Friday, January 16News That Matters

Author: admin

കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതി അറസ്റ്റില്‍.

CRIME NEWS
പെരിന്തല്‍മണ്ണ: കാപ്പ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതി അറസ്റ്റില്‍. നിരവധി ക്രിമില്‍ കേസുകളിലും ലഹരി വില്‍പ്പന കേസുകളിലും പ്രതിയായ തേലക്കാട് സ്വദേശി മുഹമ്മദ് ഷിഹാബുദ്ദീന്‍(38) ആണ് പെരിന്തല്‍മണ്ണയില്‍ വെച്ച് പൊലീസിന്റെ പിടിയിലായത്. കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശന വിലക്കുണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയില്‍ പ്രവേശിക്കുകയായിരുന്നു. പ്രവേശന വിലക്ക് ലംഘിച്ച് മുഹമ്മദ് ഷിഹാബുദ്ദീന്‍ ജില്ലയില്‍ പ്രവേശിച്ചതായി ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിുരന്നു പരിശോധന. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നേതൃത്വതില്‍ പെരിന്തല്‍മണ്ണ സി ഐ സുമേഷ് സുധാകരന്‍, എസ് ഐ ഷിജോ സി തങ്കച്ചന്‍ എന്നിവരും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ന്നുള്ള സംഘമാണ് രഹസ്യമായി നിരീക്ഷിച്ച് പെരിന്ത...

മുതലമാട് കാളിക്കടവ് സ്വദേശി കുറുക്കൻ ചെറിയ മമ്മുട്ടി മരണപ്പെട്ടു.

MARANAM
വലിയോറ: മുതലമാട് കാളിക്കടവ് സ്വദേശി പരേതനായ കുറുക്കൻ പുതത്തീൽ മൂസകുട്ടി എന്നവരുടെ മകൻ കുറുക്കൻ ചെറിയ മമ്മുട്ടി കാക്ക (67) മരണപ്പെട്ടു. ഭാര്യ: പാത്തുമ്മു മൂഴിക്കൽ, മാതാവ്: പരേതയായ പാത്തുമ്മകുട്ടി അഞ്ചുകണ്ടത്തിൽ മക്കൾ: ഹാരിസ്, ആഷിഖ്, ഹസ്ന, ഹർഷിദ പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അമ്പലവൻ പുത്തൻപ്പീടിയേക്കൽ അബ്ദുൽ കരീം മരണപ്പെട്ടു.

MARANAM
ഇരിങ്ങല്ലൂർ പാലാണി കിഴക്കേകുണ്ട് അമ്പലവൻ പുത്തൻപ്പീടിയേക്കൽ അബ്ദുൽ കരീം മരണപ്പെട്ടു. വേങ്ങര ഇരിങ്ങല്ലൂർ പാലാണി കിഴക്കേകുണ്ട് അമ്പലവൻ പുത്തൻപ്പീടിയേക്കൽ അബ്ദുൽ കരീം (അവറു കാക്ക)എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 3 മണിക്ക് പാലാണി ജുമാമസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പ്രകൃതി ദുരന്തങ്ങളിൽ നിന്നും പാഠം ഉൾകൊള്ളുക – സലിം മമ്പാട്

VENGARA
ആധുനിക മനുഷ്യന്റെ അഹങ്കാരവും അഹന്തയും നിറഞ്ഞ സമീപനങ്ങൾ ആണ് പ്രകൃതി ദുരന്തത്തിന്റെ മൂല കാരണമെന്ന് ഇസ്ലാമിക പണ്ഡിതൻ സലിം മമ്പാട്. രാഷ്ട്രീയ, സാമ്പത്തിക, ഔദ്യോഗിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങൾ കൈ കാര്യം ചെയ്യുന്ന നേതാക്കൾ ദുഷിക്കുകയും അവരെടുക്കുന്ന തീരുമാനങ്ങൾ ദൈവ ഹിതത്തിനെതിരാവുകയും ചെയ്യുമ്പോൾ പ്രകൃതി തിരിഞ്ഞടിക്കുന്ന പ്രക്രിയകളാണ് കേരളമടക്കം ഇന്നനുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾ. വിശുദ്ധ ഖുർആൻ ഉദ്ധരിച്ചു കൊണ്ട്, കടലിലും കരയിലും സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മൃഗങ്ങൾക്കു പോലും തിരിച്ചറിയാമെന്നിരിക്കെ, മനുഷ്യന്റെ നിസ്സാരതയെ മറന്നു കൊണ്ടുള്ള ആധുനിക മനുഷ്യന്റെ ധിക്കാരം അവരുടെ തന്നെ നാശത്തിന് കാരണമാവുന്നു എന്ന് അദ്ദേഹം സമർത്ഥിച്ചു. ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ സംഘടിപ്പിക്കുന്ന മാസാന്ത ഖുർആൻ ടോക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏരിയ പ്രസിഡണ്ട്‌ ഇ.വി. അബ്ദുൽ സലാം അധ്യക്ഷം വഹിച്ചു. സെക്രട്...

അതിഥി തൊഴിലാളിയുടെ മകന്‍റെ മൃതദേഹം ഖബറടക്കാൻ അനുവദിച്ചില്ല.

MALAPPURAM
അതിഥി തൊഴിലാളിയുടെ മകന്റെ മൃതദേഹം ഖബറടക്കാൻ മഹല്ല് കമ്മിറ്റി അനുവദിച്ചില്ലെന്ന് ആക്ഷേപം. ഹാജിയർപള്ളി മുതുവത്ത് പറമ്ബിലാണ് സംഭവം. കാരാത്തോട് ഇൻകെല്‍ വ്യവസായ സിറ്റിയിലെ ജലസംഭരണിയില്‍ വീണ് മരിച്ച കാരാത്തോട് ജിഎംഎല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ റിയാജ് മൊല്ല എന്ന എട്ടു വയസ്സുകാരന്റെ ഖബറടക്കത്തെ ചൊല്ലിയാണ് വിവാദങ്ങള്‍ ഉണ്ടായത്. ഇന്കെലിലെ ഹോളോബ്രിക്സ് നിർമാണ കമ്ബനിയിലെ ജീവനക്കാരനായ മിറാജുല്‍ മൊല്ല എന്ന അതിഥി തൊഴിലാളിയുടെ മകനാണ് മരിച്ച റിയാജ്. ഇവരുടെ മയ്യിത്ത് ഖബറടക്കാൻ പക്ഷെ മുത്തുവത്ത് പറമ്ബിലെ മസ്ജിദ് നൂർ കമ്മിറ്റി ഭാരവാഹികള്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ കബറടക്കം ചെയ്യുന്നതിന് കമ്മിറ്റിക്ക് ഒരു എതിർപ്പുമില്ലെന്നും വരിസംഖ്യ അടക്കുന്നവർക്ക് മാത്രമേ ഖബർസ്ഥാൻ ഉള്ളൂ എന്നത് നിയമം ആണെന്നും ഭാരവാഹികള്‍ പറഞ്ഞു. കബറടക്കം നിശ്ചയിച്ച സമയത്തിന്റെ ഏതാനും മിനിറ്റുകള്‍ക്ക് മുമ്ബ് മാത്രമാണ് കമ്മി...

ഭിന്നശേഷിക്കാർക്ക് യാത്രാപാസ് വിതരണം ചെയ്തു

VENGARA
ഭിന്നശേഷിയുള്ളവർക്ക് യാത്രാനുകൂല്യം ലഭ്യമാക്കുന്നതിന് ഗതാഗത വകുപ്പ് നൽകുന്ന യാത്ര പാസ് വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ മുന്നൂറിൽ അധികം വരുന്ന ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യുന്നതിനായുള്ള യാത്ര പാസ് ക്യാമ്പ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചു ബഹു എംഎൽഎ പികെ കുഞ്ഞാലിക്കുട്ടി സാഹിബ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് മുഖ്യപ്രഭാഷണം നിർവഹിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ സ്വാഗതം പറഞ്ഞു വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംജ ജാസ്മിൻ എ ആർ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റഷീദ് കൊണ്ടാണ് തെന്നല പഞ്ചായത്ത് പ്രസിഡണ്ട് സെലീന കരിമ്പിൽ * ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മി...

60 പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കണമെന്ന് ജനസദസ്സ്

MALAPPURAM
പെരിന്തല്‍മണ്ണ താലൂക്കിലെ ഗ്രാമപ്രദേശങ്ങളിലെ പൊതുഗതാഗതസൗകര്യം മെച്ചപ്പെടുത്താന്‍ പുതിയ 60 റൂട്ടുകള്‍ അനുവദിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും പൊതുജനങ്ങളും. മോട്ടോര്‍വാഹനവകുപ്പ് പെരിന്തല്‍മണ്ണ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജനസദസ്സിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതുവഴി സ്വകാര്യവാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാവുമെന്ന് ജനസദസ്സ് ഉദ്ഘാടനം ചെയ്ത നജീബ് കാന്തപുരം എം.എല്‍.എ പറഞ്ഞു. അതുവഴി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടും. പൊതുഗതാഗതസംവിധാനം മെച്ചപ്പെടുത്താനും ഇക്കാര്യത്തില്‍ പൊതുനയം രൂപീകരിക്കാനും സര്‍ക്കാര്‍ നേരിട്ട് സംഘടിപ്പിക്കുന്ന ജനസദസ്സ് വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമുള്ള റൂട്ടുകള്‍ കണ്ടെത്തുകയും പ്രായോഗികമായി അത് നടപ്പിലാക്കുകയും ചെയ്യണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു. പുതിയ റൂട്ടുക...

ജവഹർ നവോദയ ടീം മൂന്നാം സ്ഥാനം നേടി.

VENGARA
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഓൾ ഇന്ത്യ ക്വിസ് മത്സരത്തില്‍ ജവഹർ നവോദയ ടീം മൂന്നാം സ്ഥാനം നേടി. വേങ്ങര: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഓൾ ഇന്ത്യ ക്വിസ് മത്സരത്തിന്റെ ഭാഗമായി മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള മേഖലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി കോഴിക്കോട് നടത്തിയ മത്സരത്തിൽ മലപ്പുറം ജവഹർ നവോദയ ടീം മൂന്നാം സ്ഥാനം നേടി. പ്ലസ് വൺ വിദ്യാർത്ഥിനിനാജിയ ഷെറിൻ , പ്ലസ് ടു വിദ്യാർത്ഥിനി കെ പി നിവേദിത എന്നിവരാണ് 500 ഓളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’.

KERALA NEWS
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പ്രതികരിച്ച് താരസംഘടനയായ ‘അമ്മ’. അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും തങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ഹേമ കമ്മറ്റി റിപ്പോർട്ട്‌ അമ്മക്ക് എതിരെയുള്ള റിപ്പോർട്ട്‌ അല്ല.അമ്മയെ ഹേമ കമ്മിറ്റി പ്രതികൂട്ടിൽ നിർത്തിയിട്ടുമില്ല. ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണ് മാധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ വിഷമം ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. രണ്ട് വർഷം മുമ്പ് റിപ്പോർട്ടിലെ നിര്‍ദേശങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചർച്ചയിൽ അന്ന് പങ്കെടുത്തതെന്നും തങ...

പറങ്ങോടത്ത് അബ്ദുല്ല എന്നവർ മരണപ്പെട്ടു

MARANAM
വേങ്ങര വലിയോറ അരീക്കപ്പള്ളിയാളി പറങ്ങോടത്ത് അബ്ദുല്ല എന്നവർ മരണപ്പെട്ടു. വേങ്ങര വലിയോറ അരീക്കപ്പള്ളിയാളി പറങ്ങോടത്ത് അലവി ഹാജി എന്നവരുടെ മകൻ അബ്ദുല്ല (66) എന്നവർ മരണപ്പെട്ടു.മക്കൾ: ഷംസു , അൻവർ , ജംഷീന.മയ്യിത്ത് നമസ്ക്കാരം രാത്രി 9 മണിക്ക് ചിനക്കൽ ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

യൂട്യൂബര്‍ വിജെ മച്ചാൻ പോക്സോ കേസില്‍ അറസ്റ്റില്‍

CRIME NEWS
വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബർ ഗോവിന്ദ് വിജയ് പോക്സോ കേസില്‍ അറസ്റ്റില്‍. പതിനാറ് വയസുളള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് എറണാകുളം കളമശേരി പൊലീസിനു ലഭിച്ച പരാതിയിലാണ് ഗോവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ താമസസ്ഥലത്തുനിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ മാന്നാർ സ്വദേശിയായ ഇയാള്‍ എറണാകുളത്താണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.  യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി രണ്ടര ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ആളാണ് വിജെ മച്ചാൻ. സോഷ്യല്‍ മീഡിയ വഴി തന്നെയാണ് പരാതിക്കാരി ഇയാളെ പരിചയപ്പെടുന്നതും. ഇയാളുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സൗജന്യ ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ചതിൽ വിശദീകരണവുമായി എയർഇന്ത്യ എക്‌സ്‌പ്രസ്‌;

GULF NEWS
അബുദാബി: യു.എ.ഇ.യില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യ ബാഗേജ്‌ അലവന്‍സിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌. ഓഗസ്‌റ്റ്‌ 19 മുതല്‍ ബാഗേജുമായി ബന്ധപ്പെട്ട്‌ പ്രാബല്യത്തില്‍ വന്ന പുതിയ പരിഷ്‌ക്കരണം കോര്‍പ്പറേറ്റ്‌ ബുക്കിങുകളായ കോര്‍പ്പറേറ്റ്‌ വാല്യൂ, കോര്‍പ്പറേറ്റ്‌ ഫ്‌ളക്‌സ്‌ എന്നിവയ്‌ക്ക്‌ മാത്രമാണ്‌ ബാധകമെന്നും എയർലൈൻസ് അറിയിച്ചു.എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റ്‌, മൊബൈല്‍ ആപ്പ്‌, മറ്റ്‌ പ്രമുഖ ബുക്കിംഗ്‌ ചാനലുകള്‍ എന്നിവ മുഖേന ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന റീടെയിൽ കസ്റ്റമേഴ്സിന് ഈ മാറ്റം ബാധകമല്ല. യു.എ.ഇ ഒഴികെ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്കുളള സൗജന്യ ബാഗേജ്‌ അലവന്‍സ്‌ 30 കിലോയായും ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കുളളത്‌ 20 കിലോയായും തുടരും. യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുളള സൗജന്യ ബാഗേജ്‌ അലവന്‍സ്...

കൂരിയാട് അശാസ്ത്രീയ ബസ്റ്റോപ്പ് പൊളിച്ചു മാറ്റി

VENGARA
വേങ്ങര : ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കൂരിയാട് നിർമ്മിച്ചു കൊണ്ടിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അശാസ്ത്രീയമാണെന്ന് കാണിച്ചുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ എഫ് പി ആർ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകിയിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ എച്ച് ടി ലൈനിന്നു അടിയിലൂടെ പോകുന്ന ഇരുമ്പ് നിർമ്മിതമായ ബസ്റ്റോപ്പ് അപകടങ്ങൾക്ക് വഴിവെക്കുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി അടിയന്തര ഇടപെടൽ നടത്തുകയായിരുന്നു .കിഴക്കുവശത്ത് കുറ്റൂർ പാക്കടപ്പുരായ ഭാഗത്തുനിന്ന് വരുന്ന പൊതുമരാമത്ത് റോഡ് ദേശീയപാതയിൽ വന്നുചേരുന്നഭാഗത്താണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പ്രവർത്തി നടന്നുകൊണ്ടിരുന്നത് ഇത് ഗതാഗതക്കുരുക്കിന്ന് കാരണമാകുമെന്ന് നാട്ടുകാരും അഭിപ്രായപ്പെട്ടിരുന്നു എൻ എഫ് പി ആർ പ്രവർത്തകരായ തിരുനങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽറഹീം പൂക്കത്ത്, മനാഫ് താനൂർ, എ പി അബൂബക്കർ വേങ്ങര എന്...

കണക്കില്‍പ്പെടാത്ത പണം കൈവശം വെച്ച തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍

KERALA NEWS
കണക്കില്‍പ്പെടാത്ത പണം കൈവശം വെച്ച ഭൂരേഖാ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം ലാന്‍ഡ് ട്രിബ്യൂണല്‍ സിറ്റിങിനിടെയാണ് വിജിലന്‍സ് പണം കണ്ടെത്തിയത്. പട്ടാമ്ബി ഭൂരേഖാ തഹസില്‍ദാര്‍ ഒറ്റപ്പാലം പാലപ്പുറം സ്വദേശി മുരളീധരന്‍ നായര്‍ (52) ആണ് വിജിലന്‍സിന്റെ പിടിയിലായത്. തഹസില്‍ദാര്‍ കൈവശം വച്ച 5,000 രൂപയും കാറില്‍ നിന്നു 44,000 രൂപയും വിജിലന്‍സ് കണ്ടെടുത്തു. പാലക്കാട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ വിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് തഹസില്‍ദാറെ പിടികൂടിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഊരകം പാറക്കണ്ണി കരുവാടി പറമ്പിൽ ബാലകൃഷ്ണൻ മരണപ്പെട്ടു.

MARANAM
വേങ്ങര ഊരകം പാറക്കണ്ണി കരുവാടി പറമ്പിൽ ബാലകൃഷ്ണൻ (76) (ജയ ഗോപാൽ ആയുർവേദ ഫാർമസി ,മാർക്കറ്റ് റോഡ് ,വേങ്ങര) മരണപ്പെട്ടു. ഭാര്യ.. ജാനകി. മക്കൾ. പ്രവീൺ, ബജിഷ , പ്രജിഷ. മരുമക്കൾ. ഹൃദ്യ, ഉണ്ണികുട്ടൻ,അരുൺ.സംസ്കാരം. നാളെ രാവിലെ 9 മണിക്ക് പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വെട്ട്തോട് മഹല്ല് സ്വദേശി മൊയ്തീൻ എന്നവർ മരണപ്പെട്ടു

MARANAM
വേങ്ങര: വെട്ട്തോട് മഹല്ല് സ്വദേശി എട്ടുവിട്ടിൽ ഹമിദ് സാഹിബിന്റെ സഹോദരി ഭർത്താവ് മൊയ്തീൻ എന്നവർ മരന്നപ്പെട്ടു - വാർദ്ധക്യ സഹജമായ അസുഖമായി അൽ-സലാമ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം - ഖബറടക്കം വെള്ളി രാവിലെ 8 മണിക്ക് വെട്ട്തോട് ജുമാ മസ്ജിദിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഹയർസെക്കന്ററി തുല്യതാ കോഴ്‌സ്‌ വിജയികളെ അനുമോദിച്ചു

MALAPPURAM
മലപ്പുറം ജില്ലയിൽ ഹയർ സെക്കന്ററി തുല്യതാ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ജില്ലാപഞ്ചായത്ത് ഹാളിൽ വച്ച് നടന്ന പരിപാടി ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൻ.എ. കരീം ഉദ്ഘാ ടനം ചെയ്തു. ചടങ്ങില്‍ സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ദീപ ജെയിംസ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തിന്റെ ബ്രെയിൽ സാക്ഷരത പദ്ധതിയിലുടെ നാല്, ഏഴ്, പത്ത് തുല്യതാ കോഴ്സുകൾ വിജയിച്ചവരെയും ചടങ്ങില്‍ അനുമോദിച്ചു. മികച്ച വിജയം നേടിയ പഠന കേന്ദ്രങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സറീന ഹസീബ് നിർവ്വഹിച്ചു. മികച്ച വിജയം നേടിയ ഹയർസെക്കന്ററി തുല്യതാപഠിതാക്കൾക്കുള്ള ടി.സി ജില്ലാപഞ്ചായത്ത് മെമ്പർ ടി.പി ഹാരിസ് വിതരണം ചെയ്‌തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാ...

സന്ദര്‍ശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി സൗദിയില്‍ നിര്യാതയായി.

GULF NEWS
സന്ദർശക വിസയില്‍ ജിദ്ദക്കടുത്ത് ഖുലൈസിലെത്തിയ മലപ്പുറം സ്വദേശിനി നിര്യാതയായി. തിരൂര്‍ തുവ്വക്കാട് നിരപ്പില്‍ അബ്ദുവിന്റെ ഭാര്യ റംലാബിയാണ് (48) മരിച്ചത്.മക്കള്‍: അന്‍സീറ, സഫ. മൃതദേഹം ഖുലൈസ് ആശുപത്രി മോർച്ചറിയില്‍. മരണാനന്തര നടപടിക്രമങ്ങളില്‍ സഹായവുമായി കെ.എം.സി.സി ഖുലൈസ് പ്രവർത്തകർ രംഗത്തുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വയനാടിന് പി.എസ്.എം.ഒ കോളേജ് NSS യൂണിറ്റിന്റെ കൈത്താങ്ങ്

TIRURANGADI
വയനാട് ദുരിത ബാധിതർക്കായി കേരള എൻ എൻ എസ് എസ് യൂണിറ്റ് നിർമിച്ചു നൽകുന്ന വീടുകൾക്കായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ കൈത്താങ്ങ്. കോളേജ് എൻ എൻ എസ് എസ് യൂണിറ്റ് സമാഹരിച്ച ഒരു ലക്ഷം രൂപ, കോളേജ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജനാബ് എം.കെ ബാവ സാഹിബ്‌ യൂണിവേഴ്സിറ്റി എൻ എൻ എസ് എസ് കോർഡിനേറ്റർ ഡോ. എൻ എ ശിഹാബ് ന് കൈമാറി. വളണ്ടിയർ തീർഥ എൻഎസ്എസ് ഗീതം ചൊല്ലി. പി എസ് എം ഒ കോളേജ് എൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.അലി അക്ഷദ്. എം സ്വാഗതം പറഞ്ഞു. പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ.കെ അസീസ് അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി കോർഡിനേറ്റർ ഡോ. ശിഹാബ് വിദ്യാർത്ഥികളുമായി സംവദിച്ചു .പി എസ് എം ഒ കോളേജ് എൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ.ഷബീർ വിപി ആശംസകളർപ്പിച്ചു. എൻഎസ്എസ് വളണ്ടിയർ മുനീഷ് നന്ദി പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറ...

മുതിർന്ന പൗരന്മാർക്കായി ഹാപ്പിനസ് വർഷോപ്പ് സംഘടിപ്പിച്ചു.

VENGARA
വേങ്ങര : വേൾഡ് സീനിയർ സിറ്റിസൺ ഡേയുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തിലെ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും വേണ്ടി വേങ്ങര ഗ്രാമപഞ്ചായത്തിന്റെയും ഇസാഫ് ഫൗണ്ടേഷൻ്റെയും കുടുംബശ്രീ-വേങ്ങര സിഡിഎസ് ൻ്റെയും നേതൃത്വത്തിൽ സായം പ്രഭാ ഹോമിൻ്റെ സഹകരണത്തോടെ ഹാപ്പിനസ് വർക്ക് ഷോപ്പ് വേങ്ങര ഗ്രാമപഞ്ചായത്തിൽ വെച്ച് സംഘടിപ്പിച്ചു, പ്രസ്തുത പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉൽഘടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ടി കെ കുഞ്ഞി മുഹമ്മദ് അധ്യക്ഷത നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹാരീഫ മടപള്ളി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സിപി അബുൽ ഖാദർ, എ പി ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി ഷണ്മുഖൻ, സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന,ഇസാഫ് ഫൗണ്ടേഷൻ സീനിയർ പ്രോഗ്രാം പ്രോജക്ട് കോഡിനേറ്റർ അബ്ദുൽ മജീദ്, ഇസാഫ് ഫൈനാൻസ് ബാങ്ക് മാനേജർ കിരൺ, നെഹ്റു ...

MTN NEWS CHANNEL

Exit mobile version