Friday, January 16News That Matters

LOCAL NEWS

തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചു; ഡ്രൈവര്‍ മരിച്ചു, കൂടെയുള്ളവർക്ക് ഗുരുതര പരിക്ക്

ERANANKULAM
കൊച്ചി: അങ്കമാലിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ട്രാവലര്‍ ഡ്രൈവറാണ് മരിച്ചത്. പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് (59) ആണ് മരിച്ചത്. 19 സ്ത്രീകളാണ് ട്രാവലറിലുണ്ടായിരുന്നത്. ഇവരില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ മൂന്നിന് അങ്കമാലിയില്‍ നിന്ന് കാലടിയിലേക്ക് പോകുന്ന വഴിയിലെ വളവില്‍ വെച്ചാണ് അപകടം. കാറ്ററിങ് സ്ഥാപനം നടത്തുന്ന പാലക്കാട് സ്വദേശികളായ സ്ത്രീകള്‍ പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞ് ട്രാവലറില്‍ തിരിച്ച് വരുന്നതിനിടെയാണ് അപകടമുണ്ടായത്. തടി ലോറി അങ്കമാലിയില്‍ നിന്ന് കാലടിയിലേക്ക് പോവുകയായിരുന്നു. ഈ വളവിലെ റോഡ് നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വളവിലെ പ്രശ്‌നം കാരണം ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായെന്നാണ് വി...

ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുനവ്വറലി തങ്ങള്‍; യഥാര്‍ത്ഥ മുസ്‌ലിം ക്രിസ്മസ് ആശംസിക്കാനോ ആഘോഷിക്കാനോ പാടില്ലെന്ന് കമന്റുകള്‍

KOZHIKODE
കോഴിക്കോട്: ക്രിസ്മസ് ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച സയ്യിദ് മുനവ്വറലി തങ്ങള്‍ക്ക് നേരെ വിമര്‍ശനം. അശാന്തിയുടെ കാലഘട്ടത്തില്‍ ലോകത്ത് നടക്കുന്ന അനീതികള്‍ക്കെതിരെ ഏവരും ഒരുമിച്ച് നില്‍ക്കണമെന്നും അതാണ് ക്രിസ്മസിന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്നീ കാര്യങ്ങളാണ് അദ്ദേഹം തന്റെ ആശംസ കുറിപ്പിലൂടെ പങ്കുവെച്ചത്. എന്നാല്‍ ഈ ആശംസ സാമൂഹ മാധ്യമങ്ങളിലെ ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിരിക്കുകയാണ്.  പോസ്റ്റിന് താഴെ ഇസ്‌ലാം മത വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കാനോ ആശംസകള്‍ നേരാനോ പാടില്ലെന്ന് പറഞ്ഞ് നിരവധി ആളുകള്‍ തങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി. വിശുദ്ധ ഖുര്‍ആന്‍ വളരെ ക്ഷണികമായി എതിര്‍ത്ത വിശ്വാസമാണ് അതെന്നും അതിനാല്‍ തന്നെ പടച്ചവന് കുഞ്ഞുപിറന്നു എന്നു പറഞ്ഞു മറ്റു മതക്കാര്‍ ആഘോഷിക്കുമ്പോള്‍, അതില്‍ പങ്കുകൊള്ളാനോ ആശംസയര്‍പ്പിക്കാനോ യഥാര്‍ത്ഥ മുസ്‌ലിമിന് സാധ്യമല്ല, മതസൗഹാര്‍ദ്ദം പരസ്പര ഐ...

ലഹരി ഉപയോഗം പൊലീസിനെ അറിയിച്ചയാളെ കൊലപ്പെടുത്തി; മൃതദേഹവുമായി സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

TIRUVANANTHAPURAM
തിരുവനന്തപുരം: ലഹരി ഉപയോഗം പൊലീസിനെ അറിയിച്ച ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം. മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വര്‍ക്കല പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തിട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് ഊര്‍ജ്ജസ്വലത കാണിച്ചില്ലെന്നും പൊലീസ് ശക്തമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന ആക്ഷേപവും ബന്ധുക്കള്‍ ഉന്നയിച്ചു. ക്രിസ്മസ് രാത്രിയില്‍ വര്‍ക്കല താഴെവെട്ടൂരിലാണ് ഷാജഹാന്‍ (60) നെ മൂന്നംഗ സംഘം വെട്ടിയത്. താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്തായിരുന്നു സംഭവം. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂര്‍ പള്ളിക്ക് സമീപത്ത് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഷാജഹാന്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഷാജഹാനെ കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ ഷാജഹാനെ തിരു...

വീട് കയറി ആക്രമണത്തില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു.

LOCAL NEWS, THRISSUR
തൃശൂര്‍: കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ട് പേരും ചേര്‍ന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെയാണ് അഭിഷേകിനും കുത്തേറ്റത്. ബുധനാഴ്ച്ച രാത്രി 11. 30 ഓടെയാണ് സംഭവം. സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടില്‍ ആക്രമിക്കാന്‍ കയറിയത്. നാല് വര്‍ഷം മുമ്പ് വിവേകിനെ ക്രിസ്മസ് രാത്രിയില്‍ സുജിത്ത് കുത്തിയിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വീട്ടമ്മയുടെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

LOCAL NEWS, THRISSUR
ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം സ്വർണവും പണവും കവർന്ന വീട്ടമ്മയുടെ പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റില്‍. ചാലക്കുടി പരിയാരം സ്വദേശിനിയുടെ പരാതിയില്‍ വെള്ളാങ്കല്ലൂർ നടപുവളപ്പില്‍ പ്രജിത്ത് (42) ആണ് പിടിയിലായത്. ബസ് യാത്രയ്ക്കിടെ പരിതയപ്പെട്ട പ്രജിത്ത് നിരവധി തവണ ലൈം ഗികബന്ധത്തിലേർപ്പെടുകയും ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കുകയുമായിരുന്നു എന്നാണ് വീട്ടമ്മയുടെ പരാതി. 2018 ലാണ് ചാലക്കുടി പരിയാരം സ്വദേശിനി പ്രജിത്തിനെ പരിചയപ്പെടുന്നത്. ബസ് യാത്രക്കിടെ പരിചയപ്പെട്ട പ്രജിത്തുമായി വീട്ടമ്മ അടുപ്പത്തിലാവുകയായിരുന്നു. ഇതിന് ശേഷം ഇരുവരും നിരവധി തവണ ലൈംഗികബന്ധത്തിലേർപ്പെട്ടു. ഇതിനിടെ വീട്ടമ്മയുടെ ആറര പവൻ സ്വർണാഭരണങ്ങള്‍ പണയം വയ്ക്കാനായി പ്രജിത്ത് വാങ്ങിയിരുന്നു. പിന്നീട് വീട്ടമ്മ സ്വർണാഭരണങ്ങള്‍ തിരികെ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ...

കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലിസുകാര്‍ പിടിയില്‍.

ERANANKULAM, LOCAL NEWS
കൊച്ചിയില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ രണ്ട് പൊലിസുകാര്‍ പിടിയില്‍. ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ രമേശും പാലാരിവട്ടം സ്റ്റേഷനിലെ സീനിയര്‍ പൊലിസ് ഓഫിസര്‍ ബ്രിജേഷുമാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിനിമിയാണ് ഇരുവരുമെന്നും അനാശാസ്യത്തിലൂടെ പൊലിസുകാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും എഎസ്‌ഐ രമേഷ് നേരത്തെ അച്ചടക്ക നടപടി നേരിട്ടുവെന്നും എസ്എച്ച്ഒ പിഎം രതീഷ് മാധ്യമങ്ങളോട് പറഞ്ഞു. 'വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസുകാരെ കേസില്‍ പ്രതി ചേര്‍ത്തതും അറസ്റ്റ് ചെയ്തതും. അനാശാസ്യ കേന്ദ്രത്തിന്റെ മുഖ്യസൂത്രധാരന്‍ രശ്മിയെന്ന ഒരു സ്ത്രീയാണ്. അവരുടെ കീഴിലാണ് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതെന്നും കസ്റ്റമേഴ്‌സിനെ അവര്‍ കണ്ടെത്തിയ ശേഷം പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചുകൊടുത്ത് കച്ചവടം ഉറപ്പിക്കുകയായിരുന്നു രീതി. കടവന്ത്രയിലെ ലോഡ്ജില്‍ തന്നെയായിരുന്നു രശ്മി...

ഷാള്‍ ചക്രത്തില്‍ കുരുങ്ങി; തലയടിച്ച് വീണ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു

KOZHIKODE
കോഴിക്കോട്: സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ ഷാള്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. കോഴിക്കോട് പുതുപ്പാടിയില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബന്ധുവിന്റെ കൂടെ അയ്യപ്പന്‍വിളക്ക് കാണാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഷാള്‍ ചക്രത്തില്‍ കുടുങ്ങി തലയടിച്ച് വീണായിരുന്നു അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഭക്ഷണത്തില്‍ മണ്ണ്, രുചിയില്ല: പരാതി പറഞ്ഞ കുടുംബത്തിന് ഹോട്ടല്‍ ഉടമയുടെ മര്‍ദ്ദനം

LOCAL NEWS
കൊല്ലം: ഭക്ഷണം മോശമാണെന്ന് പരാതി പറഞ്ഞ കുടുംബത്തിന് ഹോട്ടല്‍ ഉടമയുടെ മര്‍ദ്ദനമെന്ന് പരാതി. കുട്ടികളടക്കമുള്ള സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഡൊണാള്‍ഡ് ഡക്ക് എന്ന ഹോട്ടലിന്റെ ഉടമയ്ക്ക് എതിരെയാണ് പരാതി. ഭക്ഷണത്തിന് രുചിയില്ലെന്ന് ഹോട്ടല്‍ അധികൃതരെ അറിയിച്ച കുടുംബം, ഭക്ഷണത്തില്‍ മണ്ണ് കണ്ട വിവരവും അറിയിച്ചു. ഇതില്‍ പ്രകോപിതനായ ഹോട്ടല്‍ ഉടമ ടൈറ്റസ് മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് ടൈറ്റസിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തങ്ങള്‍ മോശമായൊന്നും പറഞ്ഞില്ലെന്നും, സൗഹാര്‍ദ്ദപരമായാണ് സംസാരിച്ചതെന്നും മര്‍ദ്ദനമേറ്റ ജയ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'ഭക്ഷണം മോശമാണ്, ഇനിയാര്‍ക്കും ഇങ്ങനെ നല്‍കരുതെന്നാണ് പറഞ്ഞത്. കുട്ടികള്‍ അടക്കം ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവരെ അവർ ക്രൂരമായി മര്‍ദ്ദിച്ചു', ജയ പറഞ്ഞു. നിങ്ങ...

പൊലീസ് തലപ്പത്ത് പോര് മുറുകുന്നു; എം ആർ അജിത്കുമാറിനെതിരെ കേസെടുക്കണമെന്ന് പി വിജയന്‍

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും പോര് മുറുകുന്നു. എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍ രംഗത്ത്. അജിത്കുമാര്‍ തനിക്കെതിരെ കള്ളമൊഴി നല്‍കിയെന്ന് ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍ പരാതി നല്‍കി. തനിക്കു കരിപ്പൂരിലെ സ്വര്‍ണ്ണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് അജിത്ത്കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും പി വിജയന്‍ ഡിജിപ് ദര്‍വേഷ് സാഹിബിന് മൂന്നാഴ്ച മുമ്പ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. സാധാരണനിലയില്‍ ഡിജിപിക്കുതന്നെ ഇത്തരം പരാതികളില്‍ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയില്‍ ഇരിക്കുന്ന രണ്ട് മുതിര്‍ന്ന ഉദ്യോര്‍ഗസ്ഥര്‍ തമ്മിലുള്ള പ്രശ്‌നമായതിനാല്‍ പരാതി ആഭ്യന്തര വകുപ്പിന് കൈമാറി. അജിത്കുമാറിനെതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്ന ഡിജിപിയുടെ നേതൃത്വത്തിലുള്ള സമിതിക്കായിരുന്നു അജിത്കുമാര്‍ മൊഴി നല്‍കിയത...

ക്ലാസ് മുറിയിൽവെച്ച് മദ്യപിച്ചത് പിടികൂടി; സ്കൂൾ പ്രിൻസിപ്പൽ ജീവനൊടുക്കി.

LOCAL NEWS, NATIONAL NEWS
മുംബൈ: സ്കൂളിൽവെച്ച് മദ്യപിച്ചത് പിടി കൂടിയതോടെ സ്വയം ജീവനൊടുക്കി സ്കൂൾ പ്രിൻസിപ്പൽ. ജില്ല പരിഷത്ത് സ്കൂളിന്റെ ചുമതലയിലുള്ള പ്രിൻസിപ്പലാണ് ജീവനൊടുക്കിയത്. ലോഹ താലൂക്കിലെ മലക്കോളി ​ഗ്രാമത്തിലെ വീട്ടിലാണ് പ്രിൻസിപ്പാലിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ നന്ദേഡിലെ ലിംബോട്ടി ​ഗ്രാമത്തിലാണ് സംഭവം. സ്കൂളിൽവെച്ച് മദ്യപിക്കുന്നത് വിദ്യാർത്ഥികൾ കാണുകയും വിവരം മാതാപിതാക്കളെ അറിയിക്കുകയും ചെയ്തതിനെ തുട‍ർന്നാണ് സംഭവം. ബുധനാഴ്ച ക്ലാസ് മുറിയിലിരുന്ന് മദ്യപിച്ച സംഭവം ​ഗ്രാമം മുഴുവൻ അറിഞ്ഞിരുന്നു. വിവരം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറെ അറിയിക്കുകയും മൂന്ന് അധ്യാപകരെ സ്കൂളിലേക്ക് അയക്കുകയും ചെയ്തു. അവർ എത്തിയപ്പോൾ പ്രിൻസിപ്പലിനെ മദ്യപിച്ച നിലയിലാണ് കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ​ഗ്രാമവാസികൾ പക‍ർത്തുകയും സോഷ്യൽ മീഡിയയിൽ ഇത് വൈറലാവുകയും ചെയ്തു. ഇതോടെ വിഷയം കൂടുതൽ വഷളായി. അന്ന് വീട്ടിലേ...

ഡ്രസ്സ് എടുക്കുന്നതിന് പണം നൽകാത്തതിന് വീട് കയറി ആ​ക്രമിച്ചു

LOCAL NEWS
പാലക്കാട്: സുഹൃത്തിന്റെ വിവാഹത്തിന് ഡ്രസ്സ് കോഡ് എടുക്കുന്നതിന് പണം നൽകാത്തതിന് വീട് കയറി ആ​ക്രമണം. പാലക്കാട് കോട്ടയിൽ കീഴത്തൂർ കരിയാട്ടു പറമ്പ് വീട്ടിൽ മൻസൂറിന്റെ വീട്ടിലായിരുന്നു ആക്രമണം. ആക്രമികൾ വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന എട്ട് വാഹനങ്ങളും തകർത്തു. 600 രൂപ നൽകിയില്ലെന്നാരോപിച്ചായിരുന്നു ആക്രമണം. ഗുണ്ടാ സ്റ്റൈലിലെ​ത്തിയ സംഘം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന എട്ടു വാഹനങ്ങളും തകർത്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. ഡ്രസ്സ് കോഡ് എടുക്കുന്നതിന് പണം നൽകാത്തതുമായി ബന്ധപ്പെട്ട് മൻസൂറും സുഹൃത്തുക്കളും തമ്മിൽ നേരത്തെ വാക്ക് തർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിൻറെ വൈരാഗ്യമാണ് വീട്ടിൽ കയറി ആക്രമിച്ചതിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. മാരക ആയുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്നും മൻസൂർ പറഞ്ഞു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയി...

ഹാഗിയ സോഫിയ ലേഖനം സാദിഖലി തങ്ങള്‍ എഴുതിയതായിരിക്കില്ലെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

KOZHIKODE, LOCAL NEWS
കോഴിക്കോട്: തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളിയെ കുറിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിക്കലി തങ്ങളുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം അദ്ദേഹം സ്വയം എഴുതിയതായിരിക്കില്ലെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി. ഈ ലേഖനം പുറത്തുള്ള ആളുകള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ടെങ്കിലും സമുദായങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ബി.ജെ.പിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗത കൂടാന്‍ ഈ ലേഖനം കാരണമായിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അബ്ദുല്‍ ഹക്കീം അസ്ഹരി ഇക്കാര്യം പറഞ്ഞത്. പ്രസ്തുത ലേഖനം അദ്ദേഹത്തിന്റെ പേരില്‍ മറ്റാരെങ്കിലും എഴുതിയതായിരിക്കാമെന്നും ആന്‍ഡ്രൂസ് താഴത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പറഞ്ഞു. ‘ തൃശൂര്‍ ആ...

വാഹനങ്ങളിൽ വിദ്യാര്‍ത്ഥികളുടെ അഭ്യാസപ്രകടനം; ലൈസന്‍സ് സസ്‌പെൻഡ് ചെയ്യുമെന്ന് MVD

LOCAL NEWS
എറണാകുളം: ക്രിസ്മസ് ആഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തി വിദ്യാര്‍ത്ഥികള്‍. എറണാകുളം മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പൊതുനിരത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്. സംഭവത്തില്‍ വാഹനങ്ങളുടെ ഉടമസ്ഥര്‍ക്ക് എം.വി.ഡി നോട്ടീസ് നല്‍കി. വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടിയെടുക്കുമെന്നും എം.വി.ഡി അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാഹനത്തിന് മുകളില്‍ നൃത്തം ചെയ്തും മറ്റുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രകടനം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ആര്‍.ടി.ഒ ഉള്‍പ്പെടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. 40ഓളം വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ക്രിസ്മസ് ആഘോഷത്തിനായി ഉപയോഗിച്ചിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് സംഘമാണ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ആദ്യഘട്ട നടപടിയായി മൂന്ന് വാഹനങ്ങള്‍ക്ക് എം.വി.ഡി നോട്ടീസ് അയച്ചു. സംസ്ഥാനത്തെ പൊതുനിരത...

പോക്സോ കേസിൽ നവവരൻ അറസ്റ്റിൽ

LOCAL NEWS, TIRUVANANTHAPURAM
വർക്കല : നവവരനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. വർക്കല സ്വദേശിനിയായ 17കാരിയെ വിവാ​ഹം ചെയ്തതിനാണ് നവവരൻ അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ 24 വയസ്സുള്ള യുവാവിനെയാണ് കഴിഞ്ഞ ദിവസം അയിരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ആറുമാസം മുന്നേ പെൺകുട്ടിയുടെ വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വയസ്സ് മറച്ചുവെച്ച് വിവാ​ഹം നടത്തിയ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവാവിന്റെ മാതാപിതാക്കളും പ്രതികളാണ്. വിവാഹം കഴിഞ്ഞ് ആറുമാസത്തിനിടെ പെൺകുട്ടി ​ഗർഭണിയായി. അതിനെ തുടർന്ന് വർക്കലയിലെ പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ചികിത്സക്കെത്തിയപ്പോഴാണ് പെൺകുട്ടി പ്രായപൂർത്തിയായില്ലെന്ന വിവരം ഡോക്ടർ തിരിച്ചറിയുന്നത്.ഭർത്താവിനെ റിമാൻഡ് ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmai...

നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ചുകയറി സ്‌കൂള്‍ ബസ്.

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ആര്യനാട്ടില്‍ സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, ആര്യനാട് കൈരളി വിദ്യാഭവനിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകീട്ട് കുട്ടികളെ സ്‌കൂളില്‍ നിന്നും വീട്ടിലെത്തിക്കാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. പള്ളിവേട്ട കടുവാക്കുഴിയിലായിരുന്നു സംഭവം. വലതുവശത്തേക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മരത്തില്‍ ഇടിച്ചാണ് ബസ് നിന്നത്. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കുട്ടികൾ നോക്കി ചിരിച്ചതിന് നായയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവം; ​ഗുണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തു

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് നായയെ കൊണ്ട് ​ഗൃഹനാഥനെ കടിപ്പിച്ച സംഭവത്തിൽ ​ഗുണ്ടയായ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. കഠിനംകുളം പോലീസ് സ്റ്റേഷനിൽ ​ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കമ്രാൻ എന്ന സമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഠിനം കുളത്തെ സക്കീറിന്‍റെ വീട്ടിലായിരുന്നു ക്രമാൻ അതിക്രമം നടത്തിയത്. വളർത്തു നായയുമായി ഇയാൾ റോഡിൽ പരാക്രമം കാട്ടുന്നത് കണ്ട്, സക്കീറിൻ്റെ കുട്ടികൾ ചിരിച്ചതിൽ പ്രകോപിതനായി ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി നായയെ കൊണ്ട് സക്കീറിനെ കടിപ്പിക്കുകയായിരുന്നു ആക്രമണം ചെറുക്കാൻ ശ്രമിച്ച സക്കീറിനെ ഇയാൾ മ‍‌ർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ സക്കീറിനെ കിട്ടാതെ വന്നപ്പോൾ ഇയാൾ വഴിയിലൂടെ പോയ ഇതരസംസ്ഥാന തൊഴിലാളിയേയും നായയെ കൊണ്ട് കടിപ്പിച്ചു. ഇതിനിടയിൽ ഇയാൾ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പ്രതി മൂന്നു ദിവസമായി ...

നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; കാമുകിമാരെ കൈമാറുന്ന സംഘം പിടിയിൽ

LOCAL NEWS
ബെംഗളൂരു: നഗ്നചിത്രങ്ങളും മറ്റും കാട്ടി ഭീഷണിപ്പെടുത്തി, പങ്കാളികളോട് കൂട്ടുകാരന് വേണ്ടി വഴങ്ങാൻ ഭീഷണിപ്പെടുത്തുന്ന സംഘം പിടിയിൽ. ബംഗളുരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്ന രണ്ട് യുവാക്കളാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് ആണ് ഇവരെ പിടികൂടിയത്. പ്രൈവറ്റ് പാർട്ടികളുടെ മറവിലായിരുന്നു ഇവരുടെ പ്രവർത്തനം. 'സ്വിങ്ങേർസ്' എന്ന് വിളിപ്പേരിട്ടിരുന്ന ഇവരുടെ സംഘം പ്രധാനമായും പരസ്പരം പങ്കാളികളെ കൈമാറാൻ ലക്ഷ്യമിട്ടായിരുന്നു പ്രവർത്തിച്ചത് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഹരീഷിന്റെ പങ്കാളിയായ യുവതി ക്രൈംബ്രാഞ്ചിനെ സമീപിച്ചതോടെയാണ് പൊലീസ് ഈ കേസിൽ അന്വേഷണം തുടങ്ങിയത്. യുവതിയുമായുള്ള പ്രണയകാലഘട്ടത്തിനിടെ ഹരീഷ് നിരവധി നഗ്നചിത്രങ്ങളും മറ്റും, യുവതി അറിയാതെ കൈക്കലാക്കിയിരുന്നു. ശേഷം ഹേമന്ദുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ യുവതിയെ ഇയാൾ സ്ഥിരം നിർബന്ധിക്കുമായിരുന്നു. യുവതി വഴങ്ങാതെ വന്നതോട...

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ.

LOCAL NEWS, PATHANAMTHITTA
പത്തനംതിട്ട: കഴിഞ്ഞ നവംബറില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം. പതിനേഴുകാരിയുടെ സഹപാഠിയായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി അഖിലിനെ പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചിട്ടുണ്ടെന്ന് പതിനെട്ടുകാരന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. മറ്റാരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. സഹപാഠിക്ക് പ്രായപൂര്‍ത്തിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 18 വയസും ആറ് മാസവുമാണ് അഖിലിന്റെ പ്രായമെന്ന് പൊലീസ് പറഞ്ഞു. പനി ബാധിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പെണ്‍കുട്ടി ചികിത്സയിലായിരിക്കെയാണ് മരിച്ചത്. പനിയെ തുടര്‍ന്ന് പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചിക...

ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് ജീവിതത്തിന് തടസമാകുമെന്ന ഭയത്താൽ.

ERANANKULAM, LOCAL NEWS
കൊച്ചി: എറണാകുളം നെല്ലിക്കുഴിയില്‍ ആറ് വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് ജനിക്കാനിരിക്കുന്ന കുട്ടിയുള്‍പ്പെടുന്ന പുതിയ ജീവിതത്തിന് തടസമാകുമോ എന്ന ആശങ്കയിലെന്ന് പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ അജാസ് ഖാന്റെ രണ്ടാം ഭാര്യയാണ് പ്രതി നിഷ. ഈ ബന്ധത്തില്‍ നിഷ ഗര്‍ഭിണിയിയായിരുന്നു, കുഞ്ഞ് ജനിക്കുമ്പോള്‍ ആദ്യ ഭാര്യയിലുണ്ടായ കുട്ടി തങ്ങളുടെ ജീവിതത്തിന് തടസമാകുമോ എന്ന ചിന്തയായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. നിഷയുടേയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുമുണ്ട്. നേരത്തെ കൊലപാതകത്തില്‍ അജാസിനെ പങ്കുണ്ടോ എന്ന് പൊലീസ് സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ അജാസിന് പങ്കില്ലെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിലായിരുന്നു നിഷ കുറ്റം സമ്മതിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നെല്ലിക്കുഴി ഇരുമലപ്പടിയ്ക്ക് സമീപം വാടകയ്ക്ക് താമസ...

‘ഇനി ആര്‍ക്കും ഈ അവസ്ഥ വരരുത്…’

IDUKKI, LOCAL NEWS
ഇടുക്കി: കട്ടപ്പനയില്‍ ബാങ്കില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച സാബുവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും പണം തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ പണം നല്‍കാന്‍ തയ്യാറായില്ലെന്നും തന്നെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. തന്റെ സമ്പാദ്യം മുഴുവനും ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക്സംഭവത്തിന് പിന്നാലെ ബാങ്കിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ബാങ്ക് മാനേജര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. നടപടിയുണ്ടാകുന്നത് വരെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. നിലവില്‍ സാബുവിന്റെ മൃതദേഹം ബാങ്കിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബാങ്കിലെത്തിയ ആംബുലന്‍സും പ്രതിഷേധക്കാര്‍ തിരിച്ചയച്ചു.  ആണെന്നും കത്തി...

MTN NEWS CHANNEL

Exit mobile version