യുവതിയെ മന്ത്രവാദിയും ശിഷ്യനും പീഡിപ്പിച്ചു
ഭർത്താവുമായുളള പിണക്കം മാറ്റിത്തരാം എന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യം പകർത്തി ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത കേസില്‍ മന്ത്രവാദിയും കൂട്ടാളിയും പിടിയില്‍. മന്ത്രവാദി എന്ന് അവകാശപ്പെടുന്ന മലപ്പുറം മാറാഞ്ചേരി സ്വദേശി കാണാക്കോട്ടയില്‍ വീട്ടില്‍ താജുദ്ദീൻ (46), ഇയാളുടെ ശിഷ്യനായ വടക്കേക്കാട് നായരങ്ങാടി സ്വദേശി മലയംകുളത്തില്‍ വീട്ടില്‍ ഷക്കീർ (37) ആണ് അറസ്റ്റിലായത്.
ഭർത്താവുമായുളള പ്രശ്നങ്ങള്‍ മന്ത്രവാദത്തിലൂടെ തീർക്കാമെന്ന് പറഞ്ഞ് ഷക്കീർ ആണ് യുവതിയെ സമീപിക്കുന്നത്. ഇത് വിശ്വസിച്ച യുവതിക്ക് അവരുടെ വീട്ടില്‍ ചെന്ന് ഷക്കീർ തലവേദനയ്ക്കുളള ഗുളികയാണെന്ന് പറഞ്ഞ് മരുന്ന് നല്‍കി ബോധം കെടുത്തുകയായിരുന്നു. ബോധരഹിതയായ യുവതിയെ നഗ്നയാക്കി ഫോട്ടോ എടുത്ത ഷക്കീർ അവരെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പിന്നീട് ഫോട്ടോ ഭർത്താവിനും കുടുംബത്തിനും കാണിച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്...