Friday, January 23News That Matters
Shadow

Author: admin

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

Accident
മലപ്പുറം :എടപ്പാൾ അയിലക്കാട് ഐനിച്ചിറയിൽ നീന്താൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്‌ച വൈകിയിട്ട് 6 മണിയോടെയാണ് സംഭവം. തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശി മഞ്ഞ പ്രയകത്ത് മുഹമ്മദ് ഖൈസ് എന്ന 35 വയസുകാരനാണ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്. നാട്ടുകാരും, പൊന്നാനിയിൽ നിന്നുള്ള ഫയർഫോഴ്സും, പോലീസ്, ടി ഡി ആർ എഫ് വളണ്ടിയർമാരും ഏറെ നേരത്തെ തിരച്ചിൽ ഒടുവിലാണ് മൃതദേഹം ലഭിച്ചത്....
മദീന OICC മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാണ്ടാം ചരമ വാർഷികദിനം ആചരിച്ചു.

മദീന OICC മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാണ്ടാം ചരമ വാർഷികദിനം ആചരിച്ചു.

GULF NEWS
മദീന: മദീന ഓഐസിസി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാണ്ടാം ചരമ വാർഷികദിനം ആചരിച്ചു. ചടങ്ങ് കെപിസിസി സെക്രട്ടറി കെ.പി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. പൊതു ജനസേവനം ജീവിതദൗത്യമായി കണ്ട ഉമ്മൻ ചാണ്ടി സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വികസന സംരംഭങ്ങൾ കൊണ്ടു വരുന്നതിലും ഏറെ ശ്രദ്ധ കാണിച്ചു. ഇരുപത്തി നാല് മണിക്കൂറും ജനസേവനത്തിനായി മാറ്റി വെച്ച അദ്ദേഹം സമാനതകൾ ഇല്ലാത്ത മാതൃകയാണ് എന്നും ക്രൂരമായ വേട്ടയാടലുകളെ സൗമ്യനായി നേരിട്ട അദ്ദേഹം എതിരാളികളോട് പോലും കാലുഷ്യമില്ലാതെ പെരുമാറിയ നേതാവാണെന്നും നൗഷാദലി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മദീന ഓ.ഐ.സി സി പ്രസിഡണ്ട് ഹമീദ് പെരും പറമ്പിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി മുബാസ് ഒടക്കാലി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മുജീബ് ചെനാത്ത്, ബഷീർ പുൽപ്പള്ളി, റഫീഖ് കടയ്ക്ക , ബാബു ചുങ്കത്തറ, സിയാദ് പെരുമ്പാവൂർ, മൊയ്തീൻ കോയ തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനു...
ഉംറ നിർവഹിക്കാനെത്തിയ പന്താരങ്ങാടി സ്വദേശി സഊദിയിൽ മരണപ്പെട്ടു

ഉംറ നിർവഹിക്കാനെത്തിയ പന്താരങ്ങാടി സ്വദേശി സഊദിയിൽ മരണപ്പെട്ടു

GULF NEWS
തിരൂരങ്ങാടി: ഉംറ നിർവഹിക്കാനെത്തിയ പന്താരങ്ങാടി സ്വദേശിസഊദിയിൽ മരണപ്പെട്ടു. പന്താരങ്ങാടി പാറപ്പുറം സ്വദേശി പൂവത്തിങ്ങൽ മൂലത്തിൽ ഇസ്‌മായിൽ കുട്ടി ഹാജിയുടെ മകൻ യൂസഫ് ഹാജി (68) ആണ് മരിച്ചത്. ഭാര്യക്കും മകൾക്കുമൊപ്പം സ്വകാര്യ ഗ്രൂപ്പിൽ പോയി ഉംറ നിർവഹിച്ച ശേഷം ഇന്നലെ (ഞായർ) ത്വാഇഫ് സന്ദർശനത്തിനിടയിൽ മസ്‌ജിദ് അബ്ബാസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ത്വാഇഫിലുള്ള കിങ് അബ്‌ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ:സഫിയ ഇല്ല്യാൻ.മക്കൾ:ഇസ്മ‌ായിൽ, ബദ്റുന്നിസ, ഷറഫുന്നിസ, അനസ്.മരുമക്കൾ: സജീറ കോനാരി, ഹബീബ് റഹ്മാൻ ചീരൻകുളങ്ങര, അബ്‌ദുൽ ഗഫൂർ പുതുക്കുടിയിൽ, നജ ഫാത്തിമ തറയിൽ. സഹോദരന്മാർ: മുഹമ്മദ് ഹാജി, അവറാൻകുട്ടിഹാജി, അബൂബക്കർ ഹാജി, ഹസ്സൻ ഹാജി, അബ്‌ദുറസാക്ക്‌ ഹാജി...
തടി കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ചു; 17കാരന് ദാരുണാന്ത്യം

തടി കുറയ്ക്കാനായി യൂട്യൂബ് നോക്കി ഭക്ഷണം നിയന്ത്രിച്ചു; 17കാരന് ദാരുണാന്ത്യം

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ശരീരത്തിലെ അമിത വണ്ണം നിയന്ത്രിക്കാൻ യൂട്യൂബിലെ വീഡിയോകള്‍ അടിസ്ഥാനമാക്കി ഭക്ഷണം നിയന്ത്രിച്ച പതിനേഴുകാരൻ മരിച്ചു. കുളച്ചലിനു സമീപം പർനട്ടിവിള സ്വദേശി നാഗരാജന്‍റെ മകൻ ശക്തീശ്വർ (17) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു മരണം.പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം എഞ്ചിനീയറിങ് പഠിക്കാൻ കോളേജില്‍ ചേരാനിരിക്കെയാണ് മരണം സംഭവിച്ചത്. തിരുച്ചിറപ്പള്ളിയിലെ കോളേജില്‍ അഡ്മിഷൻ ശരിയായിരുന്നു. കോളേജില്‍ ചേരുന്നതിന് മുൻപ് തടി കുറയ്ക്കാനായിരുന്നു ശ്രമം. ഇതിനായി യൂട്യൂബിലെ വീഡിയോകള്‍ നോക്കി ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷണം നിയന്ത്രിച്ചുവരികയായിരുന്നു ശക്തീശ്വർ എന്നാണ് വിവരം. വിവിധ തരത്തിലുള്ള ജ്യൂസുകള്‍ മാത്രമാണ് ഈ കാലത്ത് കഴിച്ചത്. ആരോഗ്യം ക്ഷയിച്ചതോടെ കുട്ടി കഴിഞ്ഞ ആഴ്ചയോടെ രോഗബാധിതനായി. കഴിഞ്ഞ ദിവസം ശ്വാസ തടസം അനുഭവപ്പെട്ടു. മാതാപിതാക്കള്‍ കുളച്ചലിലുള്ള സ്വ...
തോട്ടിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടൂ വിദ്യാർഥി ഷോക്കേറ്റു മരിച്ചു

തോട്ടിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടൂ വിദ്യാർഥി ഷോക്കേറ്റു മരിച്ചു

Accident
വേങ്ങര: വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു മരിച്ചു. അച്ചനമ്പലം പരേതനായ പൂള്ളാട്ട് മജീദ് എന്നവരുടെ മകൻ അബ്ദുൽ വദൂത്ത് (18) വയസ്സ് ആണ് മരണപ്പെട്ടത്. വേങ്ങര അൽ ഇഹ്സാൻ സ്കൂളിലെ പ്ലസ് ടൂ വിദ്യാർഥിയാണ് മൃതദേഹം തിരൂരങ്ങാടി ഗവ: ഹോസ്പിറ്റലിൽ.
ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വേട്ട; ബിജാപൂരിൽ 4 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വേട്ട; ബിജാപൂരിൽ 4 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.

NATIONAL NEWS
ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിൽ ഇന്നലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ സ്ത്രീകളാണ്. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരുടെ പക്കൽ നിന്ന് ഒരു സെൽഫ് ലോഡിംഗ് റൈഫിൾ ഉൾപ്പെടെ ധാരാളം ആയുധങ്ങൾ കണ്ടെടുത്തു. റായ്പൂരിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ തെക്ക് മാറിയുള്ള മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെത്തുടർന്നാണ് തിരച്ചിൽ നടത്തുന്നതിനായി സുരക്ഷാ സേന സംയുക്ത സംഘത്തെ അയച്ചത്. ഇന്നലെ വൈകുന്നേരം മുതൽ സുരക്ഷാ സേനയും നക്സലൈറ്റുകളും തമ്മിൽ ഇടയ്ക്കിടെ വെടിവയ്പ്പ് നടക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ 18 മാസത്തിനിടെ, ബസ്തർ റേഞ്ചിലെ വിവിധ ഏറ്റുമുട്ടലുകളിൽ 425 മാവോയിസ്റ്റ് കേഡർമാർ കൊല്ലപ്പെട്ടു. ബസ്തർ മേഖലയിലെ ഏഴ് മാവോയിസ്റ്റ് ബാധിത ജില്ലകളിൽ ഒന്നായ ബീജാപൂർ, തെക്കൻ ഛത്തീസ്ഗഢിലെ ഇടതുപ...
ആട്ടീരി ചാലുകുന്നന്‍ നഗറില്‍ പൊതുകിണര്‍ നാടിന് സമര്‍പ്പിച്ചു.

ആട്ടീരി ചാലുകുന്നന്‍ നഗറില്‍ പൊതുകിണര്‍ നാടിന് സമര്‍പ്പിച്ചു.

KOTTAKKAL
കോട്ടക്കല്‍: ഒതുക്കുങ്ങല്‍ പഞ്ചായത്ത് ആട്ടീരി ചാലുകുന്നന്‍ നഗറില്‍ നിര്‍മ്മിക്കുന്ന സലഫി മസ്ജിദിനോടനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുള്ള പൊതു കിണറിന്റെ സമര്‍പ്പണം സലഫി മസ്ജിദ് കമ്മറ്റി പ്രസിഡന്റ് ചാലുകുന്നന്‍ അലവിക്കുട്ടി സാഹിബ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍കോട്ടക്കല്‍ ഇസ്ലാഹി കോംപ്ലക്‌സ് ട്രഷറര്‍. പരവക്കല്‍ മുഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു, കെ എന്‍ എം മണ്ഡലം ജനറല്‍ സെക്രട്ടറിപാറോളി ബാവ, സലഫി മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡണ്ട്. മുഹമ്മദ് മാസ്റ്റര്‍ കുഴിപ്പുറം, വെല്‍ഫെയര്‍ പാര്‍ട്ടി ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ്.കെ വി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, സലഫിമസ്ജിദ്കമ്മറ്റി ജനറല്‍ സെക്രട്ടറി അസീസ് പഞ്ചിളി, കെ എന്‍ എം ആട്ടീരി ശാഖ സെക്രട്ടറിപരവക്കല്‍ ഹുസൈന്‍, ജമാഅത്തെ ഇസ്ലാമിആട്ടീരി അമീര്‍ കെ വി ഫൈസല്‍ മാസ്റ്റര്‍, എ ടി സെലവി എന്ന കുഞ്ഞുട്ടി, കൊമ്പത്തിയില്‍ അലി, എംസി ഹസ്സന്‍കുട്ടി, കാട്ടില്‍ മുഹമ്മദാലി, വ...
ഗ്രാമീണ്‍ ബാങ്ക് ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം: ബി എം.എസ്

ഗ്രാമീണ്‍ ബാങ്ക് ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം: ബി എം.എസ്

MALAPPURAM
മലപ്പുറം: പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരായ ജനങ്ങളുടെ ആശ്രമായ ഗ്രാമീണ്‍ ബാങ്കുകളുടെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും അല്ലാത്ത പക്ഷം കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്നും ബി.എം എസ് ദേശീയ സമിതി അംഗം സി ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ പറഞ്ഞു.ബി എം എസിന്റെ നേതൃത്വത്തില്‍ ഗ്രാമീണ്‍ ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഓള്‍ ഇന്ത്യാ ഗ്രാമീണ്‍ ബാങ്ക് വര്‍ക്കേഴ്‌സ് ഓര്‍ഗനൈസേഷന്‍, ഓള്‍ ഇന്ത്യാ ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സംസ്ഥാന കമ്മറ്റി ബാങ്കിന്റെ മലപ്പുറം ഹെഡ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഗ്രാമീണ്‍ ബാങ്ക് ഓഫീസേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് റാം ഗോപാല്‍ ചടങ്ങില...
കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് വിമുക്ത ഭടന്‍മാര്‍ കാര്‍ഗില്‍ വിജയ ദിനം അനുസ്മരിച്ചു

കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് വിമുക്ത ഭടന്‍മാര്‍ കാര്‍ഗില്‍ വിജയ ദിനം അനുസ്മരിച്ചു

MALAPPURAM
മലപ്പുറം: കാര്‍ഗിലില്‍ ഇന്ത്യ നേടിയ വിജയത്തിന്റെ ഓര്‍മ്മ പുതുക്കി കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 26-ാമത് കാര്‍ഗില്‍ വിജയദിന അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള യുദ്ധ സ്മാരകത്തില്‍ സംഘടനയുടെ മങ്കട ബ്ലോക്ക് പ്രസിഡന്റ് റിട്ട. മേജര്‍ ഹംസ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പുഷ്പാര്‍ച്ചനക്ക് ജില്ലാ സെക്രട്ടറി എം പി ഗോപിനാഥന്‍, വൈസ് പ്രസിഡന്റ് പി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മലപ്പുറം വിമുക്തഭട ഭവനില്‍ ചേര്‍ന്ന അനുസ്മരണ യോഗം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റിട്ട. കേണല്‍ പി എം ഹമീദ് അധ്യക്ഷത വഹിച്ചു. മലപ്പുറം അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് പി ബിജുരാജ്, ജില്ലാ സെക്രട്ടറി എം പി ഗോപി നാഥന്‍ , വൈസ് പ്രസിഡന്റ് പി കൃഷ്ണ കുമാര്‍പി സത്യ സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. 80 വയസ്സ് കഴ...
തുപ്പിലിക്കാട്ട് ഹസ്സൻ ബാവ മരണപ്പെട്ടു

തുപ്പിലിക്കാട്ട് ഹസ്സൻ ബാവ മരണപ്പെട്ടു

MARANAM
വേങ്ങര: പറപ്പൂർ പുഴച്ചാൽ സ്വദേശി പരേതനായ തുപ്പിലിക്കാട്ട് മമ്മുദു എന്നവരുടെ മകൻ തുപ്പിലിക്കാട്ട് ഹസ്സൻ ബാവ (56) മരണപ്പെട്ടു. കുറച്ചുകാലം വേങ്ങര പാരലൽ കോളേജിലെ ഹിന്ദി അധ്യാപകനായിരുന്നു. മയ്യിത്ത് നമസ്ക്കാരം ഉച്ചക്ക് 3 മണിക്ക് പറപ്പൂർ വടക്കുമുറി പള്ളിയിൽ നടക്കും.
ഇ കെ അബ്ദുസമദാജി മരണപ്പെട്ടു.

ഇ കെ അബ്ദുസമദാജി മരണപ്പെട്ടു.

MARANAM
കണ്ണമംഗലം: എരണിപ്പടി സ്വദേശി ഇ കെ അബ്ദുസമദ് ഹാജി എന്ന ബവു (പരേതനായ ഇ കെ. ഖാദർ ഹാജിയുടെ മകൻ ) നിര്യാതനായി. നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാംസ്കാരിക രംഗങ്ങളിലെയും നിറ സാന്നിധ്യമായിരുന്നു. നാഷണൽ ലീഗ് സംസ്ഥാന കൗൺ സിലാറും, നാഷണൽ പ്രവാസി ലീഗ് മുൻ ജില്ലാ പ്രസിഡന്റ് എന്നി ചുമതലകൾ വാഹിച്ചിട്ടുണ്ട്. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 5:30 ന് എടക്കാപറമ്പ ജുമാമസ്ജിദിൽ. മാതാവ്: പുള്ളാട്ട് ഫാത്തിമ ഹജ്ജുമ്മ. ഭാര്യ :കുണ്ടു പുഴക്കൽ ഇത്തീമു എന്ന സുമയ്യ. സഹോദരങ്ങൾ :മൊയ്‌ദീൻ കുട്ടി ഹാജി, അഹമ്മദ് കുട്ടി ഹാജി,മുഹമ്മദ്‌, ഉമ്മർ, ആ ലിമൊയ്‌തീൻ, മുസ്തഫ, അബ്ദുറഹ്മാൻ. സഹോദരിമാർ :കുഞ്ഞിപ്പാത്തുട്ടി, കദിയമ്മ കുട്ടി, മറിയമ്മു. മക്കൾ :നിസാർ, അബ്ദുൽ ഖാദർ, സയ്യിദ് ഖുതുബ്, യാസർ, സിയാവുൽ ഹഖ്, അഡ്വക്കറ്റ് ഇബ്രാഹിം സുലൈമാൻ. മരുമക്കൾ:ശബ്ന ഊരകം, ഖദീജ ഷമീബ തിരുരങ്ങാടി, സജിന കോടൂർ, ആമിയ ആനക്കയം, മാജിദ നുസ്രത്ത് വണ്ട...
കടലുണ്ടിയിൽ  ബിടെക് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു.

കടലുണ്ടിയിൽ ബിടെക് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു.

Accident
കടലുണ്ടിയിൽ വിദ്യാർത്ഥിനി ട്രെയിൻ അപകടത്തിൽ മരണപ്പെട്ടു. തീവണ്ടിയിറങ്ങി റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു തീവണ്ടിയിടിച്ച് ബി-ടെക് വിദ്യാർഥിനിയായ വള്ളിക്കുന്ന് നോർത്ത് ഒഴുകിൽ തട്ടയൂർ ഇല്ലത്ത് 'ശ്രേയസ്സ്' വീട്ടിൽ രാജേഷിന്റെ മകൾ സൂര്യാ രാജേഷ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. പാലക്കാടുനിന്ന് തീവണ്ടി കയറി കടലുണ്ടി റെയിൽവേ സ്റ്റേഷനിലിറങ്ങിയ സൂര്യ, പാളം മുറിച്ചുകടക്കുന്നതിനിടെ മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ ബിടെക് വിദ്യാർഥിനിയാണ് സൂര്യാ രാജേഷ്. മണ്ണൂർ സി.എം.എച്ച്. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ എൻ. പ്രതിഭയാണ് അമ്മ. രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബ...
പോക്സോ കേസിൽ ഇന്‍ഫ്ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍

പോക്സോ കേസിൽ ഇന്‍ഫ്ലുവന്‍സര്‍ ഷാലു കിംഗ് അറസ്റ്റില്‍

CRIME NEWS
കോഴിക്കോട്: കൊയിലാണ്ടിയിൽ പോക്സോ കേസിൽ ഇന്‍ഫ്ലുവന്‍സര്‍ ഷാലു കിംഗ് എന്ന് മുഹമ്മദ് ഷാലി അറസ്റ്റില്‍. 14 കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് മംഗലാപുരം എയർപോർട്ടിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയെ വിദേശത്തു വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കാസർകോട് സ്വദേശിയാണ് ഷാലു കിംഗ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

KOZHIKODE, LOCAL NEWS
കോഴിക്കോട് : മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് സയാൻ (14) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തു‌ടർന്ന് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പന്നൂർ മേലെ ചാടങ്ങയിൽ അമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് സയാൻ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...
യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
കോഴിക്കോട്: മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31)ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. നിലവിൽ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...
യൂത്ത്‌ലീഗ് ഇടപെടല്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിച്ചു

യൂത്ത്‌ലീഗ് ഇടപെടല്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിച്ചു

TIRURANGADI
തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഫിസിഷ്യന്‍, കണ്ണ് വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിച്ചതായി ഡി.എം.ഒ അറിയിച്ചു. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നേരിട്ട് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഫിസിഷ്യന്‍ വിഭാഗത്തിലേക്ക് ഇപ്പോള്‍ മലപ്പുറം താലൂക്ക് ആശുപത്രിയിലുള്ള ഡോ.അനൂപിനെയാണ് നിയമിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച മുതല്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചാര്‍ജ്ജെടുക്കുമെന്ന് ഡോക്ടര്‍ അറിയിച്ചു. ഓഫ്താല്‍മോളജി വിഭാഗത്തില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.സൗദക്ക് ചുമതല നല്‍കിയിട്ടുണ്ട്. അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ നിലനില്‍ക്കുന്ന ഒഴിവിലേക്കും അത്യാഹിത വിഭാഗത്തിലെ ഒഴിവിലേക്കും അഡ്‌ഹോക്കില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിന് സുപ്രണ്ടിനെ ചുമതപ്പെടുത്തിയതായും മുസ്്്‌ലിം യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്...
മഹ്ളറത്തുൽ ബദ്‌രിയ്യയും അനുസ്മരണവും സമാപിച്ചു

മഹ്ളറത്തുൽ ബദ്‌രിയ്യയും അനുസ്മരണവും സമാപിച്ചു

VENGARA
ഇരിങ്ങല്ലൂർ : കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യയും ഖുഥ്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല (ഖ.സി) അനുസ്മരണവും പ്രൗഢമായി സമാപിച്ചു. സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് ഏ കെ അബ്ദുറഹ്മാൻ സഖാഫി, പി മുഹമ്മദ്‌ മുസ്‌ലിയാർ, പി സി എച് അബൂബക്കർ സഖാഫി, പിലാക്കൽ മുസ്തഫ സഖാഫി, സി പി സഈദ് സഅദി, റഹൂഫ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...
താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ തിരൂരങ്ങാടി സ്വദേശി പിടിയിൽ

താമരശ്ശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ തിരൂരങ്ങാടി സ്വദേശി പിടിയിൽ

LOCAL NEWS, WAYANAD
വയനാട്: മയക്കുമരുന്ന് കടത്തുന്നതിനിടെ താമരശ്ശേരി ചുരത്തിൽ പൊലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ. മലപ്പുറം നന്നമ്പ്ര സ്വദേശിയായ ഷഫീക്കാണ് പിടിയിലായത്. ഓറിയന്‍റൽ കോളേജിന് പുറകിലെ കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. ഇന്ന് രാവിലെ പരിക്കുകളോടെ കണ്ട യുവാവിനെ നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് പിടികൂടിയത്. പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിൽ വെച്ച് ഇന്നലെയാണ് മലപ്പുറം സ്വദേശിയായ യുവാവ് കൊക്കയിലേക്ക് ചാടിയത്. താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം നടന്നത്. വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനെ കണ്ട് യുവാവ് താൻ വന്ന കാർ നിർത്തിയിട്ട് കൊക്കയിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വാഹനത്തിൽ നിന്ന് പൊലീസ് എംഡിഎംഎ കണ്ടെടുത്തു.ഇതോടെ യുവാവിനായി പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് പ്രദേശത്ത് വ...
പുളിമൂട്ടിൽ മറിയകുട്ടി  മരണപ്പെട്ടു

പുളിമൂട്ടിൽ മറിയകുട്ടി മരണപ്പെട്ടു

MARANAM
വേങ്ങര: പറപ്പൂർ വീണാലുക്കൽ സായംപ്രഭാ ഹോമിലെ സ്ഥിരം അംഗവും ഗാനം കൊണ്ട് എല്ലാവരുടെയും മനസ്സിൽ ഇടം നേടിയ പാട്ടുകാരിയുമായ പുളിമൂട്ടിൽ മറിയകുട്ടി (63) എന്നവർ മരണപ്പെട്ടു. ഭർത്താവ് : ഉസ്മാൻ (Late) ഖബറടക്കം നാളെ രാവിലെ 8.30 വീണാലുക്കൽ ജുമാ മസ്ജിദിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക E MAIL : mtnlivenews@gmail.comWEB SITE 🖱️ www.mtnnewschannel.com...

MTN NEWS CHANNEL