ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായതിൻ്റെ പേരിൽ മുകേഷ് രാജിവെക്കേണ്ടതില്ല; ശശി തരൂര്‍
കോട്ടയം: ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടനും എം.എല്‍.എയുമായ മുകേഷ് സ്ഥാനമൊഴിയേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ആരോപണത്തിന്റെ പേരില്‍ മാറി നിന്നാല്‍, മൂന്നുമാസം കഴിഞ്ഞ് കേസില്ലെന്ന് പോലീസ് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്തുസംഭവിക്കുമെന്ന് തരൂര്‍ ചോദിച്ചു. മുകേഷ് രാജിവെക്കണമെന്ന ആവശ്യം ശക്തമായി കോണ്‍ഗ്രസ് ഉന്നയിച്ചപ്പോഴും തരൂരിന്റേത് ഭിന്നനിലപാടായിരുന്നു.പോലീസ് അവരുടെ ജോലിചെയ്തു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ രാജിവെക്കേണ്ട ആവശ്യമില്ല. ഇത് പാര്‍ട്ടിയുടെ നയമല്ല, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എ. സ്ഥാനം ജനപ്രതിനിധിയുടേതാണ്. ജനങ്ങള്‍ തിരഞ്ഞെടുത്തു, ഇപ്പോള്‍ ഒരു അറസ്റ്റുണ്ടായിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കഥ വേറയാണ്. വെറും ആരോപണത്തില്‍ ജനപ്രതിനിധി മാറിനിന്നാല്‍, അഥവാ മൂന്നുമാസം കഴിഞ്ഞ് ഞങ്ങള്‍ക്ക് കേസ...



















