Tuesday, January 20News That Matters

Author: admin

പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി കുഞ്ഞുമുഹമ്മദ് (ജനത ഹോട്ടൽ ) നിര്യാതനായി

MARANAM
പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി പരേതനായ കൊളോളി ഹംസയുടെ മകൻ കുഞ്ഞുമുഹമ്മദ് (ജനത ഹോട്ടൽ ) വയസ്സ് -65 നിര്യാതനായി.ജനാസ നമസ്കാരം രാവിലെ 9 മണിക്ക് കൊട്ടന്തല ജുമാമസ്ജിദിൽ മാതാവ് പരേതയായ ഖദീജ ഭാര്യ: സഫിയ മക്കൾ : അബ്ദുൽ റഹീം, (ഡ്രൈവർ, പരപ്പനങ്ങാടി നഗരസഭ,) മുഹമ്മദ് നഹീം, നാദിറ, ഹംസ,മുഹമ്മദ് യാസീൻ, മരുമക്കൾ: ഫൈസൽ അച്ഛനമ്പലം, ഫാത്തിമ (മുൻ നഗരസഭ കൗൺസിലർ ) സുഹൈല, റുക്കിയ, അർഷിത, എം ടി എൻ ലൈവ് വാട്സാപ്പ് ഗ്രൂപ്പ്‌ ജോയിൻ ചെയ്യുന്നതിന് ക്ലിക് ചെയ്യു.. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നി​റ​ത്തി​ന്‍റെ പേ​രി​ൽ അ​വ​ഹേ​ള​ന​ത്തി​ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

CRIME NEWS
കൊ​ണ്ടോ​ട്ടി​യി​ൽ നി​റ​ത്തി​ന്‍റെ പേ​രി​ൽ അ​വ​ഹേ​ള​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം മൊ​റ​യൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ വാ​ഹി​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​യ ഇ​യാ​ളെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ,മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ൽ ഷ​ഹാ​ന മും​താ​സി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നി​റ​ത്തെ​ച്ചൊ​ല്ലി ഷ​ഹാ​ന​യെ ഭ​ര്‍​ത്താ​വ് എ​പ്പോ​ഴും ക​ളി​യാ​ക്കി​യി​രു​ന്നു. എ​ന്തി​നാ​ണ് ഈ ​ബ​ന്ധ​ത്തി​ൽ പി​ടി​ച്ചു തൂ​ങ്ങു​ന്ന​തെ​ന്നും വേ​റെ ഭ​ർ​ത്താ​വി​നെ കി​ട്ടി​ല്ലേ​യെ​ന്നും ഭ​ർ​തൃമാ​താ​വ് ചോ​ദി​ച്ചെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു...

UB International മലപ്പുറം അവാർഡ് നിശയും വാർഷിക സംഗമവും സംഘടിപ്പിച്ചു.

MALAPPURAM
UB International മലപ്പുറം അവാർഡ് നിശയും വാർഷിക സംഗമവും സംഘടിപ്പിച്ചു. മലപ്പുറം കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ NP മണി ഉദ്ഘാടനം ചെയ്തു. നൗഫൽ നാലകത്ത് അധ്യക്ഷനായ ചടങ്ങിൽ റാഫി വളാഞ്ചേരി സ്വാഗതവും അക്രo ചുണ്ടയിൽ, സൈനുൽ ആബിദീൻ, അമീർ ഷാ, അബ്ദുറഹിമാൻ, എന്നിവർ ആശംസകൾ അറിയിച്ച ചടങ്ങിന് മുസ്തഫ തോരപ്പാ നന്ദി പ്രകാശിപ്പിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അവാർഡ് നൽകി ആദരിച്ചു. മെമ്പർമാരുടെ മക്കളിൽ ശാസ്ത്രമേള കലാമേള കായികമേള എന്നിവയിൽ മികവുപുലർത്തിയ വിദ്യാർഥി വിദ്യാർഥിനികളെയും അനുമോദിച്ചു. മുമ്പ് നടത്തിയ ഓൺലൈൻ മത്സര വിജയികൾക്കുള്ള സമ്മാനദാനവും അതിനുശേഷം സംഗീത നിശയും സംഘടിപ്പിച്ചു. വളരാനും വളർത്തുവാനും കൂടെ ചേർത്ത് പിടിക്കുവാനും കഴിവുള്ള ഒരു പറ്റം ആളുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശ ലക്ഷ്യമാണ് UB International എന്ന സൗഹൃദ കൂട്ടായ്മയ്ക്ക് ഉള്ളത് എന്ന് സെക്രട്ടറി സുരേഷ് കെ ആശംസ പ്രസം...

ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ.

CRIME NEWS
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവം കേട്ടത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധി കേള്‍ക്കാൻ ഷാരോണിന്‍റെ മാതാപിതാക്കളും സഹോദരനും കോടതിയിലെത്തി. ജഡ്ജിയാണ് മൂവരെയും കോടതിക്കുള്ളിലേക്ക് വിളിപ്പിച്ചത്. കേസിലെ വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നില്ല. വിധി പ്രസ്താവത്തിനിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ത്ഥമായി അന്വേഷിച്ചു. പൊലീസിന് അഭിമാനിക്കാം. അന്വേഷണ സംഘത്തിനം പ്രത്യേക അഭിനന്ദനം. മീഡിയ നോക്കിയല്ല മെറിറ്റ് നോക്കിയാണ് വിധി പ്രസ്താവമെന്നും ജഡ്ജി പറഞ്ഞു. അതിവിദഗ്ധമായ കൊലയെന്നാണ് ജഡ്ജി നിരീക്ഷിച്...

കൊണ്ടോട്ടിയിൽ വാഹനാപകടം എയർ ഇന്ത്യ വിമാന ജീവനക്കാരി മരിച്ചു

Accident
കൊണ്ടോട്ടി : സ്‌കൂട്ടറിൽ മിനിലോറിയിടിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന ജീവനക്കാരി മരിച്ചു. കരിപ്പൂർ വിമാനതാവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരിയായ മഹാരാഷ്ട്ര ചന്തൂർ ബസാർ സ്വദേശിനി പ്രതീക്ഷ രാജേഷ് മാണ്ഡ്‌ലെ (22) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും പച്ചക്കറി കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം…. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടപ്പിച്ചു

MALAPPURAM
TFC ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അഹല്യ ഫൌണ്ടേഷൻ കാണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേതൃ പരിശോധന ക്യാമ്പ് പെരുമണ്ണ ക്ലാരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷംസു പുതുമ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ക്ലാരി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബുഷ്‌റുദ്ധീൻ തടത്തിൽന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ റസീൽ അഹമ്മദ്‌, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ കളത്തിങ്ങൾ, വാർഡ് മെമ്പർ ഷാജു കാട്ടകത്ത്, ഇബ്രാഹിം കുട്ടി കുന്നത്തേടത്ത് എന്നിവർ ആശംസകൾ അറിയിച്ചു. TFC പ്രസിഡന്റ്‌ അസ്‌ലം മുന്ന, സെക്രട്ടറി റമീസ് സി,ജസീൽ ടി, ഫസ്‌ലു കെ, സജീർ സി, ലിയാഹു, ആഷിക് കെ,സൈദു മുഹമ്മദ്‌, അജ്മൽ, റഫീഖ് പി എന്നിവർ ക്യാമ്പിൽ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പ്രസംഗിക്കവേ മുൻ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു

MARANAM
തേഞ്ഞിപ്പലം: പൂർവവിദ്യാർഥി സംഗമത്തില്‍ ശിഷ്യരുടെ ആദരമേറ്റുവാങ്ങിയശേഷം പ്രസംഗിക്കവേ, അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. മൊറയൂർ സ്വദേശി തേഞ്ഞിപ്പലം കോഹിനൂരില്‍ താമസിക്കുന്ന മണ്ണിശ്ശേരി അവറാൻ (90)ആണ് മരിച്ചത്. കാലിക്കറ്റ് സർവകലാശാലാ കാമ്ബസ് ഗവ. ഹൈസ്കൂളിലെ ആദ്യത്തെ പത്താംക്ലാസ് ബാച്ച്‌ (1975) വിദ്യാർഥികള്‍ ഞായറാഴ്ച സംഘടിപ്പിച്ച പുനഃസമാഗമവും സുവർണജൂബിലി ആഘോഷവും നടക്കുന്നതിനിടെയാണ് സംഭവം. ആദ്യബാച്ചിലെ 16 അധ്യാപകരെയാണ് ചടങ്ങില്‍ ആദരിച്ചത്. വിദ്യാർഥികളുടെ ഉപഹാരം ഡോ. ആർസുവില്‍നിന്ന് ഏറ്റുവാങ്ങിയശേഷം നടത്തിയ മറുപടിപ്രസംഗത്തിനിടെ അവറാന് ക്ഷീണം അനുഭവപ്പെടുകയായിരുന്നു. സദസ്സിലുണ്ടായിരുന്ന ചില ആരോഗ്യ പ്രവർത്തകർ പ്രഥമശുശ്രൂഷ നല്‍കി ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ്റിങ്ങല്‍, വിതുര, കാരന്തൂർ, കാരപ്പറമ്ബ്, യൂണിവേഴ്സിറ്റി കാമ്ബസ് തുടങ്ങി ഒട്ടേറെ ഹൈസ്കൂളുകളില്‍ ജോലിചെയ്ത അദ്ദേഹ...

ഗേറ്റ് ദേഹത്തു വീണു; മൂന്ന് വയസ്സുകാരി മരിച്ചു

MARANAM
നിലമ്ബൂരില്‍ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരി മരിച്ചു. വണ്ടൂര്‍ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകള്‍ ഐറ ബിന്ദ് സമീറാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5ന് ആണ് അപകടം. നിലമ്ബൂര്‍ മണലോടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കുകളോടെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും പോകും വഴി മരണം സംഭവിക്കുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമായത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തിരൂരങ്ങാടി താലൂക്ക് ആശുപത്രി; ഡോക്ടറുടെ ക്രൂരത വിവരിച്ച്‌ കുട്ടികളുടെ രക്ഷിതാക്കള്‍

TIRURANGADI
ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് മുന്നില്‍ ഡോക്ടറുടെ ക്രൂരത വിവരിച്ച്‌ കുട്ടികളുടെ മാതാവ്. ഒരുവയസ്സുകാരന്‍ മുഹമ്മദ് ഷെഫിന്റെ മാതാവ് ഷക്കീല, ആറ് വയസ്സുകാരന്‍ റസന്റെ മാതാവ് ഉമ്മു ഉദൈഫ എന്നിവരാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ അടങ്ങുന്ന അഞ്ചംഘ സംഘത്തിന് മുന്നില്‍ ഡോക്ടറുടെ ക്രൂരത വിവരിച്ചത്. ഡോക്ടര്‍മാര്‍ക്കെതിരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍നിന്നും നിരന്തരം ഉയരുന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച സംഘമാണ് ആശുപത്രിയിലെത്തിയത്. വെളിമുക്ക് ആലുങ്ങല്‍ സ്വദേശി മണക്കടവന്‍ ഷാഹുല്‍ ഹമീദ്-ഷക്കീല ദമ്ബതികളുടെ മകന്‍ ഒരു വയസ്സുള്ള മുഹമ്മദ് ഷെഫിനുമായി എട്ടാം തീയതി രാത്രി എട്ടോടെയാണ് ഇവര്‍ ആശുപത്രിയിലെത്തുന്നത്. വാതിലിനടയിയില്‍പ്പെട്ട് കൈവിരല്‍ മുറിഞ്ഞ് രക്തം ഒഴുകുന്ന തരത്തിലാണ് കുട്ടിയെ കൊണ്ടുവന്നത്. ഇവരോട് മുറിവ് കെട്ടുന്ന മുറിയിലേക്ക് ഇരിക്കാന്‍ പറഞ്ഞു. ഒമ്ബത് മണിയോടെയാണ് വേങ്ങര കൂരിയാട് സ്വദേശിയായ നൗ...

വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ മമ്പുറം സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു

Accident
തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ഇടയൂർ മണ്ണത്തുപറമ്പ് ഭാഗത്തുണ്ടായ അപകടത്തിൽ പരുക്കേറ്റ് കോട്ടക്കൽ അൽമാസ് ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്ന ബൈപ്പാസ് റോഡ് സ്വദേശിയും, ഇപ്പോൾ മമ്പുറത്ത് താമസക്കാരനുമായ വി കെ. റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ കാളികാവ് വാഫി ക്യാമ്പസ് ചരിത്ര വിഭാഗം ഫൈനൽ ഇയർ വിദ്യാർത്ഥി സൽമാൻ മമ്പുറം മരണപ്പെട്ടു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പറങ്ങോടത്ത്‌ ചേക്കു ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര : മുസ്ലിം ലീഗിന്റെ ആധ്യകാല കാല പ്രാദേശിക നേതാവും പറങ്ങോടത്ത് കുടുംബ കാരണവരും വലിയോറ ചിനക്കൽ മഹല്ല് പ്രസിഡന്റുമായ വലിയോറ പുത്തനങ്ങാടി സ്വദേശി പറങ്ങോടത്ത്‌ ചേക്കു ഹാജി (ബ്ലോക്ക് മെമ്പർ പറങ്ങോടത്ത് അബ്ദുൾ അസീസിന്റെ ഉപ്പ ) മരണ പ്പെട്ടു.ജനാസ നമസ്കാരം വൈകീട്ട് 5 മണിക്ക് ചിനക്കൽ ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വേങ്ങര GVHS സ്കൂൾ പി ടി എ പ്രസിഡന്റായി മീരാൻ വേങ്ങരയെ തിരഞ്ഞെടുത്തു

VENGARA
വേങ്ങര : ജിവിഎച്ച്എസ്എസ്(ബോയ്സ് ഹൈസ്കൂൾ)പി ടി എ പ്രസിഡന്റായി മീരാൻ വേങ്ങരയെ തിരഞ്ഞെടുത്തു. ഇതേ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ മീരാൻ ഏറെക്കാലം പ്രവാസ ജീവിതം നയിച്ച് ഇപ്പോൾ വേങ്ങര അൽസലാമ ഹോസ്പിറ്റലിൽ പബ്ലിക് റിലേഷൻ മാനേജർ കം അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്നു. വേങ്ങര ചുള്ളിപറമ്പ് സ്വദേശിയും വേങ്ങരയിലെ ആദ്യത്തെ ഫാർമസിസ്റ്റുമായ പൂവത്തും പറമ്പിൽ ഹംസയുടെ മകനും വേങ്ങര ഗേൾസ് ഹൈസ്‌കൂളിലെ പഴയ കാല അധ്യാപകൻ ഹാജി മുഹമ്മദ് കുട്ടി മുല്ല എന്നവരുടെ പേര മകനുമായ മീരാൻ ഗായകനും അവതാരകനും കൂടിയാണ്. വേങ്ങരയിലെ കലാ സാംസ്കാരിക സാമൂഹ്യ സേവന രംഗത്തെ നിറ സാന്നിധ്യവുമാണ് മീരാൻ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തയ്യിൽ ഗോപാല കൃഷ്ണൻ നിര്യാതനായി

MARANAM
വേങ്ങര : പാലച്ചിറമാട് തയ്യിൽ ഗോപാല കൃഷ്ണൻ (65) എന്നവർ നിര്യാതനായി. പരേതരായ വി.കെ കുഞ്ഞിരാമൻ നായരുടെയും , കെ.വി ലക്ഷ്‌മി കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ പ്രസന്നകുമാരി. മക്കൾ പരേതനായ അഭിലാഷ്, അമ്പിളി. മരുമക്കൾ വിസ്മയ (കോട്ടക്കൽ ആര്യവൈദ്യശാല), പ്രസാദ്. സഹോദരങ്ങൾ കോമളവല്ലി, പുഷ്പവല്ലി, വാസന്തി, ശശിധരൻ, ഉണ്ണികൃഷ്ണൻ, പരേതരായ വിലാസിനി, വത്സല.സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്തയ്യിൽ വീട്ട് വളപ്പിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ചേളാരി പത്തൂർ ബിനീഷ് അന്തരിച്ചു.

MARANAM
മൂന്നിയൂർ: ചേളാരി സ്വദേശി പത്തൂർ ബിനീഷ് (40) അന്തരിച്ചു. സംസ്കാരം ഞായർ പകൽ 11 മണിക്ക്കുടുംബ ശ്മശാനത്തിൽ. ഭാര്യ : ശ്രീരേഖ. മകൻ : കാർത്തിക്. പിതാവ് : പരേതനായ തുമ്പൻ. മാതാവ് : സുകുമാരി. സഹോദരങ്ങൾ : സുകുമാരൻ, മനോജ്, ബിന്ദു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ശ്രീലങ്കൻ യുവതി കാമുകനെ തേടി മലപ്പുറത്തെത്തി.

CRIME NEWS
മലപ്പുറം: യു.എ.ഇയിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ശ്രീലങ്കൻ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. പെരിന്തല്‍മണ്ണ അമ്മിനിക്കാട് വളാംകുളം കരിമ്പനക്കല്‍ മുഹമ്മദ് ഹനീഫ (27)യെയാണ് പെരിന്തല്‍മണ്ണ എസ്‌ഐ സജിന്‍ ശശി അറസ്റ്റ് ചെയ്തത്. യു.എ.ഇയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ശ്രീലങ്കക്കാരിയുമായി ഹനീഫ പരിചയപ്പെടുന്നത്. പരിചയം കൂടുതൽ അടുപ്പത്തിലെത്തി. വിവാഹം കഴിക്കാമെന്ന് യുവാവ് വാക്ക് നൽകിയതോടെ ഇരുവരും യുഎഇയില്‍ ഒന്നിച്ച്‌ താമസമാക്കി. ഇതിനിടെ യുവതി ഗര്‍ഭിണിയായപ്പോള്‍ മുഹമ്മദ് ഹനീഫ നാട്ടിലേക്ക് മടങ്ങി. പിന്നീട് യുവതി വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പെരിന്തല്‍മണ്ണയിലെ വീട്ടിലെത്തിയെങ്കിലും മുഹമ്മദ് ഹനീഫയെ കണ്ടെത്താനായില്ല. ഇതോടെ യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് പൊലീസ് വിളിച്ച്‌ വരുത്തി സംസാരിച്ചതില്‍ വിവാഹം ചെയ്യാന്‍ സമ്മതിച്ചു.  നിങ്ങ...

നബീസ വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ.

KERALA NEWS
മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പുകഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. തെളിവ് നശിപ്പിച്ചതിന് ഒന്നാം പ്രതി ബഷീറിന് ഏഴ് വർഷം അധിക ശിക്ഷയും കോടതി വിധിച്ചു. പ്രമാദമായ കൂടത്തായി കേസിനോട് സാമ്യതകള്‍ ഏറെയുളള തോട്ടര സ്വദേശിനിയായ നബീസ വധക്കേസിൽ 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ക്ക് ശിക്ഷവിധിച്ചത്. പുണ്യമാസത്തില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം പദ്ധതിയിട്ടത് നബീസയുടെ പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേർന്നാണ്. നോമ്പ് തുറക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് 71കാരിയായ നബീസയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ചീരക്കറിയില്‍ വിഷം കലര്‍ത്തി നല്‍കിയായിരുന്നു ആദ്യശ്രമം. ഇത് പാളിയെന്നുറപ...

കോട്ടക്കൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർ മരണപ്പെട്ടു

Accident
കോട്ടക്കൽ: പുത്തൂർ ചിനക്കല്‍ ബൈപ്പാസ് പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാവതിക്കുളം ആലംവീട്ടിൽ ഹൗസിലെ മുഹമ്മദ് റിഷാദ്, മരവട്ടം പട്ടതെടി ഹൗസിലെ ഹംസ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. എതിർദിശയില്‍ വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കുകളിലുണ്ടായിരുന്ന മറ്റ് രണ്ട് യുവാക്കൾ ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിയാദ്, ഇർഷാദ് എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ഇരു ബൈക്കുകളും തകർന്നു. മൃതദേഹം ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോട്ടക്കൽ പുത്തൂരിൽ അപകടത്തിൽ മരണപ്പെട്ടത് മുഹമ്മദ് റിഷാദ് ആലംവീട്ടിൽ ഹൗസ് കാവതിക്കുളം, ഹംസ P T S/0 ഹമീദ് പട്ടതെടി ഹൗസ് മരവട്ടം എന്നിവരാണ് മരണപ്പെട്ടത് നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാ...

കൊണ്ടോട്ടി മുന്‍ MLA മുഹമ്മദുണ്ണിഹാജി മരണപ്പെട്ടു

MARANAM
മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എംഎല്‍എ കെ മുഹമ്മദുണ്ണി(81) അന്തരിച്ചു. കൊണ്ടോട്ടി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. വള്ളുവമ്പ്രത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം നാളെ (ഞായര്‍)രാവിലെ 10 മണിക്ക് വളളുവമ്പ്രം മഹല്ല് ജുമുഅത്ത് പള്ളിയില്‍ നടക്കും. വാര്‍ദ്ധ്യക്യ സഹജമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 1943 ജൂലൈ 1 ന് കോടാലി ഹസന്‍ പാത്തു ദമ്പദികളുടെ മകനായി ജനിച്ചു. ചെറുപ്രായത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് മെമ്പര്‍ മുതല്‍ നിയമസഭാഗത്വം വരെയുള്ള പദവികള്‍ വഹിച്ചു.ഭരണ പക്ഷത്തായും പ്രതിപക്ഷത്തായും രണ്ട് തവണ നിയമസഭ സാമാജികനായി.2006 ലും 2011ലും മത്സരിച്ചു. പതിനേഴ് വര്‍ഷം കെണ്ടോട്ടി മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറിയായും, പതിനാറ് വര്‍ഷത്തോളം പഞ്ചായത്ത് മുസ്ലിംലീഗ് സെക്ര...

വേങ്ങര അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി

VENGARA
മലപ്പുറം : വേങ്ങര സബാഹ് സ്ക്വയർ ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സെവൻസ് ഫുട്മ്പോൾ അസോസിയേഷൻ്റെ സഹകരണത്തോടെ ജനുവരി 27 മുതൽ സബാഹ് സ്ക്വയറിൽ ആരംഭിക്കുന്ന മുന്നാമത് അഖിലേന്ത്യാ ഫുട്ബോൾ ടൂർണമെൻ്റിൻ്റെസീസൺ ടിക്കറ്റ് വിതരണോദ്ഘാടനം നടത്തി. ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ രാജ്യത്തെ പ്രമുഖരായ 24 ടീമുകൾ മത്സരിക്കുന്നുണ്ട്കെഎസ്ആർടിസിയുടെ ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള ജില്ലയിലെ ഏക ടൂർണമെൻറ് ആണിത്. മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ വി ആർ വിനോദ് വിതരണോദ്ഘാടനം നിർവഹിച്ചു. മലപ്പുറം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി വി പി നിസാർ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ടൂർണ്ണമെൻ്റ് കമ്മിറ്റി ചെയർമാൻ സബാഹ് കുണ്ടു പുഴക്കൽ അധ്യക്ഷത വഹിച്ചു. മിഡിയ ചെയർമാൻ മുജീബ് താനാളൂർ, കെ.പി. ബക്കർ, വി.കെ. ജബ്ബാർ, പി. ഷൗക്കത്ത്, കെ.പി സലിം, പി. ശിഹാബ്, സുബൈർ എന്നിവർ സംസാരിച്ചു. നിങ്ങൾ വാർത്തകൾ...

വടക്കൻ ജാഫർ മരണപ്പെട്ടു

MARANAM
മൂന്നിയൂർ ആലിൻ ചുവട് ചിനക്കൽ സ്വദേശി വടക്കൻ ജാഫർ 56 മരണപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച കൊണ്ടോട്ടി അടുത്ത 17 ൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച ഇദ്ദേഹത്തിന്റെ സ്കൂട്ടർ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിക്കുകയായിരുന്നുമരണപ്പെട്ടത് ഭാര്യ സുഹറ പാലക്കൽ മക്കൾ നൗഷാദ്, തമീം, മുഹ്സിന, മുർഷിദ്, ഫാത്തിമ ഫർസാന, മരുമക്കൾ അബ്ദുല്ലത്തീഫ് പാറക്കടവ്, ഉബൈദ് കുണ്ടൻ കടവ്, ജുനൈദ് പാറേക്കാവ്, മുസ്ലിം ജമാഅത്ത് മൂന്നിയൂർ ചിനക്കൽ യൂണിറ്റ് സെക്രട്ടറിയായിരുന്നു, മയ്യത്ത് നിസ്കാരം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് മൂന്നിയൂർ ചിനക്കൽ സുന്നി മസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version