വേങ്ങര: ഊരകം കുറ്റാളൂർ സ്വദേശി ചാലിൽ മൊയ്‌ദീൻ കുട്ടി ഹാജി (74) അന്തരിച്ചു. കുറ്റാളൂർ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ദീർഘകാല ഭാരവാഹിയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സജീവവും ആയിരുന്നു. പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് മാതൊടു പള്ളിയിൽ നടക്കും.
കൊച്ചി: വാഹനാപകടത്തെത്തുടർന്ന് മരണത്തോട് മല്ലടിച്ച യുവാവിന് വഴിയരികിൽ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി ജീവൻ രക്ഷിച്ച് മൂന്ന് ഡോക്ടർമാർ. എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ, കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോവാസ്കുലർ-തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവരാണ് അസാധാരണ സാഹചര്യത്തിൽ യുവാവിന്റെ ജീവൻ കാത്തത്.ഞായറാഴ്ച രാത്രി എട്ടരയോടെ ഉദയംപേരൂർ വലിയംകുളത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നുപേർക്ക് പരിക്കേറ്റത്. ഇതിൽ ബൈക്ക് യാത്രക്കാരനായ ലിനീഷിന്റെ നില അതീവ ഗുരുതരമായിരുന്നു. മുഖത്തെ പരിക്കിനെത്തുടർന്ന് ശ്വാസനാളം രക്തം കട്ടപിടിച്ച് പൂർണ്ണമായും അടഞ്ഞ അവസ്ഥയിലായിരുന്നു. ശ്വാസം കിട്ടാതെ 'റെസ്പിറേറ്ററി അറസ്റ്റ്' എന്ന മരണാസന്നമായ അവസ്ഥയിലേക്ക് ലിനീഷ് നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരായ ഡോക്ടർമാർ ഉടൻ തന്നെ ഇടപെടുകയായിരുന്നു.ആശുപത്രിയിലെത്തിക്കാൻ സ...
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിലായി. എടപ്പാൾ വട്ടംകുളം പുതൃകാവീട്ടിൽ പി. സഹദിനെ (19) ആണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകിയാണ് യുവതിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയത്. പിന്നീട് യുവതി ഇയാളെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിലുള്ള വിരോധം കാരണമാണ് കൈവശമുള്ള ചിത്രങ്ങൾ പരാതിക്കാരിയുടെ സുഹൃത്തുക്കൾക്കും മറ്റും അയച്ചുനൽകി അപമാനിച്ചത്. യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി നാല് വ്യത്യസ്ത ഇൻസ്റ്റഗ്രാം ഐഡികൾ വഴിയാണ് ബന്ധപ്പെട്ടിരുന്നതെന്ന് കണ്ടെത്തി. ഈ അക്കൗണ്ടുകൾ നിർമ്മിക്കാൻ ഉപയോഗിച്ച ഫോൺ നമ്പർ കണ്ടെത്താൻ കഴിഞ്ഞെങ്കിലും അത് പ്രതിയുടേതായിരുന്നില്ല. തുടർന്ന് നടത്തിയ ശാസ്...
പാലക്കാട് : കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് 14 വയസ്സുകാരൻ മരിച്ചു. കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ നഫീസ മൻസിലിൽ അഹമ്മദ് നിഷാദിന്റെയും (നാച്ചു) പാലക്കാട് പിരായിരി സ്വദേശി റിമാസിന്റെയും മകൻ റിയാൻ (14) ആണ് മരിച്ചത്. കാഞ്ഞിരോട് കെ.എം.ജെ സ്കൂളിലെ വിദ്യാർത്ഥിയാണ് റിയാൻ.പാലക്കാട് മേഴ്‌സി കോളേജിന് സമീപമുള്ള ഉമ്മയുടെ വീട്ടിൽ വിരുന്നു വന്നതായിരുന്നു റിയാനും കുടുംബവും. ഇന്നലെ രാത്രി 7:30-ഓടെ സഹോദരനുമായി കളിച്ചുകൊണ്ടിരിക്കെ റിയാൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.റിയാന്റെ പിതാവ് അഹമ്മദ് നിഷാദ് കാഞ്ഞിരോട് കെ.എം.ജെ സ്കൂൾ പി.ടി.എ പ്രസിഡന്റാണ്....
തിരുവനന്തപുരം: സംസ്ഥാനത്തെ 1,191 തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ ഭരണ സമിതികളുടെ കാലാവധി ഇന്നലെ അവസാനിച്ചു. മലപ്പുറം ജില്ലയിലെ വണ്ടൂർ, തിരൂർ ബ്ലോക്ക് പഞ്ചായത്തുകള്‍, ചെക്കോട്, തൃക്കലങ്ങോട്, മംഗലം, വെട്ടം, തിരുവനങ്ങാട്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തുകള്‍ കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ എന്നിവയുടെ കാലാവധി പിന്നീടാണ് അവസാനിക്കുക. ഇന്നാണ് പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ 10നും കോർപ്പറേഷനുകളില്‍ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികള്‍ ആരംഭിക്കുക. തെരഞ്ഞെടുക്കപ്പെട്ടവരിലെ മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുക. ചടങ്ങിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിൻ്റെ അധ്യക്ഷതയില്‍ ചേരും. ഈ യോഗത്തില്‍ അധ്യക്ഷൻ,...
ഊരകം: ഒ.കെ.എം നഗർ തെക്കിൽ പറമ്പിൽ പരേതനായ അലവി ഹാജിയുടെ മകൻ അബ്ദുൽ അസീസ് ദാരിമി (59) അന്തരിച്ചു. ഭാര്യ: സാജിത. മക്കൾ: റൈഹാനത്ത്, റസീന, ഫായിസ്, ഷറഫിയ. പരേതന്റെ ജനാസ നമസ്‌കാരം നാളെ (ഞായർ) രാവിലെ 9 മണിക്ക് ഊരകം പുളിക്കപറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടക്കും.
മഞ്ചേരിയിൽ വിൽപ്പനക്കായി സൂക്ഷിച്ച അതിമാരക രാസലഹരിയുമായി രണ്ടുപേരെ പോലീസ് പിടികൂടി. 18.67 ഗ്രാം എം.ഡി.എം.എ (MDMA) ആണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. മഞ്ചേരി പട്ടർക്കുളം സ്വദേശി പുതുശ്ശേരി വീട്ടിൽ സൈനുദ്ധീൻ, ഇയാളുടെ സഹായി കരുവമ്പ്രം വെസ്റ്റ് സ്വദേശി മൈലംപുറത്ത് വീട്ടിൽ ധനുഷ് എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.മഞ്ചേരി ടൗൺ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത മരുന്നിന് ചില്ലറ വിപണിയിൽ ഏകദേശം ഒരു ലക്ഷം രൂപയോളം വില വരും. മലപ്പുറം ഡാൻസാഫ് (DANSAF) സബ് ഇൻസ്‌പെക്ടർ യാസിർ എ.എമ്മിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ, മലപ്പുറം ഡാൻസാഫ് ടീമുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. പ്രദേശം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന....
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 1977ൽ പി എ ബക്കര് സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ 'ഓടരുത് അമ്മാവാ ആളറിയാം' എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിമയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്....
കോട്ടക്കൽ നഗരസഭയിലെ 27-ാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച നിയുക്ത കൗൺസിലർ സുഫൈറ ബാബുവിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ വോയ്‌സ് സന്ദേശം പ്രചരിക്കുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സുഫൈറ ബാബു 19-12-2025 കോട്ടക്കൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് (SHO) പരാതി നൽകി. വിജയത്തിന് പിന്നാലെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള അസത്യമായ സന്ദേശങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പരാതി സ്വീകരിച്ച പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന 'ഓറഞ്ച് ദ വേള്‍ഡ് ക്യാംപയിനിന്റെ' ഭാഗമായി ജില്ലയിൽ മെഗാ മാരത്തോണ്‍ സംഘടിപ്പിച്ചു. 'യുനൈറ്റഡ് ടു എന്‍ഡ് ഡിജിറ്റല്‍ വയലന്‍സ് എഗൈന്‍സ്റ്റ് ഓള്‍ വുമണ്‍ ആന്‍ഡ് ഗേള്‍സ്' എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണ മാരത്തോൺ നടന്നത്. മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. കളക്ടര്‍ ബംഗ്ലാവില്‍ നിന്നാരംഭിച്ച മാരത്തോണ്‍ പൊലിസ് സ്റ്റേഷന്‍ വഴി സഞ്ചരിച്ച് കളക്ടറേറ്റ് പരിസരത്താണ് സമാപിച്ചത്. ജില്ലാ വനിത ശിശുവികസന ഓഫീസര്‍ ഗോപകുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഫ്രണ്ട്സ് കോട്ടക്കുന്ന്, ഷാജു റോഡ് റസിഡെന്‍സ് അസോസിയേഷന്‍, സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മലപ്പുറം, വൈ.എം.സി.എ തുടങ്ങിയ വിവിധ സംഘടനകളിലെ ഭാരവാഹികളും വനിതാ ശിശു വികസന വകുപ്പിലെ ജീവനക്...
മലപ്പുറം: ജില്ലയിൽ എൽ.കെ.ജി വിദ്യാർത്ഥിനിയെ സ്കൂൾ ബസിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ബസ് ക്ലീനറെ പോലീസ് അറസ്റ്റ് ചെയ്തു. കൽപകഞ്ചേരി കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ഉപദ്രവിച്ച മലപ്പുറം കന്മനം സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിഖ് ആണ് പിടിയിലായത്. സ്കൂൾ ബസിന്റെ പിൻസീറ്റിൽ വെച്ച് പ്രതി കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് പരാതി. കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൽപകഞ്ചേരി പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കുട്ടികൾക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു....
തിരൂരങ്ങാടി: നൂറുൽ ഇസ്‌ലാം മദ്രസയിൽ ലോക അറബി ഭാഷാദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സംസ്ഥാന സർഗമേളയിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികളെയും പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികളെയും ആദരിക്കുന്ന പ്രത്യേക ചടങ്ങും നടന്നു. തിരൂരങ്ങാടി മുസ്‌ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. ബാവ സാഹിബ് ആഘോഷപരിപാടികളുടെ ഉദ്ഘാടനവും പ്രതിഭകൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. അറബി ഭാഷയുടെ ആത്മീയ-സാംസ്കാരിക മൂല്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. സദർ മുദരിസ് എൻ.പി. അബു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എൻ. അബ്ദുൽ നാസർ മാസ്റ്റർ അറബി ഭാഷാദിന സന്ദേശം നൽകി. ഭാഷയുടെ ചരിത്രപ്രാധാന്യവും വർത്തമാനകാല പ്രസക്തിയും അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു നൽകി. സ്റ്റാഫ് സെക്രട്ടറി മുനീർ താനാളൂർ സ്വാഗതം ആശംസിച്ച യോഗത്തിൽ ഒ.പി. അനീസ് ജാബിർ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. വി. അലി മാസ്റ്റർ, കെ. ജംഷീന ...
ദുബൈ: നാട്ടിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിനും മുസ്ലിം ലീഗിനും ഉണ്ടായ മുന്നേറ്റം ആഘോഷമാക്കി ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി. ദുബൈ കെഎംസിസിയിൽ ചേർന്ന മണ്ഡലം പ്രവർത്തക സമിതി യോഗത്തോട അനുബന്ധിച്ച് പച്ച ലഡ്ഡു വിതരണം ചെയ്തും കേക്ക് മുറിച്ചുമായിരുന്നു നേതാക്കളും പ്രവർത്തകരും വിജയം ആഘോഷിച്ചത്. ദുബൈ കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ എ.പി, മുസ്തഫ വേങ്ങര, ദുബൈയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ചേറൂർ യതീംഖാന ഹൈസ്‌കൂൾ പ്രിൻസിപ്പൽ അസീസ് മാസ്റ്റർ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു....
മലപ്പുറം: മൂത്തേടം കുറ്റിക്കാട് സൈനികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കാട് സ്വദേശി ജസൻ സാമുവൽ (32) ആണ് മരിച്ചത്.ഛത്തീസ്ഗഡിൽ സൈനികനായി സേവനമനുഷ്ഠിക്കുകയായിരുന്നു ജസൻ. ജോലിയിൽ നിന്ന് അവധിയെടുത്ത് നാലു ദിവസം മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തിയത്. വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു....
വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനൊന്നാം വാർഡിലെ ചരിത്രപ്രാധാന്യമുള്ള കാട്ടിക്കുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു പ്രദേശത്തിന്റെയാകെ അടയാളമായി അറിയപ്പെടുന്ന കാട്ടിക്കുളം ഒരു കാലത്തു ഇവിടുത്തുകാരുടെ പ്രധാന ജലസ്രോതസ്സായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ഇന്ന് ഈ ജലസംഭരണി നാശത്തിന്റെ വക്കിലാണ്. മുമ്പ് ഈ കുളത്തിൽ നിന്നു പഞ്ചായത്ത് വെള്ളം പമ്പ് ചെയ്തു മറ്റു സ്ഥലങ്ങളിൽ വിതരണം നടത്തിയിരുന്നു എന്നതിന്റെ തെളിവായി പഴയ പമ്പ് ഹൗസ് ഇപ്പോഴും ഇവിടെ അവശേഷിക്കുന്നുണ്ട്. കുളങ്ങളും തോടുകളും അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലത്ത്, ഇത്തരമൊരു ജലസ്രോതസ്സ് സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പുതിയ പഞ്ചായത്ത് മെമ്പറും ഭരണസമിതിയും കാട്ടിക്കുളത്തിന് അർഹമായ പരിഗണന നൽകി, നവീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശം നിവാസികൾ....
കരുനാഗപ്പള്ളി: വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ തട്ടിയെടുത്ത ദമ്പതികൾ വീണ്ടും പോലീസ് പിടിയിലായി. മുൻപ് സമാനമായ കേസിൽ ജയിൽവാസം അനുഭവിച്ച് പുറത്തിറങ്ങിയ ചിഞ്ചു, ഭർത്താവ് അനീഷ് എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ജയിൽ മോചിതരായ ശേഷം നടത്തിയ തട്ടിപ്പിലൂടെ അൻപത് ലക്ഷത്തിലധികം രൂപ ഇവർ വീണ്ടും കൈക്കലാക്കിയതായാണ് പരാതി. സമൂഹ മാധ്യമങ്ങളിലെ ഡിജിറ്റൽ മാർക്കറ്റിങ് സൈറ്റുകൾ വഴി ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് ഇവർ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്. വാഗ്ദാനം ചെയ്ത സമയപരിധി കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെ ഉദ്യോഗാർത്ഥികൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. നേരത്തെ ഇവരുടെ തട്ടിപ്പിന് ഇരയായവർ വിദേശത്ത് നരകതുല്യമായ സാഹചര്യത്തിൽ കഴിയുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ...
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയ പ്രസാദ് കുഴിക്കാലയെ തള്ളി ശബരിമല തിരുവാഭരണ പാത സംരക്ഷണ സമിതി രംഗത്ത്. പ്രസാദ് കുഴിക്കാല നൽകിയ പരാതിയുമായി സമിതിക്ക് യാതൊരു ബന്ധവുമില്ലെന്ന് ചെയർമാൻ കെ. ഹരിദാസ് വ്യക്തമാക്കി. വിശ്വാസത്തെ സംരക്ഷിക്കാനല്ല, മറിച്ച് കൊള്ള നടത്തിയവരെ സംരക്ഷിക്കാനാണ് പ്രസാദ് കുഴിക്കാല പരാതി നൽകിയതെന്ന് ഹരിദാസ് ആരോപിച്ചു. പ്രസാദ് കുഴിക്കാല നാലുവർഷം മുമ്പ് സമിതിയിൽ ഉണ്ടായിരുന്ന ആളാണെന്നും പിന്നീട് പുറത്തുപോയി സ്വന്തം സംഘടന ഉണ്ടാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുമുന്നണിയുടെ കൊള്ള തുറന്നുകാട്ടുന്നതാണ് ഈ പാട്ടെന്നും സ്വർണക്കൊള്ളയാണ് യഥാർത്ഥത്തിൽ അയ്യപ്പ വികാരത്തെ വ്രണപ്പെടുത്തുന്നതെന്നും കെ. ഹരിദാസ് പറഞ്ഞു. അതേസമയം, പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. പരാതി എഡിജിപി...
വേങ്ങര: കണ്ണമംഗലം മിനി കാപ്പിലിൽ യുവതിയെ വീടിന് പിന്നിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീരി വീട്ടിൽ നിസാറിന്റെ ഭാര്യ ജലീസ (31) യാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഷെഡിലെ കഴുക്കോലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാൽ, വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ മൃതദേഹം നിലത്ത് മുട്ടിയ നിലയിലായിരുന്നുവെന്ന് സഹോദരീ ഭർത്താവ് പറഞ്ഞു. മരണത്തിന് തലേദിവസം ജലീസയ്ക്ക് ഭർതൃമാതാവുമായും ഭർത്താവിന്റെ സഹോദരിമാരുമായും ചില തർക്കങ്ങളുണ്ടായിരുന്നുവെന്നും, ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് മരണത്തിൽ സംശയമുണ്ടെന്ന നിലപാടുമായി കുടുംബം രംഗത്തെത്തിയത്. അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി-സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. 13 വർഷം മുൻപാണ് ഇവരുടെ വിവാ...
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ 99.99% എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായതായി ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. ജില്ലയിലെ 13 മണ്ഡലങ്ങളിൽ നടപടികൾ പൂർണ്ണമായും അവസാനിച്ചു. ഉദ്യോഗസ്ഥരുടെ ചിട്ടയായ പ്രവർത്തനത്തിലൂടെ ഡിജിറ്റലൈസേഷനിൽ സംസ്ഥാനത്ത് തന്നെ അഞ്ചാം സ്ഥാനം കരസ്ഥമാക്കാൻ ജില്ലയ്ക്ക് സാധിച്ചു. വോട്ടർ പട്ടികയുടെ കരട് ഡിസംബർ 23-ന് പ്രസിദ്ധീകരിക്കും. ആക്ഷേപമുള്ളവർക്ക് 2026 ജനുവരി 22 വരെ പരാതി നൽകാം. പരിശോധനകൾക്ക് ശേഷം ഫെബ്രുവരി 21-നാണ് അന്തിമ പട്ടിക പുറത്തിറക്കുക. മരണം, സ്ഥലമാറ്റം, ഇരട്ടിപ്പ് തുടങ്ങി വിവിധ കാരണങ്ങളാൽ 1,79,605 പേരെ (5.26%) പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 34,13,174 വോട്ടർമാരാണ് ജില്ലയിലുള്ളത്. വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി ജില്ലയിൽ 784 പുതിയ ബൂത്തുകൾ കൂടി അനുവദിച്ചതോടെ ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം 3682 ആയി ...