Saturday, April 18News That Matters

Month: August 2024

ഗ്രാമപ്രദേശങ്ങളിലെ യാത്രാ ക്ലേശം: ജനകീയ സദസ്സ് സംഘടിപ്പിച്ചു.

MALAPPURAM
ഏറനാട് താലൂക്കിലെ ഗ്രാമപ്രദേശങ്ങളിലെ യാത്രാ ക്ലേശം പരിഹരിക്കാനും പൊതുഗതാഗതം കാര്യക്ഷമമാക്കാനുമായി മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകള്‍ തുടങ്ങിയവ സർവീസ് നടത്താത്ത മേഖലകളിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും ഗ്രാമീണ റൂട്ടുകളെക്കുറിച്ചും സദസ്സില്‍ ചർച്ചനടത്തി. താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും വ്യക്തികളിൽ നിന്നും 40 റൂട്ടുകളിലേക്കുള്ള നിർദ്ദേശമാണ് ജനകീയ സദസ്സിൽ ലഭിച്ചത്. റൂട്ടുകളെ സംബന്ധിച്ച് പഞ്ചായത്ത്, പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ വിശകലനത്തിനു ശേഷം പരിഗണിക്കാവുന്ന റൂട്ടുകളിൽ കൂടി സർവീസ് ആരംഭിക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു.ഏറനാട് താലൂക്കിലെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് മെമ്പർമാർ, മുനിസിപ്പൽ കൗൺസിലർമാർ, സ്വകാര്യ ബസ് സർവീസ് സംഘടന ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, തൊഴിലാളി സംഘടന നേതാ...

വെങ്കുളത്തെ കർഷകരെ വാസ്കോ ക്ലബ്‌ ആദരിച്ചു

VENGARA
ഊരകം: ചിങ്ങം ഒന്ന് കർഷക ദിനത്തോട് അനുബന്ധിച്ചു വെങ്കുളത്തെ കർഷകരെ വാസ്കോ ക്ലബ്‌ ആദരിച്ചു. പരിപാടി ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ ഉദ്ഘടനം നിർവഹിച്ചു. വേങ്ങര ബ്ലോക്ക്‌ യൂത്ത് കോർഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ മുഖ്യ അതിഥിയായി, എം കെ റിയാസ്, യു ബാലൻ, കെ രാജൻ, എന്നിവർ പങ്കെടുത്തു. കർഷകരായിട്ടുള്ള അസീസ് പി കെ എം, അലവി പി കെ എം, കെ കുഞ്ഞിപ്പാലൻ, കുഞ്ഞിപ്പോക്കർ,വി കെ സുബ്രമണ്ണ്യൻ, ചന്ദ്രൻ കേളികോടൻ എന്നിവർക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ ആദരവ് നൽകി. പരിപാടിയിൽ ക്ലബ്‌ പ്രസിഡന്റ് സമദ് , സെക്രെട്ടറി സതീശൻ എന്ന കുഞ്ഞാണി, ഭാരവാഹികളായ റംസു, അനസ്, ഇബ്രാഹീം, നൗഫൽ, അബു, ബാപ്പുട്ടി, രാകേഷ്, അസ്‌കർ എന്നിവരും വെങ്കുളത്തെ കാരണവൻമാരും പെങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@...

മിനി ഹൈമാസ്റ്റ് തെരുവ് വിളക്കിൻ്റെ ഉൽഘാടനം

VENGARA
പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് തെരുവ് വിളക്കിൻ്റെ ഉൽഘാടനം വേങ്ങര: പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വേങ്ങര ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു കൊണ്ടിരിക്കുന്ന മിനി ഹൈമാസ്റ്റ് തെരുവ് വിളക്കിൻ്റെ ഇരുപത്തിരണ്ടാം വാർഡിലെ കച്ചേരിപ്പടി കണ്ണാട്ടിപ്പടി റോഡിൽ കച്ചേരിപ്പടി ബാലവാടിപ്പടിയിൽ 22ാം വാർഡ് മെമ്പർ CP അബ്ദുൾ ഖാദറിൻ്റെ സാനിദ്ധ്യത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ സിച്ച് ഓൺ ചെയ്ത് ഉൽഘാടനം ചെയ്തുചടങ്ങിൽ SLEC വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് NT മുഹമ്മത് ശരീഫ്. CP മുഹമ്മത് ഹാജി. CP ചെറീത് ഹാജി സിറാജുമുനിർ Ak മൻസൂർ എന്ന കുഞ്ഞാണി CH റസാഖ് പിലാക്കൽ, റാഫി മനാട്ട് തുടങ്ങിയവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറി...

ചലച്ചിത്ര മേഖലയിലെ ഉന്നതരില്‍ നിന്നു പോലും ലൈംഗിക ചൂഷണം നേരിട്ടതായി നിരവധി വനിതകള്‍ മൊഴി നല്‍കിയതായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്.

KERALA NEWS
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ ഉന്നതരില്‍ നിന്നുപോലും ലൈംഗിക ചൂഷണം നേരിട്ടതായി നിരവധി വനിതകള്‍ മൊഴി നല്‍കിയതായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രൂപകരിച്ചതിന് ശേഷമാണ് നടിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പുറത്തുപറയാന്‍ തുടങ്ങിയത്. ഈ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡബ്ല്യുസിസി ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപികരിച്ചു. ഈ ഗ്രൂപ്പിലെ വിവരങ്ങള്‍ പുറത്തുപോകില്ലെന്ന് വ്യക്തമായതോടെയാണ് പലരും കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് അവസരം നിഷേധിച്ചു. ഡബ്ല്യുസിസി സ്ഥാപക അംഗമായ നടി സംഘടന വിട്ടുപോയതോടെ അവര്‍ക്ക് ധാരാളം അവസരം ലഭിച്ചു. സിനിമയിലെ മാഫിയ സംഘത്തെക്കുറിച്ച് സംസാരിച്ച പ്രമുഖ നടനതെതിരേയും പ്രതികാര നടപടിയുണ്ടായി. ഈ നടനെ സിനിമയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ശ്രമങ്ങള്‍ ഉണ്ടാ...

നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

CRIME NEWS
പൊ​ന്നാ​നി: നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന് പേ​രെ പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ട്ടോ​റി​ക്ഷ മോ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​വ​രും അ​റ​സ്റ്റി​ലാ​യ​ത്. ച​ങ്ങ​രം​കു​ളം കോ​ല​ള​മ്പ് സ്വ​ദേ​ശി കീ​ടം പ്ര​ശാ​ന്ത് എ​ന്ന പ്ര​ശാ​ന്ത് (36), പൊ​ന്നാ​നി സ്വ​ദേ​ശി അ​ൻ​സാ​ർ എ​ന്ന ച​ട്ടി അ​ൻ​സാ​ർ (32), ച​ങ്ങ​രം​കു​ളം മാ​ട്ടം സ്വ​ദേ​ശി നൗ​ഷാ​ദ് അ​ലി (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ണ്ട​ന​കം ബീ​വ​റേ​ജി​ന് മു​ൻ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ത​വ​നൂ​ർ സ്വ​ദേ​ശി ഗോ​പി​യു​ടെ ഓ​ട്ടോ​റി​ക്ഷ മോ​ഷ്ടി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യും മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം, ബൈ​ക്ക് മോ​ഷ​ണം, വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യ​മാ​യി​രു​ന്നു പ്ര​ശാ​ന്ത്. പ​ത്ത​നം​തി​ട്ട​യി​ലെ ആ​റ​ന്മു​ള​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ...

സൂപ്പർ മൂണും ബ്ലൂ മൂണും ഒന്നിച്ച്: ഇന്ന് കാണാം ചാന്ദ്ര വിസ്മയം

Technology
പൂർണ ശോഭയിൽ ചന്ദ്രൻ. ആകാശത്ത് ഇന്ന് തെളിയുക മനോഹരമായ കാഴ്ച. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂണിനായാണ് ലോകം ഇന്ന് കാത്തിരിക്കുന്നത്. സൂപ്പർമൂണിനൊപ്പം ബ്ലൂ മൂൺ പ്രതിഭാസവും കാണാനാവും. ഇന്ത്യയിൽ തിങ്കളാഴ്ച 11.56 മുതലാകും സൂപ്പർമൂൺ കാണാനാവുക. മൂന്ന് ദിവസത്തേക്കോളം ആകാശത്ത് സൂപ്പർമൂൺ ദൃശ്യമാകും. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ ഏറ്റവും അടുത്തു നൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് പറയുന്നത്. ഈ വർഷത്തെ ഏറ്റവും വലുപ്പവും തിളക്കമുള്ളതുമായ പൂർണചന്ദ്രനാണ് ഇന്ന് കാണാനാവുക.ഈ വർഷം വരാനിരിക്കുന്നതിൽ നാല് സൂപ്പർമൂണുകളിൽ ആദ്യത്തേതാണ് ഇത്. നാല് പൂർണ ചന്ദ്രന്മാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണ് ബ്ലൂമൂൺ എന്നറിയപ്പെടുന്നത്. ബ്ലൂമൂൺ എന്നാണ് പേരെങ്കിലും ചന്ദ്രന് നീല നിറമുണ്ടാകില്ല. ശരാശരി രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ബ്ലൂ മൂൺ പ്രതിഭാസം സംഭവിക്കാമെന്ന് നാസ പറയുന്നു. എന്നാൽ സൂപ്പർമൂണിനൊപ്പം ബ്ലൂമൂ...

പ്രാവാസി വനിതകള്‍ക്കായി നോര്‍ക്ക വനിതാസെല്‍

KERALA NEWS
കേരളീയരായ പ്രവാസിവനിതകളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനുളള നോര്‍ക്ക റൂട്ട്സിന്റെ ഏകജാലക സംവിധാനമാണ് എന്‍.ആര്‍.കെ വനിതാസെല്‍. ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കോ അവരുടെ പ്രതിനിധികൾക്കോ നോര്‍ക്ക വനിതാ സെല്‍ ഹെല്‍പ്പ്ലൈനുമായി 24 മണിക്കൂറും ബന്ധപ്പെടാം. നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നിവയിലൂടെയും womencell.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡി മുഖേനയും പരാതികള്‍ അറിയാക്കാവുന്നതാണ്. ഇതോടൊപ്പം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാലായും പരാതികള്‍ കൈമാറാം. പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും സംവിധാനമുണ്ട്. വിസ, പാസ്‌പോർട്ട് സംബന്ധമായ പ്രശ്നങ്ങൾ, നാട്ടിലേക്ക് മടങ്ങൽ, തൊഴിൽ കരാര്‍ലംഘനങ്ങള്‍, വേതനം ...

കർഷക ദിനമായ ചിങ്ങം ഒന്ന് വയനാട് ഐക്യദാർഢ്യ ദിനമായി കർഷ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആചരിച്ചു.

MALAPPURAM
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർഷക ദിനമായ ചിങ്ങം ഒന്ന് വയനാട് ഐക്യദാർഢ്യ ദിനമായി കർഷ കോൺഗ്രസ് ജില്ലാ കമ്മിറ്റി ആചരിച്ചു. ദുരന്തത്തിനിരയായ കുടുംബങ്ങളുടെ പുനരധിവാസ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു.ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ പി രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഹബീബ് തമ്പി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അറക്കൽ കൃഷ്ണൻ, ജില്ലാ ഭാരവാഹികളായ ഫസലുദ്ദീൻ വാരണാക്കര, മുഹമ്മദലി എന്ന നാണിപ്പ, കൊണ്ടാണത്ത് ബീരാൻ ഹാജി, ഉണ്ണി മലപ്പുറം , ഉസ്മാൻ ടി പി ,അസീസ് പന്താരങ്ങാടി ,മോനുട്ടി പൊയിലിശ്ശേരി, വി.ടി.മുസ്തഫ, പോക്കർ മലപ്പുറം , മുസ്തഫ കോട്ടക്കൽ, അസൈനാർ അല്പറമ്പ്, ഹാരിസ് തടത്തിൽ, പി.ഗോപകുമാർ , ഇബ്രാഹിം ടി പി, നൗഫൽ മേച്ചേരി എന്നിവർ സംസാരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയി...

ഇലക്ട്രിക് ലൈനിലേക്ക് മരം വീണു ഒഴിവായത് വൻ ദുരന്തം

Accident
തിരൂരങ്ങാടി : പരപ്പനങ്ങാടി അരീക്കോടിൽ ചെമ്മാട് പെട്രോൾ പമ്പിന്റെ മുൻവശം ലൈനിമ്മൽ തെങ്ങ് വീണു. വൻ അപകടം തലനാരിയക്ക് ഒഴിവായി ഫയർ ഫോയിസ് സ്ഥലത്ത് എത്തിയാണ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയത് അബ്ദുൽ റഹീം പൂക്കത്ത് KSEB എക്സിക്യൂട്ടീവ് എഞ്ചിനീയറെ വിവര മറിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ട് : അബ്ദുൽ റഹീം പൂക്കത്ത് നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഓണ്‍ലൈന്‍ തട്ടിപ്പ്: 43 ലക്ഷം തട്ടിയ മലപ്പുറം സ്വദേശി പിടിയില്‍

MALAPPURAM
വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ വന്‍തോതില്‍ പണം സമ്ബാദിക്കാം എന്നു വിശ്വസിപ്പിച്ച്‌ തൃശൂര്‍ സ്വദേശിയുടെയും ഭാര്യയുടെയും പക്കല്‍നിന്നു വിവിധ കാലയളവിലായി 43 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസിന്‍റെ പിടിയിലായി.മലപ്പുറം കടപ്പാടി സ്വദേശി പൂതംകുറ്റി വീട്ടില്‍ ഷാജഹാനാണു പിടിയിലായത്. ഷെയര്‍ കണ്‍സള്‍ട്ടന്‍റാണെന്നും ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പണം സമ്ബാദിക്കുന്നതിനു ട്രെയിനിംഗ് നല്‍കാമെന്നും മറ്റുമുള്ള വിശ്വാസയോഗ്യമായ വീഡിയോകള്‍ ഫേസ്ബുക്കിലൂടെ കണ്ട പരാതിക്കാരന്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി പരസ്യത്തില്‍ കാണിച്ചിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തതാണു തട്ടിപ്പിന്‍റെ തുടക്കം. ലിങ്കില്‍ ക്ലിക്ക് ചെയ്ത പരാതിക്കാരനെ ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കുകയും ട്രേഡിംഗിനെപ്പറ്റിയുള്ള വീഡിയോകള്‍ അയച്ചുകൊടുത്ത് വിശ്വസിപ്പിക്കുകയും ട്രേഡിംഗിനാണെന്ന വ്യാജേന മൊ...

ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; പ്രതി അറസ്റ്റില്‍

CRIME NEWS
യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പന്തല്ലൂർ കിഴക്കുപറമ്ബ് പാറക്കോടൻ വീട്ടില്‍ ഡാനിഷ് മുഹമ്മദിനെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്. മുൻപരിചയത്തിന്റെ പേരില്‍ ഏപ്രിലില്‍ പെരിന്തല്‍മണ്ണ മൂസക്കുട്ടി ബസ്സ്റ്റാൻഡില്‍നിന്ന് കാറില്‍കയറ്റിക്കൊണ്ടുപോയി യുവതിയെ ഉപദ്രവിച്ചിരുന്നു. അന്ന് പോലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും ഡാനിഷ് മുഹമ്മദിന്റെ മാതാവ് ഇടപെട്ട് മകനെ കേസില്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവതി പരാതിനല്‍കാതെ പിന്മാറി. ജൂണ്‍ രണ്ടിന് ഡാനിഷ് ജോലിചെയ്യുന്ന ഷോറൂമിലേക്ക് യുവതിയെ വിളിച്ചുവരുത്തി ശൗചാലയത്തില്‍വെച്ച്‌ ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.പിന്നീട് യുവതി പെരിന്തല്‍മണ്ണ പോലീസില്‍ പരാതിനല്‍കി. തിങ്കളാഴ്ച ഡാനിഷ് മുഹമ്മദ് പോലീസ്സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രതി ജോലിചെയ്യുന്ന സ്വകാര്യസ്ഥ...

”മതേതര” സിവില്‍ കോഡ് അസ്വീകാര്യം, ശരീഅത്തില്‍ വിട്ടുവീഴ്ചയില്ല; മോദിക്ക് മറുപടിയുമായി മുസ്‍ലിം വ്യക്തി നിയമ ബോര്‍ഡ്

NATIONAL NEWS
രാജ്യത്ത് ''മതേതര'' സിവില്‍ കോഡ് നടപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് കടുത്ത മറുപടിയുമായി ആള്‍ ഇന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോർഡ് രംഗത്ത്. ''മതേതര'' സിവില്‍ കോഡ് സ്വീകാര്യമല്ലെന്നും ശരീഅത്ത് നിയമത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും മുസ്‍ലിം വ്യക്തി നിയമ ബോർഡ് വാർത്താകുറിപ്പില്‍ വ്യക്തമാക്കി. സ്വാതന്ത്ര്യ ദിനത്തില്‍ ''മതേതര'' സിവില്‍ കോഡിന് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും മതപരമായ വ്യക്തിനിയമങ്ങളെ സാമുദായിക നിയമങ്ങളായി വിശേഷിപ്പിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മുസ്‍ലിം വ്യക്തി നിയമ ബോർഡ് വക്താവ് ഡോ. എസ്.ക്യു.ആർ. ഇല്യാസ് ചൂണ്ടിക്കാട്ടി. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഗൂഢാലോചനയാണിത്. ഇന്ത്യൻ മുസ്‌ലിംകള്‍ തങ്ങളുടെ കുടുംബ നിയമങ്ങള്‍ ശരീഅത്തില്‍ അധിഷ്‌ഠിതമാണെന്ന് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുസ്‌ലിമിനും അതില്‍ നിന്ന...

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

CRIME NEWS
എടരിക്കോട് പി കെ എം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കഞ്ഞിക്കുഴിങ്ങര സ്വദേശിയും ഇല്ലത്ത് വളപ്പിൽ താമസക്കാരനുമായ പരുത്തിക്കുന്നൻ അബ്ദുസമദിന്റെ മകൾ ഷാഹിബ(14വയസ്സ്) മരണപ്പെട്ടത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. മരണ കാരണം ഉമ്മ മൊബൈൽ ഫോൺ കൊടുക്കാത്തത്തിന്റെ പേരിൽ ആണെന്നാണ് നിഗമനം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

എൽ മാധവൻ നിര്യാതനായി

MARANAM
മലപ്പുറം: മുൻ സി എം പി നേതാവും പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായിരുന്ന താമരക്കുഴിയിലെ എൽ .മാധവൻ(72) നിര്യാതനായി. ജില്ലാ സഹകരണ ബാങ്ക് ഡയരക്റ്ററും മലപ്പുറം ജില്ലാ ചെസ്സ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. മലപ്പുറം സഹകരണ സ്പിന്നിംഗ്മില്ലിൽ ജീവനക്കാരനായിരുന്ന മാധവൻ പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്നു. സി എം പിയിലെ പിളർപ്പിനെതുടർന്ന്സി പി എമ്മുമായി സഹകരിച്ച്പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: സത്യഭാമ ( മുൻ ഊരകം സർവീസ് ബാങ്ക് ജീവനക്കാരി) മക്കൾ: ശരത് പ്രസാദ്, സ്മിതാലക്ഷ്മി (ഏആർ നഗർ സർവീസ് സഹകരണ ബാങ്ക്) മരുമകൻ: മുകേഷ്. സംസ്കാരം ഇന്ന്( ഞായർ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മത്സ്യബന്ധനത്തിനിടെ കാണാതായ പൊന്നാനി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Accident
ആലപ്പുഴ: അര്‍ത്തുങ്കല്‍ ഭാഗത്ത് കടലില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഷൗക്കത്തിന്റെ മൃതദേഹമാണ് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്‍ പട്രോളിങ് ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. മുബാറക് എന്ന ബോട്ടിലെ ജീവനക്കാരനായിരുന്ന ഷൗക്കത്തിനെ പുലര്‍ച്ചെ മത്സ്യബന്ധനത്തിനിടെ കാണാതാവുകയായിരുന്നു. അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനില്‍ നിന്ന് അസിസ്റ്റന്റ് ഡയറക്റുടെ നിര്‍ദേശപ്രകാരം പുറപ്പെട്ട പട്രോളിങ് ബോട്ടിന്റെ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് കൈമാറി. ഫിഷറീസ് ഗാര്‍ഡ് രാഹുല്‍, ലൈഫ് ഗാര്‍ഡുമാരായ ജയന്‍, ജോര്‍ജ് എന്നിവര്‍ തിരച്ചിലില്‍ പങ്കെടുത്തു. തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സിബി സോമന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥ് എന്നിവര്‍ പ്രവ...

മലപ്പുറത്തെ ഊട്ടി വണ്ടി അറസ്റ്റില്‍

MALAPPURAM
മലപ്പുറത്ത് നിന്ന് ഊട്ടി ട്രിപ്പിനൊരുങ്ങിയ കെ.എസ്.ആര്.ടി.സി ബസ് ജപ്തി ചെയ്തു. 2008ല് തിരൂര്ക്കാട് അപകടത്തില് യാത്രക്കാരി മരിച്ചിരുന്നു. ഇതിന്റെ നഷ്ടപരിഹാരം നല്കാത്തതിനെ തുടര്ന്നാണ് ബസ് കോടതി ജപ്തി ചെയ്തത്.മലപ്പുറത്ത് നിന്ന് ഊട്ടിയിലേക്കുള്ള ഏക ബസാണിത്. മറ്റു കെ.എസ്.ആര്.ടി.സി ബസുകളെല്ലാം അപകടത്തില് നഷ്ടപരിഹാരം നല്കാനുണ്ടായാല് ഇതെ ബസാണ് ജപ്തി ചെയ്യാറുള്ളത്. അന്തര്സംസ്ഥാന ബസായതിനാല് യാത്ര മുടങ്ങും. ഇതോടെ കോടതി നടപടികള് പാലിച്ച്‌ നഷ്ടപരിഹാരം നല്കി വാഹനം തിരിച്ചെടുക്കാന് കെ.എസ്.ആര്.ടി.സി തയാറാകും. ഇത് മുന്കൂട്ടി കണ്ടാണ് ഊട്ടി ബസ് തന്നെ കോടതി ജപ്തി ചെയ്തത്. ഊട്ടിയില് നിന്ന് മഞ്ചേരിയിലെത്തിയ ബസില് കോടതി ജീവനക്കാര് കയറി മലപ്പുറത്തെത്തി ജപ്തി നോട്ടിസ് നല്കിയപ്പോഴാണ് ഉദ്യോഗസ്ഥരും അമ്ബരന്നത്. ഊട്ടിയിലേക്കുള്ള യാത്രക്കാര് മലപ്പുറത്ത് കാത്തിരിക്കുന്ന സമയത്തായിരുന്നു നടപടി. നോട്ടിസ് പതിച്ച്‌ വാഹനം കോടതി...

ഓട്ടോ റിക്ഷകള്‍ക്ക് കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ്

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്ക് കേരളം മുഴുവൻ സർവീസ് നടത്താനുള്ള പെർമിറ്റ് അനുവദിക്കുമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി.ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിർത്തിയില്‍ നിന്ന് 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് അനുവദിച്ചിരുന്നത്. എന്നാല്‍ പെർമിറ്റില്‍ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോറിക്ഷ, സീല്‍റ്റ് ബെല്‍റ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളില്‍ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗപാതകളില്‍ പുതിയ വാഹനങ്ങള്‍ക്കിടയില്‍ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തലയോഗം വിലയിരുത്തി. യോഗത്തിലെ ചർച്ചയില്‍ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് അതോറ...

കുറ്റാളൂർ ബദ്‌റുദ്ദുജ മീലാദ് സമ്മേളനം പ്രഖ്യാപിച്ചു

VENGARA
വേങ്ങര: കുറ്റാളൂര്‍ ബദ്‌റുദ്ദുജ ഇസ്‌ലാമിക് സെന്ററിനു കീഴില്‍ നടക്കുന്ന മീലാദ് സമ്മേളനത്തിന്റെ പ്രഖ്യാപനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി നിർവഹിച്ചു. സെപ്തംബര്‍ 25ന് കുറ്റാളൂർ സബാഹ് സ്ക്വയറിൽ മീലാദ് സമ്മേളനം നടക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുറഹ്മാന്‍ സഖാഫി വാര്‍ഷിക മദ്ഹ് റസൂല്‍ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, സയ്യിദ് അലിബാഫഖി തങ്ങള്‍, കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി സംബന്ധിക്കും. ബഹുജന മീലാദ് റാലി, തിരുനബി പഠന സെമിനാറുകള്‍, പ്രമേയ പ്രഭാഷണങ്ങള്‍, തഅ്ജീലുല്‍ ഫുതൂഹ് ആത്മീയ സംഗമം തുടങ്ങിയ വിവിധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.പ്രഖ്യാപന ചടങ്ങിൽ ബദ്‌റുദ്ദുജ ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീ...

ചേറൂർ ശ്രീ ധർമ്മശാസ്താ ഭജനമഠത്തിൽ വൻ കവർച്ച

CRIME NEWS
ചേറൂർ ചെനക്കപ്പറമ്പ് ശ്രീ ധർമ്മശാസ്താ ഭജനമഠത്തിൽ ഇന്നലെ രാത്രിയോടെയാണ് കവർച്ച നടന്നത്. ഭണ്ഡാരം മുഴുവനായും ഉരുളി, നിലവിളക്ക് തുടങ്ങി വിലപ്പിടുള്ള മറ്റനേകം വസ്തുക്കളും കവർച്ച ചെയ്തു. മാസപൂജയോടാനുബന്ധിച്ചു ഭക്തർ എത്തിയപ്പോളാണ് കവർച്ചാ വിവരം പുറത്തറിയുന്നത്. പരാതി നൽകിയതിനെ തുടർന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രദേശത്തെ CCTV ക്യാമറകൾ കൂടി പരിശോധിച്ചു യഥാർത്ഥ പ്രതികളെ പുറത്ത് കൊണ്ട് വരണമെന്ന് ഭജനമഠം കമ്മിറ്റി ആവശ്യപ്പെട്ടു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം

Accident
ദേശീയപാത 66 ലെ സ്ഥിരം അപകടം മേഖലയായ വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞ് അപകടം. പൂനയിൽ നിന്നും പെരുമ്പാവൂരിലേക്ക് സവാളയുമായി പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വട്ടപ്പാറ എസ്എൻഡിപി ഓഫീസിന് സമീപത്തായി ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്താണ് ലോറി അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 2: 25നാണ് അപകടം നടന്നത്. അപകടത്തിൽ നിസ്സാരപ്പരിക്കുകളോടെ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി വിജയകുമാറിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വളാഞ്ചേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെ തുടർനടപടികൾ സ്വീകരിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version