Saturday, April 18News That Matters

Month: August 2024

ഊരകം മലയിൽ ഉരുൾപൊട്ടൽ സാധ്യത പഠനം നടത്തണം; കണ്ണമംഗലം ഗ്രാമപഞ്ചായത്ത്

VENGARA
കേരളത്തില്‍ ശക്തമായ കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഗ്രാമപഞ്ചായത്ത് തല ടാസ്ക് ഫോഴ്സ് അടിയന്തിര യോഗം ചേർന്നു. പ്രസ്തുത മീറ്റിംഗില്‍ പഞ്ചായത്തിലെ നിലവിലെ അവസ്ഥ അവലോകനം ചെയ്തതില്‍ കാലാവസ്ഥാ വ്യതിയാനം മുഖേന ഏതെങ്കിലും വിധത്തില്‍ ഈ പഞ്ചായത്തില്‍ ദുരന്തം സംഭവിക്കുകയാണെങ്കില്‍ ഊരകം മലയിലെ ഉരുള്‍പൊട്ടല്‍ കാരണമായിരിക്കുമെന്ന് യോഗം വിലയിരുത്തി.സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും ചെങ്കുത്തായി കിടക്കുന്നതുമായ ഊരകം മല ജൈവ വിവിധ്യങ്ങളുടെ കലവറ കൂടിയാണ്. കരിങ്കല്‍ പാറയും മണ്ണും വലിയ ഉരുളന്‍ കല്ലുകളും ഇടകലര്‍ന്ന രീതിയിലാണ് ഈ മലയുടെ ഘടന. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഊരകം മലയില്‍ ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ നിരവധി കരിങ്കല്‍ ക്വാറി, ക്രഷറുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇവയുടെ എല്ലാം പ്രവര്‍ത്തനം ആധുനിക രീതിയിലുള...

സൈക്കിള്‍ വാങ്ങാന്‍ കരുതിയ പണം വയനാടിന് വേണ്ടി മാറ്റിവച്ച്‌ രണ്ടാം ക്ലാസുകാരന്‍

TIRURANGADI
മലപ്പുറം: വയനാട് ചൂരല്‍മലയില്‍ ഉരുള്‍ പൊട്ടലില്‍ നിരവധി പേര്‍ മരിക്കാന്‍ ഇടയായ സ്ഥലത്തേക്ക് ഒരു കുഞ്ഞു സഹായം എത്തുകയാണ്. മലപ്പുറം തേഞ്ഞിപ്പാലം നിരോല്‍പാലം ഒമ്ബതാം വാര്‍ഡിലെ കോഴിതൊടിയില്‍ ഹനീഫ - സൈഫുന്നീസ ദമ്ബതികളുടെ മകന്‍, നാലുമക്കളില്‍ ഇളയവനായ നഹ്യാന്‍ എന്ന ഏഴ് വയസ്സുകാരന്‍ എഎംഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നേരത്തെ യു കെജിയില്‍ പഠിക്കുന്ന സമയത്ത് ഉമ്മയോട് തനിക്ക് ഒരു ഗിയര്‍ സൈക്കിള്‍ വാങ്ങിത്തരുമോ എന്ന് ചോദിച്ചിരുന്നു. ഉമ്മയും ഉപ്പയും അന്ന് പറഞ്ഞത് വലിയ കുട്ടി ആകുമ്ബോള്‍ വാങ്ങിത്തരാം എന്നായിരുന്നു. ഇപ്പോള്‍ നിനക്ക് കിട്ടുന്ന പൈസ ഒരു കുടുക്കയില്‍ ഇട്ട് വെച്ചോ എന്ന് ഉമ്മ നഹ്യാനോട് പറയുകയും ചെയ്തു. പിന്നീട് ഉമ്മ തന്നെ മകന് ഒരു കുടുക്ക വാങ്ങി നല്‍കുകയും ചെയ്തു. ഇതില്‍ താന്‍ സ്വരൂപിച്ച പണമാണ് എല്ലാം നഷ്ടമായവരുടെ ജീവിതം വീണ്ടെടുക്കുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയി...

അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാൻ ഇളവ് പ്രഖ്യാപിച്ച്‌ യു.എ.ഇ.

GULF NEWS
ദുബൈ: താമസ വിസയുടെ കാലാവധി കഴിഞ്ഞശേഷവും അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാൻ ഇളവ് പ്രഖ്യാപിച്ച്‌ യു.എ.ഇ. സെപ്റ്റംബർ ഒന്ന് മുതല്‍ രണ്ട് മാസത്തേക്കാണ് ഇളവ് അനുവദിച്ചത്. ഇക്കാലയളവില്‍ അനധികൃത താമസക്കാർക്ക് പിഴ അടക്കാതെ രാജ്യം വിടുകയോ ഫെഡറല്‍ നിയമം അനുസരിച്ച്‌ താമസ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുകയോ ചെയ്യാനുള്ള അവസരമുണ്ടാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു. ആനുകൂല്യം ലഭിക്കുന്നതിനായി വിദേശികളുടെ എൻട്രി, റെസിഡൻസ് നിയമം ലംഘിക്കുന്നവർക്കെതിരെ ചുമത്തിയ പിഴ ഒഴിവാക്കാനോ കുറക്കാനോ ആവശ്യപ്പെട്ട് നിയമലംഘകർ അതോറിറ്റിക്ക് അപേക്ഷ സമർപ്പിക്കണം. ഇതോടൊപ്പം അപേക്ഷകരുടെ പാസ്പോർട്ട്, നിയമം ലംഘിക്കാനും പിഴ ഒടുക്കാതിരിക്കാനുള്ള കാരണം എന്നിവ വ്യക്തമാക്കിയിട്ടുള്ള കത്ത്, പിഴ കമ്മിറ്റി ആവശ്യപ്പെടുന്ന മറ്റ് രേഖകള്‍ എന...

കെ സി നാസർ മരണപ്പെട്ടു.

MARANAM
കുന്നുംപുറം അത്തംപുറം സ്വദേശി കെ സി നാസർ മരണപ്പെട്ടു. കുന്നുംപുറം: അത്തംപുറം ചെപ്പിയാലം മഹല്ല് സ്വദേശി പരേതനായ കണ്ടംചിറ കുഞ്ഞാലൻ ഹാജിയുടെ മകൻ കെസി നാസർ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് (02.08.2024 വെള്ളി) രാവിലെ 11 മണിക്ക് ചെപ്പിയാലം ജുമാ മസ്ജിദിൽ വെച്ച് നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തച്ചപറമ്പൻ മുഹമ്മദ് മരണപ്പെട്ടു.

MARANAM
വേങ്ങര S S റോഡ് സ്വദേശി തച്ചപറമ്പൻ മുഹമ്മദ് മരണപ്പെട്ടു വേങ്ങര S S റോഡ് സ്വദേശി കാവുങ്ങൽ പള്ളി തച്ചപറമ്പൻ കുഞ്ഞാലു എന്നവരുടെ സഹോദരൻ.തച്ചപറമ്പൻ മുഹമ്മദ് (68) മരണപ്പെട്ടു .(മുൻ സൗദി പ്രവാസി) മയ്യിത്ത് നമസ്കാരം വെള്ളി കാലത്ത് 9 മണിക്ക് കാവുങ്ങൽ പള്ളിയിൽ നടക്കും . നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ചരിത്ര വിജയം കരസ്ഥമാക്കി ബ്ലാസ്റ്റേഴ്സ്

Sports
;ഡ്യൂറൻഡ് കപ്പിന്റെ 133ആം സീസണിൽ ഗംഭീര തുടക്കം കുറിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിൽ മുംബൈയുടെ റിസേർവ് ടീമിനെ വീഴ്ത്തി. എതിരില്ലാത്ത എട്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഇപ്പോളിത ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. അതോടൊപ്പം ഡ്യൂറൻഡ് കപ്പിലെയും ഏറ്റവും വലിയ വിജയമാണിത്. എന്തിരുന്നാലും പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ യുഗത്തിന് വമ്പൻ തുടക്കം തന്നെയാണ് ലഭിച്ചിരിക്കുന്നത്.ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങായ നോഹ സദൌയുടെയും, ക്വാമേ പെപ്രയുടെയും ഹാട്രിക്ക് മികവിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ശേഷിക്കുന്ന രണ്ട് ഗോളുകൾ നേടിയത് ഇഷാൻ പണ്ഡിതയാണ്. വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ്‌ സിയിൽ ഏറ്റവും മുൻപന്തിയിലാണ്....

ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് :മന്ത്രി ഡോ. ആര്‍ ബിന്ദു

KERALA NEWS
തൃശൂര്‍: അപകടമേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ജില്ലാതല ഉദ്യോഗസ്ഥരുമായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പകല്‍ സമയത്ത് തന്നെ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണം. രാത്രികാലങ്ങളില്‍ മാറുന്നത് ഒഴിവാക്കണം. ജില്ലയില്‍ നിലവിലെ സ്ഥിതികള്‍ നിയന്ത്രണ വിധേയമാണ്. വിവിധ വകുപ്പുകളും ജനപ്രതിനിധികളും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ 144 ക്യാമ്പുകളിലായി 2984 കുടുംബങ്ങള്‍ ഉള്‍പെടുന്നു. ആകെ 7864 പേരാണുള്ളത്. പലസ്ഥലങ്ങളിലും വെള്ളക്കെട്ട് ഇറങ്ങാത്തതും മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിയതുമാണ് ക്യാമ്പ് വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. മണലി, കുറുമാലി, കരുവന്നൂര്‍, പുഴകളിലെ ജല...

തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് വായോധികൻ മുങ്ങി മരണപ്പെട്ടു

Accident
മലപ്പുറം: മേൽമുറി ആലത്തൂർപടി സ്വദേശി പുള്ളിയിൽ തന്മാനശ്ശേരി യൂസുഫ് ആലത്തൂർപടി വലിയ തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങി മരണപ്പെട്ടു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നാളെ പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷം ആലത്തൂർപടി ജുമാമസ്ജിദിൽ മയ്യിത്ത് നിസ്കാരവും ഖബറടക്കവും നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഇസ്മായിൽ ഹനിയ വധം – ജമാഅത്തെ ഇസ്ലാമിയുടെ പ്രതിഷേധം.

VENGARA
വേങ്ങര : ഫിലിസ്‌തീൻ വിമോചന പോരാട്ടത്തിനു നേതൃത്വം നൽകുന്ന ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മായിൽ ഹനിയയെ, ഇറാനിലെ ടെഹ്റാനിൽ വെച്ച് ചാരൻമാരെ വിട്ടു നിഷ്ടൂരം കൊലപ്പെടുത്തിയ ഭീരുക്കളും ഭീകരവാദികളുമായ ഇസ്രായേൽ നടപടിക്കെതിരെ വേങ്ങര ടൗണിൽ പ്രതിഷേധ റാലി നടത്തി. ഏരിയ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ സിനിമ ഹാൾ പരിസരത്തു നിന്ന് തുടങ്ങിയ പ്രകടനം വേങ്ങര ബസ്സ്റ്റാൻഡിൽ സമാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു. ഏരിയ പ്രസിഡന്റ്‌ ഇ. വി. അബ്ദുൽസലാം പ്രസംഗിച്ചു. അഷ്‌റഫ്‌ പാലേരി, മുഹമ്മദ് അലി ചാലിൽ, പി. പി. കുഞ്ഞാലി മാസ്റ്റർ, അലവി എം. പി, യൂസഫ് കുറ്റാളൂർ, സിദ്ധീഖ് എ. കെ, സുലൈമാൻ ഉമ്മത്തൂർ, ഷബ്‌ന ടി. പി, ഷാക്കിറ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വയനാട് ദുരന്തം: വ്യാപാരി വ്യവസായി വേങ്ങര യൂണിറ്റ് അനുശോചിച്ചു

VENGARA
വേങ്ങര: വയനാട് മുണ്ടക്കൈ, ചൂരൽ മലയിലുണ്ടായ ഉരുൾ പൊട്ടലിൽ ജീവൻ പൊലിഞ്ഞവരുടെ വിയോഗത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. ഈ ദുരിതത്തിൽ കാണാതായവരെയും, മരണപ്പെട്ടവരെയും കണ്ടെത്തുന്നതിന് വേണ്ടി പട്ടാളമടക്കമുള്ള സർക്കാർ സംവിധാനങ്ങളും സന്നദ്ധ സേനകളും നാട്ടുകാരും അടക്കമുള്ള രക്ഷാപ്രവർത്തകർ അതിസാഹസികമായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.. ഈ മഹാദുരന്തത്തിൽ നിന്ന് പരുക്കുകളോടെ രക്ഷപ്പെട്ട അനേകമാളുകൾ ആശുപത്രിയിലും വീടും കിടപ്പാടവും ജീവനോപാധികളും ഉറ്റവരെയും ഉടയവരെയും കുടുംബത്തെയും നഷ്ടപ്പെട്ട അനേകായിരങ്ങൾ ഉടുതുണിക്ക് മറുതുണിയില്ലാതെ ഇന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്.. അവരെ ജീവിത സാഹചര്യത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും പുനരധിവിശിപ്പിക്കുന്നതിനും, അവർക്കൊരു ജീവനോപാധി കണ്ടെത്തുന്നതിനും സഹായിക്കുന്നതിൽ പങ്കാളികൾ ആവാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ക...

ചുക്കൻ ബിരിയം ഹജ്ജുമ്മ മരണപ്പെട്ടു

MARANAM
കുറ്റൂർ പരേതനായ അരീക്കൻ കുട്ടിയാലി ഹാജി എന്നവരുടെ ഭാര്യ ചുക്കൻ ബിരിയം ഹജ്ജുമ്മ മരണപ്പെട്ടു വേങ്ങര: കുറ്റൂർ പരേതനായ അരീക്കൻ കുട്ടിയാലി ഹാജി (ഇസ്മത്ത് ഹോട്ടൽ, വേങ്ങര) എന്നവരുടെ ഭാര്യയും ടി.കെ.എം ജ്വല്ലറി തോട്ടശ്ശേരി മുസ്തഫയുടെ ഭാര്യാ മാതാവുമായ ചുക്കൻ ബിരിയം ഹജ്ജുമ്മ മരണപ്പെട്ടുമയ്യിത്ത് നമസ്ക്കാരം വെള്ളിയാഴ്ച്ച കാലത്ത് 9:30 ന് ഊക്കത്ത് പള്ളിയിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

രക്ഷപെടാൻ ജീവൻ കൈയിൽ പിടിച്ച് കാട്ടിലേക്ക് ഓടി

KERALA NEWS
രക്ഷപെടാൻ ജീവൻ കൈയിൽ പിടിച്ച് കാട്ടിലേക്ക് ഓടി : എന്നാൽ കാട്ടിൽ കാട്ടാനാക്കൂട്ടത്തിന് മുന്നില്‍ തലനായിരയ്ക്ക് രക്ഷപെട്ട സുജാതയും കുടുംബവും കല്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടിയപ്പോൾ കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ നിന്ന് രക്ഷപെടാൻ ജീവൻ കൈയിൽ പിടിച്ച് കാട്ടിലേക്ക് ഓടിക്കയറിയതാണ് സുജാതയും കുടുംബവും. എന്നാൽ കാട്ടിൽ കാട്ടാനാക്കൂട്ടത്തിന് മുന്നിലാണ് ദുരന്തത്തില്‍ നിന്ന് തലനായിരയ്ക്ക് രക്ഷപെട്ട ഇവർ എത്തിപ്പെട്ടത്. ആന പോലും ഞങ്ങളെ കണ്ട് കണ്ണീര്‍ ഒലിപ്പിച്ച് മാറിപ്പോയെന്ന് സുജാത പറഞ്ഞു. 'ആദ്യത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ തന്നെ കുടുംബം ഒന്നാകെ ഓടി കാട്ടില്‍ കയറി. രണ്ടാമത്തെ പൊട്ടല്‍ ഉണ്ടായപ്പോള്‍ എല്ലാവരും കാട്ടിലൂടെ പേടിച്ച് ഓടി. എത്തിപ്പെട്ടതാണെങ്കിൽ കാട്ടാനക്കൂട്ടത്തിനു മുൻപിൽ. രക്ഷപ്പെടാന്‍ വേണ്ടി എല്ലാവരും മിണ്ടാതെ നിന്നു. ആന പോലും ഞങ്ങളെ കണ്ട് കണ്ണീര്‍ ഒലിപ്പിച്ച് മാറിപ്പോയെ'ന്ന് ...

മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 11 വയസുകാരൻ മരിച്ചു.

Accident
മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 11 വയസുകാരൻ മരിച്ചു; നാലുപേർക്ക് പരിക്ക് കരുവാരക്കുണ്ടിൽ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 11 വയസുകാരൻ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഇരിങ്ങാട്ടിരിയിൽ കറുത്താർ വടക്കേതിൽ സക്കീറിന്റെ മകൻ മുഹമ്മദ് ഷാൻവാറാണ് മരിച്ചത്. ബുധൻ വൈകിട്ട് ആറോടെ ചീനിപാടത്താണ് അപകടം. കിഴക്കേത്തല ഭാഗത്തുനിന്ന് വരികയായിരുന്ന പാഴ്സൽ സർവീസ് മിനി ലോറിയും എതിരെ വന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ ഷാൻവാറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഷാൻവാറിന്റെ ഉമ്മ ജാസ്മിൻ (38), സഹോദരങ്ങളായ ഫാത്തിമ സജ്ന (18), മുഹമ്മദ് റോഷൻ (15), ഒട്ടോ ഡ്രൈവർ നമ്പ്യാർതൊടി അസൈനാർ (42) എന്നിവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഷാൻവാറിന്റെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച ഇരിങ്ങാട്ടിരി ജുമാ മസ്ജിദ് ഖബർ...

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം; എയര്‍ടെല്‍

KERALA NEWS
വയനാട് മുണ്ടക്കൈയിലെ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി എയര്‍ടെല്‍. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവ സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ഓഫര്‍ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടക്കാന്‍ വൈകുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയില്‍ സ്റ്റോറുകളില്‍ കളക്ഷന്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ സഹായ സന്നദ്ധരായവര്‍ക്ക് ദുരിതബാധിതര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുമെന്നും ഇവ തദ്ദേശ സ്ഥാപനങ്ങളെ ല്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഉരുള്‍പൊട്ടലില്‍ മരണം 276 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ...

ഉരുള്‍പൊട്ടലില്‍ മരണം 276 ആയി.

KERALA NEWS
കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 276 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചു. തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണുള്ളത്. നൂറോളം പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ചാലിയാറില്‍ നിന്ന് 127 മൃതദേഹങ്ങളാണ് ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 82 ദുരിതാശ്വാസ ക്യാമ്പുകളില്‍ 8304 പേരാണ് കഴിയുന്നത്. കനത്ത മഴയെയും പുഴയിലെ കുത്തൊഴുക്കിനെയും വകവെക്കാതെ രാത്രി വൈകിയും സൈന്യം മുണ്ടക്കൈയിലേക്ക് ബെയ്‌ലി പാലം നിര്‍മ്മാണം തുടരു...

52കാരി ചിതയൊരുക്കി ജീവനൊടുക്കി.

KERALA NEWS
തൃശൂർ: തന്റെ പേരിലുള്ള എല്ലാ സ്വത്തുവകകളും ഏകമകളുടെ പേരിലെഴുതിവച്ച്‌ തൃശൂർ വാടാനപ്പള്ളിയില്‍ 52കാരി ചിതയൊരുക്കി ജീവനൊടുക്കി.തൃത്തല്ലൂർ ഏഴാംകല്ല് കോഴിശേരിയില്‍ പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. തിങ്കളാഴ്‌ചയായിരുന്നു സംഭവം. തനിക്കുള്ളതെല്ലാം മകള്‍ക്ക് എന്നെഴുതിയ കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.വീട്ടുവളപ്പില്‍ മതിലിനോട് ചേർന്ന് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വലിച്ചുകെട്ടി വിറകുകള്‍ കൂട്ടി ചിതയൊരുക്കിയാണ് ഷൈനി ജീവനൊടുക്കിയത്. പൂ‌ർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദുബായിലായിരുന്ന മകള്‍ ബിലു ഇന്നലെ പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിന്റെ താക്കോല്‍ സൂക്ഷിച്ചിരിക്കുന്ന ഇടം സൂചിപ്പിക്കുന്ന കുറിപ്പാണ് ബിലു ആദ്യം കണ്ടത്. ശേഷം വീടിനകത്തേയ്ക്ക് കയറിയപ്പോള്‍ ആത്മഹത്യാക്കുറിപ്പും കണ്ടെത്തുകയായിരുന്നു. പിന്നാലെ മകള്‍ അയല്‍ക്കാരെ വിളിച്ചുവരുത്തി നടത്തിയ ത...

ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ പലതവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

CRIME NEWS
നൂറനാട് : ആലപ്പുഴയില്‍ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ പലതവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.ആദിക്കാട്ടുകുളങ്ങര ചാമവിളയില്‍ ഷൈജു (41)ആണ് അറസ്റ്റിലായത്. നൂറനാട് സ്വദേശിനിയായ മുപ്പത്തെട്ടുകാരിയുടെ പരാതിയിലാണ് നൂറനാട് സി.ഐ എസ്.ശ്രീകുമാറിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. മദ്യം നല്‍കി മയക്കിയ ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുകയും നഗ്ന ദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും യുവതി പരാതിയില്‍ പറയുന്നു. പ്രതി 2017 ല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി താലികെട്ടുകയും പിന്നീട് പല തവണ ലോഡ്ജില്‍ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബർ 31 ന് യുവതിയെ ലോഡ്ജിലെത്തിച്ച പ്രതി മദ്യം നല്‍കി പീഡിപ്പിക്കുകയും നഗ്ന വീഡിയോകള്‍ എടുക്കു...

MTN NEWS CHANNEL

Exit mobile version