Friday, January 23News That Matters
Shadow

Author: admin

സ്ഥലം മാറി പോകുന്ന സീനിയർ ക്ലെർക്ക് കോയ മാഷിന് സ്നേഹോപഹാരം നൽകി

സ്ഥലം മാറി പോകുന്ന സീനിയർ ക്ലെർക്ക് കോയ മാഷിന് സ്നേഹോപഹാരം നൽകി

VENGARA
വേങ്ങര: നാല് വർഷം നീണ്ട ജനസേവനത്തിന് ശേഷം വേങ്ങര ഗ്രാമ പഞ്ചായത്തിൽ നിന്നും സ്ഥലം മാറി പോകുന്ന സീനിയർ ക്ലെർക്ക് മൊയ്‌ദീൻ കോയ (കോയ മാഷ്) ക്ക്‌ ബ്രദേഴ്സ് ഗ്രൂപ്പ് നൽകുന്ന സ്നേഹോപഹാരം ജനറൽ മാനേജർ രതീഷ് പിള്ള കൈമാറി. എച്ച് ആർ മാനേജർ ഷറഫലി, പർച്ചേസ് മാനേജർ റാഫി എന്നിവർ പങ്കെടുത്തു.
കൊച്ചിയിൽ പ്രമുഖ ഐടി വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയ കേസിൽ ട്വിസ്റ്റ്; തന്നെ പീഡിപ്പിച്ചെന്ന് പ്രതിയായ യുവതി

കൊച്ചിയിൽ പ്രമുഖ ഐടി വ്യവസായിയെ ഹണിട്രാപ്പിൽ പെടുത്തിയ കേസിൽ ട്വിസ്റ്റ്; തന്നെ പീഡിപ്പിച്ചെന്ന് പ്രതിയായ യുവതി

CRIME NEWS
കൊച്ചി: ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ചെന്ന വ്യവസായിയുടെ പരാതിയിൽ കൊച്ചിയിൽ ദമ്പതികള്‍ അറസ്റ്റിലായ സംഭവത്തിൽ വൻ ട്വിസ്റ്റ്. തൃശ്ശൂർ സ്വദേശിനിയെയും ഭർത്താവിനേയുമാണ് ഐടി വ്യവസായിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം കൊച്ചി സെൻട്രൽപൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഹണിട്രാപ് ആരോപണം വ്യാജമാണെന്നും വ്യവസായി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി. ആദ്യ ഘട്ടത്തിൽ കൈമാറിയ 50000 രൂപ തനിക്ക് ബാക്കി കിട്ടാനുള്ള ശമ്പളം കുടിശികയാണെന്നും യുവതി പൊലീസിന് മൊഴി നൽകി. വ്യവസായിക്കെതിരെ ലൈംഗിക പീഡന പരാതി നൽകാനൊരുങ്ങുകയാണ് ഹണിട്രാപ് കേസിൽ പ്രതിയായ യുവതി. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് പരാതിക്കാരി. വ്യവസായി നടത്തിയ ലൈംഗിക അതിക്രമം എതിർത്തതോടെ യുവതിയെ കള്ളക്കേസിൽ കുടുക്കുക ആയിരുന്നുവെന്നു പരാതിക്കാരിയുടെ അഭിഭാഷകൻ അഡ്വ. പ്രമോദ് ഏഷ്യാനെറ്റ്‌ ന്യൂസിന...
കുഞ്ഞുങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് ഹൃദ്യം പദ്ധതി; ജില്ലയില്‍ ഇതുവരെ ഹൃദയ ശസ്ത്രക്രിയ നടത്തിയത് 1852 കുട്ടികള്‍ക്ക്

കുഞ്ഞുങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് ഹൃദ്യം പദ്ധതി; ജില്ലയില്‍ ഇതുവരെ ഹൃദയ ശസ്ത്രക്രിയ നടത്തിയത് 1852 കുട്ടികള്‍ക്ക്

MALAPPURAM
ജന്മനാ ഹൃദയ വൈകല്യമുള്ള ജില്ലയിലെ 1852 കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഹൃദ്യം പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം ഈ വര്‍ഷം മാത്രം മലപ്പുറം ജില്ലയിലെ 64 കുട്ടികള്‍ക്കാണ് ഹൃദയശസ്ത്രക്രിയ നടത്തിയത്. ഒരു വയസ്സിന് താഴെയുള്ള 956 കുട്ടികളും ഒന്നിനും രണ്ടിനുമിടയില്‍ പ്രായമുള്ള 187 കുട്ടികളും രണ്ടിനും അഞ്ചിനുമിടയിലുള്ള 354 കുട്ടികളും അഞ്ചുവയസ്സിനുമുകളില്‍ പ്രായമുള്ള 355 കുട്ടികളുമാണ് ജില്ലയില്‍ ഹൃദ്യം പദ്ധതിയുടെ കരുതലിന് വിധേയമായത്. ഈ വര്‍ഷം 237 കുട്ടികളാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇവരില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കല്‍ ഫോളോ അപ്പ് മാത്രം ആവശ്യമുള്ള കുട്ടികളും ഉള്‍പ്പെടുന്നു. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സൗജന്യ ചികിത്സയാണ് ഹൃദ്യം പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. ജനന സമയത്ത...
ലയൺസ് ക്ലബ്ബ് അന്താരാഷ്ട്ര പേരന്റ്സ് ഡേ ദിനം സംഘടിപ്പിച്ചു.

ലയൺസ് ക്ലബ്ബ് അന്താരാഷ്ട്ര പേരന്റ്സ് ഡേ ദിനം സംഘടിപ്പിച്ചു.

VENGARA
തിരുരങ്ങാടി ലയൺസ് ക്ലബ്ബ് ഓർബിസ് ക്രീയേറ്റീവ്സുമായി ചേർന്ന് വേങ്ങര അലിവ് ചാരിറ്റി സെല്ലിൽ അന്താരാഷ്ട്ര പേരന്റ്സ് ഡേ ദിനപരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ എബിൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഗ്രാഫിക് ഡിസൈൻ കോഴ്സ് മറ്റ് സൗജന്യ പഠന കോഴ്‌സുകൾ നടത്തുന്ന അലിവിന്റെ സെന്ററിൽ ഫിസിയോതെറാപ്പി, ഡയാലിസിസ്, ആംബുലൻസ് സേവനം എന്നിവയും സൗജന്യ സേവനമാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തുചേർന്ന പരിപാടിയിൽ മുഴുവൻ കുട്ടികൾക്ക് സമ്മാനവും സൽക്കാരവും സംഗീതവിരുന്നുമൊരുക്കി സംഘാടകർ. ചടങ്ങിൽ ലയൺസ് ക്ലബ്ബ്‌ പ്രസിഡന്റ്‌ ജഹ്ഫർ ഓർബിസ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ ടി.പി. എം ബഷീർ ഉദ്ഘാടനം ചെയ്തു. അലിവ് സെക്രട്ടറി ശരീഫ് കുറ്റൂർ പേരെന്റ്‌സ് ഡേ ദിനസന്ദേശം നൽകി. ലയൺസ്അ ക്ലബ്മീ സോണൽ ചെയർപേഴ്സൺ ഡോക്ടർ സ്മിത അനി, ഓർബിസ് സി. ഇ ഒ, അമീൻ സിഎം, ഓർബിസ് ക്രീയേറ്റീവ്സ് ബിസിനസ്സ് ഹെഡ് സലീം വടക്കൻ, ഡി. എ. പി എൽ സംസ്ഥാന പ്രസിഡന്റ്‌ ...
കുട്ടികളുമായി ഉല്ലാസയാത്രക്ക് പോയി മടങ്ങി വരുന്നുവെന്ന വ്യാജേന MDMA കടത്തിയ യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി

കുട്ടികളുമായി ഉല്ലാസയാത്രക്ക് പോയി മടങ്ങി വരുന്നുവെന്ന വ്യാജേന MDMA കടത്തിയ യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി

KERALA NEWS
തിരുവനന്തപുരം: കുട്ടികളുമായി ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേന എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കടത്തിയ യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയിലായി. വട്ടിയൂര്‍ക്കാവ് ഐഎഎസ് കോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്യാം(35) ഇയാളുടെ പെണ്‍സുഹൃത്ത് രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശടിയില്‍ നൗഫല്‍ മന്‍സിലില്‍ മുഹമ്മദ് നൗഫല്‍(24), രാജാജി നഗര്‍ സ്വദേശി സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിലൊരാളായ രശ്മിയുടെ കുട്ടികളും കാറിലുണ്ടായിരുന്നു. ഉല്ലാസയാത്രക്ക് പോയി മടങ്ങിവരുന്നുവെന്ന വ്യാജേനയാണ് കുട്ടികളെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ബൈപ്പാസിലെ കോവളം ജങ്ഷനില്‍വെച്ച് നടത്തിയ പരിശോധനയില്‍ കാറിനുളളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ അരക്കിലോ എംഡിഎംഎ, ഒന്‍പതുഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ സിറ്റി ഡാന്‍സാഫ് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും സംഘം കസ്റ്റഡിയിലെടുത്തു. കാ...
യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

CRIME NEWS
കൊടുങ്ങല്ലൂരില്‍ ഭർതൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത കുട്ടിക്ക് ഒരു വയസ്സ് തികയും മുമ്ബ് ഗർഭിണിയായതിന്റെ പേരിലായിരുന്നു കുറ്റപ്പെടുത്തലും മർദനവും. ഭർതൃ വീട്ടിലെ പീഡനം സൂചിപ്പിച്ച്‌ യുവതി മാതാവിനെ അയച്ച വാട്സ്‌ആപ്പ് സന്ദേശം പുറത്തുവന്നു.ഇന്നലെ രാവിലെ ആത്മഹത്യ ചെയ്യും മുമ്ബ് ഫസീല എന്ന 23 കാരി ഉമ്മയ്ക്ക് വാട്സാപ്പിലൂടെ അയച്ച സന്ദേശം ഇങ്ങനെയാണ്- "ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫല്‍ എന്‍റെ വയറ്റില്‍ കുറെ ചവിട്ടി. ഉപദ്രവിച്ചു. ഇവിടുത്തെ ഉമ്മയും എന്നെ തെറി വിളിച്ചു. ഉമ്മാ ഞാൻ മരിക്കുകയാണ് ഇല്ലെങ്കില്‍ ഇവർ എന്നെ കൊല്ലും." നെറ്റ് ഓഫ് ആയിരുന്നതിനാല്‍ ഒരു മണിക്കൂറിനു ശേഷമാണ് മാതാപിതാക്കള്‍ ഈ മെസേജ് കാണുന്നത്. വണ്ടി പിടിച്ച്‌ കൊടുങ്ങല്ലൂരിലെ വീട്ടില്‍ എത്തിയപ്പോഴേക്കും മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് അറിഞ്ഞു. അവിടെ എത്തിയപ്പോള്‍ ക...
INTUC ജില്ലാ നേതൃ കേമ്പ് വിജയിപ്പിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു.

INTUC ജില്ലാ നേതൃ കേമ്പ് വിജയിപ്പിക്കാൻ സ്വാഗത സംഘം രൂപീകരിച്ചു.

VENGARA
വേങ്ങര: ആഗസ്ത് 2 ന് വേങ്ങരയിൽ വെച്ച് നടക്കുന്ന INTUC ജില്ലാ നേതൃ കേമ്പ് വിജയിപ്പിക്കാൻ വേങ്ങര ഇന്ദിരാജി ഭവനിൽ ചേർന്ന INTUC കൺവെൻഷനിൽ സ്വാഗത സംഘം രൂപീകരിച്ചു. എം.എ. അസീസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ പൂച്ചേങ്ങൽ അലവി, CT മൊയ്തീൻ, യു. മുഹമ്മദ് കുട്ടി, കല്ലൻ റിയാസ്, KK ശാക്കിർ, ആശിഖ് എം.സി, ഹാരിസ് പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കെ. ഗംഗാധരൻ സ്വാഗതവും കെ ബാബു നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി : ചെയർമാൻ: എം.എ അസീസ്, വൈസ് ചെയർമാൻമാർ സി.ടി മൊയ്തീൻ, പൂച്ചേങ്ങൽ അലവി, കൈപ്രൻ ഉമ്മർ, യു മുഹമ്മദ് കുട്ടി, ജനറൽ കൺവീനർ, ഗoഗാധരൻ കെ, ജോ: കൺവീനർമാർ: സുരേഷ് പി, പൂക്കോയ തങ്ങൾ, ഗോപാലൻ, ആസിഫ് , പി.വി. ഷാഫി കൊളപുറം, യഹ് യ KK ട്രഷറർ: ഉമ്മർ കൈപ്രൻ എന്നിവരെ തിരഞ്ഞെടുത്തു....
ദയ വെൽഫെയർ സൊസൈറ്റി 11‑ആം വാർഷിക ജനറൽ ബോഡിയും സ്നേഹ സംഗമവും

ദയ വെൽഫെയർ സൊസൈറ്റി 11‑ആം വാർഷിക ജനറൽ ബോഡിയും സ്നേഹ സംഗമവും

VENGARA
വലിയോറ: ദയ വെൽഫെയർ സൊസൈറ്റിയുടെ 11‑ആം വാർഷിക ജനറൽ ബോഡി യോഗവും സ്നേഹ സംഗമവും ചിനക്കൽ വലിയോറ കൾച്ചറൽ സെൻറർ ഹാളിൽ നടന്നു. സ്ത്രീശാക്തീകരണം, ദാരിദ്ര്യ നിർമാർജ്ജനം, സാമ്പത്തിക വളർച്ച, സുസ്ഥിര വികസനം, തൊഴിൽ പോഷണം തുടങ്ങിയവ കൈവരിക്കുന്നതിന് സമൂഹത്തെ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ സൊസൈറ്റിയുടെ ലക്ഷ്യം. ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ പ്രസിഡൻറ് ഇ.വി അബ്ദുസ്സലാം ഉദ്ഘാടന പ്രഭാഷണം നടത്തി. അയൽക്കൂട്ടത്തിന്റെ ഗുണങ്ങൾ, പലിശരഹിത സാമ്പത്തിക വ്യവസ്ഥ,സാമ്പത്തിക അച്ചടക്കം, ഇടപാടിൽ പുലർത്തേണ്ട ജാഗ്രത, ഇടപാടുകളിലെ വീഴ്ചകൾ മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ എല്ലാം അദ്ദേഹം സവിസ്ഥരം പ്രതിപാദിച്ചു. ദയ വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ് എം.പി അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ സ്വാദിഖ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശേഷം കുട്ടികളുടെ സംഗീത നിശയും അയൽക്കൂട്ടം സെക്രട്ടറിമാർക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ പങ്കെടുത...
രോഗ പ്രതിരോധ കലണ്ടർ വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു

രോഗ പ്രതിരോധ കലണ്ടർ വിതരണ ഉദ്ഘാടനം സംഘടിപ്പിച്ചു

VENGARA
GVHSS വേങ്ങര വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വളണ്ടിയേഴ്സ് ഊരകം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ നടത്തുന്ന രോഗ പ്രതിരോധ കലണ്ടർ വിതരണത്തിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ ഷിബു എൻ ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് അജ്മൽ കെ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ശരീഫ് എ , സ്റ്റാഫ് സെക്രട്ടറി അഭിലാഷ് എ യു, വളണ്ടിയർ സെക്രട്ടറി ഫാത്തിമ ജസ്ന പി.ടി, വളണ്ടിയർ ലീഡർ സംഗീത് സുനിൽ ടി, NSS വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു....
പാറക്കൻ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു.

പാറക്കൻ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു.

MARANAM
കണ്ണമംഗലം: എരണിപ്പടി സ്വദേശി പരേതനായ പാറക്കൻ കുഞ്ഞിമുഹമ്മദ് എന്നവരുടെ മകൻ പാറക്കൻ മൊയ്‌ദീൻ കുട്ടി ഹാജി മരണപ്പെട്ടു. ഭാര്യ:കുഞ്ഞാച്ചുമ്മ, മക്കൾ: അബ്ദുലത്തീഫ്, കുഞ്ഞുമുഹമ്മദ്, സിദ്ദീഖ്, ഹാജറ. മരുമക്കൾ : ഷൗക്കത്ത് മൂന്നിയൂർ, ഖദീജ മൂന്നിയൂർ. സുലൈഖ ചെമ്മാട്. മയ്യിത്ത് നമസ്കാരം ഇന്ന്(30/07/25 ബുധൻ) ഉച്ചക്ക് 3.00 മണിക്ക് എടക്കാപറമ്പ് ജുമാ മസ്ജിദിൽ....
ജിദ്ദയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു

ജിദ്ദയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു

GULF NEWS
ജിദ്ദ: ജിദ്ദയിൽ വാഹനാപകടത്തിൽ കൊണ്ടോട്ടി സ്വദേശി മരണപ്പെട്ടു. ജിദ്ദ ഹറാസാത്തിൽ ജോലി ചെയ്യുകയായിരുന്ന കൊണ്ടോട്ടി കരിപ്പൂർ താഴത്തെ പള്ളിയാളി പുതുക്കുളം അബ്‌ദുൽ റഷീദ് (54) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി ഹരാസത്തിലുണ്ടായ വാഹനാപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈസ്റ്റ് ജിദ്ദ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയാണ് മരണപ്പെട്ട വിവരം അറിയിക്കുന്നത്. 12 വർഷമായി സഊദിയിൽ ജോലി ചെയ്തു വരികയാണ്. മരണാനന്തര സഹായങ്ങളും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിഭാഗത്തിൻറെ നേതൃത്വത്തിൽ ചെയ്തു വരുന്നുണ്ട്. ഭാര്യ: റുബീന, മക്കൾ: മുഹമ്മദ് റംഷാദ്, റാനിയ ഷെറിൻ, ഫാത്തിമ റന, മുഹമ്മദ് റിസിൻ. മുഹമ്മദ് ത്വയ്യിബ്....
ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

CRIME NEWS
തൃശ്ശൂര്‍ : ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നൗഫലിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു.ഭര്‍തൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാര്‍ഡ് ബോര്‍ഡ് കമ്പനി ജീവനക്കാരനാണ് നൗഫല്‍. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗര്‍ഭിണിയായിരുന്നു.ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ഫസീല ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒരുപാട് നാളിയി ഇയാള്‍ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്ത് നൗഫല്‍ ഫസീലയെ ചവിട്ടിയിരുന്നു. നൗഫല്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വിവരം ചൂണ്ടിക്കാട്ടി യുവതി ഉമ്മയ്ക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നത് പുറത്തു വന്നിരുന്നു. faseela, whats app chat...
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട്

KERALA NEWS
ഒരു നാട് വിറങ്ങലിച്ചു പോയ രാത്രി; മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാണ്ട് ഒരു നാടിനെ ഭൂപടത്തിൽനിന്നുതന്നെ മായ്ച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ബുധനാഴ്ച ഒരാണ്ട്. പോയ ഒരുവർഷവും കണ്ടത് വാക്കുകൾ ജലരേഖയാകുന്ന കാഴ്ച. ഉരുൾപൊട്ടലിനുപിന്നാലെ മലവെള്ളപ്പാച്ചിൽപോലെവന്ന വാഗ്ദാനങ്ങൾ ആരുമറിയാതെ മൺമറഞ്ഞു. ദുരന്തത്തിൽ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തിൽത്തന്നെയാണ്. പുനരധിവാസം എത്രയുംവേഗം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച സംസ്ഥാനസർക്കാരിന്, 1000 ചതുരശ്രമീറ്റർ വീട് നിർമിച്ചുനൽകാൻ ഒരുവർഷം പോരാതെവന്നു. ഇതുവരെ നിർമിച്ചുതീർന്ന വീടിന്റെ എണ്ണംചോദിച്ചാൽ ഉത്തരം വട്ടപ്പൂജ്യം. മുണ്ടക്കൈയ്ക്ക് മൂന്ന് കിലോമീറ്റര്‍ അകലെ പുഞ്ചിരിമട്ടത്തിനും മുകളില്‍ വെള്ളോലിപ്പാറയില്‍ മണ്ണും പാറക്കല്ലുകളും അടര്‍ന്ന് വീഴുകയായിരുന്നു. ആദ്യത്തെ ഉരുള്‍പൊട്ടലായിരുന്നു അത്. ച...
നീലഞ്ചേരി പത്മിനി അമ്മ നിര്യാതയായി.

നീലഞ്ചേരി പത്മിനി അമ്മ നിര്യാതയായി.

MARANAM
വേങ്ങര : കച്ചേരിപടി ജവാൻ റോഡ് ഇടത്തിൽ പരേതനായ പദ്മനാഭൻ നായർ എന്നവരുടെ ഭാര്യ നീലഞ്ചേരി പത്മിനി അമ്മ (87) നിര്യാതയായി. മക്കൾ : ശശിധരൻ, പരേതനായ സുരേഷ് (ഇറയത്തൻ, മഹർ ജുവല്ലറി ജീവനക്കാരൻ), ശ്യാമള, ഷൈലജ. മരുമക്കൾ: കൃഷ്ണനുണ്ണി, ഗോപിനാഥൻ, സുനന്ദ, ഷീന. സംസ്കാരം വൈകീട്ട് 4 മണിക്ക് നീലഞ്ചേരി തറവാട് ശ്മശാനത്തിൽ നടക്കും ....
വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം

വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം

LOCAL NEWS, PALAKKAD
പാലക്കാട്ട് വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. കിഴക്കഞ്ചേരി ജോമോന്‍റെ മകൻ ഏബല്‍ ആണ് മരിച്ചത്. തരിശുഭൂമിയില്‍ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയില്‍ പെട്ടാണ് കുട്ടി മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി വെള്ളക്കുഴിയില്‍ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സമപ്രായക്കാരനായ മറ്റൊരു കുട്ടിയുടെ കരച്ചില്‍കേട്ട് നടത്തിയ പരിശോധനയിലാണ് കുഴിയില്‍ അകപ്പെട്ട കുട്ടിയെ കണ്ടത്....
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റിൽ

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റിൽ

CRIME NEWS
കൊച്ചി: ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ കൊച്ചിയിൽ ദമ്പതികള്‍ അറസ്റ്റിൽ.  തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രൽ പൊലീസ് പ്രതികളെ പിടികൂടിയത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് ശ്വേത. രഹസ്യമായി നടത്തിയ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയില്‍ നിന്ന്  പണം തട്ടാനുള്ള ശ്രമം നടത്തിയത്. 30 കോടി രൂപയാണ് പ്രതികൾ വ്യവസായിയോട് ആവശ്യപ്പെട്ടത്. വ്യവസായി 50,000 രൂപ പണമായി കൈമാറി. തുടര്‍ന്ന് 10 കോടിയുടെ രണ്ട് ചെക്കുകൾ വീതം നൽകി. ബാക്കി 10 കോടി ബാങ്ക് വഴി അയക്കാമെന്നും പറഞ്ഞു. തുടര്‍ന്നാണ് വ്യവസായി പൊലീസിൽ പരാതി നൽകിയത്.  ശ്വേതയുടെയും ഭർത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കൊച്ചി സെൻട്രൽ പൊലീസ് അറിയിച്ചു....
എ.ആർ നഗർ ഇരുമ്പ് ചോല സ്വദേശി OC ഹനീഫ നിര്യാതനായി

എ.ആർ നഗർ ഇരുമ്പ് ചോല സ്വദേശി OC ഹനീഫ നിര്യാതനായി

MARANAM
തിരൂരങ്ങാടി: വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജോ: സെക്രട്ടറിയും സമസ്ത  കേരള മദ്രസ്സ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ വർക്കിംഗ്  സെക്രട്ടറിയുമായ  എ.ആർ നഗർ ഇരുമ്പ് ചോല സ്വദേശി ഒ.സി. ഹനീഫ ( 59 ) നിര്യാതനായി. മയ്യിത്ത്നമസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 3.30 ന് ഇരുമ്പ് ചോല ജുമുഅത്ത് പള്ളിയിൽ നടക്കും.ഭാര്യ: ആസ്യ. മക്കൾ: ഹനീഷ , ഹസീന, ആസിഫ് മുഹമ്മദ്, ഹലീമ തസ്ലി, ഹസ്ന. മരുമക്കൾ: തൗഫീഖ്, ഇല്യാസ്, ഷംസുദ്ധീൻ. ഇരുമ്പ് ചോല മഹല്ല് കമ്മറ്റി,  ഇരുമ്പ് ചോല മദ്രസ്സ കമ്മറ്റി, സുന്നി മഹല്ല് ഫെഡറേഷൻ  എന്നിവയുടെ ഭാരവാഹി സ്ഥാനവും വഹിക്കുന്നു. സുപ്രഭാതം പത്രം മലപ്പുറം സർക്കുലേഷനിലും പ്രവർത്തിക്കുന്നു....
ഗെയിം കളിക്കാൻ മൊബൈല്‍ നല്‍കിയില്ല; എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഗെയിം കളിക്കാൻ മൊബൈല്‍ നല്‍കിയില്ല; എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ഗെയിം കളിക്കാൻ മാതാപിതാക്കള്‍ മൊബൈല്‍ നല്‍കാത്തതിന് വീട്ടുകാരോട് പിണങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു. എടത്വ തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മാണത്താറ മോഹന്‍ലാല്‍ - അനിത ദമ്ബതികളുടെ മകന്‍ ആദിത്യന്‍ ആണ് വേദ വ്യാസ സ്‌കൂളിന് സമീപം തൂങ്ങി മരിച്ചത്.രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)...
കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി പൊലീസുകാര്‍

കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി പൊലീസുകാര്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി പൊലീസുകാര്‍. കോഴിക്കോട് കോതി പാലത്തിന് സമീപത്താണ് അനിഷ്ട സംഭവം നടന്നത്. പന്നിയങ്കര പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് അപകടങ്ങളില്ലാതെ വിദ്യാര്‍ത്ഥിനി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിനി സ്‌കൂളില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് കോതി പാലത്തിന് സമീപത്തുകൂടി സംശയാസ്പദമായ സാഹചര്യത്തില്‍ നടന്നുപോകുന്നത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ശ്രദ്ധിച്ചു. പെണ്‍കുട്ടിയെ നിരീക്ഷിച്ച പൊലീസുകാര്‍ കോതി പാലത്തിന് സമീപം വച്ച്‌ അവള്‍ കടലിലേക്ക് ചാടുന്നതാണ് കണ്ടത്.ഉടന്‍ തന്നെ തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊലീസുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി വിദ്യാര്‍ഥിനിയെ കരയിലേക്ക് കയറ്റുകയായിരുന്നു. അപകടം ഒന്നും സ...
കള്ളത്താൻ പറമ്പിൽ അബ്ദു റഹിമാൻ കുട്ടി മരണപ്പെട്ടു

കള്ളത്താൻ പറമ്പിൽ അബ്ദു റഹിമാൻ കുട്ടി മരണപ്പെട്ടു

MARANAM
വേങ്ങര : പത്തുമൂച്ചി സ്വദേശി കള്ളത്താൻ പറമ്പിൽ അബ്ദു റഹിമാൻ കുട്ടി മരണപ്പെട്ടു. മയ്യിത്ത് നിസ്ക്കാരം 29 ജൂലായ് രാവിലെ 9 മണിക്ക് കോരംകുളങ്ങര ജുമാ മസ്ജിദിൽ നടക്കും.

MTN NEWS CHANNEL