ഊരകം പഞ്ചായത്ത് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് പ്രതിഭകളെ ആദരിച്ചു
വേങ്ങര : ഊരകം പഞ്ചായത്ത് കേരള സർവീസ് പെൻഷനേഴ്സ് ലീഗ് കൗൺസിൽ യോഗം സി എ പരീക്ഷ വിജയിച്ച സുഹൈൽ സൈനി ഓടക്കൽ, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫർഹാന വി എന്നീ പ്രതിഭകളെ ആദരിച്ചു. മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് രോഗികൾക്ക് ഇൻഷുറൻസ് ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ കെ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. എം കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ടി മൊയ്തീൻകുട്ടി മാസ്റ്റർ, യു ഹമീദലി , കെ കെ ഹംസ മാസ്റ്റർ, പി ബഷീർ മാസ്റ്റർ, വികെ അബ്ദുറസാഖ് മാസ്റ്റർഎന്നിവർ പ്രസംഗിച്ചു. കെ ടി അബൂബക്കർ മാസ്റ്റർ നന്ദി പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക
E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...