രാസലഹരി കടത്തിയ കേസില്‍ രണ്ട് ടാന്‍സാനിയന്‍ സ്വദേശികളെ പഞ്ചാബിലെത്തി പിടികൂടി കോഴിക്കോട് പൊലീസ്
കോഴിക്കോട്: രാസലഹരി കടത്തിയ കേസില്‍ രണ്ട് ടാന്‍സാനിയന്‍ സ്വദേശികളെ പഞ്ചാബിലെത്തി പിടികൂടി കുന്ദമംഗലം പൊലീസ്. പഞ്ചാബിലെ ലൗലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളായ ഡേവിഡ് എന്റമി (22), അത്ക ഹറുണ എന്നിവരെയാണ് കുന്നമംഗലം പൊലീസ് പിടികൂടിയത്. രാസലഹരി വില്‍പ്പനക്കാരില്‍ പ്രധാനിയാണ് ഡേവിഡ് എന്നാണ് പൊലീസ് പറയുന്നത്. ജനുവരി 21ന് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാരന്തൂരിലെ ഒരു ടൂറിസ്റ്റ് ഹോമില്‍ നിന്ന് 221.89 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിം മുസ്മില്‍ (27), കോഴിക്കോട് സ്വദേശിയായ ഉമ്മലത്തൂര്‍ അഭിനവ് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ മുഹമ്മദ് ഷമീലിനെ മൈസൂരുവില്‍ വച്ച് പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടാന്‍സാനിയന്‍ പൗരന്മാരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതികളുടെ പ്രവര്‍ത്തനങ്ങളും മറ്റും വിശദമായ...