Thursday, September 18News That Matters

ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി പൂക്കളുമായി കണ്ണമംഗലം ഗ്രാമ പഞ്ചായത്ത്

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി “പൂ കൃഷി” എന്ന പദ്ധതി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. യു എം ഹംസ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തയ്യൽ ഹസീന, ക്ഷേമകാര്യ സ്റ്റാൻഡിറ്റി ചെയർപേഴ്സൺ തയ്യിൽ റഹിയാനത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ PK സിദ്ദീഖ്, മെമ്പർമാരായ സി കെ അഹമ്മദ്, ശങ്കരൻ ചാലിൽ, സോഫിയ പി പി, ഇസ്മായിൽ ടി പി , അനൂപ്കുമാർ സി, കെ കെ ഹംസ, റൂഫിയ ചോല, നുസൈബ നെടുമ്പള്ളി, കൃഷിഭവൻ ഉദ്യോഗസ്ഥർ. ശുഹൈബ്, എന്നിവർ പങ്കെടുത്തു.
കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ അച്ഛനബലം പെരണ്ടക്കൽ അമ്പലത്തിനടുത്ത് വല്ല്യാട്ട് എന്ന പ്രദേശത്ത് അഹമ്മദ്.Ck, ബീരാൻ കുട്ടി PP, എന്നീ കർഷകരുടെ സംഘം ഓണ വിപണി മുന്നിൽ കണ്ട് 50 സെന്റ്സ്ഥലത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിക്ക് വിജയകരമായി. ദിവസേന സമീപപ്രദേശത്തുള്ള നിരവധി ആളുകളാണ് ചെണ്ടുമല്ലി പൂക്കൾ കാണാനും ഫോട്ടോ എടുക്കാനുമായി എത്തുന്നത്. 50000 രൂപ ഫണ്ട് വെച്ച് 8500 തൈകൾ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. കണ്ണമംഗലം പഞ്ചായത്തിൽ ഈ വർഷത്തെ ഓണാഘോഷത്തിന് ഭംഗിയേറിയ ചെണ്ടുമല്ലി പൂ സ്വന്തം പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തു വൻ വിജയമായി. വരും വർഷങ്ങളിൽ ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ കർഷകർ ഈ രംഗത്തേക്ക് കടന്നു വരണം എന്നതാണ്പഞ്ചായത്ത് ഭരണസമിതിയുടെഉദ്ദേശമൊന്നും നല്ല രീതിയിൽ പൂ കൃഷി ചെയ്ത കർഷകരായ അഹമ്മദ് സി കെ.ബീരാൻകുട്ടി പി പി എന്നിവരെയും ഇവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത അസിസ്റ്റൻറ് കൃഷി ഓഫീസർ അജി എന്നിവരെയും ചടങ്ങിൽ പ്രത്യേകം പ്രശംസിച്ചു. പൂ കൃഷി വ്യാപനം, ആഘോഷ പരിപാടികൾക്കു വേണ്ടിയുള്ള പൂക്കൾ സ്വന്തം പഞ്ചായത്തിൽ ഉത്പാദിപ്പിക്കുക, കൂടുതൽ കർഷകരെ പൂ കൃഷിയിലേക്ക് ആകർഷിക്കുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക തുടങ്ങിയ ഉദ്ദേശലക്ഷ്യത്തോട് കൂടിയാണ് പൂ കൃഷി എന്ന പദ്ധതി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നേതൃത്വത്തിൽ നടപ്പിലാക്കിയിട്ടുള്ളത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version