെ കുഞ്ഞിലി കുട്ടി MLA അറിയിച്ചു. AR NAGAR പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത്, വൈസ് പ്രസിഡൻ്റ് ശ്രീജ സുനിൽ, സമരസമിതി കൺവീനർ നാസർ മലയിൽ, ചെയർമാൻ മുസ്തഫ പുള്ളിശ്ശേരി, ബ്ലോക്ക് മെമ്പർ അബ്ദുൽ റഷീദ് PK, മെമ്പർമാരായ സജ്ന അൻവർ, ബേബി, ഇസ്മായിൽ പൂങ്ങാടൻ, അസീസ്, സൈഫുദ്ധീൻ ചാലിൽ, ഹമീദ് കല്ലൻ, റിയാസ് മുസ്തഫ എടത്തിങ്ങൽ, അൻവർ ആവയിൽ, റഫീഖ് തലാപ്പൻ, മുസമ്മിൽ ഷാഫി ഷാരത്ത്… സമരസമിതി അംഗങ്ങളും ചർച്ച ...

ടാപ്പിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു.

LOCAL NEWS
മലപ്പുറം: ടാപ്പിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. പോരൂർ അയനിക്കോട് സ്വദേശി മാഞ്ചേരികുരിക്കൾ ഷാഹിദ് (45) ആണ് മരിച്ചത്. പാണ്ടിക്കാട് വള്ളുവങ്ങാട് തറിപ്പടിയിലെ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് മിന്നലേറ്റത്. തുടർന്ന് ഉടൻ പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വന്ദേഭാരത് ട്രെയിൻ തട്ടി മധ്യവയസ്കൻ മരണപ്പെട്ടു.

Accident
പരപ്പനങ്ങാടി അയ്യപ്പൻകാവിൽ വന്ദേഭാരത് ട്രെയിൻ തട്ടി മധ്യവയസ്കൻ മരണപ്പെട്ടു. ചാലേരി സുബ്രമണ്യൻ (70)  മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com

എസ്പിക്കെതിരെ സമരവുമായി പി വി അന്‍വര്‍ MLA.

MALAPPURAM
മലപ്പുറം എസ്പിക്കെതിരെ സമരവുമായി പി വി അന്‍വര്‍ എംഎല്‍എ. മലപ്പുറം എസ് പി ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഭരണകക്ഷി എംഎല്‍എയായ പി വി അന്‍വറിന്റെ സമരം. അരലക്ഷത്തിലേറെ സോഷ്യല്‍ ഫോറസ്ട്രി വിലയിട്ട മരം മുറിച്ചു കടത്തിയ സംഭവത്തില്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ കൊടുത്ത പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന തന്റെ ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. അതു നോക്കാന്‍ പോലും അനുവദിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു. എസ്പി ഓഫീസിലെ മരങ്ങള്‍ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പരാതി കിട്ടിയിട്ടും നടപടി എടുക്കാത്ത മലപ്പുറം എസ്പിക്കെതിരെ നടപടി സ്വീകരിക്കുക. ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അന്‍വര്‍ സമരമിരിക്കുന്നതിന് സമീപം സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളില്‍ ആവശ്യപ്പെടുന്നത്. അതീവ...

സിഎ മുഹമ്മദ് ഹാജി വധക്കേസ്; നാല് പ്രതികൾക്കും ജീവപര്യന്തം

CRIME NEWS
കാസർകോട്: വർ​ഗീയ സംഘർഷത്തിനിടെ 2008 ൽ അടുക്കത്ത് ബയല്‍ ബിലാല്‍ മസ്ജിദിന് സമീപത്തെ സിഎ മുഹമ്മദ് ഹാജിയെ (56) കുത്തികൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രതികളായ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജിത് കുമാർ എന്ന അജ്ജു (35), കെ ജി കിഷോർ കുമാർ എന്ന കിഷോർ (39) എന്നിവർക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും അടക്കാൻ കോടതി ഉത്തരവിട്ടു. 2008 ഏപ്രിൽ 18 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ജുമുഅയ്ക്ക് നമസ്‌കാരത്തിനായി പള്ളിയിലേക്ക് പോവുന്നതിനിടെയാണ് ബിലാൽ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായിരുന്നു മുഹമ്മദ് ഹാജിയെ ഒരു സംഘം സംഘപരിവാർ പ്രവർത്തകർ തടഞ്ഞുനിർത്തി കുത്തികൊലപ്പെടുത്തിയത്. കേസിൽ ദൃക്സാക്ഷിയായ കൊല്ലപ്പെട്ട സി എ മുഹമ്മദ് ഹാജിയുടെ മകൻ ശിഹാബ്, വഴി യാത്രക്കാരൻ എന്നിവരുടെ മൊഴികള...

യു​വ​തി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്ത​താ​യി പ​രാ​തി

CRIME NEWS
മ​ല​പ്പു​റം: സ​പ്ലൈ​കോ​യു​ടെ പേ​രു​പ​റ​ഞ്ഞ് ക​ബ​ളി​പ്പി​ച്ച് യു​വ​തി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്ത​താ​യി പ​രാ​തി. മ​ല​പ്പു​റം കാ​ള​മ്പാ​ടി സ്വ​ദേ​ശി​നി​യു​ടെ ഫോ​ണി​ലേ​ക്കു വി​ളി​ച്ച് ക​ബ​ളി​പ്പി​ച്ചാ​ണ് വാ​ട്സ്ആ​പ്, ഇ​ൻ​സ്റ്റ​ഗ്രാം, ഐ.​എം.​ഒ എ​ന്നീ അ​ക്കൗ​ണ്ടു​ക​ൾ ഹാ​ക്ക് ചെ​യ്ത​ത്. ആ​ഗ​സ്റ്റ് 27ന് ​ഉ​ച്ച​ക്ക് 12.30ഓ​ടെ​യാ​ണ് സം​ഭ​വം. സ​പ്ലൈ​കോ​യി​ൽ​നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും നി​ങ്ങ​ളു​ടെ പേ​രി​ലു​ള്ള റേ​ഷ​ൻ​കാ​ർ​ഡി​ൽ വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ പി​ശ​കു​ണ്ടെ​ന്നും ഉ​ട​ൻ തി​രു​ത്ത​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഫോ​ൺ വ​ന്ന​ത്. സം​ശ​യം​തോ​ന്നി​യ യു​വ​തി റേ​ഷ​ൻ​കാ​ർ​ഡി​ലെ പി​ശ​ക് പി​ന്നീ​ട് തി​രു​ത്താ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഫോ​ണി​ൽ വി​ളി​ച്ച​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി. യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്കു വ​രു​ന്ന ഒ.​ടി.​പി ന​മ്പ​റു​ക​ൾ ഉ​ട​ൻ കൈ​മാ​റാ​നും...

മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍.

CRIME NEWS
മുക്കം: മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍. മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗോവിന്ദപുരം സ്വദേശി ഹംസക്കോയയെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു ബന്ധം സ്ഥാപിക്കുകയും ഇതിലുണ്ടായ മൂന്നരവയസുകാരിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. മാസത്തില്‍ വല്ലപ്പോഴും ഇവരുടെ വീട്ടില്‍ വന്നിരുന്ന പ്രതി വീട്ടിലെ മുറിയില്‍ വെച്ചാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ക്രൂരതയുടെ വിവരം അറിഞ്ഞത്. ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. വിശദമായ അന്വേഷണത്തില്‍ പിതാവാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്. പ്രതി സമാനമായ കുറ്റകൃത്യം...

ചേളാരിയിൽ 7.500 കിലോ കഞ്ചാവുമായി യുവാവ് എക്സ്സൈസിന്റെ പിടിയിൽ.

LOCAL NEWS
ചേളാരി: വിപണിയിൽ രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന 7.500kg കഞ്ചാവുമായി യുവാവിനെ പരപ്പനങ്ങാടി എക്സ്സൈസ് ഇൻസ്‌പെക്ടറും പാർട്ടിയും അറസ്റ്റ് ചെയ്ത് കേസെടുത്തു. ചേളാരി പൂതേരിവളപ്പിൽ കരണിയിൽ വീട്ടിൽ ഷണ്മുഖദാസാണ് (38) അറസ്റ്റിലായത്. കഞ്ചാവ് കടത്തികൊണ്ടുവന്ന KL65L8405 YAMAHA ALFA വണ്ടിയും കസ്റ്റഡിയിൽ എടുത്തു. എക്സ്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം സിവിൽ എക്സ്സൈസ് ഓഫീസർ അരുൺ പാറോലിന് ലഭിച്ച രഹസ്യവിവരത്തിന്റെയാടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്. ആഴ്ചകളായി ഇയാൾ എക്സ്സൈസിന്റെ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു. ചേളാരി പടിക്കൽ വച്ച് കഞ്ചാവ് കടത്തി കൊണ്ട് വരുമ്പോളാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാൾക്ക് കഞ്ചാവ്മൊത്തമായി എത്തിച്ചു നൽകുന്നതെന്ന് സംശയിക്കുന്നു. കൂടുതൽ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികൾ പിടിയിലാകുമെന്നും പരപ്പനങ്ങാടി എക്സ്സൈസ് ഇൻസ്‌പെക്ടർ ...

നടിയുടെ പീഡന പരാതിയില്‍ കൂടുതല്‍ താരങ്ങള്‍ക്കെതിരെ കേസ്.

KERALA NEWS
കൊച്ചി: നടിയുടെ പീഡന പരാതിയില്‍ കൂടുതല്‍ താരങ്ങള്‍ക്കെതിരെ കേസ്. നടന്മാരായ ഇടവേള ബാബുവിനെതിരെയും മണിയന്‍ പിള്ള രാജുവിനെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ വിച്ചുവിനെതിരെയും കേസെടുത്തു. ആലുവ സ്വദേശിയായ നടിയുടെ മൊഴി പ്രകാരമാണ കേസെടുത്തിരിക്കുന്നത്. ഇടവേള ബാബുവിനെതിരെ എറണാകുളം നോര്‍ത്ത് പൊലീസും മണിയന്‍പിള്ള രാജുവിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസുമാണ് രജിസ്റ്റര്‍ ചെയ്തത്. നോബിളിനെതിരെ പാലാരിവട്ടം പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു. താരസംഘടനയായ എഎംഎംഎയില്‍ അംഗത്വം നല്‍കാം എന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് മുന്‍ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിനെതിരായ പരാതി. 376 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കാരിയായ നടിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിത ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൊഴിയെടുക്കുകയായ...

മലപ്പുറത്ത് ലഹരി വിമുക്തി കേന്ദ്രം സ്ഥാപിക്കും; ലഹരി നിര്‍മാര്‍ജന സമിതി

MALAPPURAM
മലപ്പുറം :ലഹരി നിര്‍മാര്‍ജന സമിതി  ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ അജ്ഫാന്‍ ഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെ മലപ്പുറത്തു ലഹരി വിമുക്തി  ചികത്സാ കേന്ദ്രം സ്ഥാപിക്കുമെന്ന് ലഹരി നിര്‍മ്മാര്‍ജന സമിതി ജില്ലാ കണ്‍വെന്‍ഷന്‍ പ്രഖ്യപിച്ചു. റോസ് ലോഞ്ചില്‍ നടന്ന കണ്‍വെന്‍ഷനില്‍ വെച്ച് ഡോ.എ പി ജെ അബ്ദുല്‍ കലാം ദേശിയ അവാര്‍ഡ് നേടിയ അജ്ഫാന്‍ ഗ്രൂപ്പ്‌ചെയര്‍മാന്‍ ഡോ . എന്‍ മുഹമ്മദ് കുട്ടിക്കു നല്‍കിയ സ്വീകരണയോഗത്തിലാണ് തീരുമാനം പ്രഖ്യപിച്ചത് .ഈ സെന്ററില്‍ നിന്നും അല്ലാതെയും ലഹരിയില്‍ നിന്നും സ്ഥിരം മോചനം നേടിയവര്‍ക്ക് നാട്ടിലും വിദേശത്തും തൊഴില്‍ നല്‍കുന്ന പദ്ധതിയും നടപ്പാക്കും.വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുംലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയില്‍ നടപ്പാക്കും. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട.എല്‍ എന്‍ എസ് സംസ്ഥാന നേതാക്കള്‍ക്കും ചടങ്ങില്‍ ...

MTN NEWS CHANNEL

Exit mobile version