Friday, January 23News That Matters

Author: admin

പാലക്കാട് വാളയാറിൽ വൻ കഞ്ചാവ് വേട്ട തിരൂർ സ്വദേശി പിടിയില്‍

MALAPPURAM
പാലക്കാട് വാളയാറിൽ വൻ കഞ്ചാവ് വേട്ട. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് കടത്തുകയായിരുന്ന ഏഴു കിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. മലപ്പുറം തിരൂർ സ്വദേശി അരുൺ സിപിയാണ് പിടിയിലായത്. എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ്സിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്....

പരപ്പനങ്ങാടി സബ്ജില്ല അറബിക് അധ്യാപക ശിൽപശാല സംഘടിപ്പിച്ചു

TIRURANGADI
പരപ്പനങ്ങാടി: സമുദായത്തിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് അറബി അധ്യാപകരാണെന്നും അറബി ഭാഷക്ക് വേണ്ടി രക്തസാക്ഷികളായവരെ അപ്പോഴും നന്ദിയോടെ സ്മരിക്കണമെന്ന് പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ പി പി ഷാഹുൽ ഹമീദ് അഭിപ്രായപ്പെട്ടു. ഉപജില്ലാ അറബിക് അധ്യാപക കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻസ്പെക്ടർ ഓഫ് മുസ്ലിം എജുക്കേഷൻ മലപ്പുറം വി ഷൗക്കത്ത് അധ്യക്ഷനായിരുന്നു. എടിസി അറബിക് ആപ്പ് ലോഞ്ചിംഗ് ജി യു പി സ്കൂൾ അരിയല്ലൂർ പ്രധാന അധ്യാപകൻ ഫസലുൽ റഹിമാൻ മാടമ്പാട്ട് നിർവഹിച്ചു. എസ് എൻ എം എച്ച് എസ് പരപ്പനങ്ങാടി പ്രധാനാധ്യാപകൻ ഫൈസൽ ഇ. ഒ., എ ടി സി സെക്രട്ടറി മുസ്തഫ അരിയല്ലൂർ, മുഹമ്മദ് അബ്ദുനാസർ മാസ്റ്റർ ബി ഇ എം ഹൈസ്കൂൾ പരപ്പനങ്ങാടി, മുജാഹിദ് പരപ്പനങ്ങാടി, അബ്ദുൾ നാസർ പാലപ്പെട്ടി, സുഹൈൽ മാസ്റ്റർ തിരുരങ്ങാടി, റനീസ് പാലത്തിങ്ങൽ, അദീബ് മാസ്റ്റർ പരപ്പനങ്ങാടി, അബ്ദുൽ റഊഫ് മാസ്റ്റർ വെന്നിയൂർ തുടങ്ങിയവർ സംസാരി...

കൊച്ചിയില്‍ ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് ഒഎല്‍എക്സില്‍ വില്‍ക്കാനിടും, വൻ തട്ടിപ്പ്; യുവതി പിടിയില്‍

ERANANKULAM, LOCAL NEWS
കൊച്ചി: ഫ്ളാറ്റുകള്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ ഒഎല്‍എക്സിലൂടെ 'വില്‍പ്പന' നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളില്‍ ഒരാളായ യുവതി അറസ്റ്റില്‍. മലബാർ സർവീസ് അപ്പാർട്ട്മെന്റ് എല്‍എല്‍പി കമ്ബനി ഉടമയായ സാന്ദ്ര (24) യാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.ഒരേ ഫ്ളാറ്റുകള്‍ കാട്ടി മൂന്നുപേരില്‍നിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. കാക്കനാട്ടെയും പരിസരപ്രദേശത്തെയും ഫ്ളാറ്റുകളും അപ്പാർട്ട്മെന്റുകളും മാറി മാറി വാടകയ്ക്കെടുത്ത ശേഷമാണ് തട്ടിപ്പ്. ഈ ഫ്ളാറ്റുകള്‍ ഒഎല്‍എക്സില്‍ പണയത്തിനു നല്‍കാമെന്ന് പരസ്യം നല്‍കി ആവശ്യക്കാരെ ആകർഷിക്കും. വൻ തുക പണയം വാങ്ങി കരാറുണ്ടാക്കും.ഒരേ ഫ്ളാറ്റ് കാട്ടി പരസ്പരം അറിയാത്ത പലരില്‍നിന്നായി ലക്ഷങ്ങള്‍ പണയത്തുക ഈടാക്കുകയാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കാക്കനാട് മാണിക്കുളങ്ങര റോഡ് ഗ്ലോബല്‍ വില്ലേജ് അപ്പാർട്ട്മെന്റിലെ ഫ്ളാറ്റ് 11 മാസത്തേക്ക് പണയ...

വീണ്ടും തട്ടിക്കൊണ്ട് പോകല്‍: മലപ്പുറം സ്വദേശികൾ ഉൾപ്പെടെ പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: യുവാവിനെ ചിന്താവളപ്പിലെ ലോഡ്ജില്‍ നിന്ന് ഇന്നലെ ചൊവ്വ പുലർച്ചെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂ‌ടി പൊലീസ്. മഞ്ചേരി സ്വദേശികളായ വക്കത്തടി മുഹമ്മദ് ഖല്‍സാഹ് (33), ഇരുവെട്ടി ചുങ്കത്തലങ്ങല്‍ വീട്ടില്‍ അല്‍ഫയാദ് (25), ചേളാരി സ്വദേശി പുളിമുക്ക് കോരൻ കണാരി വീട്ടില്‍ ഷംസുദ്ദീൻ (39), അരക്കിണർ സ്വദേശി പുളിയഞ്ചേരി പറമ്ബില്‍ മുഹമ്മദ് നബീല്‍ (37), പുളിക്കല്‍ സ്വദേശി ചുണ്ടാബലത്ത് വീട്ടില്‍ മുഹമ്മദ് നിഹാല്‍ (25), എന്നിവരെയാണ് കൊണ്ടോട്ടിയില്‍ നിന്ന് കസബ പൊലീസ് പിടികൂടിയത്. യുവാവിനെ തോർത്തുകൊണ്ട് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പ്രതികളുടെ പക്കല്‍ മാരകായുധങ്ങളുമുണ്ടായിരുന്നു.22ന് പുലർച്ചെ കാരന്തൂർ സ്വദേശിയായ ഷാജിത്തിനെയാണ് ചിന്താവളപ്പിലെ നെക്സ്റ്റല്‍ ഇൻ ലോഡ്ജിലെ 302ാം നമ്ബർ റൂമില്‍ നിന്നുമാണ് ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ അടിച്ച...

നിർത്തിയിട്ട കോഴി വണ്ടിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ച് ഒരാൾ മരിച്ചു.

LOCAL NEWS
വേങ്ങര: ഊരകം പുത്തൻ പീടികയിൽ നിർത്തിയിട്ട കോഴി വണ്ടിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടു. വേങ്ങര കുറ്റാളൂർ കാപ്പിൽ കുണ്ടിൽ താമസിക്കുന്ന ശ്രീകുമാർ എന്ന കുട്ടൻറെ ബാറ്ററി കട മകൻ ഗൗരി പ്രസാദ് ആണ് മരണപ്പെട്ടത്. മൃതദേഹം മലപ്പുറം ഗവൺമെൻറ് ഹോസ്പിറ്റലിൽ ആണ് ഉള്ളത്. തുടർനടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും......

തിരുരങ്ങാടി ലയൺസ് ക്ലബ് പുതിയ വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു

TIRURANGADI
തിരുരങ്ങാടി: ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടിയുടെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ക്ലബ് ഡിസ്ട്രിക് വൈസ് ഗവർണർ ബാബു ദിവാകരൻ ഉൽഘാടനം ചെയ്തു. തിരൂരങ്ങാടി ലയൺസ് ക്ലബിൻ്റെ പുതിയ പ്രസിഡൻ്റായി ജാഫർ ഓർബിസ്, സെക്രട്ടറിയായി ഡോ. അനി പീറ്റർ ട്രഷററായി ജഹാംഗീർ എന്നിവർ ചുമതല ഏറ്റെടുത്തു. കുരിയാട് ജെംസ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ നിർവഹിച്ചു. പി.സ്.എം.ഒ കോളേജ് അലുംനി അസോസിയേഷൻ്റെ സഹകരണത്തോടേ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി ആൻ്റി നാർക്കോട്ടിക് ബോധവൽക്കരണം ഫസ്റ്റ് എയിഡ് മെഡിക്കൽ ക്യാമ്പ്, ഓറൽ കാൻസർ ബോധവൽക്കരണം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. അകാലത്തിൽ പൊലിഞ്ഞ് പോയ മുൻ ലയൺസ് ക്ലബ് ഭാരവാഹി Dr. അബ്ദുറഹിമാൻ അമ്പാടി യുടെ സ്മരണാർത്ഥം വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരേ ആദരിച്ചു. പ്രസിഡൻ്റ് എം.പി സിദ്ധീഖിൻ്റെ...

മഞ്ചേരി മെഡിക്കൽ കോളേജ് ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ (പി.എം.ആർ.) വിഭാഗം സീനിയർ റെസിഡൻ്റും വളാഞ്ചേരി നടുക്കാവിൽ ഡോ. സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ ഡോ. സി.കെ. ഫർസീനയെ (35) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം അഞ്ചോടെ മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം നാല് മണിയോടെ സഹപാഠികളുടെ വാട്‌സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സന്ദേശമയച്ചതിനൊപ്പം ഇത് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഫർസീന, വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല....

പി ഉമ്മര്‍ കുട്ടിയെ പാരമ്പര്യ ഔഷധ സസ്യ പരിപാലന സമിതി സംസ്ഥാന കമ്മിറ്റി നല്‍കി ആദരിച്ചു

MALAPPURAM
മലപ്പുറം; ചെങ്കല്ല് വെട്ടിയ തരിശ് ഭൂമിയില്‍ കേരളത്തിലെ മുന്തിയ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്ന വറ്റലൂര്‍ സ്വദേശി പി ഉമ്മര്‍ കുട്ടിയെ പാരമ്പര്യ ഔഷധ സസ്യ പരിപാലന സമിതി സംസ്ഥാന കമ്മിറ്റി നല്‍കി ആദരിച്ചു. ഉമ്മര്‍ കുട്ടിക്കുള്ള സമിതിയുടെ അനുമോദന പത്രം ജില്ലാ കലക്ടര്‍ ബി ആര്‍ വിനോദ് കൈമാറി. സമിതി രക്ഷാധികാരിയും മലപ്പുറം എ ഡി എമ്മുമായ എന്‍ എം മഹറലി, സെക്രട്ടറി ശരീഫ് പാറല്‍, ഖാദറലി വറ്റലൂര്‍. ,എം സാക്കിര്‍, പി ടി സലീം കരീം പിച്ചന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പൊരുന്നന്‍ പറമ്പിലുള്ള അഞ്ച് ഏക്കര്‍ ഭൂമിയില്‍ സജ്ജമാക്കിയ ഗ്രീന്‍ വാലി ഹൈടെക് ഫാമിലാണ് ഡ്രാഗണ്‍ വിജയകരമായി കൃഷി ചെയ്യുന്നത്. ജൈവ വളം മാത്രമാണ് കൃഷിക്ക് ഉമ്മര്‍ കുട്ടി ഉപയോഗിക്കുന്നത്....

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം: ഓറിയൻ്റെൽ ഹയർ സെക്കണ്ടറി സ്കൂളിന് ജില്ലാതല അവാർഡ് തിളക്കം

TIRURANGADI
തിരൂരങ്ങാടി: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കെ ഡിസ്ക്, സമഗ്ര ശിക്ഷ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയായ വൈ.ഐ.പി ശാസ്ത്രപഥത്തിൽ തിരൂരങ്ങാടി ഓറിയൻ്റെൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്ക്കൂൾ വിഭാഗം വിദ്യാർഥികൾ ജില്ലതല ജേതാക്കളായി. പത്താം ക്ലാസിൽ പഠിക്കുന്ന ശാസ്ത്രപ്രതിഭകളായ എൻ.പി. അൻഷിദ, ആയിശ ഫെല്ല എന്നിവരാണ് നേട്ടത്തിനർഹരായത്. സംസ്ഥാന സർക്കാറിൻ്റെ കീഴിലുള്ള കെ ഡിസ്കിൻ്റെ യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിലാണ് ആശയം അവതരിപ്പിച്ചത്. വിജയികൾക്ക് 25,000 രൂപയു ടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ലഭിക്കും. സ്കൂളിലെ വൈ.ഐ.പി. ക്ലബ് കൺവീനർ ഡോ: ടി.പി. റാഷിദ് മാസ്റ്ററാണ് വിദ്യാർ ഥികൾക്കാവശ്യമായ പിന്തുണ നൽകുന്നത്. സ്കൂൾ മാനേജർ എം.കെ. ബാവ സാഹിബ്,പ്രിൻസിപ്പൽ ഒ.ഷൗക്കത്തലി, പ്രധാനധ്യാപകൻ കെ.കെ. ഉസ്മാൻ കൊടിയത്തൂർ, മുൻ ഹെഡ്മാസ്റ്റർ ടി. അബ്ദുറഷീദ് , പി.ടി.എ പ്രസിഡന്റ് എം.ടി. അയ്യൂബ് മാസ്റ്റർ, സ്റ്റാഫ് സെക്രട്...

ABC സെന്ററുകൾ തുടങ്ങാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി ചിഞ്ചു റാണി

TIRURANGADI
പരപ്പനങ്ങാടി: തെരുവ് നായ ആക്രമണവും ശല്യവും രൂക്ഷമാവുന്ന സാഹചര്യത്തിൽ അത് നിയന്ത്രിക്കപ്പെടുന്നതിന് അനിമൽ ബെർത്ത് കൺട്രോൾ സെന്ററുകൾ (എ.ബി.സി.) ആരംഭിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മൃഗ സംരക്ഷണ - ക്ഷീര വികസന വകുപ്പ് മന്ത്രി പി. ചിഞ്ചുറാണി പറഞ്ഞു.കേരളത്തിൽ തെരുവ് നായ ശല്യം രൂക്ഷമാവുകയും ആക്രമണത്തിൽ കൂടുതൽ പേർക്ക് പരിക്കേൽക്കുകയും കുട്ടികളടക്കം മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയെ സന്ദർശിച്ച ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് തിരൂരങ്ങാടി താലൂക്ക് കമ്മറ്റി ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പല തദ്ദേശ സ്ഥാപനങ്ങൾക്കും എ.ബി.സി. സെന്ററുകൾ തുടങ്ങാനുള്ള സ്ഥല സൗകര്യമുണ്ടായിരിക്കെ സർക്കാർ എല്ലാ സഹായങ്ങളും നൽകാമെന്നേറ്റിട്ടും സെന്ററുകൾ തുടങ്ങാതെ മാറി നിൽക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയ...

മാപ്പിളപ്പാട്ടിന്റെ ചരിത്ര പഠനത്തിന് മുഹമ്മദ്‌ ഹസീബിന് ഡോക്ടറേറ്റ്

MALAPPURAM
മാപ്പിളപ്പാട്ടിന്റെ ചരിത്ര സാധ്യതാകളും, മാപ്പിള ശബ്ദങ്ങളുടെ വിത്യസ്ത ശൈലിയും, മാപ്പിള സംസ്കാരത്തിന്റെ ചരിത്രവും സഞ്ചാരവും, പഠന വിഷയമാക്കി കഴിഞ്ഞ ആറു വർഷമായി നടത്തി വരുന്ന പഠനത്തിന് മംഗളൂർ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റിന് മുഹമ്മദ് ഹസീബ് അർഹനായി. മലബാറിൽ നിന്ന് അന്യം വന്നുപോയ 1938 പല പഴയ പാട്ടുകളും, കോൽക്കളി പോലുള്ള കലാരൂപങ്ങളുടെ ശബ്ദ ശേഖരങ്ങളും കാലിഫോണിയ യൂണിവേഴ്സിറ്റി പ്രൊഫസർ ആമി കാത്തലിന്റെ സഹായത്തോടെ പഠനം നടത്താൻ ഹസീബിനു സാധിച്ചു. മലബാറിന്റെ ചരിത്രത്തെ മാപ്പിളപ്പാട്ടിന്റെ ശബ്ദങ്ങളിലൂടെ വായിച്ചെടുക്കുന്ന പ്രാബന്ധത്തിൽ, നഷ്ടപ്പെട്ടുപോയ പല പഴയ മാപ്പിളപ്പാട്ടുകളും തിരിച്ചുകൊണ്ടുവരാൻ ഹസീബിന് സാധിച്ചു. ഗവേഷണ കാലഘട്ടത്തിൽ തന്നെ ബ്രിട്ടീഷ് ലൈബ്രറിയുടെ സഹായത്തോടെ രണ്ടു പ്രൊജക്റ്റ്കൾ ചെയ്യുവാനും, ലോകത്തിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ പതിനാറിൽ പരം ഗവേഷണ പ്രാബന്ധങ്ങൾ അവതാരിപ്പിക്കുവാനും സാധിച്ചു. ക്യാ...

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് രാജിവെച്ചു

NATIONAL NEWS
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ് രാജിവെച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് രാജിയെന്നാണ് വിശദീകരണം. തന്റെ പ്രവർത്തനകാലയളവിൽ നിരുപാധിത പിന്തുണ നൽകിയ രാഷ്ട്രപതിക്ക് ധൻഘഡ് രാജിക്കത്തിൽ നന്ദി പ്രകടിപ്പിച്ചു. പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും അദ്ദേഹം നന്ദി അറിയിച്ചു....

തമിഴ്‌നാട് അരിയെല്ലൂര്‍ സ്വദേശിയെ കാണ്‍മാനില്ല

MALAPPURAM
ഫോട്ടോയില്‍ കാണുന്ന തമിഴ്‌നാട് അരിയെല്ലൂര്‍ ഉദയാര്‍ പാളയം വരദരാജന്‍ പേട്ട സ്വദേശി പോള്‍ അനന്തന്‍ മകന്‍ ഗബ്രിയേല്‍ സോളമന്‍ രാജ് 29 വയസ്, എന്നയാളെ 2025 ജൂലൈ 15 രാവിലെ 11 മുതല്‍ കാണ്മാനില്ല. കറുത്ത നിറം, 170 സെ.മീ ഉയരം, 65 കിലോഗ്രാം തൂക്കം. ഷര്‍ട്ട്, ടീഷര്‍ട്ട്, ഹാഫ് ട്രൗസറാണ് ധരിക്കുക. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്ന് വേങ്ങര പൊലീസ് അറിയിച്ചു. ഫോണ്‍: 04942450210, 8921266756....

മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി.

KERALA NEWS
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രായം. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാർത്ഥത്തിൽ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിലിൽ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന അവസാന ന...

ഊരകം MUHS സ്‌കൂളില്‍ കുടുംബശ്രീയുടെ മാ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

VENGARA
ഊരകം എം.യു.എച്ച്. എസ്. സ്‌കൂളില്‍ ആരംഭിച്ച ജില്ലയിലെ കുടുംബശ്രീയുടെ ഒമ്പതാമത്തെ മാ കെയര്‍ സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി ഐറ്റങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിങ്ങനെ കുട്ടികള്‍ക്ക് ആവശ്യമായതെല്ലാം സ്‌കൂളുകള്‍ക്കുള്ളില്‍ തന്നെ ലഭ്യമാക്കുക, കുട്ടികള്‍ പുറത്തുനിന്നുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരിപദാര്‍ത്ഥങ്ങളും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ തടയുക, കുടുംബശ്രീ സംരംഭകര്‍ക്ക് ഉപജീവനം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സി.ഡി.എസ് പ്രസിഡന്റ് കെ.സി. സജിനി, പി. നിഷി, പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മന്‍സൂര്‍ കോയ തങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, സ്‌കൂള്‍ എച്ച്.എം കെ. അബ്ദുള്‍ റഷീദ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ...

ഹോം നഴ്‌സിംഗ് മേഖലയില്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കണം

VENGARA
വേങ്ങര: ഹോം നഴ്‌സിംഗ് മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയും പ്രത്യേക ക്ഷേമനിധിയും ആഘോഷവേളകളില്‍ ബോണസും അനുവദിക്കണമെന്ന് ഹോം നഴ്‌സിംഗ് സര്‍വീസ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് റൈഹാനത്ത് ബീവി അധ്യക്ഷത വഹിച്ചു. വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന പ്രസിഡണ്ട് അഷ്‌റഫ് മനരിക്കല്‍ ഉദ്ഘാടനം ചെയ്തു. അസൈനാര്‍ ഊരകം, ബേബി എസ് പ്രസാദ്, റാഹില എസ്, ഷാഹിദാ ബീവി , നൗഷാദ് വി കെ , അസൂറ ബീവി, ഹസീന എ കെ, ആമിന പി കെ. തുടങ്ങിയവര്‍ സംസാരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മലപ്പുറം ജില്ല രണ്ടാം സ്ഥാനം ആയിഷ റിയ കരസ്ഥമാക്കി.

MALAPPURAM
അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മലപ്പുറം ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി വെന്നിയൂർ ജി എം യു പി സ്‌കൂളിലെ ആയിഷ റിയ. കെ എ ടി എഫ് അറബിക് അദ്ധ്യാപക സംഘടന സംസ്ഥാന സമിതിയുടെ കീഴിൽ നടത്തുന്ന അലിഫ് ടാലന്റ് പരീക്ഷയുടെ റവന്യൂ ജില്ലാ തല പരീക്ഷ തിരൂർക്കാട് ഇസ്ലാഹിയ കോളേജിൽ വെച്ച് ഞായറാഴ്ച ജൂലൈ 20 ന് നടന്നു. പരപ്പനങ്ങാടി ഉപജില്ലയെ പ്രതിനിധീകരിച്ച് ജി എം യു പി എസ് വെന്നിയൂരിൽ നിന്നും ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആയിഷ റിയ പങ്കെടുത്തു. പരപ്പനങ്ങാടി ഉപജില്ലയുടെ അഭിമാന താരമായി മാറിയ ആയിഷ റിയ മലപ്പുറം ജില്ലയിൽ നിന്നും രണ്ടാം സ്ഥാനത്തിന് അർഹയായി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

മീ​ന്‍ വ​ണ്ടി​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ര്‍ പൊ​ലി​സി​ന്റെ പി​ടി​യി​ലാ​യി

MALAPPURAM
എ​ട​ക്ക​ര: മീ​ന്‍ വ​ണ്ടി​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ര്‍ എ​ട​ക്ക​ര പൊ​ലി​സി​ന്റെ പി​ടി​യി​ലാ​യി. കൊ​ണ്ടോ​ട്ടി കൊ​ള​ത്തൂ​ര്‍ സ്വ​ദേ​ശി പു​തി​യ വീ​ട്ടി​ല്‍ അ​ന​സ് (42), തൃ​ശൂ​ര്‍ ചി​റ​യ​മ​ന​ങ്ങാ​ട് കാ​രേ​ങ്ങ​ല്‍ ഹ​ക്കീം (42) എ​ന്നി​വ​രെ​യാ​ണ് എ​ട​ക്ക​ര എ​സ്.​ഐ പി. ​ജ​യ​കൃ​ഷ്ണ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ട​ക്ക​ര പൊ​ലി​സും ഡാ​ന്‍സാ​ഫ് സം​ഘ​വും ചേ​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​യോ​ടെ കാ​ലി​ക്ക​റ്റ് നി​ല​മ്പൂ​ര്‍ ഊ​ട്ടി റോ​ഡി​ല്‍ പൂ​ച്ച​ക്കു​ത്തി​ല്‍ ​വെ​ച്ചാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ന്ധ്ര​യി​ല്‍ നി​ന്നും മ​ത്സ്യം കൊ​ണ്ടു​വ​രു​ന്ന​തി​ന്റെ മ​റ​വി​ലാ​യി​രു​ന്നു പ്ര​തി​ക​ള്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. തെ​ര്‍മോ​കോ​ള്‍ പെ​ട്ടി​ക​ളി​ല്‍ ക​ഞ്ചാ​വ് നി​റ​ച്ച് അ​തി​ന് മു​ക​ളി​ല്‍ മ​ത്സ്യം ന...

ഒരു കിലോ MDMAയുമായി ഒമാനില്‍ നിന്നെത്തിയ യുവതി അറസ്റ്റില്‍

CRIME NEWS
കരിപ്പൂര്‍: ഒരു കിലോഗ്രാം എംഡിഎംഎയുമായി ഒമാനില്‍നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യുവതി കരിപ്പൂര്‍ പോലിസിന്റെ പിടിയിലായി. യാത്രക്കാരിയെയും സ്വീകരിക്കാനെത്തിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മസ്‌കത്ത് വിമാനത്താവളത്തില്‍നിന്നു കരിപ്പൂരിലെത്തിയ പത്തനംതിട്ട വഴുമുറ്റം നെല്ലിവലയില്‍ എന്‍ എസ് സൂര്യ (31)യുടെ ലഗേജില്‍നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്.വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞു പുറത്തിറങ്ങി സ്വീകരിക്കാനെത്തിയവരോടൊപ്പം പുറപ്പെടാന്‍ ഒരുങ്ങുമ്ബോള്‍ ആണ് പോലിസ് എത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലിസ് സംഘം വിമാനത്താവളത്തിലെത്തി നിരീക്ഷണം ആരംഭിച്ചിരുന്നു. സൂര്യയെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂര്‍ സ്വദേശികളായ അലി അക്ബര്‍ (32), സി പി ഷഫീര്‍ (30), വള്ളിക്കുന്ന് സ്വദേശി എം മുഹമ്മദ് റാഫി (37) എന്നിവരെയും ഇന്‍സ്‌പെക്ടര്‍ എ അബ്ബാസലിയുടെ...

അൽ ഐൻ വെച്ച് മരണപ്പെട്ട വേങ്ങര ചാലിൽക്കുണ്ട് സ്വദേശി മരണപ്പെട്ടു

GULF NEWS, MARANAM
വേങ്ങര: കുറ്റാളൂർ, യാറംപടി ചാലിൽ കുണ്ട് സ്വദേശിയും മേലെതൊടി ബീരാൻ എന്നവരുടെ മകനുമായ അൻസാർ (40) എന്നവർ( 17-07-25 ) വൈകുന്നേരം അൽ ഐൻ സുഹാനിൽ വെച്ച് മരണപ്പെട്ടിരുന്നു. മയ്യിത്ത് ദുബൈയിൽ നിന്ന് രാവിലെ ഒമ്പത് മണിക്കുള്ള ഫ്ലൈറ്റിൽ ഉച്ചക്ക് രണ്ടരയോടെ കരിപ്പൂർ ഏയർപോർട്ടിൽ എത്തും. പരേതന്റെ ജനാസ നമസ്കാരവും, കബറടക്കവും ഇന്ന് (21-07-25) തിങ്കൾ വൈകുന്നേരം 5 മണിക്ക് ചാലിൽ കുണ്ട്, തേക്കിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കുന്നതാണ്. സൈനബയാണ് മാതാവ് മുഹമ്മദലി (സൗദിയ) , റിഫ്അത്ത് , അജ്മൽ , നിലോഫർ എന്നിവർ സeഹാദരങ്ങളാണ് .ഫാദിയയാണ് ഭാര്യ, ഷയാൻ,നൂഹ എന്നിവർ മക്കളാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

MTN NEWS CHANNEL

Exit mobile version