Friday, January 16News That Matters

12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

മലപ്പുറം: വേങ്ങരയില്‍ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മദ്രസാധ്യാപകന് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജാബിർ അലി എന്നയാള്‍ക്കാണ് മഞ്ചേരിയിലെ പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.2022 ഏപ്രില്‍ 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെ ബാത്ത്‌റൂമില്‍ വെച്ച്‌ രാവിലെയാണ് അധ്യാപകനായ ജാബിർ അലി കുട്ടിയെ ബലാത്സംഗം ചെയ്തത്. എട്ടരയോടെ കുട്ടി വീട്ടിലെത്തി സഹോദരിയോട് കരഞ്ഞുകൊണ്ട് വിവരം പറഞ്ഞതോടെയാണ് സംഭവം പൊലീസില്‍ പരാതിയായത്പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത മലപ്പുറം വനിതാ പൊലീസ് പ്രതിയെ വൈകാതെ അറസ്റ്റ് ചെയ്തു. കേസില്‍ വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിയുടെ പുനരധിവാസത്തിനായി ഉപയോഗിക്കും. കേസില്‍ 19 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രതി ജാബിർ അലിയെ തവനൂർ ജയിലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version