Saturday, April 18News That Matters

Month: August 2024

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’.

KERALA NEWS
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’. അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും തങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മറ്റി റിപ്പോർട്ട്‌ അമ്മക്ക് എതിരെയുള്ള റിപ്പോർട്ട്‌ അല്ല.അമ്മയെ ഹേമ കമ്മിറ്റി പ്രതികൂട്ടിൽ നിർത്തിയിട്ടുമില്ല. ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണ് മാധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ വിഷമം ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. രണ്ട് വർഷം മുമ്പ് റിപ്പോർട്ടിലെ നിര്‍ദേശങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചർച്ചയിൽ അന്ന് പങ്കെടുത്തതെന്നും തങ...

പറങ്ങോടത്ത് അബ്ദുല്ല എന്നവർ മരണപ്പെട്ടു

MARANAM
വേങ്ങര വലിയോറ അരീക്കപ്പള്ളിയാളി പറങ്ങോടത്ത് അബ്ദുല്ല എന്നവർ മരണപ്പെട്ടു. വേങ്ങര വലിയോറ അരീക്കപ്പള്ളിയാളി പറങ്ങോടത്ത് അലവി ഹാജി എന്നവരുടെ മകൻ അബ്ദുല്ല (66) എന്നവർ മരണപ്പെട്ടു.മക്കൾ: ഷംസു , അൻവർ , ജംഷീന.മയ്യിത്ത് നമസ്ക്കാരം രാത്രി 9 മണിക്ക് ചിനക്കൽ ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

യൂട്യൂബര്‍ വിജെ മച്ചാൻ പോക്സോ കേസില്‍ അറസ്റ്റില്‍

CRIME NEWS
വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസില്‍ അറസ്റ്റില്‍. പതിനാറ് വയസുളള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് എറണാകുളം കളമശേരി പൊലീസിനു ലഭിച്ച പരാതിയിലാണ് ഗോവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ താമസസ്ഥലത്തുനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാള്‍ എറണാകുളത്താണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ആളാണ് വിജെ മച്ചാൻ. സോഷ്യല്‍ മീഡിയ വഴി തന്നെയാണ് പരാതിക്കാരി ഇയാളെ പരിചയപ്പെടുന്നതും. ഇയാളുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സൗജന്യ ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ചതിൽ വിശദീകരണവുമായി എയർഇന്ത്യ എക്‌സ്‌പ്രസ്‌;

GULF NEWS
അബുദാബി: യു.എ.ഇ.യില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ്‌ അലവന്‍സിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌. ഓഗസ്‌റ്റ്‌ 19 മുതല്‍ ബാഗേജുമായി ബന്ധപ്പെട്ട്‌ പ്രാബല്യത്തില്‍ വന്ന പുതിയ പരിഷ്‌ക്കരണം കോര്‍പ്പറേറ്റ്‌ ബുക്കിങുകളായ കോര്‍പ്പറേറ്റ്‌ വാല്യൂ, കോര്‍പ്പറേറ്റ്‌ ഫ്‌ളക്‌സ്‌ എന്നിവയ്‌ക്ക്‌ മാത്രമാണ്‌ ബാധകമെന്നും എയർലൈൻസ് അറിയിച്ചു.എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റ്‌, മൊബൈല്‍ ആപ്പ്‌, മറ്റ്‌ പ്രമുഖ ബുക്കിംഗ്‌ ചാനലുകള്‍ എന്നിവ മുഖേന ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന റീടെയിൽ കസ്റ്റമേഴ്സിന് ഈ മാറ്റം ബാധകമല്ല. യു.എ.ഇ ഒഴികെ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്കുളള സൗജന്യ ബാഗേജ്‌ അലവന്‍സ്‌ 30 കിലോയായും ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുളളത്‌ 20 കിലോയായും തുടരും. യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുളള സൗജന്യ ബാഗേജ്‌ അലവന്‍സ്...

കൂരിയാട് അശാസ്ത്രീയ ബസ്റ്റോപ്പ് പൊളിച്ചു മാറ്റി

VENGARA
വേങ്ങര : ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കൂരിയാട് നിർമ്മിച്ചു കൊണ്ടിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അശാസ്ത്രീയമാണെന്ന് കാണിച്ചുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ എഫ് പി ആർ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകിയിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ എച്ച് ടി ലൈനിന്നു അടിയിലൂടെ പോകുന്ന ഇരുമ്പ് നിർമ്മിതമായ ബസ്റ്റോപ്പ് അപകടങ്ങൾക്ക് വഴിവെക്കുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി അടിയന്തര ഇടപെടൽ നടത്തുകയായിരുന്നു .കിഴക്കുവശത്ത് കുറ്റൂർ പാക്കടപ്പുരായ ഭാഗത്തുനിന്ന് വരുന്ന പൊതുമരാമത്ത് റോഡ് ദേശീയപാതയിൽ വന്നുചേരുന്നഭാഗത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പ്രവർത്തി നടന്നുകൊണ്ടിരുന്നത് ഇത് ഗതാഗതക്കുരുക്കിന്ന് കാരണമാകുമെന്ന് നാട്ടുകാരും അഭിപ്രായപ്പെട്ടിരുന്നു എൻ എഫ് പി ആർ പ്രവർത്തകരായ തിരുനങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽറഹീം പൂക്കത്ത്, മനാഫ് താനൂർ, എ പി അബൂബക്കർ വേങ്ങര എന്...

കണക്കില്‍പ്പെടാത്ത പണം കൈവശം വെച്ച തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍

KERALA NEWS
കണക്കില്‍പ്പെടാത്ത പണം കൈവശം വെച്ച ഭൂരേഖാ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ലാന്‍ഡ് ട്രിബ്യൂണല്‍ സിറ്റിങിനിടെയാണ് വിജിലന്‍സ് പണം കണ്ടെത്തിയത്. പട്ടാമ്ബി ഭൂരേഖാ തഹസില്‍ദാര്‍ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരന്‍ നായര്‍ (52) ആണ് വിജിലന്‍സിന്റെ പിടിയിലായത്. തഹസില്‍ദാര്‍ കൈവശം വച്ച 5,000 രൂപയും കാറില്‍ നിന്നു 44,000 രൂപയും വിജിലന്‍സ് കണ്ടെടുത്തു. പാലക്കാട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ വിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് തഹസില്‍ദാറെ പിടികൂടിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഊരകം പാറക്കണ്ണി കരുവാടി പറമ്പിൽ ബാലകൃഷ്ണൻ മരണപ്പെട്ടു.

MARANAM
വേങ്ങര ഊരകം പാറക്കണ്ണി കരുവാടി പറമ്പിൽ ബാലകൃഷ്ണൻ (76) (ജയ ഗോപാൽ ആയുർവേദ ഫാർമസി ,മാർക്കറ്റ് റോഡ് ,വേങ്ങര) മരണപ്പെട്ടു. ഭാര്യ.. ജാനകി. മക്കൾ. പ്രവീൺ, ബജിഷ , പ്രജിഷ. മരുമക്കൾ. ഹൃദ്യ, ഉണ്ണികുട്ടൻ,അരുൺ.സംസ്കാരം. നാളെ രാവിലെ 9 മണിക്ക് പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വെട്ട്തോട് മഹല്ല് സ്വദേശി മൊയ്തീൻ എന്നവർ മരണപ്പെട്ടു

MARANAM
വേങ്ങര: വെട്ട്തോട് മഹല്ല് സ്വദേശി എട്ടുവിട്ടിൽ ഹമിദ് സാഹിബിന്റെ സഹോദരി ഭർത്താവ് മൊയ്തീൻ എന്നവർ മരന്നപ്പെട്ടു - വാർദ്ധക്യ സഹജമായ അസുഖമായി അൽ-സലാമ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം - ഖബറടക്കം വെള്ളി രാവിലെ 8 മണിക്ക് വെട്ട്തോട് ജുമാ മസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഹയർസെക്കന്ററി തുല്യതാ കോഴ്‌സ്‌ വിജയികളെ അനുമോദിച്ചു

MALAPPURAM
മലപ്പുറം ജില്ലയിൽ ഹയർ സെക്കന്ററി തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ജില്ലാപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ.എ. കരീം ഉദ്ഘാ ടനം ചെയ്തു. ചടങ്ങില്‍ സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ദീപ ജെയിംസ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തിന്റെ ബ്രെയിൽ സാക്ഷരത പദ്ധതിയിലുടെ നാല്, ഏഴ്, പത്ത് തുല്യതാ കോഴ്സുകൾ വിജയിച്ചവരെയും ചടങ്ങില്‍ അനുമോദിച്ചു. മികച്ച വിജയം നേടിയ പഠന കേന്ദ്രങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സറീന ഹസീബ് നിർവ്വഹിച്ചു. മികച്ച വിജയം നേടിയ ഹയർസെക്കന്ററി തുല്യതാപഠിതാക്കൾക്കുള്ള ടി.സി ജില്ലാപഞ്ചായത്ത് മെമ്പർ ടി.പി ഹാരിസ് വിതരണം ചെയ്‌തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാ...

സന്ദര്‍ശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി സൗദിയില്‍ നിര്യാതയായി.

GULF NEWS
സന്ദർശക വിസയില്‍ ജിദ്ദക്കടുത്ത് ഖുലൈസിലെത്തിയ മലപ്പുറം സ്വദേശിനി നിര്യാതയായി. തിരൂര്‍ തുവ്വക്കാട് നിരപ്പില്‍ അബ്ദുവിന്റെ ഭാര്യ റംലാബിയാണ് (48) മരിച്ചത്.മക്കള്‍: അന്‍സീറ, സഫ. മൃതദേഹം ഖുലൈസ് ആശുപത്രി മോർച്ചറിയില്‍. മരണാനന്തര നടപടിക്രമങ്ങളില്‍ സഹായവുമായി കെ.എം.സി.സി ഖുലൈസ് പ്രവർത്തകർ രംഗത്തുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വയനാടിന് പി.എസ്.എം.ഒ കോളേജ് NSS യൂണിറ്റിന്റെ കൈത്താങ്ങ്

TIRURANGADI
വയനാട് ദുരിത ബാധിതർക്കായി കേരള എൻ എൻ എസ് എസ് യൂണിറ്റ് നിർമിച്ചു നൽകുന്ന വീടുകൾക്കായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ കൈത്താങ്ങ്. കോളേജ് എൻ എൻ എസ് എസ് യൂണിറ്റ് സമാഹരിച്ച ഒരു ലക്ഷം രൂപ, കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജനാബ് എം.കെ ബാവ സാഹിബ്‌ യൂണിവേഴ്സിറ്റി എൻ എൻ എസ് എസ് കോർഡിനേറ്റർ ഡോ. എൻ എ ശിഹാബ് ന് കൈമാറി. വളണ്ടിയർ തീർഥ എൻഎസ്എസ് ഗീതം ചൊല്ലി. പി എസ് എം ഒ കോളേജ് എൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.അലി അക്ഷദ്. എം സ്വാഗതം പറഞ്ഞു. പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ.കെ അസീസ് അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി കോർഡിനേറ്റർ ഡോ. ശിഹാബ് വിദ്യാർത്ഥികളുമായി സംവദിച്ചു .പി എസ് എം ഒ കോളേജ് എൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.ഷബീർ വിപി ആശംസകളർപ്പിച്ചു. എൻഎസ്എസ് വളണ്ടിയർ മുനീഷ് നന്ദി പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറ...

മുതിർന്ന പൗരന്മാർക്കായി ഹാപ്പിനസ് വർഷോപ്പ് സംഘടിപ്പിച്ചു.

VENGARA
വേങ്ങര : വേൾഡ് സീനിയർ സിറ്റിസൺ ഡേയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും വേണ്ടി വേങ്ങര ഗ്രാമപഞ്ചായത്തിന്റെയും ഇസാഫ് ഫൗണ്ടേഷൻ്റെയും കുടുംബശ്രീ-വേങ്ങര സിഡിഎസ് ൻ്റെയും നേതൃത്വത്തിൽ സായം പ്രഭാ ഹോമിൻ്റെ സഹകരണത്തോടെ ഹാപ്പിനസ് വർക്ക് ഷോപ്പ് വേങ്ങര ഗ്രാമപഞ്ചായത്തിൽ വെച്ച് സംഘടിപ്പിച്ചു, പ്രസ്തുത പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉൽഘടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ടി കെ കുഞ്ഞി മുഹമ്മദ് അധ്യക്ഷത നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹാരീഫ മടപള്ളി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സിപി അബുൽ ഖാദർ, എ പി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ഷണ്മുഖൻ, സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന,ഇസാഫ് ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം പ്രോജക്ട് കോഡിനേറ്റർ അബ്ദുൽ മജീദ്, ഇസാഫ് ഫൈനാൻസ് ബാങ്ക് മാനേജർ കിരൺ, നെഹ്റു ...

ഓൺലൈൻ ഭാഗ്യക്കുറി തട്ടിപ്പ്: കണ്ടെത്തിയത് 60 വ്യാജ ആപ്പുകൾ.

KERALA NEWS
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറിവില്പന നടത്തുന്ന ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് കേരള പൊലീസ് നോട്ടീസ് നൽകി. ഇത്തരം ഓൺലൈൻ ലോട്ടറികളുടെ പരസ്യങ്ങൾ ഫേസ്ബുക്കിൽ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഓൺലൈൻ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് പൊലീസിന്റെ സൈബർ പട്രോളിങിനെത്തുടർന്ന് കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫേസ് ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തി. ഇത്തരം തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു. കേരള മെഗാമില്യൺ ലോട്ടറി, കേരള സമ്മർ സീസൺ ധമാക്ക എന്നീ പേരുകളിൽ സമൂഹമാധ്യമങ്ങൾ വഴി കേരള സംസ്ഥാന ലോട്ടറി ഓൺലൈൻ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റാഗ്രാം മുതലായ സമൂഹമാധ്യമങ്ങൾ വഴി ...

സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും.

GULF NEWS
ദുബായ്: സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാൻ വരുന്നവർക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വർധിപ്പിച്ചത്. തൊഴിൽ അനുമതികൾ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴിൽ നിയമം കടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. സന്ദർശക വിസയിൽ എത്തുന്നവർക്ക് യുഎഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല. എന്നാൽ, തൊഴിൽ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വിസക്കാർ കമ്പനികളിൽ കയറി ഇറങ്ങുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. ചില കമ്പനികൾ തൊഴിൽ വിസ നൽകാൻ തയാറാകുമെങ്കിലും പലരും സന്ദർശകരെ കബിളിപ്പിക്കാന...

ഇൻസ്റ്റഗ്രാം വഴി ചാറ്റ്, വീട്ടമ്മയില്‍നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍; കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

CRIME NEWS
ഓണ്‍ലൈൻ വഴി പണം തട്ടിയെടുത്ത കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍. വീട്ടിലിരുന്ന് പണം സമ്ബാദിക്കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.കല്ലറ- കുറുമ്ബയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. കോഴിക്കോട് - കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാൻ, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണൻ, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ചാറ്റിങ്. ആദ്യം 1000 രൂപ വീട്ടമ്മ നല്‍കി. പിറ്റേ ദിവസം 1300 രൂപ വീട്ടമ്മയുടെ അക്കൗണ്ടില്‍ എത്തി. തുടർന്ന് 3000 രൂപ നല്‍കി. തൊട്ടടുത്ത ദിവസം 3300 രൂപ വന്നു. പിന്നെ 50,000 രൂപ ഇട്ടു, 53,000 രൂപ ലഭിച്ചു. തുടർന്ന് 80,000 രൂപ നല്‍കി. എന്നാല്‍ തിരികെ പണം ലഭിക്കാത്തപ്പോള്‍ ഇവരെ ബന്ധപ്പെട്ടു. എന്നാല്‍ അക്കൗണ്ട് ബ്ലോക്കായതിനാല്‍ പണം നല്‍കാൻ സാധിക്കുന്നില്ലെന്നും ഒരു ലക്ഷം രൂപ അയച്ചു തരണമെന്നും അറിയിച്ചു. തുടർന്ന് ...

വധശ്രമക്കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു

TIRURANGADI
പരപ്പനങ്ങാടി: വധശ്രമക്കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. അരിയല്ലൂര്‍ ബീച്ചിലെ വടക്കേപ്പുറത്തു മുജീബിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍പോയ കോട്ടില്‍ കണ്ണന്റെ പുരയ്ക്കല്‍ സുല്‍ഫിക്കറി(25)നെയാണ് അറസ്റ്റ് ചെയ്തത്. അരിയല്ലൂര്‍ ബീച്ചില്‍ ജൂണ്‍ 27നാണ് സംഭവം. പ്രതിയെ കണ്ടത്താതത് ഏറെ വിവാദമായിരുന്നു. ബെംഗളൂരുവിലും കണ്ണൂരിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന സുല്‍ഫിക്കര്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ സഞ്ജു ജോസഫ് പ്രതിയെ അറെസ്റ്റ് ചെയ്തത്. എസ്‌ഐ മുഹമ്മദ് റഫീഖ്, എഎസ്‌ഐ റീന, സിപിഒ മുജീബ്, അര്‍ജുന്‍, സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@g...

ഓണ്‍ലൈൻ ലോണെടുത്തു; നഗ്ന ഫോട്ടോകള്‍ അയക്കുമെന്ന് ഭീഷണി, യുവതി ജീവനൊടുക്കി

KERALA NEWS
ഓണ്‍ലൈൻ ലോണ്‍ എടുത്ത യുവതി ലോണ്‍ നല്‍കിയവരുടെ ഭീഷണിയെ തുടർന്ന് വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തു. എറണാകുളം വേങ്ങൂർ എടപ്പാറ സ്വദേശിനി ആരതി (30)ആണ് മരിച്ചത്. ഉച്ചയോടെ ഇവരെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് നഗ്ന ഫോട്ടോകള്‍ അയച്ചു നല്‍കുമെന്ന് പറഞ്ഞ് ഓണ്‍ലൈൻ ലോണ്‍ ദാദാക്കള്‍ ഭീഷണി മുഴക്കിയതായി നാട്ടുകാർ പറയുന്നു. മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് കുറുപ്പുംപടി പൊലീസ് അന്വേഷണം തുടങ്ങി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിവേട്ട:

CRIME NEWS
ജില്ലയിലേക്ക് കാറുകളിലും മറ്റു ചെറുവാഹനങ്ങളിലും രഹസ്യ അറകളുണ്ടാക്കി എംഡിഎംഎ ഉള്‍പടെയുള്ള വീര്യം കൂടിയ സിന്തറ്റിക് ലഹരിമരുന്നുകള്‍ ജില്ലയിലേക്ക് കടത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരന്‍ ഐപിഎസ് ന് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു.കെ.എബ്രഹാം, മലപ്പുറം ഡിവൈഎസ്പി പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സി.ഐ.സുമേഷ് സുധാകരന്‍, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍ എന്നിവരടങ്ങുന്ന സംഘം രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലത്തിന് സമീപം വച്ച് 104 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ (39), കൊടിഞ്ഞിയത്ത് ഷാനിദ് (30) എന്നിവരെ അറസ്റ്റ് ചെയ്തത്.ബാംഗ്ലൂരില്‍ നിന്നും ഏജന്‍റുമാര്‍ മുഖേന സിന്തറ്റിക് മയക്കുമരുന്നുകള്‍ വാങ്ങി വന്‍ ലാഭം ലക്ഷ്യം വച്ച് നാട്ടിലേക്ക് ചെറു വാഹനങ്ങള...

ബ​സു​ക​ളി​ൽ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന

MALAPPURAM
മ​ല​പ്പു​റം: ജി​ല്ല​യി​ൽ റോ​ഡ് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ​യും റോ​ഡ് അ​പ​ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി നി​ര​ത്തു​ക​ളി​ലോ​ടു​ന്ന ബ​സു​ക​ളി​ൽ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. ശ​ശി​ധ​ര​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ജി​ല്ല​യി​ലെ പ്ര​ധാ​ന നി​ര​ത്തു​ക​ളും ബ​സ് സ്​​റ്റാ​ൻ​ഡു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 498 ബ​സു​ക​ളി​ൽ സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. കു​റ്റി​പ്പു​റ​ത്ത് മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ ഒ​രു ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കൂ​ടാ​തെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ വി​വി​ധ റോ​ഡ് നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. ജി​ല്ല​യി​ലെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള...

കാണാതായ 63കാരനെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി

CRIME NEWS
തിരൂരങ്ങാടി :  AR നഗർ  കൊളപ്പുറത്ത് കാണാതായ ആളെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി.  കൊളപ്പുറം സ്വദേശി കാടേങ്ങൽ മുസ്തഫ. (63 വയസ്സ്) എന്ന ആളാണ്  മരണപ്പെട്ടത്. ഇന്നലെ രാവിലെ 11.30 മുതൽ മിസ്സിംഗ്‌ ആയിരുന്നു തിരച്ചിലിനിടെ രാത്രിയോടെ  കിണറിന്റെ നെറ്റ് കീറിയ നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് കിണറ്റിൽ ആളെ കണ്ടെത്തിയത്. തിരൂരങ്ങാടി പോലീസും താനൂർ ഫയർ ഫോയ്‌സ്  സ്ഥലത്ത് എത്തിയിട്ടുണ്ട്  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version