Thursday, September 18News That Matters

ബലാത്സംഗ കേസ്: മുകേഷ് അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 10:15 നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അഭിഭാഷകന്റെ കൂടെയാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. മുകേഷ് നല്‍കിയ മൊഴികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ട്.

ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മരട് പൊലീസാണ് നടിയുടെ പരാതിയില്‍ മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്. പിന്നീട് ഇമെയില്‍ മുഖേന പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് മുകേഷടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില് ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version