Friday, January 16News That Matters

CRIME NEWS

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി

CRIME NEWS
താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം ദിവസം ട്രെയിനിൽ സഞ്ചരിക്കവെ റെയിൽവെ പൊലീസ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണം വിജയം കാണുകയായിരുന്നു. കേരള പൊലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്ന് റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ - എഗ്മോർ എക്സ്പ്രസിൽ നിന്ന് കണ്ടെത്തിയത്. റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ കുട്ടികൾ നിലവിൽ തുടരുകയാണ്.കുട്ടികളെ കണ്ടെത്തിയ വിവരം താനൂർ പൊലീസും സ്ഥിരീകരിച്ചു. കുട്ടികളെ കേരളത്തിൽ എത്തിക്കാനായി കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം പുലർച്ചെ ആറ് മണിയോടെ മുംബൈയിലേക്ക് തിരിക്കും. നിലവിൽ റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ തുടരുന്ന കുട്ടികളെ പൂനെയിൽ എത്തികും . എട്ട് മണിക്ക് മുംബൈയിൽ എത്തുന്ന കേരള പൊലീസ് കുട്ടികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടിക...

ഇൻസ്റ്റഗ്രാം വഴി പരിചയം: 15കാരിയിൽനിന്ന് 15 ലക്ഷത്തിന്റെ സ്വർണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

CRIME NEWS
കോട്ടക്കൽ: 15 വയസ്സുള്ള പെൺകുട്ടിയിൽനിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്പനങ്ങാടി ചേക്കത്ത് നബീർ (19) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്നാണ് ഇയാൾ 24 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തത്. പെൺകുട്ടിയുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ ആഭരണങ്ങളാണ് ഇയാൾ തന്ത്രപൂർവം പെൺകുട്ടിയിൽനിന്ന് കൈക്കലാക്കിയത്. ആഭരണം കാണാനില്ലെന്ന് കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ സുഹൃത്തായ നബീറിന് സ്വർണം കൈമാറിയ വിവരം മനസ്സിലായത്. തുടർന്ന് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ എസ്.ഐ സൈഫുല്ല ഇയാളെ അറസ്റ്റ് ചെയ്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മധ്യവയസ്കൻ വെടിയേറ്റ് മരിച്ച നിലയിൽ; സ്വയം നിറയൊഴിച്ചത് ഭാര്യയെ കൊലപ്പെടുത്തിയശേഷം

CRIME NEWS
പാലക്കാട് വണ്ടാഴിയിൽ മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടിൽ കൃഷ്ണകുമാർ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് ഇന്ന് രാവിലെയാണ് കൃഷ്ണകുമാർ വണ്ടാഴിയിൽ എത്തിയത്. ഇയാളുടെ കോയമ്പത്തൂരിലുള്ള വീട്ടിൽ ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ സംഗീതയെ കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാർ ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന എയർ ഗൺ ഉപയോഗിച്ചായിരുന്നു ഇയാൾ സ്വയം വെടിയുതിർത്തത്. അച്ഛന്റെ തൊട്ടടുത്ത് വെച്ചാണ് കൃഷ്ണകുമാർ കൈയിൽ കരുതിയ എയർ ഗൺ എടുത്ത് സ്വയം വെടിവെച്ചത്. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

CRIME NEWS
തിരൂർ: തെക്കുംമുറി സ്വദേശി പഞ്ചമി സ്കൂളിന് സമീപം താമസിക്കുന്ന പാലപ്പെട്ടി ഷംസുദ്ദീന്റെ മകൻ സൈനുൽ ആബിദ് (32) എന്നിവരെയാണ് ഇന്ന് വൈകീട്ട് 6-10 ഓടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉഛയ്ക്ക് ശേഷം ഉറങ്ങാനെന്നുപറഞ്ഞ് മുറിയിൽ കയറിയ സൈനുൽ ആബിദ് വൈകീട്ടോടെ വാതിൽ തുറക്കാതെ ആയപ്പോൾ ബന്ധുക്കൾ വാതിൽ തള്ളി തുറന്നപ്പോൾ ആണ് ഇത്തരത്തിൽ മരിച്ച നിലയിൽ കണ്ടത്. സൈനുൽ ആബിദിന് അസ്മാൻ (7) ദിൽഷ (3) എന്നീ രണ്ട് കുട്ടികളാണുള്ളത്, ഭാര്യ ഷഹല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ....

പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: വ്ളോഗർ ജുനെെദ് അറസ്റ്റിൽ

CRIME NEWS
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി യുവതിയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിക്കുകയും വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകുകയും ചെയ്ത ശേഷം രണ്ട് വർഷത്തോളമായി മലപ്പുറത്തും പരിസര പ്രദേശങ്ങളിലെ വിവിധ ലോഡ്ജുകളിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിക്കുകയും നഗ്ന ഫോട്ടോകൾ പകർത്തുകയും ഇത് സോഷ്യൽ മീഡിയ വഴി പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത മലപ്പുറം പൊലീസ് നടത്തിയ അന്വഷണത്തിലാണ് കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വിദേശത്തേക്ക് പോയ പ്രതിയെ ബാംഗ്ലൂർ എയർപോർട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതികളായ വരെ കാപ്പ ചുമത്തി നാടുകടത്തി.

CRIME NEWS
മലപ്പുറം: നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതികളായ കൊണ്ടോട്ടി പുളിക്കൽ മിനി എസ്റ്റേറ്റ് സ്വദേശി പാലംകുളങ്ങര വീട്ടിൽ ഹരീഷ് @ അനിൽ (48), മേലാറ്റൂർ തച്ചിങ്ങനാടം ഒറവംപുറം സ്വദേശി കിഴക്കുംപറമ്പന്‍ വീട്ടിൽ മുഹമ്മദ് നിഷാം (25), പരപ്പനങ്ങാടി നെടുവ സ്വദേശി വലിയപറമ്പത്ത് വീട്ടിൽ മുഹമ്മദ് ഷഫീഖ് @ ഷഫീഖ് (27), എടക്കര കാക്കപ്പരത സ്വദേശി കുറുങ്ങോടൻ വീട്ടിൽ സുബിജിത്ത് (24) എന്നിവരെയാണ് കാപ്പ നിയമം ചുമത്തി നാടുകടത്തിയത്. വധശ്രമം ഉൾപ്പെടെയുള്ള കേസ്സുകളിൽ പ്രതിയാണ് ഹരീഷ് @ അനിൽ. കൊലപാതകം, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയ കേസ്സുകളിലെ പ്രതിയാണ് മുഹമ്മദ് നിഷാം. പണത്തിനുവേണ്ടി തട്ടികൊണ്ടുപോയി തടവിൽ വെച്ച് ക്രൂരമായി മർദ്ദിക്കുക, കവർച്ച, ക്വട്ടേഷൻ സംഘമായി പ്രവർത്തിക്കുക തുടങ്ങിയ കേസ്സുകളിൽ പ്രതിയാണ് മുഹമ്മദ് ഷഫീഖ്. കഠിനമായി ദേഹോപദ്രവം ഏൽപ്പിക്കൽ, തട്ടികൊണ്ട് പോയി തടങ്കലിൽ വെച്ച് ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തുക, മ...

പത്ത് വയസുകാരി ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

CRIME NEWS
തിരുവനന്തപുരം വെള്ളനാട് പത്ത് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുളക്കോടാണ് സംഭവം. ശ്രീക്കുട്ടി-മഹേഷ് ദമ്പതികളുടെ മകളും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ദില്‍ഷിതയാണ് മരിച്ചത്. ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറിയാക്കോട് വിശ്വദര്‍ശിനി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ദില്‍ഷിത. ഇളയ കുട്ടിയുമായി കളിക്കുന്നതിനിടെ ദില്‍ഷിത ശുചിമുറിയില്‍ കയറി വാതിലടച്ചു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടുകാര്‍ ശുചിമുറി തുറന്ന് നോക്കുമ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം വെള്ളനാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു. (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ ...

ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹം; രണ്ട് സ്ത്രീകള്‍ പിടിയില്‍

CRIME NEWS
കൊല്‍ക്കത്ത: ട്രോളി ബാഗില്‍ കഷണങ്ങളാക്കിയ മൃതദേഹവുമായി എത്തിയ രണ്ട് സ്ത്രീകള്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് സംഭവം. ടോളി ബാഗിലാക്കിയ മൃതദേഹം ഹൂഗ്ലി നദിയില്‍ കുമാര്‍തുലി ഘട്ടിന് സമീപം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. സ്ത്രീകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നാട്ടുകാരാണ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് ട്രോളി ബാഗ് തുറന്നു നോക്കിയപ്പോഴാണ് മൃതദേഹം കഷണങ്ങളാക്കി സാരിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. മധ്യഗ്രാം നിവാസികളായ ഫാല്‍ഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരാണ് പിടിയിലായത്. സുമിത ഘോഷ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസ് സ്ഥിരീകരിച്ചു. രാവിലെ മഞ്ഞ കാറിലാണ് ഇവര്‍ ബാഗില്‍ മൃതദേഹവുമായി എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് കാരണം എന്താണെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. അതിനിടെ പ്രതികള...

ട്രെയിനില്‍ പരിചയപ്പെട്ടു; പിന്നാലെ വീട്ടിലെത്തി ദമ്ബതികളെ മയക്കി ആറ് പവൻ കവര്‍ന്നു; യുവാവ് അറസ്റ്റില്‍

CRIME NEWS
ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട ദമ്ബതികളുടെ വീട്ടിലെത്തി ജ്യൂസില്‍ മയക്കുഗുളിക ചേർത്ത് നല്‍കി ആറ് പവൻ സ്വർണാഭരണം കവർന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂർ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കല്‍ ബാദുഷയെ (34)യാണ് വളാഞ്ചേരി പൊലീസ് തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്. വളാഞ്ചേരി കോട്ടപ്പുറം പെട്രോള്‍ പമ്ബിനു സമീപത്തെ കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതിയെയുമാണ് (68) മയക്കിക്കിടത്തി മാലയും വളയുമുള്‍പ്പെടെ ആറു പവനുമായി കടന്നത്.ഫെബ്രുവരി 11നായിരുന്നു സംഭവം. കാലുവേദനയെ തുടർന്ന് കൊട്ടാരക്കരയില്‍ ആയുർവേദ ഡോക്ടറെ കാണിച്ച്‌ തിരികെ വരികയായിരുന്നു ദമ്ബതികള്‍. ഇവരുമായി ട്രെയിനില്‍വെച്ച്‌ സൗഹൃദം സ്ഥാപിച്ച പ്രതി പിന്നീട് വീട്ടിലെത്തിയാണ് സ്വർണാഭരണം കവർന്നത്. നാവികസേനയില്‍ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞാണ് ഇയാള്‍ പരിചയപ്പെട്ടത്. നാവികസേന ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയക്ക് സൗ...

വാടക വീടു കേന്ദ്രീകരിച്ച് MDMA വിൽപ്പന യുവാവ് അറസ്റ്റിൽ

CRIME NEWS
മമ്പാട്: വാടക വീടു കേന്ദ്രീകരിച്ച് MDMA വിൽപ്പന നടത്തിവന്ന യുവാവിനെ നിലമ്പൂർ പോലീസും ഡാൻസാഫും ചേർന്ന് പിടികൂടി. 3.3 ഗ്രാം MDMAയുമായി മേപ്പാടം കൂളിക്കൽ സ്വദേശി പുതുമാളിയേക്കൽ നൗഷാദ് (42) നെയാണ് SI ടി.പി. മുസ്തഫ അറസ്റ്റു ചെയ്തത്. നിലമ്പൂർ DYSP സാജു.കെ.അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിലമ്പൂർ പോലീസും ഡാൻസാഫും ചേർന്ന് ഇന്ന് രാവിലെ 10.00 മണിയോടെ മേപ്പാടം കൂളിക്കൽ എന്ന സ്ഥലത്ത് പ്രതി കുടുംബസമേതം താമസിക്കുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് MDMA കണ്ടെടുത്ത്. ബാംഗ്ലൂരിൽ നിന്നും കൊണ്ടു വരുന്ന MDMA ഗ്രാമിന് 3000 രൂപ നിരക്കിലാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്. MDMA തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കും. സിപിഒ സുജിയും ഡാൻസാഫ് അംഗങ്ങളായ സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, കെ.ടി.ആശിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതിയെ പിട...

യൂട്യൂബര്‍ ബലാത്സംഗക്കേസില്‍ അറസ്റ്റില്‍

CRIME NEWS
ഇൻസ്റ്റാഗ്രാമിലെ റൊമാന്റിക്ക് ഹീറോയാണ് മലപ്പുറം തിരൂർ സ്വദേശിയായ മുഹമ്മദ് നിഷാല്‍. എന്നാല്‍ കാര്യങ്ങള്‍ റൊമാന്റിക്കില്‍ മാത്രം നില്‍ക്കില്ല. ഭീഷണിയും അത് വഴിയുള്ള ബലാല്‍സംഘം വരെ നീളുന്ന നിഷാലിന്റെ ക്രൂരതകള്‍. റൊമാന്റിക്ക് വീഡിയോകള്‍ ചെയ്യുന്ന നിഷാല്‍ പതിയെ ചാറ്റ് ബോക്സില്‍ ഇരകളെ തേടിയിറങ്ങും. പ്രവാസികളുടെ ഭാര്യന്മാർ, വിവാഹം മോചനം കഴിഞ്ഞവർ എന്നിവരാണ് നിഷാലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ചാറ്റ് ബോസ്കില്‍ തുടങ്ങുന്ന സൗഹൃദത്തിന് നിഷാല്‍ മോഹനവാക്കുകള്‍ നല്‍കി ആഴം വർധിപ്പിക്കും. ശേഷം പതിയെ വീഡിയോ കോളില്‍ വരാൻ ആവശ്യപ്പെടും. ഇതിന് തയാറായില്ല എങ്കില്‍, ഭീഷണിയും സെന്റിമെൻസുകളുമാണ് നിഷാലിന്റെ അടുത്ത അടവ്. ഈ അടവില്‍ വീഴുന്നവരെ നഗ്‌നരായി വീഡിയോ കോള്‍ ചെയ്യാൻ നിഷാല്‍ ആവശ്യപ്പെടും. ശേഷം ഈ നഗ്ന വീഡിയോ കോളുകള്‍ റെക്കോർഡ് ചെയ്ത് തന്റെ ലാപ്ടോപില്‍ സൂക്ഷിക്കും. വീഡിയോ കോളില്‍ കണ്ട സ്ത്രീകളെ നേരിട്ട് കാണുക എന്നത...

16 വയസ്സുകാരിയെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ 75 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു

CRIME NEWS
*മലപ്പുറം : 16 വയസ്സുകാരിയെ അന്തഃപ്രവേശിത ലൈംഗിക പീഢനത്തിനിരയാക്കിയ കാര്യത്തിന് 23 വയസ്സുകാരനെ 75 വര്‍ഷം കഠിന തടവനുഭവിക്കുന്നതിനും 6 ¼ ലക്ഷം രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. 16 വയസ്സ് മാത്രം പ്രായമുള്ള രക്ഷിതാക്കളുടെ സംരക്ഷണയില്‍ ജീവിച്ച് വരുന്ന പരാതിക്കാരിയെ പ്രതി ലൈംഗിക ഉദ്ദേശത്തോടെ മൊബൈല്‍ ഫോണ്‍ വഴി പ്രണയം നടിച്ച് നിരന്തരം പിന്തുടരുകയും 2022 മെയ് മാസം മുതല്‍ 2023 മെയ് മാസം വരെയുള്ള കാലയളവില്‍ പരാതിക്കാരിയും കുടുംബവും താമസിച്ചിരുന്ന രാത്രി സമയങ്ങളില്‍ അതിക്രമിച്ച് കയറി ബെഡ് റൂമില്‍ വെച്ച് പല തവണ അന്തഃപ്രവേശിത ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും രക്ഷിതാക്കളുടെ അനുമതിയില്ലാതെ പ്രതിയുടെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി മിനി ഊട്ടിയിലെ മിസ്റ്റി ലാന്‍ഡ് നാച്ചുറല്‍ പാര്‍ക്കിലേക്ക് കൊണ്ടു പോവുകയും ചെയ്ത കാര്യത്തിന് വാഴക്കാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ നുഹ്മാന്‍. കെ, വയസ...

അബ്ദുൽ കരീം കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ.

CRIME NEWS
നിറമരുതൂർ മങ്ങാട്ട് താമസമുറിയിൽ വെച്ച് പൂക്കയിൽ സ്വദേശി അബ്ദുൽ കരീം കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. താനൂർ അഞ്ചുടി സ്വദേശി കുഞ്ഞവുമിന്റെ പുരക്കൽ ഹംസയുടെ മകൻ ഹുസൈനാണ് പ്രതി. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് കരിം കൊല്ലപ്പെട്ടത് എന്നാണ് അറിയുന്നത്. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ മങ്ങാട് സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മങ്ങാട് സലഫി മസ്ജിദിന്റെ അടുത്തുള്ള കെട്ടിടത്തിനു മുകളിലെ നിലയിൽ തന്റെ താമസ സ്ഥലത്ത് കരീമിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. താനൂർ ഡിവൈഎസ്പി പയസ് ജോർജ്, ഇൻസ്പെക്ടർ ടോണി ജെ മറ്റം, എസ് ഐ സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഓൺലൈൻ തട്ടിപ്പ്; പ്രതിയെ ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്ത് മലപ്പുറം പോലീസ്

CRIME NEWS
മലപ്പുറം: ഓൺലൈൻ ഇൻവെസ്റ്റ്മെന്റിലൂടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 52 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന കണ്ണിയെ മലപ്പുറം സൈബർ ക്രൈം പോലീസ് ആന്ധ്രാപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തു. സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 05/2023 U/s 406,420 IPC & 66 D of IT ACT 2008 കേസിലേക്കാണ് പ്രതിയായ PEDEREDDY GANGARAJU എന്നയാളെ അറസ്റ്റ് ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥനായ പരാതിക്കാരനെ ആമസോൺ പ്രമോഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നാണ് എന്നും, ഒരു ജോലി സാദ്ധ്യത ഉണ്ടെന്നും മാസത്തിൽ നല്ലൊരു തുക ഉണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ വാട്ട്സാപ്പ് നമ്പർ വഴി പരാതിക്കാരനെ ബന്ധപ്പെട്ട് വാട്ട്സപ്പിലൂടെ ടെലിഗ്രാം ഗ്രൂപ്പ് ലിങ്ക് അയച്ച് കൊടുത്ത് ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ചേർക്കുകയും, ഓൺലെൻ റിവ്യൂ പോലെയുള്ള 25 ടാസ്ക്കുകൾ ദിവസവും ചെയ്യണമെന്നും അതിൽ 5 ടാസ്ക്ക് പ്രീപൈഡ് അസൈൻമെന്റുകൾ ആണെന്നും അവയ...

മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിലെ മോഷണം: വേങ്ങര സ്വദേശികള്‍ പോലീസ് പിടിയില്‍

CRIME NEWS
മലപ്പുറം : മലപ്പുറം ടൗണിലെ ത്രിപുരാന്തക ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് മോഷണം നടത്തിയ കേസിൽ നിരവധി മോഷണക്കേസിൽ പ്രതിയായ വേങ്ങര, ഊരകം പുത്തൻപീടിക സ്വദേശി കുറ്റിപ്പുറം വീട്ടിൽ ഷാജി കൈലാസ് എന്ന തൊരപ്പൻ കൈലാസ്(20) വേങ്ങര അച്ചനമ്പലം, തീണ്ടേക്കാട് സ്വദേശി മണ്ണാറപ്പടി വീട്ടിൽ ശിവൻ (20 വയസ്സ് ), വേങ്ങര വെങ്കുളം,അച്ചനമ്പലം സ്വദേശികളായ പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടി കുറ്റവാളികളെയുമാണ് മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ എം ബിജുവിന്റെ നേതൃത്വത്തിൽ മലപ്പുറം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ SK പ്രിയനും സംഘവും ചേർന്ന് ഇന്ന് പുലർച്ചെ വിവിധ സ്ഥലങ്ങളിൽ നന്നായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ യാണ് മലപ്പുറം ടൗണിലെ ത്രിപുരാന്തക ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ പോലീസ് കേസെടുത്ത് 50ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെക്കുറ...

13കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത പ്രതി ജെയ്മോൻ; മലപ്പുറം സ്വദേശിയെ കൊന്ന് ഭാര്യയെയും മക്കളെയും കൂട്ടി ഒളിച്ചോടിയയാള്‍

CRIME NEWS
13കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത ജെയ്മോൻ കൊലക്കേസ് പ്രതി. ഇയാള്‍ക്കെതിരെ നാല് ബലാത്സംഗ കേസുകളുമുണ്ടെന്ന് പൊലീസ് പറയുന്നു. 2018ല്‍ മലപ്പുറം കാളികാവില്‍ മുഹമ്മദലി എന്നായാളെ കൊന്ന് അയാളുടെ ഭാര്യയും മക്കളുമായി ഒളിച്ചോടിയിരുന്നു. മദ്യത്തില്‍ ചിതല്‍വിഷം ചേര്‍ത്താണ് മുഹമ്മദാലിയെ ജെയ്മോന്‍ കൊന്നത്. ഇതിന് മുഹമ്മദാലിയുടെ ഭാര്യ ഉമ്മുല്‍ സാഹിറയും കൂട്ടുനിന്നു. മുഹമ്മദാലിയുടെയും ഉമ്മുല്‍ സാഹിറയുടെയും രണ്ട് മക്കളേയും കൂട്ടിയാണ് അന്ന് ജെയ്മോന്‍ ഒളിച്ചോടിയത്. സംഭവം നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴ്നാട്ടിലെ ദിണ്ഡിഗലില്‍ നിന്ന് ഇവരെ പൊ‌ലീസിന് പിടികൂടാനായത്. കൊലക്കേസ് അന്വേഷണത്തിനിടെ ജെയ്മോന്‍ സെക്സ് റാക്കറ്റിലെ കണ്ണിയാണെന്ന് വ്യക്തമായിരുന്നു. ജെയ്മോന്‍ ഉള്‍പ്പെട്ട നാല് ബലാത്സംഗക്കേസുകളില്‍ ഒന്ന് പോക്സോ കേസാണ്. മൂന്നാര്‍, അടിമാലി, വെള്ളത്തൂവല്‍, മണിമല എന്നിവിടങ്ങളിലായാണ് കേസുകള്‍ രജ...

നിക്കാഹിനു പിന്നാലെ 18 കാരി ജീവനൊടുക്കിയ സംഭവം; കൈ ഞരമ്പ് മുറിച്ച അയല്‍വാസി തൂങ്ങി മരിച്ചു

CRIME NEWS
മലപ്പുറം: നിക്കാഹ് നടത്തി ദിവസങ്ങള്‍ക്കകം യുവതി ജീവനൊടുക്കിയതിനു പിന്നാലെ കൈ ഞരമ്പ് മുറിച്ച് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച അയല്‍വാസിയെ ഒടുവില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം കാരക്കുന്ന് സ്വദേശി സജീര്‍ (19) ആണ് മരിച്ചത്. സമീപവാസിയായ ഷൈമ സിനിവറുമായി സജീര്‍ പ്രണയത്തിലായിരുന്നു എന്നാണ് വിവരം. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സജീര്‍ ആരുമറിയാതെ ഇവിടെ നിന്ന് കടന്നു കളഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് എടവണ്ണ പുകമണ്ണില്‍ തൂങ്ങിമരിച്ച നിലയില്‍ സജീറിനെ കണ്ടെത്തിയത്. ഷൈമയുടെ സമ്മതമില്ലാതെയാണ് ബന്ധുക്കള്‍ നിക്കാഹ് നടത്തിയത്. ഇതിനു പിന്നാലെ ഷൈമ വീട്ടില്‍ തൂങ്ങിമരിച്ചു. പിതാവ് മരിച്ച ശേഷം പിതൃസഹോദരന്‍റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. ജനുവരി അവസാനമായിരുന്നു ഷൈമയുടെ നിക്കാഹ്. മതാചാര പ്രകാരം ചടങ്ങ് നടത്തിയെങ്കിലും ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഷൈമയെ കൂട്ടിക്കൊ...

സ്വകാര്യ കോർട്ടേഴ്സില്‍ യുവാവ് മരിച്ച നിലയില്‍.

CRIME NEWS
തിരൂർ: മങ്ങാട് സ്വകാര്യ കോർട്ടേഴ്സില്‍ യുവാവ് മരിച്ച നിലയില്‍. പൂക്കയില്‍ സ്വദേശി കരീം (40) ആണ് മരിച്ചത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസില്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

CRIME NEWS
തിരുവനന്തപുരം മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ആറ്റിങ്ങലിന് സമീപം കീഴാറ്റിങ്ങലിലുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. പൊലീസ് പിന്തുടര്‍ന്നെത്തി ആഷിക്കിനെ രക്ഷപ്പെടുത്തി. പൊലീസ് എത്തുമ്പോള്‍ ഗുണ്ടാ സംഘം തടഞ്ഞുവെച്ച നിലയിലായിരുന്നു വിദ്യാര്‍ത്ഥി. രണ്ട് പേരെ പൊലീസ് പിടികൂടി. രണ്ട് പേര്‍ വാഹനത്തില്‍ തന്നെ രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. ലഹരി സംഘമാണോ ആഷിക്കിനെ തട്ടിക്കൊണ്ടുപോയതെന്ന സംശയത്തില്‍ പൊലീസ് ആ വഴിയിലും അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. കാറിലെത്തിയ നാലംഗ സംഘം ആഷിക്കിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു ഇതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആഷിക്കിനെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അസഭ്യവര്‍ഷമായിരുന്നു ഫലം. ...

യുവതിയെ മന്ത്രവാദിയും ശിഷ്യനും പീഡിപ്പിച്ചു

CRIME NEWS
ഭർത്താവുമായുളള പിണക്കം മാറ്റിത്തരാം എന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിക്കുകയും ദൃശ്യം പകർത്തി ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത കേസില്‍ മന്ത്രവാദിയും കൂട്ടാളിയും പിടിയില്‍. മന്ത്രവാദി എന്ന് അവകാശപ്പെടുന്ന മലപ്പുറം മാറാഞ്ചേരി സ്വദേശി കാണാക്കോട്ടയില്‍ വീട്ടില്‍ താജുദ്ദീൻ (46), ഇയാളുടെ ശിഷ്യനായ വടക്കേക്കാട് നായരങ്ങാടി സ്വദേശി മലയംകുളത്തില്‍ വീട്ടില്‍ ഷക്കീർ (37) ആണ് അറസ്റ്റിലായത്. ഭർത്താവുമായുളള പ്രശ്നങ്ങള്‍ മന്ത്രവാദത്തിലൂടെ തീർക്കാമെന്ന് പറഞ്ഞ് ഷക്കീർ ആണ് യുവതിയെ സമീപിക്കുന്നത്. ഇത് വിശ്വസിച്ച യുവതിക്ക് അവരുടെ വീട്ടില്‍ ചെന്ന് ഷക്കീർ തലവേദനയ്ക്കുളള ഗുളികയാണെന്ന് പറഞ്ഞ് മരുന്ന് നല്‍കി ബോ‌ധം കെടുത്തുകയായിരുന്നു. ബോധരഹിതയായ യുവതിയെ നഗ്നയാക്കി ഫോട്ടോ എടുത്ത ഷക്കീർ അവരെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പിന്നീട് ഫോട്ടോ ഭർത്താവിനും കുടുംബത്തിനും കാണിച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്...

MTN NEWS CHANNEL

Exit mobile version