മേഘയുടെ മരണത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ തേടി പൊലീസ്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. മേഘ ട്രെയിന് മുന്നില്‍ചാടി ജീവനൊടക്കിയ സംഭവത്തിന് പിന്നില്‍ മലപ്പുറം സ്വദേശിയായ സഹപ്രവർത്തകൻ സുകേഷിന് പങ്കുണ്ടെന്ന യുവതിയുടെ വീട്ടുകാരുടെ ആരോപണമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അതേസമയം, ഇയാള്‍ ഒളിവിലെന്നാണ് സൂചന.കൊച്ചി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനായ സുകേഷിന്റെ അവധിയടക്കമുള്ള വിവരങ്ങള്‍ തേടിയാണ് പൊലീസ് ഐബിക്ക് ഇന്ന് കത്ത് നല്‍കും. സുകേഷിനെ ഉടൻ കസ്റ്റഡിയില്‍ ചോദ്യംചെയ്യാനാണു പൊലീസ് നീക്കം. എന്നാല്‍, ഇയാള്‍ ഒളിവില്‍ പോയെന്നാണ് സൂചന. കഴിഞ്ഞ ദിവസം മലപ്പുറത്തെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ഉദ്യോഗസ്ഥൻ മുൻകൂർജാമ്യത്തിനു ശ്രമം ആരംഭിച്ചതായി സൂചനയുണ്ടെന്നും പൊലീസ് പറഞ്ഞു. മേഘയെ സാമ്ബത്തികമായി ഈ സുഹൃത്ത് ചൂഷണം ചെയ...



















