Sunday, May 31News That Matters

Accident

അച്ചനമ്പലം പെരണ്ടക്കലിൽ സ്ലാബ് തകർന്നു ലോറിക്കും വീടിന്റെ ചുമരിനും ഇടയിൽ പെട്ടു യുവാവ് മരണപ്പെട്ടു

Accident
കണ്ണമംഗലം: അച്ചനമ്പലം പെരണ്ടക്കലിൽ ലോറി കുഴിയിൽ വീണ് ഒരാൾ മരണപ്പെട്ടു. കണ്ണമംഗലം ബദരിയ്യ നഗർ സ്വദേശിയും ഇപ്പോൾ പെരണ്ടക്കലിൽ താമസിക്കുന്ന കോയിസ്സൻ മൊയ്തീൻ ബാപ്പു എന്നവരുടെ മകൻ കോയിസ്സൻ ഇല്ല്യാസ് ആണ് മരണപ്പെട്ടത്. ടിപ്പർ ലോറി പുറകോട്ടെടുക്കുമ്പോൾ സ്ലാബ് തകർന്നു ലോറിക്കും വീടിന്റെ ചുമരിനും ഇടയിൽ പെട്ടു യുവാവ് മരണപ്പെട്ടു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഒരു കുടുംബത്തിലെ രണ്ട് സഹോദരൻ മരണപ്പെട്ടു.

Accident
ബൈക്ക് അപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് സഹോദരൻ മരണപ്പെട്ടത് നാടിനെ ദുഃഖത്തിലാഴ്ത്തി. പെരിന്തൽമണ്ണ പനങ്ങാങ്ങരക്ക് സമീപം കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വേങ്ങര പാക്കടപ്പുറായ സ്വദേശികളായ ചെമ്പൻ ഫസൽ, ചെമ്പൻ ഇസ്മായിൽ ലബീബ് എന്നിവരാണ് മരണപ്പെട്ടത് പെരിന്തൽമണ്ണ ജെoസ് കോളേജ് ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥികളാണ് ഇരുവരും കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരും ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും KSRTC ബസ്സും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം സംഭവിച്ചത് ചെമ്പൻ ഹംസ യുടെയും റസിയ യുടെയും മകനാണ് മരിച്ച ഹസ്സൻ ഫസൽ, ഹാരിസ് ഹസാന, നസ്രിയ, ഹയ്യാൻ എന്നിവർ സഹോദരങ്ങളാണ്ചെമ്പൻ സിദ്ദീഖിൻ്റെയും ഖൈറുന്നീസയും മകനാണ് മരിച്ച ഇസ്മായിൽ ലബീബ്, ഉവൈസ്, മാഹിർ, സജ്‌ന, ഉസ്ന എന്നിവർ സഹോദരങ്ങാണ് ഇരുവരുടെയും പിതാക്കൻമാർ ജേഷ്ടാനുജൻമാരാണ്. ഖബറടക്കം 4 ന് പാക്കടപ്പുറായ ഇരുകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...

പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു.

Accident
കോഴിക്കോട് : അടിവാരത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു. പൊട്ടി കയ്യിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി അപ്രതീക്ഷമായ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു.കിളിയൻ കോടൻ മുഹമ്മദിൻ്റെ ഭാര്യ സജ്നയാണ് (37)മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഏതാനും ദൂരം ഒഴികിപ്പോയ സ്ത്രീയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു.

Accident
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ആര്‍ക്കും പരിക്കില്ല. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന സര്‍ക്കാര്‍ ബസിനാണ് തീപിടിച്ചത്. പുക പടരുന്നത് കണ്ട ഡ്രൈവര്‍ ഉടനെ ബസ് നിര്‍ത്തി തീ പടരുന്നതിന് മുന്‍പേ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ബസ് ഒതക്കല്‍ മണ്ഡപം ഭാഗത്ത് എത്തിയപ്പോഴായിരുന്നു സംഭവം. 50 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിൻ്റെ മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടനെ വാഹനം നിര്‍ത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. പിന്നാലെ ബസ് മുഴുവനായും തീപടർന്നു. വിവരം അറിയിച്ച ഉടനെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസ് സംഘം സംഭവസ്ഥലത്തെത്തി. അരമണിക്കൂറോളമെടുത്താണ് തീയണച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക...

ചെമ്മാട് പണി നടക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ കൈതട്ടി മരണപ്പെട്ടു.

Accident
തിരൂരങ്ങാടി :ചെമ്മാട് വർക്ക്‌ നടക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ കൈ തട്ടി ഒരാൾ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ആളെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല ചെമ്മാട് സ്വദേശി കൊല്ലഞ്ചേരി മുഹമ്മദ് റാഫി ( 52 വയസ്സ് ) ആണ് മരണപ്പെട്ടത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പടിക്കലിൽ ഉണ്ടായ വാഹനപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു

Accident
ചേളാരി പടിക്കലിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഗുരുതര പരിക്കേറ്റ രണ്ട് പേർ മരണപ്പെട്ടു. മരണപ്പെട്ടത് കോട്ടക്കൽ പടപ്പറമ്പ് സ്വദേശികൾ.ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ 2 പേർക്ക്ഗുരുതര പരിക്കേറ്റ നിലയിൽ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും നില ഗുരുതരമായതിനെ തുടർന്ന് ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റൊരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിചെങ്കിലും റെനീസ് മരണപ്പെട്ടു. ചികിത്സയിൽ ഇരിക്കെ പുലർച്ചയോടെ നിയാസും മരണത്തിനു കീഴടങ്ങി. ഇന്നലെ അർദ്ധ രാത്രി യോടെ ആണ് അപകടം. പടപ്പറമ്പ് സ്വദേശി മുരിങ്ങതൊടൻ മുഹമ്മദ്കുട്ടിയുടെ മകൻ നിയാസ്. കോട്ടക്കൽ പടപ്പറമ്പ് സ്വാദേശി റെനീസ് എന്നിവരാണ്മരണപ്പെട്ടത്. ഇരുവരും സുഹൃത്തുക്കളാണ്. മരണപ്പെട്ട റെനീസ് പടപ്പറമ്പ്വി എൽ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ...

കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരണപ്പെട്ടു

Accident
പാലക്കാട് : കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് ദീപ ജംങ്ഷനിൽ ഷിഫ്റ്റ് കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേർ തൽക്ഷണം മരണപ്പെട്ടു.ഒരാൾ ആശുപത്രിയിൽ എത്തിയ ഉടനെ മരണപ്പെട്ടു.കാറിലുണ്ടായിരുന്ന കോങ്ങാട് സ്വദേശികളായ അഞ്ച് പേരാണ് മരണപ്പെട്ടത്. കോങ്ങാട്‌ മണ്ണന്തറ സ്വദേശികളായ തോട്ടത്തിൽ വീട്ടിൽ വിജയകുമാറിന്റെ മകൻ വിഷ്ണു(29), കീഴ്മുറിവീട്ടിൽ കൃഷ്ണന്റെ മകൻ വിജീഷ്‌(35), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പിൽ മെഹമൂദിന്റെ മകൻ മുഹമ്മദ്‌ അഫ്സൽ(17), വീണ്ടപ്പാറ സ്വദേശി വീണ്ടകുന്ന് ചിതമ്പരത്തിന്റെ മകൻ രമേശ്‌(31), തച്ചമ്പാറ സ്വദേശി മഹേഷ്‌ എന്നിവരാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. വാടാകക്ക് എടുത്ത KL55H3465 എന്ന സ്വിഫ്റ്റ്‌ കാറും, കോഴിക്കോട് നിന്നും ചെന്നൈയിലേക്ക് പോകുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്‌ ലോറി ഡ്രൈവർ വിഘ്‌നേശ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്ര...

ഊരകത്ത് വെച്ച് സ്കൂൾ കുട്ടികളുടെ ഓട്ടോയിൽ ബസ്സിടിച്ച് അപകടം.

Accident
വേങ്ങര - മലപ്പുറം റോഡിൽ ഊരകത്ത് വെച്ച് സ്കൂൾ കുട്ടികളുടെ ഓട്ടോയിൽ ബസ്സിടിച്ച് അപകടം. പരിക്ക് പറ്റിയവരെ വേങ്ങര അൽ സലാമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിക്കുള്ള ഒരു കുട്ടിയെ കോട്ടക്കലിലെ ഹോസ്പിറ്റലിലേക്ക് മാറ്റി. വൈകുന്നേരം 4 മണിയോടെയാണ് അപകടം സംഭവിച്ചത്. ഓട്ടോയിൽ പന്ത്രണ്ടോളം കുട്ടികൾ ഉണ്ടായിരുന്നതായാണ് വിവരം. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബസ്സും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

Accident
പാലക്കാട്‌ കോഴിക്കോട് ദേശീയപാതയിൽ മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു പറമ്പിൽപീടിക സ്വദേശി  വരിച്ചാലിൽ വീട്ടിൽ മുഹമ്മദ് ഹാഷിർ (19) ആണ് മരിച്ചത്. മഅ്ദിൻ 'വിദ്യാഭ്യാസ സ്ഥാപനത്തിലെ രണ്ട് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ രണ്ട് പേരെയും മഞ്ചേരി മലബാർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഹാഷിർ മരണപ്പെട്ടു. സഹയാത്രികൻ പടിക്കൽ പാപ്പനൂർ റോഡ് സ്വദേശി റയ്യാൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നടന്‍ ബൈജു അറസ്റ്റില്‍.

Accident
മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഇന്നലെ അര്‍ധരാത്രി 12 മണിക്ക് ശേഷം കവടിയാറില്‍ നിന്ന് വെള്ളയമ്പലം മാനവീകം വീഥി ഭാഗത്തേക്കാണ് ബൈജു കാര്‍ ഓടിച്ച് വന്നത്. ബൈജു മദ്യലഹരിയില്‍ ആയിരുന്നു. അപടത്തില്‍ ബൈജുവിന്റെ വാഹനത്തിനും ഇടിച്ച സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.മ്യൂസിയം പൊലീസ് സംഭവ സ്ഥലത്തെത്തി ബൈജുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ആശുപത്രിയ...

വീട്ടില്‍ പടക്കം നിര്‍മിക്കുന്നതിനിടെ സ്ഫോടനം, അയല്‍വാസിയുടെ കുഞ്ഞടക്കം മൂന്നു പേര്‍ മരിച്ചു.

Accident
തിരുപ്പൂര്‍: പടക്കനിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 9 മാസം പ്രായമുള്ള കുഞ്ഞടക്കം 3 പേർ മരിച്ചു. തിരുപ്പൂർ പാണ്ഡ്യൻ നഗർ പൊന്നമ്മാൾ വീഥിയിലെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. കണ്ണൻ എന്ന കുമാർ (23), 9 മാസം പ്രായമായ ആലിയാ ഷെറിൻ, തിരിച്ചറിയാത്ത ഒരു യുവതി എന്നിവരാണു മരിച്ചത്. വീട്ടുടമ കാർത്തിയുടെ ബന്ധു ഈറോഡ് നമ്പിയൂരിൽ പടക്കവിൽപന നടത്തുയാണ്. ഇയാളുടെ കട അധികൃതർ അടച്ചുപൂട്ടിയതോടെ കുറച്ചു മാസങ്ങളായി കാർത്തിയുടെ വീട്ടിലാണ് അനധികൃതമായി പടക്കനിർമാണം നടത്തിയിരുന്നത്. ദീപാവലിയും ഉത്സവങ്ങളുമായി ബന്ധപ്പെട്ടു കൂടുതൽ ഓർഡർ ലഭിച്ചതിനാൽ കൂടുതൽ പടക്ക നിർമാണ സാമ​ഗ്രികൾ വീട്ടിലുണ്ടായിരുന്നു. ഇതാണ് ആഘാതം കൂട്ടിയത്. സ്ഫോടനത്തിൽ കാർത്തിയുടെ വീടിന്റെ മുൻഭാ​ഗം പൂർണമായി തകർന്ന നിലയിലാണ്. കൂടാതെ അടുത്തുള്ള മറ്റ് വീടുകൾക്കും നാശനഷ്ടമുണ്ടായി. അപകടത്തിൽ കൊല്ലപ്പെട്ട യുവതിയുടെ ശരീരം ചിന്നച്ചിതറിയ നിലയിലാണ്. ഇവരെ ഇതുവരെ തിരിച...

KSRTC ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു.

Accident
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു. ആനക്കാംപൊയിലില്‍ നിന്ന് തിരുവമ്പാടിയില്‍ നിന്ന് വരുന്ന ബസ് പുല്ലൂരാമ്പാറയില്‍ വെച്ചാണ് പുഴയിലേക്ക് വീണത്. കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. പുഴയിലേക്ക് വീണ യാത്രക്കാരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. പുഴയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട് നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ചെമ്മാട് പരപ്പനങ്ങാടി റോഡിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

Accident
ചെമ്മാട്: പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു. ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശി സിപി നാസർ മരണപ്പെട്ടു. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത് അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശിയെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക് വേണ്ടി തിരുരങ്ങാടി MKH ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വയനാട്ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു

Accident
കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ ട്രാവലറിന് തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം. നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ആർക്കും പരിക്കില്ല. നാദാപുരം അഗ്നി രക്ഷാനിലയത്തിലെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബൈക്കുകൾ കൂട്ടിയിടിച്ചു വൈറ്റ് ഗാർഡ് പ്രവർത്തകൻ മരണപ്പെട്ടു.

Accident
തിരൂർ പുറത്തൂർ പടിഞ്ഞാറേക്കര ആനപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചു വൈറ്റ് ഗാർഡ് പ്രവർത്തകൻ ഹനീഫ മരണപ്പെട്ടു. പുറത്തൂർ പഞ്ചായത്തിലെ വൈറ്റ് ഗാർഡ് അംഗമാണ് മരണപ്പെട്ട ഹനീഫ. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് പരിക്ക് . ഒരാളുടെ നില ഗുരുതരം. പരിക്കേറ്റ രണ്ട് പേരെയും കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.മൃതദേഹം ഷിഹാബ് തങ്ങൾ ഹോസ്പിറ്റലിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മിനി ഊട്ടിക്കടുത്ത് നടുവക്കാട് അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ കൂറ്റൻപാറക്കല്ല് ഇളകി വീണ് വൻ അപകടം

Accident
വേങ്ങര : ഊരകം മലയിലെ മിനി ഊട്ടിക്കടുത്ത് നടുവക്കാട് അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ ലോഡിങ്ങ് നടന്ന് കൊണ്ടിരിക്കെ മുകളിൽ നിന്ന് കൂറ്റൻപാറക്കല്ല് ഇളകി വീണ് വൻ അപകടം. അപകടത്തിൽ കരിങ്കല്ല് കയറ്റുകയായിരുന്ന ടിപ്പർ ലോറിയും ഹിറ്റാച്ചിയും തകർന്നു. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം. ലോറിയിലേക്ക് ഹിറ്റാച്ചി ഉപയോഗിച്ച് ബോളർ കയറ്റുന്നതിനിടെ 30 മീറ്റർ ഉയരത്തിൽ നിന്ന് 15 മീറ്ററലതികം നീളത്തിലും 5 മീറ്റർ വീതിയുമുള്ള കൂറ്റൻപാറക്കല്ല് താഴെ പതിക്കുകയായിരുന്നു. ഈ സമയം താഴെ ജോലിയിലർപ്പെട്ട ഹിറ്റാച്ചി ഓപ്പറേറ്റർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ദിവസങ്ങൾക്ക് മുമ്പ് സമീപത്തെ മറ്റൊരു അനധികൃത ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenew...

കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു.

Accident
തൃശൂര്‍: വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. കാട്ടുപ്പന്നിയെ തുരുത്താന്‍ വേണ്ടി വച്ച കെണിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ നിന്ന് ഷോക്കേറ്റ് ചത്ത കാട്ടുപന്നിയെയും കണ്ടെത്തിയിട്ടുണ്ട്. രാവിലെ ഇരുവരും മരിച്ച് കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപ്പന്നിയെ പിടികൂടാനായി വൈദ്യുതിക്കെണി വച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വൈദ്യുതിക്കെണി സ്ഥാപിച്ചതുമായി മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഇരുവരും ഇതറിയാതെ അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. അശാസത്രീയമായി വൈദ്യുതിക്...

പുതുപ്പള്ളി സാധുവിനെ കണ്ടെത്തി; ലോറിയില്‍ നാട്ടിലേക്ക്

Accident
എറണാകുളം: വിജയ് ദേവരക്കൊണ്ട നായകനായ സിനിമാ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധു എന്ന ആനയെ കണ്ടെത്തി. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. ഭൂതത്താന്‍കെട്ടിന് സമീപം വനംമേഖലയില്‍ കൊമ്പന്‍മാര്‍ തമ്മില്‍ കൂത്ത്കൂടിയതിനെ തുടര്‍ന്ന് പരിക്കേറ്റ പുതുപ്പള്ളി സാധു കാട്ടിലേക്ക് വിരണ്ടോടുകയായിരുന്നു. തുണ്ടം റേഞ്ച് ഓഫിസറുടെ നേതൃത്വത്തില്‍ 50 അംഗ സംഘമാണ് നാട്ടാനയെ തിരഞ്ഞ് കാട് കയറിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ ആര്‍ആര്‍ടി സംഘവും പാപ്പാന്‍മാരും നാട്ടുകാരും സംഘത്തില്‍ ഉണ്ടായിരുന്നു. ആനയുടെ കാല്‍പ്പാട് തേടിയുള്ള തിരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. മൂന്ന് പാപ്പാന്‍മാരടങ്ങുന്ന സംഘം ഭക്ഷണം നല്‍കി ആനയെ അനുനയിപ്പിച്ച ശേഷം ചങ്ങലയിട്ട് വനത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് ആനയെ ലോറിയിലേക്ക് കയറ്റി. ഇന്നലെ വൈകിട്ടു നാലു ...

രോഗിയുമായ പോയ ആംബുലന്‍സ് വിട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

Accident
കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പാലപ്ര സ്വദേശി പികെ രാജുവാണ് രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്. രോഗിയുമായ പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്‍കുന്നം പഴയ ആര്‍ടി ഓഫീസിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. അപകടം ഉണ്ടായതിന് പിന്നാലെ രോഗി മരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

Accident
കോഡൂർ വരിക്കോടിനു സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരൂർ വൈലത്തൂർ കാവുംപുറത്ത് ഹബീബ് റഹ്മാൻ്റെ മകൻ അഷ്റഫ് (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെ ഉണ്ടായ അപകടത്തിൽ അഷ്റഫിന് തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. സുഹൃത്തുക്കളായ മൂന്നു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്തു നിന്നും തിരൂർ ഭാഗത്തേയ്ക്കു വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ  ആഘാതത്തിൽ ഇരു വാഹനങ്ങളും മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. സ്ഥലത്ത് ഗതാഗത തടസ്സവും നേരിട്ടു. പൊലീസ് നിയമനടപടികൾ സ്വീകരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version