Friday, January 16News That Matters

LOCAL NEWS

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം

LOCAL NEWS
താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെയായിരുന്നു അപകടം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി കിടത്തി അമ്മ കുളിക്കാന്‍ പോയതായിരുന്നു. കുളി കഴിഞ്ഞെത്തിയപ്പോഴാണ് കുട്ടിയുടെ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

യുവതി കുത്തേറ്റ് മരിച്ചു; ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനായി തിരച്ചിൽ

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ച നിലയിൽ. കായംകുളം സ്വദേശി ആതിരയാണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയുടെ ഭർത്താവ് ക്ഷേത്രത്തിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആതിരയുടെ സ്‌കൂട്ടറും സംഭവസ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. ആതിരയുടേത് കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായി പൊലീസ് തിരച്ചിൽ തുടങ്ങി. കൊലക്കുശേഷം യുവാവ് രക്ഷപ്പെട്ടത് ആതിരയുടെ സ്‌കൂട്ടറുമായാണെന്ന് പോലീസ് പറഞ്ഞു. യുവാവ് രണ്ടുദിവസം മുമ്പ് സ്ഥലത്ത് എത്തിയിരുന്നതായി സൂചനയുണ്ട്. വീടിന്റെ മതിൽ ചാടിയാണ് അക്രമി വീട്ടിനുള്ളിലേക്ക് കയറിയതെന്ന് പൊലീസ് പറഞ്ഞു. രാവിലെ എട്ടരക്ക് മകനെ സ്‌കൂളിൽ പറഞ്ഞയച്ചപ്പോൾ ആതിര വീട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനി...

വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം; 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

ERANANKULAM, LOCAL NEWS
വിമാനയാത്രയ്ക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബെഹ്റൈനില്‍ നിന്നും അമ്മയ്‌ക്കൊപ്പം കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. ദോഹയില്‍ നിന്ന് അമ്മയ്ക്കൊപ്പം കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അമ്മയും കുഞ്ഞും എത്തിയത്. വിമാനത്തിനുള്ളില്‍ വെച്ച്‌ ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു.വിമാനത്താവളത്തിലെത്തിയശേഷം അങ്കമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. എന്നാല്‍, രക്ഷിക്കാനായില്ല. മാസം തികയാതെ പിറന്ന കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. തുടര്‍ ചികിത്സക്കായി കേരളത്തിലേക്ക് വരുന്നതിനിടെയാണ് മരണം. മരണ കാരണം അറിയാൻ പോസ്റ്റ്‍മോര്‍ട്ടം വേണമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ പരിഗണിച്ച്‌ പോസ്റ്റ്‍മോര...

യൂട്യൂബര്‍ മണവാളന്‍ പൊലീസ് പിടിയില്‍

LOCAL NEWS, THRISSUR
കേരളവര്‍മ കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷാ പൊലീസ് കസ്റ്റഡിയില്‍. മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ കാറിടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവര്‍മ്മ കോളേജ് റോഡില്‍ വച്ച്‌ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഷഹീന്‍ ഷായെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല....

ജപ്തി നടപടി പേടിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു.

LOCAL NEWS, PALAKKAD
പാലക്കാട് ജപ്തി നടപടി പേടിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കീഴായൂർ സ്വദേശിനി കിഴക്കേപുരക്കൽ വീട്ടിൽ ജയയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വീട് ജപ്തിക്കായി ഷൊർണൂർ സഹകരണ അർബൻ ബാങ്ക് ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെയാണ് ജയ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.സംഭവത്തിന് പിന്നാലെ പട്ടാമ്പി പൊലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 2015-ല്‍ ബാങ്കില്‍ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതര്‍ മുന്നോട്ടുപോയത്. കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായും നടപടിക്രമങ്ങള്‍ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ജയയുടെ പോസ്റ്റുമോർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ആക്രമിച്ച ആൾ മരണപ്പെട്ടു

LOCAL NEWS
മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ഇടഞ്ഞ ആന തുമ്പിക്കൈയിൽ തൂക്കിയെടുത്ത് എറിഞ്ഞ ആൾ ചികിത്സയിലിരിക്കെ മരിച്ചു. തിരൂർ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണൻകുട്ടി ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. നേർച്ചയുടെ സമാപനദിവസമായ രാത്രി 12.30 നാണ് ആനയിടഞ്ഞത്. തുടർന്ന് മുൻപിലുണ്ടായിരുന്ന കൃഷ്ണൻകുട്ടിയെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുകയായിരുന്നു. ആന ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കൃഷ്ണൻകുട്ടി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ലൈംഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല

ERANANKULAM, LOCAL NEWS
നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പരിപാടിയുടെ ദൃശ്യങ്ങൾ മുഴുവൻ പബ്ലിഷ് ചെയ്തിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരം ചുമത്തിയ വകുപ്പുകള്‍ ജാമ്യം നിഷേധിക്കാന്‍ പോന്നതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു. എന്നാല്‍ മോശമായി സംസാരിച്ചിട്ടില്ലെന്നും കേസിന് ആസ്പദമായ പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രതിഭാഗവും കോടതിയിൽ വാദിച്ചു. വിഡിയോ ചേമ്പറില്‍ കണ്ടേക്കും. വിഡിയോ കാണുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചിരുന്നു. ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് കേസ് എന്ന് പ്രതിഭാഗം പറഞ്ഞു. അതിനാല്‍ മുഴുവന്‍ ദൃശ്യങ്ങളും കാണണമെന്നും പ്രതിഭാഗം പറഞ്ഞു. പ്രതിയ്ക്ക...

മുസ്‌ലിം വിരുദ്ധ പരാമർശം; മാപ്പ് പറഞ്ഞ് പി.സി ജോർജ്

KOZHIKODE, LOCAL NEWS
കോഴിക്കോട്: മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പി.സി ജോർജ്. ഇന്ത്യയിലെ മുഴുവൻ മുസ് ലിംകളും തീവ്രവാദികളാണെന്ന പരാമർശം പിൻവലിക്കുന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വേദനിക്കപ്പെട്ട മുസ്‌ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പി.സി ജോർജ് പറഞ്ഞു. 'ജനം ടിവി' ചർച്ചയിൽ പങ്കെടുത്തായിരുന്നു പി.സി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. മുസ്‌ലിംകളെല്ലാം തീവ്രവാദികളാണ്. തീവ്രവാദിയല്ലാത്ത ഒരു മുസ്‌ലിം പോലുമില്ല. മുസ്‌ലിമായി ജനിച്ചാൽ അവൻ തീവ്രവാദിയായിരിക്കും. ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ പാകിസ്താന് വേണ്ടി കയ്യടിക്കുന്നവരാണ് മുസ്‌ലിംകൾ. ഇന്ത്യയോട് താത്പര്യമില്ലെങ്കിൽ പാകിസ്താനിൽ പോടെ എന്നും ജോർജ് പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnliv...

‘ബീഫില്‍ എലിവിഷം ചേര്‍ത്തിട്ടുണ്ടേ…’ പറഞ്ഞത് തമാശയെന്ന് കരുതി, യുവാവ് ഗുരുതരാവസ്ഥയില്‍.

KOZHIKODE, LOCAL NEWS
കോഴിക്കോട്: വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ സുഹൃത്തിനെതിരെ പൊലീസ് കേസ് എടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷിന്റെ പരാതിയിലാണ് ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെ വടകര പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. സുഹൃത്തുക്കളായ നിധീഷും മഹേഷും ചേര്‍ന്ന് മദ്യപിച്ചിരുന്നു. മദ്യപിക്കുന്ന സമയത്ത് മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിക്കുകയും ചെയ്തു. ബീഫില്‍ എലിവിഷം ചേര്‍ത്തതായി മഹേഷ് പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി നിധീഷ് കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യാവസ്ഥ മോശമായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിധീഷ് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പ...

ആക്രി വ്യാപാരത്തിൻ്റെ മറവിൽ 30 കോടിയുടെ തട്ടിപ്പ്; പ്രതിയെ അറസ്റ്റ് ചെയ്ത് GST വകുപ്പ്

LOCAL NEWS
പാലക്കാട് : ആക്രി വ്യാപാരത്തിൻ്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശിയെ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തു. ഓങ്ങല്ലൂർ സ്വദേശി നാസറിനെയാണ് ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തത്. ഏകദേശം 200 കോടിയുടെ ഇടപാടുകളിലൂടെ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇയാളുടെ പാലക്കാട് ഓങ്ങല്ലൂരിലുള്ള മൂന്ന് സ്ഥാപനങ്ങൾ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എൺപതോളം വ്യാജ രജിസ്ട്രേഷനുകൾ നിർമ്മിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുത്താണ് ഇയാൾ നികുതി വെട്ടിച്ചിരുന്നത്. അന്വേഷണത്തിൽ ഇടപ്പള്ളി അമ്യത ​ഹോസ്പിറ്റലിന്റെ റിസപ്ഷൻ ലോഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരിലും വ്യാജരേഖകൾ ചമച്ച് രജിസ്ട്രേഷനുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ് ...

സംശയിക്കാതിരിക്കാൻ യാത്ര KSRTC യിൽ, വാളയാറിൽ 7കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികള്‍ പിടിയിൽ

LOCAL NEWS
പാലക്കാട്: വാളയാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മലപ്പുറം സ്വദേശികളായ ഷഹൻഷ (21), മുഹമ്മദ് ഷിബിൽ (19) എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ബസിൽ കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച 7 കിലോഗ്രാം കഞ്ചാവുമായി യുവാക്കളെ എക്സൈസ് പൊക്കിയത്. വലിയ ബാഗുകളിൽ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇൻസ്പക്ടർ എ. മുരുകദാസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് യുവാക്കളെ കഞ്ചാവുമായി പിടികൂടിയത്. പരിശോധനയിൽ പിടിക്കപ്പെടില്ലെന്ന് കരുതിയാണ് യുവാക്കൾ കെഎസ്ആർടിസി ബസിലെത്തിയതെന്ന് എക്സൈസ് സംഘം പറഞ്ഞു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ(ഗ്രേഡ്) സുജീബ് റോയ്, പ്രിവന്റീവ് ഓഫീസർ  ജമാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്,...

‘അർധസംഘിയായ പിണറായിയുടെ സർട്ടിഫിക്കറ്റ് ലീ​ഗിനും സാദിഖലി തങ്ങൾക്കും വേണ്ട’; കെ.എം ഷാജി

KOZHIKODE, LOCAL NEWS
കോഴിക്കോട്: അർധസംഘിയായ പിണറായിയുടെ സർട്ടിഫിക്കറ്റ് ലീ​ഗിനും സാദിഖലി തങ്ങൾക്കും വേണ്ട എന്ന് കെ.എം ഷാജി. നരേന്ദ്ര മോദിയും അമിത് ഷായും പറയുന്നതിന്റെ മലയാളം പരിഭാഷയാണ് പിണറായി വിജയന്‍ പറയുന്നത് എന്ന് കെ.എം ഷാജി പറഞ്ഞു. 'ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. അതില്‍ പിണറായി വിജയന്‍ നോമിനേഷന്‍ നല്‍കിയാല്‍ സുന്ദരമായി അദ്ദേഹം ബിജെപിയുടെ പ്രസിഡന്റാവും. കെ. സുരേന്ദ്രന്‍ ചെയ്യുന്ന ജോലിയാണ് പിണറായി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ എന്താണ് നടപ്പിലാക്കുന്നത് എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല, പിണറായി വിജയന്‍ കേരളത്തില്‍ എന്താണ് നടപ്പിലാക്കുന്നത് എന്ന് പരിശോധിച്ചാല്‍ മതി'- കെ.എം ഷാജി പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് MVD

IDUKKI
ഇ‌ടുക്കി: ഇടുക്കി പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പിൻ്റെ കണ്ടെത്തല്‍. ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ​ഗതാ​ഗത മന്ത്രിയുടെ നിർദേശപ്രകാരമുള്ള അന്വേഷണ സം​ഘത്തിന്റെ പരിശോധനയില്‍ വാഹനത്തിന് ബ്രേക്ക് തകരാർ ഇല്ലെന്ന് കണ്ടെത്തി. വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു എന്നും എംവിഡി പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി വണ്ടിയുടെ വീൽ അഴിച്ച് പരിശോധന നടത്തും. കുറഞ്ഞ ഗിയറിൽ ഇറക്കം ഇറങ്ങിയതാണോ അപകടത്തിന് കരണമെന്ന് മോ‌‌ട്ടോർ വാഹനവകുപ്പ് പരിശോധിക്കും. മാവേലിക്കര സ്വദേശികളായ നാല് പേർ മരിച്ച കെഎസ്ആർടിസി ബസ് അപകടത്തിൽ ​ഗ​താ​ഗതമന്ത്രി ഗണേഷ് കുമാർ ഇന്നലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്നാണ് വണ്ടിപ്പെരിയാർ ജോയിന്റ് ആർടിഒയ്ക്ക് ചുമതല നൽകി മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചത്. ...

16കാരിക്ക് അശ്ലീലസന്ദേശമയച്ച ഡോക്ടര്‍ പിടിയില്‍

KOZHIKODE, LOCAL NEWS
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് സമൂഹമാധ്യമം വഴി അശ്ലീല സന്ദേശം അയച്ച ഡോക്ടർ പിടിയില്‍. കണ്ണൂർ സ്വദേശി അലൻ അലക്സാണ് കോഴിക്കോട് ബീച്ചില്‍ വച്ച്‌ പിടിയിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാർ ഇയാളെ വിളിച്ചുവരുത്തിയശേഷം പൊലീസിന് കൈമാറുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ക്ലിനിക്കിലാണ് ഇയാള്‍ പ്രാക്ടീസ് ചെയ്യുന്നത്. സമൂഹ മാധ്യമം വഴിയാണ് അലൻ അലക്സ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.16 വയസ് പ്രായമുള്ള പെണ്‍കുട്ടിക്ക് ഡോക്ടർ നിരന്തരം അശ്ലീല സന്ദേശം അയച്ചുവെന്നാണ് പരാതി. ശല്യം വർധിച്ചതോടെ പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് ഡോക്ടറോട് പെണ്‍കുട്ടി കോഴിക്കോട് ബീച്ചിലേക്ക് എത്താൻ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഉച്ചയോടെ അലൻ അലക്സ് സ്വന്തം കാറില്‍ ബീച്ചില്‍ എത്തി.അവിടെ കാത്തിരുന്ന പെണ്‍കുട്ടിയെ കാറില്‍ കയറ്റാൻ ശ്രമിക്കുന്നതിനിടയാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പിടികൂടുകയായ...

വളക്കൈ അപകടം: മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി നേദ്യയുടെ മൃതദേഹം സംസ്കരിച്ചു

KANNUR
കണ്ണൂർ: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് മരിച്ച നേദ്യ എസ് രാജേഷിൻ്റെ മൃതദേഹം സംസ്കരിച്ചു. വീട്ടിലെ പൊതുദർശന ചടങ്ങിന് ശേഷം കുറുമാത്തൂർ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ പിന്നാലെ ചിന്മയ സ്കൂളിലേക്ക് പൊതുദർശനത്തിനായി എത്തിച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. അപകടത്തിൽ പരുക്കേറ്റ ഒരു കുട്ടി മാത്രമാണ് നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത്. അപകടത്തിൽ ശ്രീകണ്ഠാപുരം പോലിസ് കേസെടുത്തിരുന്നു. ഡ്രൈവറെ പ്രതിച്ചേർത്താണ് എഫ്ഐആർ. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മനഃപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് ചേർത്താണ് കേസ്. മോട്ടോർ വാഹന വകുപ്പ് നടത്തിയ വിശദമായ പരിശോധനയിൽ ബസിൻ്റെ ബ്രേക്കുകൾക്ക് തകരാർ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന ആരോപണം ഉൾപ്പെടെ ...

ആംബുലന്‍സിന്റെ വഴിമുടക്കി സ്‌കൂട്ടര്‍ യാത്രക്കാരന്‍; തടസ്സം സൃഷ്ടിച്ച് 22 കിലോമീറ്റര്‍

KOZHIKODE
കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കി സ്‌കൂട്ടര്‍ യാത്രക്കാരന്‍. വയനാട് മേപ്പാടിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സിന് മുന്‍പില്‍ ആണ് സ്‌കൂട്ടര്‍ വഴിമുടക്കിയത്. യാത്രാ തടസ്സം സൃഷ്ടിച്ച് 22 കിലോമീറ്റര്‍ സ്‌കൂട്ടര്‍ ഓടി. അടിവാരം മുതല്‍ കാരന്തൂര്‍ വരെയാണ് സ്‌കൂട്ടര്‍ സൈഡ് കൊടുക്കാതെ മുന്‍പിലോടിയത്. ഇന്നലെ രാത്രിയാണ് സംഭവം. രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒരു മണിക്കൂര്‍ വൈകി എന്ന് ആംബുലന്‍സ് ഡ്രൈവര്‍ ആരോപിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ചത് 18.27 കിലോഗ്രാം കഞ്ചാവ്; ദമ്പതികൾ അറസ്റ്റിൽ

LOCAL NEWS
തിരുവനന്തപുരം: വീട്ടിൽ നിന്നും 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്പതികൾ പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ചത് 18.27 കിലോഗ്രാം കഞ്ചാവ്; ദമ്പതികൾ അറസ്റ്റിൽ. മലയിൻകീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ സുമ (28) എന്നിവരാണ് പിടിയിലായത്. കിടപ്പുമുറിയിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരു മാസം മുൻപാണ് പ്രതികൾ വീട് വാടകയ്ക്ക് എടുത്തത്. കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് വീട് പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. പുതുവത്സരാഘോഷം പ്രമാണിച്ച് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. ബാലരാമപുരം സ്വദേശിയിൽ നിന്നാണ് വിജയകാന്ത് കഞ്ചാവ് വാങ്ങിയതെന്നാണ് സൂചന. കാട്ടാക്കട, മലയിൻകീഴ്, പൂജപ്പുര സ്റ്റേഷനുകളിൽ മാലമോഷണം അടക്കം ഒട്ടേറെ കേസുകളിൽ വിജയകാന്ത് പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നിങ്ങൾ വാർത്തകൾ...

ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്

ERANANKULAM, LOCAL NEWS
കൊച്ചി :കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർ നാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്. തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുറിവിൽ നിന്ന് രക്തം വാർന്നു പോയെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. കലൂർ സ്റ്റേഡിയത്തിൽ 12000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്ത സന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എംഎൽഎ. താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്ക് എംഎൽഎ വീണുവെന്നാണ് മനസിലാക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു.പരിപാ...

രാത്രിയിൽ പിക്കാസുമായി എടിഎം കുത്തി തുറക്കാനെത്തി; പൊലീസ് കൈയോടെ പൊക്കി.

KOLLAM, LOCAL NEWS
കണ്ണൂർ: രാത്രിയിൽ ഹെൽമെറ്റും തൂമ്പയുമായി എത്തി എടിഎം തുറക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പെരിങ്ങത്തൂരിൽ സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എടിഎം കൗണ്ടർ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ചയാളാണ് പൊലീസ് പിടിയിലായത്. എടിഎമ്മിലെ സിസിടിവിയിൽ നിന്ന് ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്. ക്രിസ്മസ് ദിവസം രാത്രിയിലായിരുന്നു പ്രതി എടിഎം കുത്തിതുറക്കാൻ ലക്ഷ്യമിട്ടെത്തിയത്. ഹെൽമറ്റ് ധരിച്ച് മുഖം മറച്ചെത്തിയ യുവാവിൻ്റെ കൈയിലെ തൂമ്പ ഉപയോ​ഗിച്ച് മെഷീനിൻ്റെ രണ്ട് വശത്തും കുത്തി തുറക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. തുടർന്ന് ഇയാൾ പദ്ധതി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. എന്നാൽ സിസിടിവിയിലൂടെ ദൃശ്യങ്ങൾ കണ്ട അധികൃതർ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും വെള്ളിയാഴ്ചയോടെ പ്രതിയെ പിടികൂടുകയും ചെയ്തു. പ്രൊബേഷൻ എസ്.ഐ വിനീതിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സൗജിത്, തലശ്ശേരി എ.എസ്.പി സ...

നിക്ഷേപകൻ ജീവനൊടുക്കിയ സംഭവം: കേസെടുത്തിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്

IDUKKI, LOCAL NEWS
ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ അത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. കട്ടപ്പന സ്വദേശിയായ സാബു എന്ന യുവാവാണ് ചികിത്സയ്ക്ക് ബാങ്ക് പണം നൽകാതിരിക്കുകയും അധികൃതർ അപമര്യാദയായി പെരുമാറുകയും ചെയ്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്തത്. അഞ്ചു ദിവസം മുൻപാണ് കേസിൽ പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. എന്നാൽ സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ഇടുക്കി ജല്ല കമ്മിറ്റിയംഗം വി ആർ സജിയുടെ മൊഴി പോലും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. കട്ടപ്പന റൂറൽ ഡെവലപ്മെൻറ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവർക്കെതിരെയാണ് സാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി ഇവർ മൂവരുമാണെന്ന് സാബു ആത്മഹത്യക്കുറപ്പിൽ എഴുതിയിരുന്നു. ...

MTN NEWS CHANNEL

Exit mobile version