Friday, January 16News That Matters

LOCAL NEWS

നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ല; കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ ജീവനൊടുക്കി യുവാവ്

IDUKKI, LOCAL NEWS
ഇടുക്കി: കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു. കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് ജീവനൊടുക്കിയത്. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് യുവാവ് ജീവനൊടുക്കിയത്. സാബു ഇന്നലെ ബാങ്കിലെത്തി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലഭിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. വ്യാപാരിയാണ് മരണപ്പെട്ട സാബു. നിരവധി തവണ സാബു പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. മനം നൊന്ത് ബാങ്കില്‍ നിന്നും മടങ്ങിയ സാബു തിരിച്ച് ബാങ്കിലെത്തുകയും ജീവനൊടുക്കുകയുമായിരുന്നു. Kattappana - 1 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

യുവതിയെ പുലി കടിച്ചുകൊന്നു.

LOCAL NEWS
ചെന്നൈ: തമിഴ്നാട്ടിലെ ദുർഗം ​ഗ്രാമത്തിൽ യുവതിയെ പുലി കടിച്ചുകൊന്നു. പശുവിനെ പുല്ല് തീറ്റിക്കാൻ സമീപത്തെ കുറ്റിക്കാട്ടിൽ പോയ അഞ്ജലിയെയാണ്(22) പുലി കൊന്നത്. പുലി യുവതിയെ വലിച്ചുകൊണ്ട് കാട്ടിനുള്ളിലേക്ക് പോയി. യുവതിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ കല്ലെറിഞ്ഞാണ് പുലിയെ ഓടിച്ചത്. കഴുത്തിന് കടിയേറ്റ അഞ്ജലി ആശുപത്രിയിൽ എത്തിക്കും മുന്‍പെ മരിച്ചിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

എം.ആർ അജിത്കുമാറിന് ഡിജിപി റാങ്ക് നൽകിയത് രാഷ്ട്രീയ ശരികേട്: ബിനോയ് വിശ്വം

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: എം.ആർ അജിത്കുമാറിന് ഡിജിപി റാങ്ക് നൽകിയത് രാഷ്ട്രീയമായി ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്ലാ സാങ്കേതിക ശരികളും രാഷ്ട്രീയ ശരികളല്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിജിപിയായി സ്ഥാനക്കയറ്റം നൽകരുതെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടില്ല. സർവീസ് അർഹതയെ അംഗീകരിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും ബിനോയ് വിശ്വം പറഞ്ഞു. എം.ആർ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം സ്വാഭാവിക നടപടിയാണ് എന്നായിരുന്നു മന്ത്രി ജി.ആർ അനിലിന്റെ പ്രതികരണം. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണെന്നും ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എം.ആർ അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചത്. പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് ദേശീയ നേതാവുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാർ. മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്...

എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം മകന്‍ ആരുമറിയാതെ കുഴിച്ചിട്ടു

ERANANKULAM, LOCAL NEWS
കൊച്ചി: എറണാകുളം വെണ്ണലയിൽ യുവാവ് അമ്മയെ കുഴിച്ചിട്ടു. അമ്മയുടെ മരണം ആരെയും അറിയിക്കാതെ വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു. വെണ്ണല സ്വദേശി അല്ലിയാണ് മരിച്ചത് . അമ്മ മരിച്ച ശേഷം കുഴിച്ചിട്ടെന്നാണ് മകൻ്റെ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലോ ഇന്ന് രാവിലെയോ ആയിരിക്കാം മൃതദേഹം കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷം എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു. പ്രദീപ് മദ്യലഹരിയിലാണെന്ന് സൗത്ത് എസി‍പി രാജ്‍കുമാര്‍ പറഞ്ഞു. ഇന്ന് രാവിലെ നാല് മണിയോടെ പ്രദീപ് സമീപത്തെ വീടുകളിലെത്തി അമ്മ മരിച്ചു സംസ്കരിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ സ്ഥിരം മദ്യപാനി ആയതുകൊണ്ട് ആരും വിശ്വസിച്ചിരുന്നില്ല. പിന്നീട് നാട്ടുകാരാണ് യുവാവ് കുഴിയെടുത്ത് അമ്മയെ കുഴിച്ചിടുന്ന കാഴ്ച കണ്ടത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി അല്ലിയുടെ മൃത...

പെൻഷൻ തട്ടിപ്പ്; ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് നടപടി. കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചു പിടിക്കാനും സർക്കാർ ഉത്തരവിട്ടു. 18% പലിശ സഹിതമാണ് തുക തിരിച്ചു പിടിക്കുക. ഉത്തരവിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്. അനധികൃതമായി പെൻഷൻ കൈപ്പറ്റിയവരിൽ കോളേജ് അധ്യാപകരും ഉൾപ്പെടുന്നു. മൂന്ന് ഹയർ സെക്കൻഡറി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ ക്ഷേമപെൻഷൻ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പിൽ ക്ഷേമ പെൻഷൻ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗ സംരക്ഷണ വകുപ്പിൽ 74 പേരും ക്ഷേമപെൻഷൻ വാങ്ങി. പെതുമരാമത്ത് വകുപ്പിൽ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46, ഹോ...

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍

LOCAL NEWS
കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. പനമരം സ്വദേശികളായ നബീല്‍ കമര്‍, വിഷ്ണു എന്നിവരാണ് പിടിയാലയത്. ഇവരെ പ്രത്യേക അന്വേഷണം സംഘം കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. പ്രതികളെ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. നേരത്തെ കേസിലെ രണ്ട് പ്രതികളായ ഹര്‍ഷിദിനെയും അഭിറാമിനെയും മാനന്തവാടി പൊലീസ് പിടികൂടിയിരുന്നു. ഒളിവില്‍ പോയ മറ്റ രണ്ട് പ്രതികള്‍ക്കായി പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെ കോഴിക്കോട് വച്ച് പ്രതികള്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച കാര്‍ വയനാട് കണിയാമ്പറ്റയില്‍ നിന്നും പൊലിസ് കണ്ടെത്തിയിരുന്നു. ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതന്‍ എന്ന ആദിവ...

‘മുംബൈ പൊലീസ്’ എന്ന പേരില്‍ ഡിജിറ്റല്‍ തട്ടിപ്പിന് ശ്രമം; സമയോചിത ഇടപെടലുമായി ബാങ്കും കേരള പൊലീസും

KOTTAYAM, LOCAL NEWS
കോട്ടയം: ചങ്ങനാശ്ശേരി സ്വദേശി ഡോക്ടറെ കബളിപ്പിപ്പ് സംഘം പണം തട്ടിയത് മുംബൈ പൊലീസ് എന്ന പേരില്‍. സുപ്രീംകോടതിയുടെയും ആര്‍ബിഐയുടെയും രേഖകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു. ചങ്ങനാശ്ശേരി SBI ബ്രാഞ്ച് വഴി പട്‌നയിലേക്കുള്ള അക്കൗണ്ടിലേക്കാണ് ഡോക്ടര്‍ പണം നല്‍കിയത്. ഇടപാട് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് ബ്രാഞ്ച് മാനേജര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്ന് ബാങ്ക് പൊലീസിന് വിവരം അറിയിച്ചു. ഡോക്ടര്‍ പൊലീസുമായി ആദ്യം സഹകരിക്കാന്‍ തയ്യാറായില്ല. പിന്നീട് നിര്‍ബന്ധപൂര്‍വ്വം പൊലീസ് ഡോക്ടറുടെ വീട്ടിലെത്തി തട്ടിപ്പ് തടയുകയായിരുന്നു', എസ് പി വിശദീകരിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടര്‍ ആയിരുന്നു തട്ടിപ്പിന് ഇരയായത്. ചൊവ്വാഴ്ച്ചയാണ് സംഭവം. പെരുന്ന SBI ബ്രാഞ്ചിലേക്ക് എത്തിയ ഡോക്ടര്‍ അഞ്ച് ലക്ഷം രൂപയാണ് പട്‌നയിലെ അക്കൗണ്ടിലേക്ക് ക...

എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം.

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെയാണ് പുതിയ ഡിജിപി ചുമതലയേല്‍ക്കുക. ഈ പരിഗണന പട്ടികയാണ് അജിത് കുമാറും ഉള്‍പ്പെട്ടത്. 'തൃശ്ശൂര്‍ പൂരം കലക്കല്‍' അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുന്ന ഉന്നതതല ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. ആരോപണങ്ങളില്‍ എഡിജിപിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സ്ഥാനകയറ്റം നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പിറവത്ത് പൊലീസുകാരന്‍ മരിച്ച നിലയില്‍

ERANANKULAM, LOCAL NEWS
കൊച്ചി: എറണാകുളം പിറവത്ത് പോലീസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മാമലശേരി സ്വദേശി ബിജു (52)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമമംഗലം പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ആണ് ബിജു. വീട്ടിനുള്ളിലെ സ്റ്റേർ കേസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം.ഭാര്യ റീന കുവൈറ്റിൽ നഴ്സാണ്. ആൻമരിയ,അലൻ എന്നിവരാണ് മക്കൾ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ) നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnliv...

ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളേജ് SFI യൂണിറ്റ് പിരിച്ചുവിട്ടു

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം സംഭവത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യൂണിറ്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. കേസില്‍ പ്രതികളായ അമല്‍, മിഥുന്‍, അലന്‍ വിധു എന്നിവരുടെ അറസ്റ്റ് ആണ് കോടതി തടഞ്ഞത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്. എസ്എഫ്‌ഐയിലെ തന്നെ അംഗമാണ് മർദ്ദനമേറ്റ മുഹമ്മദ് അനസും. പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ സംഘം മർദ്ദിച്ചുവെന്നുമാണ് മുഹമ്മദ് അനസ...

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ടു പ്രതികള്‍ പിടിയില്‍

LOCAL NEWS
കല്‍പ്പറ്റ: വയനാട് മാനന്തവാടി കൂടല്‍കടവില്‍ ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ പിടിയില്‍. ഹര്‍ഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. ഒളിവിലുള്ള വിഷ്ണു, നബീല്‍ എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു .പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു ബസ് യാത്രക്കിടെയാണ് ഹര്‍ഷിദിനെയും അഭിരാമിനെയും കസ്റ്റഡിയില്‍ എടുത്തതെന്നാണ് സൂചന. ബാഗ്ലൂര്‍ ബസില്‍ കല്‍പ്പറ്റയിലേക്ക് വരുന്നതിനിടെയായിരുന്നു നീക്കം. കഴിഞ്ഞ ദിവസമാണ് കൂടല്‍ക്കടവ് തടയിണയില്‍ കുളിക്കാന്‍ എത്തിയ യുവാക്കള്‍ ചെമ്മാട് ഉന്നതിയിലെ മാതനെ വാഹനത്തില്‍ വലിച്ചിഴച്ച് പരിക്കേല്‍പ്പിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മാതന്‍. അദ്ദേഹത്തെ ഇന്ന് മന്ത്രി ഒ ആര്‍ കേളു സന്ദര്‍ശിച്ചു. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അരകിലോമീറ്ററോളമാണ് മാതനെ പ്രതികള്‍ റോഡി...

മംഗളവനത്തില്‍ ഗേറ്റിന്റെ കമ്പിയില്‍ മധ്യവയസ്‌കന്റെ നഗ്ന മൃതദേഹം

ERANANKULAM, LOCAL NEWS
കൊച്ചി: കൊച്ചി മംഗളവനത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ജാർഖണ്ഡിലെ വെസ്റ്റ് സിങ്‌ഭും ജില്ലക്കാരനായ ബഹാദൂർ സൻഡി (30) ലാണ് മരിച്ചത്. കമ്പി നട്ടെല്ലിൽ തറച്ചു കയറിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹതകള്‍ ഉള്ളതായി സൂചനകളില്ലെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ വ്യക്തത ലഭിക്കുമെന്നു പൊലീസ് പറഞ്ഞു.ഇന്ന് രാവിലെ മംഗളവനം ജീവനക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരിച്ചത് തമിഴ്‌നാട് സ്വദേശിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് ഗേറ്റ് ചാടി കടക്കാനുള്ള ശ്രമത്തിനിടെ കമ്പി കുത്തി കയറി മരിച്ചതാകാനാണ് സാധ്യത. ഇയാള്‍ ധരിച്ചിരുന്ന പാന്റ്‌സ് സമീപത്ത...

‘നേരെ ഞാൻ റെയിൽവേ ട്രാക്കിലേക്കാണ് പോയത്’; SOG ക്യാമ്പിലെ പീഡനത്തെ കുറിച്ച് മുൻ ഉദ്യോഗസ്ഥൻ

ERANANKULAM, LOCAL NEWS
കൊച്ചി: അരീക്കോട് എസ്ഒജി ക്യാമ്പില്‍ മാനസിക പീഡനങ്ങള്‍ തുടര്‍ക്കഥയെന്ന് മുൻ ഉദ്യോഗസ്ഥൻ . മുന്‍ എസ്ഒജി കമാന്‍ഡോ പി കെ മുബഷീറിന്റെ കത്താണ് നിലവില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഹവില്‍ദാര്‍ വിനീത് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് മുബഷീറിന്റെ കത്തും പ്രചരിക്കുന്നത്. ഏഴ് വര്‍ഷത്തോളം സര്‍വീസിലുണ്ടായിരുന്ന മുബഷീര്‍ രണ്ട് വര്‍ഷം മുമ്പാണ് തൊഴില്‍ പീഡനത്തെ തുടര്‍ന്ന് എസ്ഒജി ക്യാമ്പില്‍ നിന്ന് പുറത്തുവന്നത്. 'ഏഴ് വര്‍ഷത്തെ പൊലീസ് കരിയറും നാല് വര്‍ഷത്തോളം എസ്ഒജി ക്യാമ്പിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം എംഎസ്പിയിലാണ് സര്‍വീസ് നടത്തുന്നത്. നാലാം വര്‍ഷം ടെസ്റ്റ് പാസായി. ടെസ്റ്റ് പാസായിട്ടും എന്നെ മാത്രം മദര്‍ ബറ്റാലിയനിലേക്ക് മടക്കി. ആ സമയത്താണ് ക്യാമ്പ് വിട്ട് പോരുന്നത്. 2022 ഏപ്രില്‍ എട്ടിനാണ് ക്യാമ്പ് വിടുന്നത്. വ്യക്തിവൈരാഗ്യം തീര്‍ത്തതിനാല്‍ ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചത്. എസ്പി അജിത്തിന്റെ പ...

നിരത്തിൽ കൂടുതലും സർക്കാർ ഫ്ലക്സുകൾ; ആർക്ക് പിഴ ചുമത്തുമെന്നറിയാതെ തദ്ദേശ സ്ഥാപനങ്ങൾ

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ഫ്ലക്സ് ബോർഡ് വിഷയത്തിൽ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ ആശയക്കുഴപ്പത്തിലായി തദ്ദേശ സ്ഥാപന സെക്രട്ടറിമാർ. പൊതു സ്ഥലത്ത് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണം എന്നതിനോടൊപ്പം കേസെടുക്കണെന്നും ഹൈക്കോടതി നിർദേശിച്ചതാണ് സെക്രട്ടറിമാരെ കുഴപ്പിച്ചത്. നിലവിൽ ഫ്ലക്സിൽ കൂടുതലും സർക്കാരിൻ്റേതും സിപിഐഎമ്മിൻ്റേതുമാണ്. സർക്കാർ ബോർഡുകളും നിരത്തിൽ നിറഞ്ഞതോടെ ആർക്കെതിരെ കേസെടുക്കണമെന്നതാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ ചോദ്യം. 1544 ഫ്ലക്സുകളിൽ കോർപറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷനിൽ മാത്രം 14 ലക്ഷം രൂപ പിഴയിട്ടിട്ടുണ്ട്. ഇതിൽ 7 ലക്ഷം രൂപ പിഴ സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പേരിലാണ് ചുമത്തപ്പെട്ടിരിക്കുന്നത്. ഇതിനകം 8 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാർ ബോർഡുകളിൽ പിഴ ഇടാനാവാതെ വലയുകയാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ. സർക്കാർ ബോർഡുകളിൽ കേസെടുക്കാനുമാകില്ലെന്നതും ഇവർക്ക്...

പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു

ALAPPUZHA, LOCAL NEWS
ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. ഡോ. ഫാത്തിമ കബീർ (30) ആണ് മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഓച്ചിറ സനൂജ് മൻസിലിൽ ഡോ.സനൂജിന്റെ ഭാര്യയാണ്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ 3–ാം വർഷ എംഡി വിദ്യാർഥിനിയാണ്. ചന്തിരൂർ ഹൈടെക് ഓട്ടമൊബൈൽ ഉടമ കണ്ടത്തിൽപറമ്പിൽ കബീറിന്റെയും ഷീജയുടെയും മകളാണ്. ഫാത്തിമയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ഖബറടക്കം നടത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

LOCAL NEWS, THRISSUR
തൃശൂര്‍: തൃശൂർ മാളയിൽ ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. മാള കരിങ്ങോൾച്ചിറ നമ്പൂരി മഠത്തിൽ വീട്ടിൽ റാമിസിനാണ് വയറിൽ കുത്തേറ്റത്. റാമിസും ഭർത്താവ് നൗഷാദും മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാത്രിയായിരുന്നു സംഭവം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ചോദ്യപേപ്പര്‍ ചോര്‍ച്ച: പിന്നില്‍ ആര് ?, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് നല്‍കിയ പരാതി ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറി. ചോദ്യപേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ഡിജിപിക്ക് വിദ്യാഭ്യാസ വകുപ്പ് പരാതി നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരാതി ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറിയത്. പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണമാണ് ആദ്യം നടത്തുക. 8,9,10,11 ക്ലാസുകളിലെ അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ മാതൃക അതേപടി യൂട്യൂബ് ചാനലില്‍ വന്നെന്നാണ് കണ്ടെത്തല്‍. പരീക്...

ക്യാംപസിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ പൊലീസിന് ഇടപെടാം; പ്രിന്‍സിപ്പലിന്‍റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി

LOCAL NEWS, TIRUVANANTHAPURAM
കൊച്ചി: വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി.മതത്തിന്‍റെ പേരിലുണ്ടാകുന്ന സംഭവങ്ങളുടെ പേരില്‍ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി ചോദിച്ചു. ക്യാംപസ് രാഷ്ട്രീയം നിരോധിക്കുന്നത് പരിഹാരമാര്‍ഗമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്യാംപസുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് വേണ്ടത്. കോളജിലെ ക്രമസമാധാന പ്രശ്നങ്ങളില്‍ പൊലീസിന് ഇടപെടാം. ഇതിന് കോളജ് പ്രിന്‍സിപ്പലിന്‍റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മഴയും വെയിലും കൊണ്ട് ഓടിയാലും പെെസയില്ല; സ്വിഗ്ഗി തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി ആപ്പായ സ്വിഗ്ഗിയിലെ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ സ്വിഗ്ഗി ഡെലിവറി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലും തൊഴിലാളികള്‍ ഉടന്‍ സമരത്തിലേക്ക് കടക്കും. കമ്മീഷന്‍ വെട്ടിക്കുറച്ച മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. സ്വിഗ്ഗി തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൊമാറ്റോ ഫുഡ് ഡെലിവറി തൊഴിലാളികള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. -തൊഴിലാളികള്‍ക്ക് ഓര്‍ഡര്‍ അസൈന്‍ ആകുന്നത് മുതല്‍ ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നത് വരെയുള്ള മൊത്തം ദൂരത്തിന്റെ ആദ്യത്തെ മൂന്ന് കിലോമീറ്റര്‍ 30 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്റര്‍ 10 രൂപയുമാക്കി നിശ്ചയിക്കുക. (നിലവിലെ ഇന്‍സെന്റീവ് നിലനിര്‍ത്തികൊണ്ട്, ഇത് ഇന്‍സ്റ്റമാര്‍ട്ടുകള്‍ക്കും ബാധകം ആയിരിക്കണം. 2- ക...

കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ചു കേസെടുത്ത് മാനന്തവാടി പൊലീസ്.

LOCAL NEWS, WAYANAD
വയനാട്: ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ച സംഭവത്തിൽ കേസെടുത്ത് മാനന്തവാടി പൊലീസ്. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ആര്‍സി ഉടമയെ തിരിച്ചറിഞ്ഞു. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്നാണ് രേഖകളില്‍ നിന്നും ലഭിച്ചത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ മുന്‍സീറ്റിലുമായിരുന്നുവെന്നാണ് വിവരം. മാനന്തവാടി പുൽപള്ളി റോഡിൽ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. ഇവരെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മ...

MTN NEWS CHANNEL

Exit mobile version