Thursday, April 16News That Matters

ബസ്സും കാറും കൂട്ടിയിടിച്ച് തേഞ്ഞിപ്പാലം സ്വദേശി മരിച്ചു

തൃശ്ശൂർ ദേശീയപാതയിൽ എടമുട്ടം സെൻ്ററിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാറിലുണ്ടായിരുന്ന മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കൃഷ്ണനിലയത്തിൽ രാമകൃഷ്ണൻ്റെ മകൻ ശരൺ കൃഷ്ണ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതെകാലോടെ എടമുട്ടം സെൻ്ററിന് തെക്ക് ഭാഗത്തായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസ്സും എറണാകുളം ഭാഗത്തേക്ക് പോയിരുന്ന കാറും ആണ് കൂട്ടിയിടിച്ചത്.  അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇലക്ട്രിസിറ്റി പോസ്റ്റിലും ഇടിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന യുവതി സോണിയക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version