പുതുവര്‍ഷം ആഘോഷിക്കാൻ മയക്കുമരുന്നുമായി എത്തി; രണ്ടുപേര്‍ പിടിയില്‍
പുതുവർഷം ആഘോഷിക്കാൻ മയക്കുമരുന്നുമായി എത്തിയ രണ്ട് പേർ പൊന്നാനി പൊലീസിന്റെ പിടിയിലായി. വെളിയങ്കോട് പാണക്കാട്ട് മുഹമ്മദ് ജാസിർ എന്ന കാടു (27), എടക്കഴിയൂർ എടക്കര കനോലി പാലത്തിന് സമീപം താമസിക്കുന്ന മാമ്ബുള്ളി വിഷ്ണു (27) എന്നിവരാണ് മൂന്ന് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. വെളിയങ്കോട് ഷോപ്പുടമയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിന് വേണ്ടിയുള്ള ഊർജിത അന്വേഷണത്തിനിടെയാണ് പ്രതിയെയും സുഹൃത്തിനെയും വെളിയങ്കോട്ടുനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടികൂടിയത്.
അർധരാത്രിയില്‍ വെളിയങ്കോട് പുള്ളി ഷോപ്പ് ഉടമയെ സംഘം ചേർന്ന് മർദിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ജാസിർ. വെളിയങ്കോട് നിർമാണം നടന്നു കൊണ്ടിരിക്കുന്ന ദേശീയപാതയുടെ സമീപത്തുനിന്ന് പരിശോധനക്കിടെയാണ് ജാസിറിനെയും സുഹൃത്ത് വിഷ്ണുവിനെയും പിടികൂടിയത്. പൊന്നാനി പൊലീസ് ഇൻസ്പെക്ടർ ജലീല്‍ കറുത്തേടത്ത് എസ്.ഐമാ...