Saturday, April 18News That Matters

Month: August 2024

വേങ്ങര കച്ചേരിപ്പടി സ്വദേശി കർണാടകയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

MARANAM
വേങ്ങര : കച്ചേരിപ്പടി സ്വദേശി കർണാടക ഗുൽബർഗ് ഫർദാബാദിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു. കച്ചേരിപ്പടി വടേരി റഹൂഫ് (ബാവ)എന്നവരുടെ മകൻ അസു (കുഞ്ഞോൻ) മരണപ്പെട്ടുബോഡി കർണാടകയിൽ നിന്ന് എത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ദുരിതബാധിതര്‍ക്ക് ഭിന്നശേഷിക്കാരുടെ കൈത്താങ്ങ്

MALAPPURAM
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികള്‍ സ്വാതന്ത്ര്യദിനത്തില്‍ ജില്ലാ കളക്ടറെ കാണാനെത്തി. വളാഞ്ചേരി വി.കെ.എം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് തങ്ങള്‍ സമാഹരിച്ച ഒരു ലക്ഷം രൂപ മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് കൈമാറിയത്. തങ്ങള്‍ക്കാവുന്ന സഹായങ്ങള്‍ സമൂഹത്തിന് ചെയ്യാന്‍ ശേഷിയും സന്നദ്ധതയുമുള്ളവരാണ് ഭിന്നശേഷിക്കാരെന്ന് തെളിയിക്കുന്നതാണ് ഈ പ്രവൃത്തിയെന്ന് കളക്ടര്‍ പറഞ്ഞു. സ്വന്തമായി നടക്കാന്‍വരെ പ്രയാസമുള്ള 18 കുട്ടികളും രക്ഷിതാക്കളും സ്കൂള്‍ ജീവനക്കാരുമാണ് കളക്ടറേറ്റിലെത്തി തുക കൈമാറിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പ്രവാസി കോൺഗ്രസ്‌ എസ് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി.

KERALA NEWS
കടലുണ്ടി പുഴയുടെ ഇരു കരകളിലും സംരക്ഷണ ഭിത്തികെട്ടി അപകട ഭീഷണി ഒഴിവക്കണം: പ്രവാസി കോൺഗ്രസ്‌ എസ് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി. ജില്ലയിലെ തിരുരങ്ങാടി മുൻസിപ്പാലിറ്റിയുടെയും വേങ്ങര പഞ്ചായത്തിന്റെയും ഇടയിലൂടെ ഒഴുകുന്ന കടലുണ്ടി പുഴയുടെ ഇരു വശങ്ങളുടെ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞു സ്കൂളും അനേകം വീടുകളും അപകട ഭീഷണി നേരിടുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് വേണ്ടി " ബാക്കിക്കയം റെഗുലേറ്റർ കം ബ്രിഡ്ജ് " മുതൽ മമ്പുറം പാലം വരെ കടലുണ്ടി പുഴയുടെ ഇരു കരകളിലും സംരക്ഷണ ഭിത്തി കെട്ടി ഭയ രഹിത ജീവിതം ഉറപ്പാക്കണം എന്ന് പ്രവാസി കോൺഗ്രസ്‌ എസ് മലപ്പുറം ജില്ലാ പ്രസിഡന്റ്‌ സി വി അബ്ദുസ്സമദ് സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്...

കൂട്ടുകാരുമൊത്ത് കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

LOCAL NEWS
കോട്ടക്കൽ: അവധി ദിനമായ വ്യാഴാഴ്ച കൂട്ടുകാരുമൊത്ത് കുളത്തിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കോട്ടക്കൽ ചിനക്കൽ സ്വദേശി പൂക്കയിൽ മുഹമ്മദലിയുടെ മകൻ മുഹമ്മദ് അഫ്ലഹ് (12) ആണ് മരിച്ചത്. കോട്ടക്കൽ കുറ്റിപ്പുറം സർഹിന്ദ് നഗറിലെ കുളത്തിലാണ് അപകടം. നാട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു. കോട്ടൂർ എ.കെ.എം. ഹയർ സെക്കൻഡറി സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

KERALA NEWS
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു.മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. ആടുജീവതത്തിലെ അഭിനയം പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്തു. മികച്ച ചിത്രമായി ജിയൊ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു. ബ്ലെസിയാണ് മികച്ച സംവിധായകൻ ആടുജീവിതം) അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്).മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത്ത് അമ്ബാടി (ആടുജീവിതം)മികച്ച പിന്നണിഗായകൻ - വിദ്യാധരൻ മാസ്റ്റർമികച്ച പിന്നണ...

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

VENGARA
കണ്ണമംഗലം: എടക്കാപറമ്പ് ജി.എൽ. പി. സ്കൂളിൽ സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു. ദേശഭക്തിഗാന മത്സരം ,ദൃശ്യാവിഷ്കാരം, പ്രസംഗ മത്സരം, പരേഡ് എന്നിവ സംഘടിപ്പിച്ചു. അമ്മയും കുഞ്ഞും ക്വിസ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളായ അയ്ഷമറിയം, ഫൗസാൻ, റിതു അമ്മമാരായ സജ്ന ടി, സൗദാബി മേലകത്ത്, ബബിത എം.വി എന്നിവർ വിജയികളായി. പ്രധാനാധ്യാപിക ലേഖ ടീച്ചർ പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് ഇ.കെ. കാദർ ബാബു, എസ്.എം.സി ചെയർമാൻ നൂറുദ്ധീൻ തോട്ടുങ്ങൽ, വൈസ് പ്രസിഡൻ്റ് കോയ, രജീഷ് അമ്മാറമ്പത്ത്, ജഹ്ഫർ, മുജീബ് ചേങ്ങപ്ര, എം.ടി.എ പ്രസിഡണ്ട് അനുഷ, നീന ടീച്ചർ, ജിഷ ടീച്ചർ, മുഹ്സിന ടീച്ചർ,നദീറ ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പായസ വിതരണവും നടന്നു.നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സബീനക്ക് ധീരതക്കുള്ള അവാർഡ്

KERALA NEWS
ചെന്നൈ: ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ചൂരൽമലയിൽ ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം നടത്തി നഴ്സ് സബീനക്ക് ധീരതക്കുള്ള അവാർഡ് പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാര്. Tamil Nadu honors Brave Nurse sabeena with prestigious Awards. രക്ഷാപ്രവർത്തനത്തിന്റെ ആദ്യദിനത്തിൽ മുണ്ടക്കൈയിലേക്ക് താൽക്കാലികമായി ഒരുക്കിയ വടത്തിൽ തൂങ്ങി മറുകരയിലെത്തി പരിക്കേറ്റവരെ പരിചരിച്ച നഴ്സ് സബീനയുടെ ആത്മധൈര്യത്തിന് ആണ് അവാര്ഡ് ലഭിച്ചത്. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അതിസാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ സബീനയുടെ പ്രവർത്തി ആണ് അവാർഡിനു പരിഗണിച്ചത്. ആരോഗ്യ മന്ത്രിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.തമിഴ്നാട് നീലഗിരി സ്വദേശിനിയായ സബീനയ്ക്ക് ധീരതയ്ക്കുള്ള കല്‍പന ചൗള പുരസ്കാരം നല്‍കിയാണ് തമിഴ്നാട് ആദരിക്കുന്നത്. തമിഴ്നാട് ഗൂഡല്ലൂരിലെ ശിഹാബ് തങ്ങള്‍ സെന്‍റര്‍ ഫോര്‍ ഹ്യൂമാനിറ്റി (എസ്.ടിഎ...

റോഡപകടം: ശ്രദ്ധക്കുറവും മുൻകരുതലില്ലായ്മയും മൂലം: റാഫ്

KERALA NEWS
തൃശൂർ :മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം മൂലമുള്ള ഡ്രൈവർമാരുടെ ശ്രദ്ധക്കുറവുകളും റോഡ് സുരക്ഷാ മുൻകരുതലുകളില്ലാത്തതും വാഹനാപകടങ്ങൾ വർദ്ധിക്കാൻ കാരണമാവുന്നതായി റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു. റോഡ് അപകടങ്ങളുടെ എണ്ണത്തിലും മരണനിരക്കിലും തമിഴ്നാടും മഹാരാഷ്ട്രയും കഴിഞ്ഞാൽപ്പിന്നെ കേരളമാണ്. സംസ്ഥാനത്ത് തൃശ്ശൂർ ജില്ലാ മൂന്നാം സ്ഥാനത്തേക്ക് അടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പോലീസ്,മോട്ടോർ വാഹന,എക്സൈസ്,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് വിപുലമായ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു വരുന്നതായി അറിയിച്ചു. . റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം സ്പെഷ്യൽ കൺവെൻഷനും റോഡു സുരക്ഷ സമ്മേളനവും എമറാൾഡ് ഹോട്ടൽ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നദ്ദേഹം. ജില്ല പ്രസിഡണ്ട് കെടി പിയൂസ് അധ്യക്ഷനായിരുന്നു. ടി ഐ കെ മൊയ്തു, എഎസ് ധനഞ്ജയൻ, ഉഷ ജോയി, ടിഎൻ ജയരാജ്,ശശി നെല്ലിശ്ശേരി, ഇന്ദിര ഉത്തമൻ,കെ വി...

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ബെസ്റ്റ് മുസ്തഫ മരണപ്പെട്ടു.

MARANAM
കൊണ്ടോട്ടി തുറക്കൽ സ്വദേശിയും വ്യാപാരി വ്യവസായി ഏകോപന ജില്ലാ സെക്രട്ടറിയും ആയ ബെസ്റ്റ് മുസ്തഫ കൊണ്ടോട്ടി അൽപം മുമ്പ് വണ്ടൂരിൽ പൊതു പരിപാടിക്കിടയിൽ മരണപ്പെട്ടു. പൂക്കോട്ടുംപാടത്ത് വ്യാപാരികളുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യോഗത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. അവിടെ നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊണ്ടോട്ടി മസ്ജിദുൽ ഫതഹ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും ഹജജ്ജ് വെൽഫെയർ അസോസിയേഷൻ ട്രഷററും ആയിരുന്നു അദ്ദേഹം. കബറടക്കം വെള്ളിയാഴ്ച രാവിലെ 9 ന് ,തുറക്കൽ ജുമാമസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവം: ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു

KERALA NEWS
ചിക്കൻ ബർഗറിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ നടപടി. കോഴിക്കോട് മൂഴിക്കൽ എം ആർ ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ചു. കോഴിക്കോട് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻ്റേതാണ് നടപടി. തുടർ പരിശോധനക്ക് ശേഷമായിരിക്കും ഇനി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകുക. ബർഗർ കഴിച്ച രണ്ട് പേർക്ക് ഛർദി. ഇരുവരും ചികിത്സയിലാണ്. ചിക്കൻ ബർഗറിലാണ് പുഴുവിനെ കിട്ടത്. ഓൺലൈനിൽ ഓർഡർ ചെയ്താണ് രണ്ട് ബർഗർ വാങ്ങിയത്. ഒരു ബർഗർ പൂർണമായി ഇരവരും കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. അടുത്ത ദിവസം രണ്ടു പേർക്കും ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ദൃശ്യകലാ സാംസ്കരിക വേദി & ലൈബ്രററിയുടെ പുതുതായി പണി കഴിച്ച ഓഫിസിന്റെ ഉദ്ഘാടനം

VENGARA
വേങ്ങര: വെട്ട്തോട് ദൃശ്യകലാ സാംസ്കരിക വേദി & ലൈബ്രററിയുടെ പുതുതായി പണി കഴിച്ച ഓഫിസിന്റെ ഉദ്ഘാടനം സ്വാതന്ത്യ ദിനത്തിൽ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്: ഹസിന ഫസൽ നിർവഹിച്ചു: വാർഡ് അംഗം ചോലക്കൻ റഫിഖ് അദ്ധ്യക്ഷം വഹിച്ചു. SMK തങ്ങൾ, ടി കെ അബ്ദുട്ടി ഹാജി, കാപ്പാൻ ഗഫൂർ മാസ്റ്റർ, വാർഡ് മെമ്പർമാരായ ജംഷിറ, ഹാജറ സൈതു എന്നിവർ സംബന്ധിച്ചു. ദ്യശ്യ പ്രസിഡന്റ് നൗഫൽ.വി.ടി സ്വാഗതവും സെക്രട്ടറി AV സുബൈർ ഇപ്പു നന്ദിയും പ്രകാശിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഊരകം കോൺഗ്രസ്‌ പ്രവർത്തകർ പതാക ഉയർത്തി

VENGARA
ഊരകം :- ഊരകം സിനിമഹാൾ പരിസരത്ത് കോൺഗ്രസ്‌ പ്രവർത്തകർ സ്വതന്ത്ര ദിനത്തിൽ പതാക ഉയർത്തി, പ്രതിജ്ഞ എടുത്തു. ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത് പതാക ഉയർത്തി. മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു പ്രതിജ്ഞ ചൊല്ലി കൊടുത്തു.ഇ കെ സൈനുദ്ധീൻ സ്വതന്ത്ര ദിന സന്ദേശം നൽകി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഉന്നത വിദ്യാഭ്യാസ സ്ഥാപനം അവാർഡ് പി എസ് എം ഒ കോളേജിന്

TIRURANGADI
തിരുരങ്ങാടി: സംസ്ഥാനത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള സർക്കാറിൻ്റെ അവാർഡ് തിരൂരങ്ങാടി പി എസ് എം ഒ കോളേജിന്. തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.നിസാമുദ്ദീൻ, എൻ സി സി അണ്ടർ ഓഫീസർമാരായ നാഫിഹ് എൻ സി, സൽവ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഇത് തുടർച്ചയായി അഞ്ചാം തവണയാണ് പി എസ് എം ഒ കോളേജ് ഈ അവാർഡ് ഏറ്റുവാങ്ങുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കോയ പാപ്പ മക്കാം ഏരിയ യുവജന കൂട്ടായ്മ സ്വാതന്ത്ര ദിനം ആഘോഷിച്ചു

VENGARA
വേങ്ങര എസ് എസ് റോഡ് കോയ പാപ്പ മക്കാം ഏരിയ യുവജന കൂട്ടായ്മ സ്വാതന്ത്ര ദിനം ആഘോഷിച്ചു എല്ലാ വർഷങ്ങളിലും നടത്താറുള്ളത്പോലെ ഈ വർഷവും സ്വാതന്ത്രദിന ആഘോഷ പരിപാടി വിപുലമായി നടന്നു. പതാക ഉയർത്തുകയും അതോടൊപ്പം പായസം വിതരണം നടത്തുകയും ചെയ്തു. Ex miltary യും വേങ്ങരയിലെ Home guard ആയ കരീം പതാക ഉയർത്തി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ജാമിഅ ദാറുൽ മആരിഫിൽ 78 ആം സ്വാതന്ത്ര്യദിനാഘോഷം

VENGARA
വേങ്ങര വലിയോറ ജാമിഅ ദാറുൽ മആരിഫിൽ സ്റ്റുഡൻസ് യൂണിയൻ 78 ആം സ്വാതന്ത്ര്യദിനാഘോഷം പരിപാടി ഉസ്താദ് ഒക്കെ അബ്ദുൽ ഖാദർ ബാഖവി പതാക ഉയർത്തി സ്വാതന്ത്ര്യദിന സമ്മേളനം ഭക്ഷ്യവിജിലൻസ് സമിതി അംഗം പി എച്ച് ഫൈസൽ ഉദ്ഘാടനം ചെയ്തുചീഫ് ഗസ്റ്റ് റിയാസ് മുക്കോളി സ്വാതന്ത്ര്യ ദിന സന്ദേശം നടത്തി, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനം ഹാരിസ് മാളിയേക്കൽ നിർവഹിച്ചു സോഷ്യൽ അസീസ്, പരങ്ങോടത്ത് മുസ്തഫ ആശംസകൾ നിർവഹിച്ചു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടക്കുന്ന വിവിധ കലാപരിപാടികൾ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഇന്ത്യ രാജ്യത്തിന്റെ 78 സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

TIRURANGADI
കൊളപ്പുറം സൗത്ത് കോൺഗ്രസ് കമ്മിറ്റി രാജ്യത്തിന്റെ എഴുപത്തിഎട്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു നാട്ടിലെ കാരണവന്മാരായ അബുക്ക മതാരി, ആലിഹാജി കറുത്തോൻ, കുഞ്ഞിമുഹമ്മദ് കല്ലൻ എന്നിവർ ചേർന്ന് പതാക ഉയർത്തി റിയാസ് കല്ലൻ, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വാർഡ് മെമ്പർ സജിന അൻവർ, അഷ്റഫ് ആവയിൽ, ഷാഫി ഷാരത്ത്, അബ്ദു എൻ, അൻവർ ഷാൻ ആവയിൽ, ബഷീർ ചാരത്ത്, അശോകൻ സി, മുജീബ് എൻ, രാധാകൃഷ്ണൻ ചാനത്, അസ്ലം വികെ , ജംഷീർ സി ഉണ്ണി കുന്നത്ത്, മൂസക്കുട്ടി കല്ലൻ, അഫസൽ എ, സബാദ് കെ, ആഷിക് ഇ, യാസർ എൻ എം, എന്നിവർ സംബന്ധിച്ചു മധുര വിതരണവും നടത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പാക്കടപ്പുറായ ആംബുലൻസ് ഉദ്ഘടനം നിർവഹിച്ചു.

VENGARA
പാക്കടപ്പുറായ : വ്യാപാരി വ്യവസായി ഏകോപന സമിതി പാക്കടപ്പുറായ യൂണിറ്റ് പുറത്തിറക്കിയ ആംബുലൻസ് ന്റെ താക്കോൽ വേങ്ങര sub inspector സുരേഷ് സർ പാക്കടപ്പുറായ അങ്ങാടിയിൽ വെച്ച് നടന്ന ഉദ്ഘടന പരിപാടിയിൽ ഏറ്റുവാങ്ങി ജില്ല സെക്രട്ടറി കണിയാടത് ബഷീർ നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി സൈദു p സ്വാഗതം ആശംസിച്ചു യൂണിറ്റ് പ്രസിഡന്റ്‌ M അബ്ദുറഹ്മാൻകുട്ടി അധ്യക്ഷത വഹിച്ചു, kkh തങ്ങൾ, സൈനുദ്ധീൻ ഹാജി, മജീദ് അച്ഛനമ്പലം, അസീസ് ഹാജി വേങ്ങര, ഇബ്രാഹിം ബാവ കുന്നുംപുറം,യൂസഫ് AV, സൈദലവി ഹാജി എ ആർ നഗർ, അസിസ് മുസ്‌ലിയാർ, AP അബുബകർ, റാഫി വെട്ടം തുടങ്ങി യവർ ആശംസകൾ അർപ്പിച്ചു,E V സുരേഷ് നന്ദി രേഖപ്പെടുത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പൗരസമിതിയുടെ ആഭിമുഖ്യത്തിൽ. 78-ാംസ്വാതന്ത്ര്യ ദിനാഘോഷം ആഘോഷിച്ചു

VENGARA
വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ. 78-ാംസ്വാതന്ത്ര്യ ദിനാഘോഷം. വേങ്ങര ടൗണിൽ ആഘോഷിച്ചു. പ്രസിഡൻറ് എം കെ റസാക്ക് പതാക ഉയർത്തി. രാജ്യത്തിൻറെ ഭരണഘടനയും ജനങ്ങളുടെ ഐക്യവും മതേതരത്വവും ഫെഡറൽ തത്വങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ. സംരക്ഷിച്ചു കൊണ്ടും മാത്രമേ രാജ്യത്തിൻറെ വികസനവും പുരോഗതിയും സാധ്യമാകൂ എന്നതുകൊണ്ട് ഈ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചു നിർത്താൻ എല്ലാവരും ഐക്യത്തോടെ പോരാടണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ എം.എ അസീസ് ഹാജി സോഷ്യൽ ട്രാവൽസ് ) സ്വാതന്ത്ര്യ ദിന പ്രതിഞ്ജചൊല്ലി കൊടുത്തു. സി എച്ച് സൈനുദ്ദീൻ സ്വാഗതം പറഞ്ഞു. കോയാമു എ.കെ, എം ടി മുഹമ്മദലി, കിവി താജുദ്ദീൻ, കെ സി മുരളി, സിറാജ് കീരി, എം ടി കരീം, പി കെ ഉമ്മർ കുട്ടി, കെ സി രാജൻ, എ കെ ഹംസ. തങ്ങൾ വേങ്ങര, നജ്മുദ്ദീൻ താഴങ്ങാടി എകെ നജീബ്, സി.ടി മൊയ്തീൻകുട്ടി എന്നിവർ പങ്കെടുത്തു. ടൗണിൽ മധുര പലഹാരങ്ങളുടെ വിതരണം അലങ്കാർ മോഹൻ നിർവ്വഹിച്ചു. ന...

ഡൈമേസ് ക്ലബിൻ്റെ നേത്രത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

VENGARA
ഡൈമേസ് ക്ലബിൻ്റെ നേത്രത്വത്തിൽ കുന്നുംപുറം അങ്ങാടിയിൽ ക്ലബ് പ്രസിഡണ്ട് ഫൈസൽ പി കെ ദേശീയ പതാക ഉയർത്തി പി പി ബഷീർ ,പ്രേമൻ, എറമങ്ങാട്ട് സതീഷൻ, കെ കെ ബാപ്പു, ഹരിദാസൻ, സി അലവി കരീം കാമ്പ്രൻ, തുടങ്ങിയവർ പങ്കെടുത്തു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വേങ്ങര സ്റ്റേഷനിലെ സിറാജുദ്ധീൻ അർഹനായി

KERALA NEWS
പോലീസ് സേനയിലെ മികച്ച സേവനത്തിനുള്ള ഈ വർഷത്തെ മുഖ്യമന്ത്രി യുടെ പോലീസ് മെഡലിന് പെരുവള്ളൂർ കാടപ്പടി സ്വദേശി കൊറലോട്ടി സിറാജുദ്ധീൻ അർഹനായി. വേങ്ങര പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസർ ആയി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ Commendation ലെറ്റർ, ജില്ലാ പോലീസ് മേധാവിയുടെ അഭിനന്ദന പത്രം,130 ഓളം ഗുഡ് സർവീസ് എൻട്രി എന്നീ പുരസ്‌കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലും അംഗമായ ഇദ്ദേഹത്തിന് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version