തിരൂരങ്ങാടി: അബ്ദുർ റഹ്മാൻ നഗർ പഞ്ചായത്ത് ഓഫീസിന് പുതുതായി നിർമിച്ച പ്രധാന കവാടത്തിന് ഖുത്തുബു സമാൻ മൗലദ്ദവീല സയ്യിദ് അലവി തങ്ങൾ മമ്പുറം എന്ന നാമകരണം ചെയ്യണമെന്ന് കേരള മുസ് ലിം ജമാഅത്ത് എ. ആർ. നഗർ സർക്കിൾ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വാതന്ത്യസമര നായകനും കൊളോണിയൻ ശക്തികൾക്കെതിരെ പ്രവർത്തിച്ച വ്യക്തിയാണ് മമ്പുറം തങ്ങൾ. ജാതി-മത വ്യത്യാസമില്ലാത എല്ലാ വിഭാഗം ആളുകൾക്കും സ്വീകാര്യനായ മമ്പുറം തങ്ങൾ എ.ആർ. നഗർ പഞ്ചായത്തിലെ മമ്പുറത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് കേരള മുസ്ലിം ജമാഅത്ത് എ. ആർ. നഗർ സർക്കിൾ ഭാരവാഹികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ (മലപ്പുറം) ക്കും എ.ആർ. നഗർ പഞ്ചായത്ത് സെക്രട്ടറിക്കും നിവേദനം നൽകി. വി മുഹമ്മദ് ഫൈസി, നിസാമുദ്ദീൻ ഹാജി, കാമ്പ്രൻ സെെതലവി ഹാജി, സലാം ഹാജി പുകയൂർ, അരീക്കൻ സെെതു, കെസി മുസ്തഫ സംബന്ധിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com