യൂട്യൂബര്‍ ബലാത്സംഗക്കേസില്‍ അറസ്റ്റില്‍
ഇൻസ്റ്റാഗ്രാമിലെ റൊമാന്റിക്ക് ഹീറോയാണ് മലപ്പുറം തിരൂർ സ്വദേശിയായ മുഹമ്മദ് നിഷാല്‍. എന്നാല്‍ കാര്യങ്ങള്‍ റൊമാന്റിക്കില്‍ മാത്രം നില്‍ക്കില്ല. ഭീഷണിയും അത് വഴിയുള്ള ബലാല്‍സംഘം വരെ നീളുന്ന നിഷാലിന്റെ ക്രൂരതകള്‍. റൊമാന്റിക്ക് വീഡിയോകള്‍ ചെയ്യുന്ന നിഷാല്‍ പതിയെ ചാറ്റ് ബോക്സില്‍ ഇരകളെ തേടിയിറങ്ങും. പ്രവാസികളുടെ ഭാര്യന്മാർ, വിവാഹം മോചനം കഴിഞ്ഞവർ എന്നിവരാണ് നിഷാലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ചാറ്റ് ബോസ്കില്‍ തുടങ്ങുന്ന സൗഹൃദത്തിന് നിഷാല്‍ മോഹനവാക്കുകള്‍ നല്‍കി ആഴം വർധിപ്പിക്കും. ശേഷം പതിയെ വീഡിയോ കോളില്‍ വരാൻ ആവശ്യപ്പെടും. ഇതിന് തയാറായില്ല എങ്കില്‍, ഭീഷണിയും സെന്റിമെൻസുകളുമാണ് നിഷാലിന്റെ അടുത്ത അടവ്. ഈ അടവില്‍ വീഴുന്നവരെ നഗ്‌നരായി വീഡിയോ കോള്‍ ചെയ്യാൻ നിഷാല്‍ ആവശ്യപ്പെടും. ശേഷം ഈ നഗ്ന വീഡിയോ കോളുകള്‍ റെക്കോർഡ് ചെയ്ത് തന്റെ ലാപ്ടോപില്‍ സൂക്ഷിക്കും.
വീഡിയോ കോളില്‍ കണ്ട സ്ത്രീകളെ നേരിട്ട് കാണുക എന്നത...