Thursday, September 18News That Matters

ചേളാരിയിൽ 7.500 കിലോ കഞ്ചാവുമായി യുവാവ് എക്സ്സൈസിന്റെ പിടിയിൽ.

ചേളാരി: വിപണിയിൽ രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന 7.500kg കഞ്ചാവുമായി യുവാവിനെ പരപ്പനങ്ങാടി എക്സ്സൈസ് ഇൻസ്‌പെക്ടറും പാർട്ടിയും അറസ്റ്റ് ചെയ്ത് കേസെടുത്തു. ചേളാരി പൂതേരിവളപ്പിൽ കരണിയിൽ വീട്ടിൽ ഷണ്മുഖദാസാണ് (38) അറസ്റ്റിലായത്. കഞ്ചാവ് കടത്തികൊണ്ടുവന്ന KL65L8405 YAMAHA ALFA വണ്ടിയും കസ്റ്റഡിയിൽ എടുത്തു. എക്സ്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം സിവിൽ എക്സ്സൈസ് ഓഫീസർ അരുൺ പാറോലിന് ലഭിച്ച രഹസ്യവിവരത്തിന്റെയാടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്.

ആഴ്ചകളായി ഇയാൾ എക്സ്സൈസിന്റെ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു. ചേളാരി പടിക്കൽ വച്ച് കഞ്ചാവ് കടത്തി കൊണ്ട് വരുമ്പോളാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.അന്യസംസ്ഥാന തൊഴിലാളികളാണ് ഇയാൾക്ക് കഞ്ചാവ്മൊത്തമായി എത്തിച്ചു നൽകുന്നതെന്ന് സംശയിക്കുന്നു.

കൂടുതൽ അന്വേഷണം നടക്കുന്നതായും ഇനിയും പ്രതികൾ പിടിയിലാകുമെന്നും പരപ്പനങ്ങാടി എക്സ്സൈസ് ഇൻസ്‌പെക്ടർ ഷാനൂജ് കെ ടി പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ പി ബിജു, കെ പ്രദീപ്‌ കുമാർ, എം രാകേഷ് സിവിൽ എക്സ്സൈസ് ഓഫീസർമാരായ ദിദിൻ എം എം, അരുൺ പാറോൽ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ പി എം ലിഷ എന്നിവരാണ് കേസെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version