വേങ്ങര: പാക്കടപ്പുറായ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ഫ്ലോട്ടുകളുടെ വർക്കുകൾ അവസാന ഘട്ടത്തിൽമുട്ടുംപുറം തോന്നിയിൽ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും ശോഭാ യാത്ര തുടങ്ങി ബാലൻ പീടിക വഴി കടന്നുപോയി കുറ്റൂർ പാക്കടപുറായ കരിങ്കാളി ക്ഷേത്രം സന്നിധിയിൽ സമാപനം കുറിക്കുന്ന ശോഭ യാത്ര ഒരുക്കങ്ങൾ പൂർത്തിയായതായി നടന്ന കമ്മിറ്റിയിൽ ഭാരവാഹികൾ അറിയിച്ചു. ശോഭാ യാത്രയിൽ കുട്ടികളുടെ ഗോപിക നൃത്തവും നിശ്ചലദൃശ്യങ്ങളും ഉൾപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു ചടങ്ങിൽ ആഘോഷ പ്രമുഖ് അഭിലാഷ് കോഴിപ്പറമ്പത്ത്., പ്രസിഡണ്ട് ഷാജു കാഞ്ഞോളി പടിക്കൽ, സെക്രട്ടറി ശ്രീജിത്ത് ഉള്ളാട്ട് പറമ്പിൽ, ഷാജി കോഴിപ്പറമ്പത്ത്, രാജൻ തുമ്പയിൽ, വൈശാഖ് കെ പി എന്നിവർ പങ്കെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com