മലയാളി യുവതിയെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
ഷാർജ- കൊല്ലം തേവലക്കര സ്വദേശിയായ മലയാളി യുവതിയെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തേവലക്കര തെക്കുഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ അതുല്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ റോള പാർക്കിനു സമീപത്തെ ഫ്ളാറ്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ദുബൈ അരോമ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് ഭർത്താവ് സതീഷ്. കഴിഞ്ഞ ഒരു വർഷമായി അതുല്യ ഷാർജയിൽ താമസിക്കുന്നുണ്ട്. ശനിയാഴ്ച സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ പുതുതായി ജോലിക്ക് പ്രവേശിക്കേണ്ടതായിരുന്നു.അതുല്യയുടെ സഹോദരി അഖിലയും ഷാർജ റോളയിൽ തൊട്ടടുത്തായാണ് താമസിക്കുന്നത്. ചേച്ചി കടുത്ത മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെന്നും തന്നോട് പലപ്പോഴായി പറയാറുണ്ടെന്നും സഹോദരി അഖില പറഞ്ഞു. അച്ഛൻ: രാജശേഖരൻ, അമ്മ: തുളസീഭായി. ഏക മകൾ ആരാധ്യ നാട്ടിൽ പഠിക്കുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്...



















