കഞ്ചാവ് കേസില്‍ രാവിലെ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി വൈകീട്ട് വീണ്ടും കഞ്ചാവുമായി അറസ്റ്റിലായി. മംഗലം കൂട്ടായി കമ്ബളക്കുത്ത് ഉമ്മർകുട്ടി (52)യെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് കഞ്ചാവ് എത്തിച്ചവരെക്കുറിച്ച് അന്വേഷണം നടത്തുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ ഏഴോടെ ആലത്തിയൂരില്‍വച്ചാണ് ഉമ്മർകുട്ടിയെ ആദ്യം എക്സൈസ് പിടികൂടിയത്. സ്‌കൂട്ടറില്‍ കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍. എട്ട് പൊതികളിലായി പോക്കറ്റിലും സ്കൂട്ടറിലും സൂക്ഷിച്ച 93 ഗ്രാം കഞ്ചാവും 7500 രൂപയും എക്സൈസ് കണ്ടെടുത്തു. സ്റ്റേഷനിലെത്തിച്ച പ്രതി വൈകീട്ടോടെ ജാമ്യത്തിലിറങ്ങി.പ്രതിയെ എക്സൈസ് പിന്തുടരുന്നുണ്ടായിരുന്നു. നിറമരുതൂർ മങ്ങാട് കുമാരൻപടിയിലെ വാടക ക്വാർട്ടേഴ്‌സില്‍ പ്രതിയെത്തിയപ്പോള്‍ ഉദ്യോഗസ്ഥരും പിന്തുടർന്ന് എത്തുകയും ഇവിടെ നടത്തിയ റെയ്ഡില്‍ 1.138 കിലോ കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു.
വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com