കണ്ണമംഗലം: എടക്കാപറമ്പ് ജി.എൽ. പി. സ്കൂളിൽ സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിച്ചു. ദേശഭക്തിഗാന മത്സരം ,ദൃശ്യാവിഷ്കാരം, പ്രസംഗ മത്സരം, പരേഡ് എന്നിവ സംഘടിപ്പിച്ചു. അമ്മയും കുഞ്ഞും ക്വിസ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളായ അയ്ഷമറിയം, ഫൗസാൻ, റിതു അമ്മമാരായ സജ്ന ടി, സൗദാബി മേലകത്ത്, ബബിത എം.വി എന്നിവർ വിജയികളായി. പ്രധാനാധ്യാപിക ലേഖ ടീച്ചർ പതാക ഉയർത്തി. പി.ടി.എ പ്രസിഡണ്ട് ഇ.കെ. കാദർ ബാബു, എസ്.എം.സി ചെയർമാൻ നൂറുദ്ധീൻ തോട്ടുങ്ങൽ, വൈസ് പ്രസിഡൻ്റ് കോയ, രജീഷ് അമ്മാറമ്പത്ത്, ജഹ്ഫർ, മുജീബ് ചേങ്ങപ്ര, എം.ടി.എ പ്രസിഡണ്ട് അനുഷ, നീന ടീച്ചർ, ജിഷ ടീച്ചർ, മുഹ്സിന ടീച്ചർ,നദീറ ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പായസ വിതരണവും നടന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com