Friday, January 16News That Matters

LOCAL NEWS

സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; വിദ്യാര്‍ത്ഥിക്ക് പരിക്ക്

KANNUR, LOCAL NEWS
കണ്ണൂര്‍: സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വരാന്തയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാര്‍ത്ഥികള്‍ തട്ടിക്കളിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കാലിന് ചെറിയതോതില്‍ പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി. കാട്ടുപന്നിയെ പിടികൂടുന്നതിനായി വെച്ച സ്‌ഫോടക വസ്തു തെരുവുനായ്ക്കളോ മറ്റോ കടിച്ചു കൊണ്ട് വന്ന് സ്‌കൂള്‍ വളപ്പിലിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പഴയന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു നിങ്ങൾ വാർത്തകൾ അറിയാന്‍ ...

നെയ്യാറ്റിൻകര ​ഗോപൻ്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് അവകാശവാദം; പരാക്രമം കാണിച്ച് യുവാവ്

LOCAL NEWS
തിരുവനന്തപുരം: ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം. ആക്രമത്തിനിടയിൽ ഇയാൾ മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു. നെയ്യാറ്റിൻകര പൊലീസ് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. നെയ്യാറ്റിന്‍കര ഗോപന്റെ മരണം വലിയ വിവാ​ദങ്ങൾക്ക വഴിവെച്ചിരുന്നു. ജനുവരി 16-ാം തിയതിയാണ് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. അഴുകി...

കടബാധ്യത തീര്‍ക്കാന്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചയ്ക്ക് ശ്രമം; യുവാവ് പിടിയില്‍

LOCAL NEWS
കോഴിക്കോട്: പറമ്പില്‍ കടവില്‍ എടിഎം കുത്തി തുറന്നു കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി വിജേഷ് (38) ആണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. പുലര്‍ച്ചെ 2.30ന് പൊലീസ് പട്രോളിങ്ങിനിടെയാണ് സംഭവം. ഹിറ്റാച്ചിയുടെ എ ടി എം കുത്തിത്തുറക്കാനായിരുന്നു ശ്രമം. പട്രോളിങ് നടത്തുന്നതിനിടെ, എടിഎമ്മിന്റെ ഷട്ടര്‍ താഴ്ത്തിയ നിലയിലും, ഉള്ളില്‍ വെളിച്ചവും ആളനക്കവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് പരിശോധനയ്ക്ക് മുതിര്‍ന്നത്. എടിഎമ്മിന് പുറത്ത് ഗ്യാസ് കട്ടറും പൊലീസ് ശ്രദ്ധിച്ചിരുന്നു. ഷട്ടര്‍ തുറക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ അകത്തുള്ള യുവാവ് ഭീഷണിപ്പെടുത്തി. ഇതു വകവെക്കാതെ ഷട്ടര്‍ ബലമായി തുറന്ന പൊലീസ് മോഷ്ടാവിനെ ബലമായി കീഴ്‌പ്പെടുത്തി. പോളിടെക്‌നിക് ബിരുദധാരിയായ യുവാവ് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് മോഷണത്തിനിറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. നിങ്ങൾ വാ...

കാന്തപുരവും സാദിഖലി തങ്ങളും ഒരുമിച്ചെത്തി

KOZHIKODE, LOCAL NEWS
പുനര്‍നിര്‍മിച്ച പള്ളി വിശ്വാസ സമൂഹത്തിന് സമര്‍പ്പിച്ച്‌ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും. കോഴിക്കോട് തോട്ടുമുക്കം ജുമാ മസ്ജിദിന്‍റെ ഉദ്ഘാടനത്തിനാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഇരുവരും ചേര്‍ന്നായിരുന്നു പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. മുസ്ലീം സമുദായത്തിലെ രണ്ട് പ്രബല സംഘടനകളുടെ അമരത്തുള്ള ആത്മീയ നേതാക്കളായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പുനര്‍നിര്‍മ്മിച്ച തോട്ടുമുക്കം ജുമാമസ്ജിദ് വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കാന്‍ വിശ്വാസ ധാരയിലെ ഭിന്നതകള്‍ മറന്നാണ് ഒന്നിച്ചെത്തിയത്. പള്ളി തുറന്നു കൊടുത്തതിന് ശേഷം അസര്‍ നമസ്കാരത്തിന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. തോട്ടുമുക്കം മഹല്ല് അംഗമായിരുന്ന യുകെ അലിയുടെ ഓര്‍മ്മക്കായി കുടുംബം സമര്‍പ്പിച്ച ആംബുലന്‍സിന്‍റെ താക്കോലും ഇരുവരും ചേര്‍ന്ന് കൈമാറി. വിവിധ സമുദായ ന...

മീന്‍ക്കാരൻ്റെ മീനേ… മീനേ… ജോലികളിലെ ശ്രദ്ധ തിരിക്കുന്നു; പട്ടിക കൊണ്ട് ആക്രമിച്ചു, പ്രതി പിടിയില്‍

ALAPPUZHA, LOCAL NEWS
ആലപ്പുഴ: മീന്‍ വില്‍പ്പന നടത്താന്‍ വിളിച്ചു കൂവിയ മീന്‍ വില്‍പ്പനക്കാരനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. വീടിന്റെ മുന്നിലൂടെ മീനേ…എന്നു വിളിച്ചുകൂവിയുള്ള കച്ചവടം ഇഷ്ടപ്പെടാത്തതിനാണ് മീന്‍വില്‍പ്പനക്കാരനെ ആക്രമിച്ചത്. സംഭവത്തില്‍ സിറാജ് (27) എന്നയാളാണ് അറസ്റ്റിലായത്. ഇരുചക്ര വാഹനത്തില്‍ മത്സ്യകച്ചവടം നടത്തുന്ന ബഷീര്‍ (51) എന്നയാള്‍ക്കാണ് പട്ടിക കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. മീന്‍കച്ചവടക്കാര്‍ ഉച്ചത്തില്‍ കൂവി വിളിക്കുന്നതു കാരണം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ നിന്നും ശ്രദ്ധ തിരിയുവെന്നാണ് ആക്രമണത്തിന് കാരണമായി സിറാജ് പൊലീസിനോട് പറയഞ്ഞത്. സിറാജിന്റെ ആക്രമണത്തില്‍ മുതുകിലും കൈക്കും പരിക്കേറ്റ ബഷീര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E ...

റാഗിങ് അഞ്ച് സീനിയർ വിദ്യാർഥികളെ അറസ്റ്റു ചെയ്തു

KOTTAYAM, LOCAL NEWS
കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിങ് കോളേജില്‍ അതിക്രൂരറാഗിങ്. ഒന്നാംവർഷ വിദ്യാർഥികളെ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയ അഞ്ച് സീനിയർ വിദ്യാർഥികളെ ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തു. നഴ്സിങ് കോളേജ് വിദ്യാർഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍(20), വയനാട് നടവയല്‍ ഞാവലത്ത് ജീവ(19), മലപ്പുറം സ്വദേശികളായ മഞ്ചേരി കച്ചേരിപ്പടി വീട്ടില്‍ റിജില്‍ജിത്ത്(20), വണ്ടൂർ കരുമാരപ്പറ്റ രാഹുല്‍രാജ്(22), കോട്ടയം കോരൂത്തോട് നെടുങ്ങാട് വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കോളേജ് തുറന്ന ദിവസംമുതലാണ് ഹോസ്റ്റലില്‍ റാഗിങ് അരങ്ങേറിയത്. കോളേജില്‍ അധ്യയനം തുടങ്ങിയ നവംബർ നാലുമുതല്‍ തിങ്കളാഴ്ചവരെ തിരുവനന്തപുരം സ്വദേശികളായ ആറ് വിദ്യാർഥികളാണ് റാഗിങ്ങിന് വിധേയരായത്. കോമ്ബസ് ഉപയോഗിച്ച്‌ ശരീരത്തില്‍ മുറിവുകളുണ്ടാക്കിയും കത്തിവെച്ച്‌ ഭീഷണിപ്പെടുത്തിയുമാണ് ക്രൂരപീഡനം നടത്തിയത്. ശരീരമാസകലം വരഞ്ഞ് മുറ...

തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

KOZHIKODE, LOCAL NEWS
തൊണ്ടയില്‍ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ കോട്ടപ്പറമ്ബ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുംമുമ്ബ് കുഞ്ഞ് മരിച്ചിരുന്നു. തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം, കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ പിതാവ് നിസാർ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.രണ്ടാഴ്ച മുമ്ബ് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചുവീണ് കുട്ടിക്ക് പരിക്കേറ്റിരുന്നതായാണ് പിതാവ് പറയുന്നത്. ഇവരുടെ ആദ്യത്തെ കുഞ്ഞ് 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. ഈ രണ്ടുസംഭവങ്ങളും ഭാര്യവീട്ടില്‍വെച്ചായിരുന്നുവെന്നും മരണങ്ങളില്‍ ദുരൂ...

കടലില്‍ തിരയില്‍പ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14കാരന് ദാരുണാന്ത്യം

ERANANKULAM, LOCAL NEWS
കടലില്‍ തിരയില്‍പ്പെട്ട മാതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 14കാരന് ദാരുണാന്ത്യം. പള്ളുരുത്തി സ്വദേശി ഹർഷാദിന്റെ മകൻ ഷാഹിദാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറരയോടെ കണ്ണമാലി പുത്തൻതോട് ബീച്ചില്‍ കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഷാഹിദ്. മാതാവ് ഷാഹിന തിരയില്‍പ്പെടുന്നതു കണ്ടു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദിനെ കാണാതായത്. കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് ഷാഹിനയെ രക്ഷപ്പെടുത്തിയെങ്കിലും മകനെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരും അഗ്നി രക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കബറടക്കം നടത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സ്വിഗ്ഗി തൊഴിലാളി വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

KOZHIKODE, LOCAL NEWS
കോഴിക്കോട്: കോഴിക്കോട് ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടിൽ യുവാവ് മരിച്ച നിലയിൽ. സ്വിഗ്ഗി തൊഴിലാളിയാണ് മരിച്ചത്. റോഡിൽ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുന്ന വഴി വെള്ളക്കെട്ടിൽ വീണതാകാമെന്നാണ് സൂചന. കുഴിക്ക് ചുറ്റും ആകെയുള്ളത് ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമാണ്. സ്ഥലത്ത് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് അപകടകാരണമെന്ന പരാതിയും ഉയരുന്നുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു

KOTTAYAM, LOCAL NEWS
കോട്ടയം : ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജി(27) നെ രാത്രി പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. തിങ്കളാഴ്ച അർദ്ധരാത്രി ഏറ്റുമാനൂർ തെള്ളകം എക്സ്കാലിബർ ബാറിന് സമീപമായിരുന്നു സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിബിൻ കാരിത്താസിലെ തട്ടുകടയിൽ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്താണ് പോലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയിൽ എത്തിയത്. ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബിനോട് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം എത്തിയെന്നും , പ്രശ്നം ഉണ്ടാക്കിയാൽ അകത്ത് കളയുമെന്നും പ...

കുട്ടികളുടെ കൈയ്യെഴുത്ത് മാഗസിനുകൾ പ്രകാശനം ചെയ്തു

LOCAL NEWS
പാലാണി : എ.എം.എൽപി.എസ് ഇരിങ്ങല്ലൂർ ഈസ്റ്റ് സ്കൂളിൽ ക്ലാസ് തല പ്രവർത്തനങ്ങളിലൂടെ രൂപപ്പെട്ട കുട്ടികളുടെ കൈയ്യെഴുത്തു മാഗസിനുകൾ നൂറാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്തു. അവധിക്കാലം അനുഭവങ്ങളുടെ പൂക്കാലം, കുട്ടിയും കോലും, ഓലക്കിളി, ലോകത്തെ ജയിച്ചവർ, കഥക്കൂട്, ഭൂമിക എന്നീ ആറു മാഗസിനുകളാണ് പ്രകാശനം ചെയ്തത്. കൈയ്യെഴുത്തു മാഗസിനുകൾ പുറത്തിറക്കുന്നത് തനതു പ്രവർത്തനമായി സ്വീകരിച്ച വിദ്യാലയം കഴിഞ്ഞ പഠനോത്സവക്കാലത്ത് ഓരോ കുട്ടിക്കും ഓരോ കൈയ്യെഴുത്ത് പുസ്തകം എന്ന രീതിയിൽ 245 മാഗസിനുകൾ പുറത്തിറക്കിയിരുന്നു. മൂന്ന്, നാല് ക്ലാസുകളിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്തവണ 6 കൈയ്യെഴുത്ത് മാഗസിനുകൾ കുട്ടികൾ തയ്യാറാക്കിയത്. മലപ്പുറം ജില്ല ഡെപ്യൂട്ടി കളക്ടർ ശ്രീ അൻവർ സാദത്ത് പി, പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി സലീമ ടീച്ചർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്...

സോളാര്‍ കേസില്‍ സരിത നായരെയും ബിജു രാധാകൃഷ്ണനെയും വെറുതെ വിട്ടു

KOZHIKODE, LOCAL NEWS
സോളാർ കേസില്‍ സരിത നായർ ഉള്‍പ്പെടെ മൂന്നുപേരെ കൊയിലാണ്ടി മജിസ്ട്രേറ്റ് വെറുതെ വിട്ടു. വിവാദമായ സോളാർ കേസില്‍ പ്രതികളായ സരിത നായർ, ബിജു രാധാകൃഷ്ണൻ, മണിമോൻ എന്നിവരെയാണ് കൊയിലാണ്ടി മജിസ്ട്രേറ്റ് അജി കൃഷ്ണൻ വെറുതെ വിട്ടത്. കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂർ സ്വദേശിയായ വിൻസന്റ് സൈമണ്‍ എന്നയാള്‍ നല്‍കിയ കേസിലാണ് കോടതി വിധി. ടീം സോളാർ കമ്ബനിയുടെ പാലക്കാട്, തൃശൂർ ജില്ലകളുടെ ഡീലർഷിപ് അനുവദിക്കാമെന്നുപറഞ്ഞ് പരാതിക്കാരനില്‍ നിന്ന് പന്ത്രണ്ട് ലക്ഷം കൈവശപ്പെടുത്തിയതിനു ശേഷം ഡീലർഷിപ് അനുവദിക്കാതെയും പണം തിരിച്ചുകൊടുക്കാതെയും പണമില്ലാത്ത അക്കൗണ്ടിലെ ചെക്കുകള്‍ നല്‍കി വിശ്വാസവഞ്ചന ചെയ്തെന്നായിരുന്നു കേസ്. 2014ല്‍ ചാർജ് ചെയ്ത കേസില്‍ പരാതിക്കാരൻ ഭാഗം 32 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. കേസില്‍ 10 വർഷത്തിനു ശേഷമാണ് മുഴുവൻ പ്രതികളും കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടത്. പ്രതികള്‍ക്കു വേണ്ടി അഡ്വ. കെ.കെ....

ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു; ഗര്‍ഭം ധരിച്ചത് പതിനാലുകാരനില്‍ നിന്ന്

LOCAL NEWS
ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി കുഞ്ഞിന് ജന്മം നല്‍കി. ഇടുക്കി ഹൈറേഞ്ചിലാണ് സംഭവം. ബന്ധുവായ പതിനാലുകാരനില്‍ നിന്നാണ് കുട്ടി ഗര്‍ഭം ധരിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു കഴിയുകയായിരുന്നു. അച്ഛനൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നതേ. സ്‌കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ പോയിരുന്നു. അമ്മയുടെ വീടിന് സമീപത്താണ് ബന്ധുവായ കുട്ടിയും താമസിച്ചിരുന്നത്. അവിടെവച്ചാണ് ഇത്തരത്തില്‍ പീഡനമുണ്ടായതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. ആണ്‍കുട്ടിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

രണ്ടു വയസ്സുകാരിയുടെ കൊലപാതകം; ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി; അമ്മാവന്‍ കുറ്റംസമ്മതിച്ചു,

LOCAL NEWS
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അമ്മാവന്‍ ഹരികുമാര്‍. കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ജീവനോടെ കിണറ്റിലിട്ടുവെന്ന് ഹരികുമാര്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ കുറ്റം ഏല്‍ക്കുന്നതാണോയെന്ന സംശയത്തിലാണ് പൊലീസ്. ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ് വീട്ടില്‍ ഇന്നലെ കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനും പുറമെ അമ്മാവനും അമ്മുമ്മയും ഉണ്ടായിരുന്നു. നാല് പേരേയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അമ്മ ശ്രീതുവിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് വിവരം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

LOCAL NEWS
കൊണ്ടോട്ടിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി ഷാമിലാ (16)ണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൊണ്ടോട്ടി ഇ.എം.ഇ. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും....

മലദ്വാരത്തില്‍ MDMA ഒളിപ്പിച്ചു ട്രെയിനില്‍ കടത്താന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍

LOCAL NEWS, TIRUVANANTHAPURAM
ശരീരത്തില്‍ എംഡിഎംഎ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. തോക്കാട് സ്വദേശിയായ ചെമ്മരുതി നൂറാ മന്‍സിലില്‍ മുഹമ്മദ് അഫ്നാന്‍ (24), വര്‍ക്കല കാറാത്തല ഷെരീഫ് മന്‍സിലില്‍ മുഹ്‌സിന്‍ (23) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന എംഡിഎംഎയുമായി വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി ബൈക്കില്‍ കയറുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. ജില്ലാ റൂറല്‍ എസ്പിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീം ആണ് യുവാക്കളെ പിടികൂടിയത്. രണ്ട് പ്രതികളെയും വര്‍ക്കല പൊലീസിന് കൈമാറി. ഇവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കുന്നതിനായി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹ്‌സിന്റെ ദേഹപരിശോധനയില്‍ 28 ഗ്രാം എംഡിഎംഎ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു.എക്‌സ്‌റേ എടുത്ത് പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ...

കടുവ ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

LOCAL NEWS, WAYANAD
കല്‍പറ്റ: വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം. വനത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന ആരംഭിച്ചു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. കാടിനോട് ചേര്‍ന്നാണ് തോട്ടമെന്നും കടുവ സ്ത്രീയെ വലിച്ചിഴച്ചു പോയ പാടുകള്‍ കാണുന്നുണ്ടെന്നും സ്ഥലത്തുള്ളവർ പറയുന്നു. ഇനി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി സ്ഥിരീകരിക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ കടുവയുടെ സാന്നിധ്യമുള്ള പ്രദേശമല്ലെന്നാണ് വിവരം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ലീഗിനെതിരെ നിലപാടുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രം​ഗത്ത്.

LOCAL NEWS
മലപ്പുറം: ലീഗിനെതിരെ നിലപാടുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രം​ഗത്ത്. കാന്തപുരത്തിൻ്റെ മതവിധിയെ പിന്തുണച്ചാൽ മാത്രം പോരായെന്നും പരിപാടികളിൽ അത് നടപ്പാക്കണമെന്നുമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഒളിയമ്പ്. 'കാന്തപുരം അബൂബക്കർ മുസ്‌ലിയാര്‍ സ്ത്രീകളെ സംബന്ധിച്ച മതവിധി പറഞ്ഞപ്പോൾ ചിലരൊക്കെ പിന്തുണച്ചുവെന്ന് പറഞ്ഞു. പിന്തുണച്ചാൽ പോരായെന്നാണ് എനിക്ക് പറയാനുള്ളത്. അത് നടപ്പിൽ വരുത്താൻ കൂടി ശ്രമിക്കണം' എന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമർശം. മതവിധി പറയുന്ന പണ്ഡിതന്മാരെ പരിഹസിക്കുന്നത് അവസാനിപ്പിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. സമസ്ത കൊണ്ടോട്ടി താലൂക്ക് പണ്ഡിത സമ്മേളനത്തിലായിരുന്നു സമസ്ത അധ്യക്ഷൻ്റെ പരാമ‍ർശം. നേരത്തെ മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം കാന്തപുരത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ അതി...

ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി ‘കാഞ്ഞിരക്കായ’ കഴിച്ച യുവാവ് മരിച്ചു

LOCAL NEWS, PALAKKAD
പാലക്കാട് : പാലക്കാട് പരുതൂർ കുളമുക്കിൽ കാഞ്ഞിരക്കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. ക്ഷേത്ര ചടങ്ങിൻ്റെ ഭാഗമായ ‘ആട്ടി’നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ചയാളാണ് മരിച്ചത്. കാഞ്ഞിരക്കായ കഴിച്ചാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം.കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്.അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തുചേർന്നാണ് വർഷം തോറും 'ആട്ട്' നടത്താറുള്ളത്. വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. തുടരെ മൂന്ന് കായ കഴിച്ചതോടെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സുഹൃത്തിന്റെ മണ്ണിൽ കുതിർന്ന ശേഷിപ്പുകൾക്കായി കാത്തിരുന്നൊരു കൂട്ടുകാരൻ, വൈറലായി ഫേസ്ബുക്ക് കുറിപ്പ്

KOZHIKODE, LOCAL NEWS
കോഴിക്കോട്: മുണ്ടക്കൈ ദുരന്തത്തില്‍ ജീവൻ നഷ്ടമായൊരു ആത്മാർത്ഥ സുഹൃത്തിന്റെ ശേഷിപ്പുകൾക്കായി കാത്തിരുന്നൊരു സുഹൃത്തിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മമ്മൂട്ടി അഞ്ചുകുന്ന് എന്നയാളാണ് കുറിപ്പ് പങ്കുവെച്ചത്. അദ്ദേഹത്തിന്റെ സുഹൃത്ത് ഫിർഷാദാണ്, തന്റെ സുഹൃത്തിന്റെ ശേഷിപ്പുകള്‍ക്കായി കാത്തിരുന്ന മനുപ്രസാദ് എന്നയാളെക്കുറിച്ച് പറയുന്നത്. ഫിർഷാദിന്റെ സഹോദരൻ ഫിറോസിന്റെ ശേഷിപ്പുകൾക്കാണ് മനുപ്രസാദ് കാത്തിരുന്നത്. മുണ്ടക്കൈ ദുരന്തത്തില്‍ ഫിറോസ് മരിച്ചിരുന്നു. മനുപ്രസാദ് പ്രവാസിയാണ്. ഫിറോസിന്റെ വാച്ചും ഫോണും നാണയത്തുട്ടുകളുമടങ്ങിയ കവറിനായാണ് മനുപ്രസാദ് കാത്തിരുന്നത്. നാട്ടിലെത്തിയപ്പോള്‍ ഈ കവർ കൊടുക്കുകയും ചെയ്തു. തന്റെ പെങ്ങളടക്കം ആവശ്യപ്പെട്ടിട്ടും കൊടുക്കാത്ത കവറാണ് മനുപ്രസാദിന് കൈമാറിയതെന്നും ഫിര്‍ഷാദ് പറയുന്നുണ്ട്. ഫിറോസ് മാത്രമല്ല അദ്ദേഹത്തിന്റെ ഉമ്മയേയും ഉപ്പയേയും മകനുമെയെല്ലാം ...

MTN NEWS CHANNEL

Exit mobile version