കണ്ണമംഗലം ചേറൂർ മഹല്ല് സ്വദേശി ആലുക്കൽ മൊയ്തീൻ ഫൈസി അന്തരിച്ചു. പരേതന്റെ ജനാസ നമസ്കാരം നാളെ (22.01.2026, വ്യാഴാഴ്ച) രാവിലെ 10.30-ന് ചേറൂർ ജുമാ മസ്ജിദിൽ നടക്കും.
പറമ്പിൽ പീടികയിലെ വാഹനാപകടം: ചികിത്സയിലായിരുന്ന പാക്കടപ്പുറായ സ്വദേശി നിസാർ അന്തരിച്ചു. കഴിഞ്ഞ 11-ാം തീയതി പറമ്പിൽ പീടികയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാക്കടപ്പുറായ മാടം ചിന കൊട്ടേക്കാട്ട് നിസാർ (32) അന്തരിച്ചു. പരേതനായ മമ്മീതുവിന്റെയും ജമീലയുടെയും മകനാണ്. സബാനയാണ് ഭാര്യ. മുഹമ്മദ് അഫ്സാൻ, ഹിനാറ എന്നിവരാണ് പരേതന്റെ മക്കൾ.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ (22.01.2026, വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് മാടം ചിന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും....
കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശിയായ ഷിംജിതയെ അവിടുത്തെ ഒരു ബന്ധുവീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ദീപക്കിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നടപടി. ബസ്സിൽ വെച്ച് തന്നോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് ഷിംജിത സമൂഹമാധ്യമങ്ങളിലൂടെ ദീപക്കിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങൾ വൈറലായതിനെത്തുടർന്നുണ്ടായ മാനക്കേടും അപമാനവും ഭയന്നാണ് ദീപക് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. ഷിംജിത ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും ഇതിൽ മകൻ ഏറെ മനോവിഷമത്തിലായിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. മെഡിക്കൽ കോളേജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കൾ, സഹോദരൻ, സുഹൃത്തുക്കൾ എന്നിവരുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ...
താഴെ ചേളാരി പത്തൂർ കോളനിയിലെ പത്തൂർ അയ്യപ്പനാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പാപ്പനൂർ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെ വിവാഹ സൽക്കാരത്തിനിടെയായിരുന്നു അപകടം. വിവാഹ വിരുന്നിനായി തയ്യാറാക്കുകയായിരുന്ന പായസം ഇളക്കുന്നതിനിടെ അയ്യപ്പൻ അബദ്ധത്തിൽ ചെമ്പിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. താഴെ ചേളാരി വെളിമുക്ക് എ.യു.പി സ്‌കൂളിലെ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. സരസ്വതിയാണ് ഭാര്യ....
മലപ്പുറം : ജനങ്ങള്‍ വെറുക്കപ്പെടുന്ന ജനപ്രതിനിധിയാവാതെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന ജനപ്രിതിനിധിയാവാന്‍ ശ്രമം നടത്തണമെന്നും ജനോപകാരപ്രദമായ വികസന പദ്ധതികള്‍ നടപ്പിലാക്കി മാതൃക സൃഷ്ടിക്കാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് മുസ്ലീം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത നിലനിര്‍ത്തി താഴെക്കിടയിലെ ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വരൂപിച്ച് സമൂഹത്തിനും നാടിനും ഗുണപ്രദമായ പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കണക്കിലെടുത്ത് പ്രകൃതി സൗഹൃദവും മനുഷ്യ നന്മക്കും വേണ്ടിയുള്ള വികസന കാഴ്ചപ്പാട് നമുക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫോര്‍ ദി പിപ്പീള്‍ ജനപ്രതിനിധി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില...
വേങ്ങര ചേറൂർ സ്വദേശിയും പ്രമുഖ വ്യാപാരിയുമായ വി.പി. അബ്ദു അന്തരിച്ചു. പരേതനായ വലിയ പറമ്പിൽ മൊയ്തീൻ ഹാജിയുടെ മകനും വേങ്ങര വി.പി.സി (VPC) മാൾ എം.ഡി കുഞ്ഞി മുഹമ്മദ് ഹാജിയുടെ സഹോദരനുമാണ്. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ചേറൂർ വലിയ ജുമാ മസ്ജിദിൽ നടക്കും.
കുറ്റൂർ കുഴിച്ചെന പൂങ്കടായ മഹല്ല് സ്വദേശി പരേതനായ ഉള്ളാടൻ മുഹമ്മദിന്റെ മകൻ ഉള്ളാടൻ ഖാദർ (ഖാദർകാക്ക) അന്തരിച്ചു. ഉള്ളാടൻ നൗഷാദ് മകനാണ്. പരേതന്റെ ജനാസ നമസ്കാരം നാളെ (20.01.2026 ചൊവ്വ) രാവിലെ 9 മണിക്ക് പൂങ്കടായ മഹല്ല് ജുമാ മസ്ജിദിൽ നടക്കും.
പറപ്പൂർ: അരിക്കുളം കേന്ദ്രമായി പ്രവർത്തിക്കുന്ന എ.വൈ.സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ (അരിക്കുളം യൂത്ത് സെൻറർ) ഉദ്ഘാടനം പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറമ്പത്ത് മുഹമ്മദ് നിർവഹിച്ചു. പ്രദേശത്തെ യുവാക്കളുടെ കലാ-കായിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനും വേണ്ടിയാണ് ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്. ചടങ്ങിൽ ബീരാൻ റഫീഖ് അധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ പ്രവർത്തന ഫണ്ട് സമാഹരണാർത്ഥം സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പ് വേങ്ങര പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ എ.കെ. അബ്ദുൽ മജീദ് നിർവഹിച്ചു. മുള്ളൻ ഹംസ, സൈതലവി കോയ തങ്ങൾ, എ.കെ. മുഹമ്മദലി, പി. ഷമീർ അലി എന്നിവർ ചടങ്ങിൽ സംബന്ധിച്ച് പ്രസംഗിച്ചു. കെ.കെ. ഷെഫീഖ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഷെഫീക്ക് എ.കെ. നന്ദി രേഖപ്പെടുത്തി. അരിക്കുളത്തെ സാംസ്‌കാരിക-കായിക മേഖലകളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ക്ലബ്ബിന്റെ പ്രവർത്തന...
നിലമ്പൂർ: ആയിരം രൂപയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നിലമ്പൂർ പാട്ടുത്സവ നഗരിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ വല്ലപ്പുഴ സ്വദേശി കൈപ്പഞ്ചേരി അനൂ ഫർസീനാണ് (21) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മുതുകാട് തെക്കുംപാടം സ്വദേശി സുജിത്ത് (23), കൂറ്റമ്പാറ ചെറായി സ്വദേശി ശ്രേയസ് ദാസ് (21) എന്നിവരെ നിലമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. അനൂ ഫർസീന്റെ സുഹൃത്തിന് സുജിത്ത് നൽകാനുള്ള പണത്തെച്ചൊല്ലി നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി, കുടുംബസമേതം പാട്ടുത്സവം കാണാനെത്തിയ അനൂ ഫർസീനെ പ്രതികൾ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശ്രേയസ് പിടിച്ചുവെക്കുകയും സുജിത്ത് കത്തികൊണ്ട് കുത്തുകയുമായിരുന്നു. പരിക്കേറ്റ അനൂ ഫർസീനെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡ...
കണ്ണമംഗലം ചേറൂർ വലിയ ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൊട്ടേക്കാട്ട് അബ്ദുറഹിമാന്റെ ഭാര്യ ഇല്ലിക്കൽ പാലാത്ത് ബീക്കുട്ടി ഹജ്ജുമ്മ (88) അന്തരിച്ചു. പരേതയുടെ ജനാസ നമസ്കാരം ഇന്ന് (19.01.2026) വൈകിട്ട് 5 മണിക്ക് ചേറൂർ വലിയ ജുമാ മസ്ജിദ് ൽ നടക്കും. മൈമൂന (കക്കൊവ്), അബ്ദുൽ കരീം (അബൂദാബി), അബ്ദുൽ അസീസ് (അറേബ്യ), സുഹ്റാബി (താനാളൂർ), ഫൈസൽ (ചേറൂർ) എന്നിവരാണ് പരേതയുടെ മക്കൾ. അലി, ഇബ്രാഹിം, റഹീന, ആസ്യ, സക്കീന എന്നിവർ മരുമക്കളാണ്....
പറപ്പൂർ: വേങ്ങര പറപ്പൂർ വീണാലുക്കലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കുളത്തിൽ മുങ്ങിമരിച്ചു. പറപ്പൂർ വീണാലുക്കൽ സ്വദേശി പരേതനായ കുമ്മൂറ്റിക്കൽ മൊയ്തീന്റെ ഭാര്യ ചീരങ്ങൻ സൈനബ (56), മക്കളായ മുഹമ്മദ് ആഷിഖ് (22), ഫാത്തിമ ഫാസില (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം പുറംലോകമറിയുന്നത്.ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സൈനബയും മക്കളും വീടിനടുത്തുള്ള താഴേക്കാട്ട്പടിയിലെ പഞ്ചായത്ത് കുളത്തിൽ കുളിക്കാനായി പോയത്. ഏറെ നേരമായിട്ടും കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ദുരന്തവിവരം അറിയുന്നത്. കുളത്തിൽ ഒരാൾ പൊങ്ങിക്കിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് ആദ്യം വിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ മകൾ ഫാസിലയെ കടവിനോട് ചേർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലും, ഉമ്മയെയും മകനെയും കടവിൽ നിന്നും അല്പം മാറി മുങ്ങിയ നിലയിലും കണ്ടെത്...
പരപ്പനങ്ങാടി: പരപ്പനങ്ങാടി-കോഴിക്കോട് പാതയിൽ അയ്യപ്പൻകാവ് മുതൽ ചെട്ടിപ്പടി വരെ നീളുന്ന റോഡ് നിർമ്മാണത്തെ ത്തുടർന്നുണ്ടാകുന്ന കടുത്ത പൊടിശല്യത്തിൽ വലഞ്ഞ് നാട്ടുകാരും യാത്രക്കാരും. റോഡ് വെട്ടിപ്പൊളിച്ച ഭാഗങ്ങളിൽ ടാറിംഗ് വൈകുന്നതാണ് പ്രദേശത്ത് വലിയ രീതിയിലുള്ള പൊടി ഉയരാൻ കാരണമാകുന്നത്. ഇത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നുവെന്ന പരാതി വ്യാപകമാണ്.നേരത്തെ എൽ.ഡി.എഫ് ജനകീയ വികസന മുന്നണി കൗൺസിലർമാർ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചതിനെത്തുടർന്ന് ഒരു ചെറിയ ഭാഗത്തെ പ്രവൃത്തി പൂർത്തിയാക്കിയിരുന്നു. എന്നാൽ ബാക്കി ഭാഗങ്ങളിലെ ദുരിതം തുടരുന്ന സാഹചര്യത്തിൽ ജനകീയ വികസന മുന്നണി ചെയർമാൻ നിയാസ് പുളിക്കലകത്തിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ഇന്ന് പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുമായി ചർച്ച നടത്തി.ചർച്ചയുടെ അടിസ്ഥാനത്തിൽ നാളെ മുതൽ പ്രദേശത്തെ പൊടിശല്യം ഒഴിവാക്കാൻ വെള്ളം അടിക്കുമെന്നും, നിലച്ചുപോ...
വേങ്ങര: കുഴിപ്പുറം മാട്ടണപ്പാട് സ്വദേശി കോട്ടക്കാരൻ കുഞ്ഞിമുഹമ്മദാജി (മൊല്ലാക്ക) നിര്യാതനായി. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് (ഞായർ) രാവിലെ 11:30-ന് കുഴിപ്പുറം പടിഞ്ഞാറെ പള്ളിയിൽ നടക്കും.
നിലമ്പൂർ: ഒമ്പത് വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച പ്രതിക്ക് 80 വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വഴിക്കടവ് മണിമൂളി സ്വദേശി എൻ.പി. സുരേഷ് ബാബുവിനെയാണ് (ഉണ്ണിക്കുട്ടൻ - 28) നിലമ്പൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷിച്ചത്. 2023 ഡിസംബറിലും 2024 ഫെബ്രുവരിയിലുമായി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ച് കയറി കിടപ്പുമുറിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നേരത്തെ 2017-ൽ മറ്റൊരു കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും പ്രായം പരിഗണിച്ച് കോടതി വിട്ടയച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ തന്നെ വിചാരണ പൂർത്തിയാക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. പിഴ സംഖ്യ ഈടാക്കിയാൽ അത് അതിജീവിതയ്ക്ക് നൽകാനും വിക്ടിം കോമ്പൻസേഷൻ സ്കീം വഴി കൂടുതൽ ധനസഹായം...
കുഴിപ്പുറം: ദേശീയ കരസേനാ ദിനാചരണത്തിന്റെ ഭാഗമായി കുഴിപ്പുറം സിൻസിയർ കലാ കായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മുൻ സൈനികനെ ആദരിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ കരുത്തായ എ.എസ്.സി (Army Service Corps) വിഭാഗത്തിൽ നിന്നും വിരമിച്ച ശ്രീ. അബ്ദുസലാമിനെയാണ് അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ക്ലബ്ബ് ആദരിച്ചത്. സൈനികർക്ക് യുദ്ധമുഖത്തും അല്ലാത്തപ്പോഴും അവശ്യസാധനങ്ങളും ഗതാഗത സൗകര്യങ്ങളും എത്തിച്ചു നൽകുന്ന 'ലൈഫ് ലൈൻ' എന്നറിയപ്പെടുന്ന വിഭാഗമാണ് എ.എസ്.സി. ഈ വിഭാഗത്തിലെ ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിശ്രമജീവിതം നയിക്കുന്ന അബ്ദുസലാമിന് സിൻസിയർ ക്ലബ് പ്രസിഡന്റ് മുസ്തഫ എ.ടി. പൊന്നാട അണിയിച്ചു. ക്ലബ്ബ് സെക്രട്ടറി സലീം എ.എ. ഉപഹാരം കൈമാറി.സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക മേധാവിയായി ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ ചുമതലയേറ്റെടുത്തതിന്റെ സ്മരണാർത്ഥമാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. അതിർത്തി കാക്കുന്ന ...
തിരൂരങ്ങാടി: അമൃത കുടിവെള്ള പദ്ധതിക്കായി തിരൂരങ്ങാടി നഗരസഭയുടെ നേതൃത്വത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. നാടുകാണി-പരപ്പനങ്ങാടി പാതയിൽ ചെമ്മാട് മുതൽ തിരൂരങ്ങാടി വരെയുള്ള വിവിധ ഭാഗങ്ങൾ മാസങ്ങളായി തകർന്നു കിടക്കുകയാണ്. 2024 ഒക്ടോബറിൽ ആരംഭിച്ച പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാക്കി ടാർ ചെയ്യുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും റോഡ് ശോചനീയാവസ്ഥയിൽ തന്നെ തുടരുകയാണ്.സംസ്ഥാന പാതയായതിനാൽ വാഹനങ്ങളുടെ തിരക്ക് കാരണം കടുത്ത പൊടിശല്യമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. റോഡിൽ വെള്ളം തളിച്ച് പൊടി നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അല്പസമയം കഴിയുമ്പോൾ വീണ്ടും പൊടി ഉയരുന്നത് യാത്രക്കാരെയും വ്യാപാരികളെയും നിത്യരോഗികളാക്കുന്നു. ഇതിന് പുറമെ റോഡിൽ ചിതറിക്കിടക്കുന്ന മെറ്റലിൽ കയറി ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നതു...
മൂന്നിയൂർ: കുന്നത്ത് പറമ്പ് ബീരാൻപടി സ്വദേശിയും പൗരപ്രമുഖനും മുസ്ലിം ലീഗ് കാരണവരുമായ തുടിശ്ശേരി യൂസുഫ് ഹാജി (85) നിര്യാതനായി. ആദ്യകാലത്തെ പ്രമുഖ വൈക്കോൽ ബിസിനസ്സുകാരനായിരുന്ന അദ്ദേഹം പ്രദേശത്തെ സാമൂഹിക-മത രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. നിലവിൽ കുന്നത്ത് പറമ്പ് മസ്ജിദ് ഫാറൂഖ് മഹല്ല് കമ്മിറ്റി ട്രഷററായും കുന്നത്ത് പറമ്പ് മദ്രസ്സ നൂറാനിയ കമ്മിറ്റി വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.മയ്യിത്ത് നമസ്കാരം ഇന്ന് (17-01-2026, ശനി) രാവിലെ 11.30-ന് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും. സൈനബയാണ് ഭാര്യ. അബ്ദുൽ ഖാദർ, അഷ്റഫ്, ഹനീഫ, സലാം, സക്കീർ, കോയ, നാസർ, ജലീൽ, ആസ്യ എന്നിവർ മക്കളാണ്....
തിരൂരങ്ങാടി: കലയും സാഹിത്യവും മനുഷ്യ മനസ്സുകളിൽ സ്നേഹവും സൗഹൃദവും വളർത്തുന്നതാണെന്നും മനുഷ്യരെ പരസ്പരം അകറ്റാനല്ല അടുപ്പിക്കാനാണ് ഇത്തരം കൂട്ടായ്മകൾക്ക് കഴിയുന്നതെന്നും മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എ.കെ. മുസ്തഫയ്ക്കും, നഗരസഭാ കൗൺസിലർമാരായി തിരഞ്ഞെടുക്കപ്പെട്ട അക്കാദമി അംഗങ്ങളായ ആരിഫ വലിയാട്ട്, ചെബ വഹീദ എന്നിവർക്കും തിരൂരങ്ങാടി ചാപ്റ്റർ ഒരുക്കിയ ആദരവും അദ്ദേഹം ചടങ്ങിൽ നിർവ്വഹിച്ചു. മനരിക്കൽ അഷ്‌റഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി. മജീദ് ഹാജി, ഡോ. ഹാറൂൻ റഷീദ്, റൈഹാനത്ത് നന്നമ്പ്ര, ഫിറോസ് ഖാൻ പരപ്പനങ്ങാടി, ഇബ്രാഹിം ചെമ്മാട്, എം.കെ. അയ്യൂബ്, റഷീദ് വെള്ളിയാപുറം, കെ.പി. നസീമ ടീച്ചർ, സുഹ്‌റ കൊളപ്പുറം, ...
കൊളപ്പുറം എയർപോർട്ട് റോഡിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു. കക്കാടംപുറം ഊക്കത്ത് പള്ളിയുടെ മുന്നിൽ വെച്ചാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം ഉണ്ടായത്. പുകയൂർ സ്വദേശിനിയും മിൽമ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ഉള്ളാട്ട് സഹീർ അലിയുടെ ഭാര്യയുമായ നൗഫിയ (33) ആണ് മരിച്ചത്. കൊളപ്പുറം ഭാഗത്തുനിന്നും വന്ന ടോറസ് ലോറി നൗഫിയ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് നൗഫിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തെ തുടർന്ന് കൊളപ്പുറം എയർപോർട്ട് റോഡിൽ അൽപ്പസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു....
പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി അയോന മോണ്‍സന്‍ (17) അന്തരിച്ചു. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് വിഭാഗം വിദ്യാർത്ഥിനിയായ അയോനയ്ക്ക് ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. വേർപാടിന്റെ വേദനയിലും ലോകത്തിന് മാതൃകയാവുകയാണ് അയോനയുടെ കുടുംബം. കുട്ടിയുടെ അവയവങ്ങൾ തലശേരി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചികിത്സയിലുള്ള നാലുപേർക്കായി ദാനം ചെയ്യും.കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ലാബ് പരീക്ഷയടക്കം നടക്കാനിരിക്കെ സ്കൂളിലെത്തിയ അയോന, മൂന്നാം നിലയിലുള്ള ക്ലാസ് മുറിയിൽ നിന്നും പുറത്തിറങ്ങി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വ...