Saturday, January 17News That Matters

Author: admin

ഡിഎൻഎ പരിശോധനാ ഫലം; മൃതദേഹം അർജുന്റേത് തന്നെ

KERALA NEWS
ബെംഗളൂരു:  കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിഎൻഎ ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക് ആരംഭിക്കും. ഇനി സാങ്കേതിക നടപടികൾ മാത്രമേ ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭർത്താവ് ജിതിൻ  അറിയിച്ചു. കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന  ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും. മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്...

രണ്ടാം ക്ലാസുകാരനെ ‘ബലി’ കൊടുത്തു; ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

Breaking News
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസുകാരനെ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ കൊലപ്പെടുത്തി. സ്‌കൂളിന്റെ വിജയത്തിന് വേണ്ടി ആഭിചാരക്രിയ നടത്തി അധികൃതര്‍ കുട്ടിയെ 'ബലി' നല്‍കുകയായിരുന്നുവെന്ന് ഉത്തര്‍പ്രദേശിലെ ഹാത്രാസ് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ ഡയറക്ടര്‍, ഇയാളുടെ അച്ഛന്‍, മൂന്ന് അധ്യാപര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാത്രാസ് റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിന് വിജയം കൊണ്ടുവരാന്‍ ഈ ആഴ്ചയുടെ തുടക്കത്തില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്‌കൂള്‍ ഡയറക്ടര്‍ ദിനേശ് ബാഗേലിന്റെ പിതാവ് കൂടോത്രത്തില്‍ വിശ്വസിച്ചിരുന്നതായും പൊലീസ് പറഞ്ഞു. സ്‌കൂളിന് പുറത്ത് കുഴല്‍ക്കിണറിന് സമീപം വെച്ച് കുട്ടിയെ കൊലപ്പെടുത്താനാണ് പ്രതികള്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുവരു...

വീണ്ടും കുതിച്ച് സ്വര്‍ണവില; 57,000ലേക്ക്

Breaking News
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നത് തുടരുന്നു. ഇന്നലെ കുതിപ്പിന് ബ്രേക്കിട്ട സ്വര്‍ണവില ഇന്ന് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. 57000ലേക്ക് കുതിക്കുമെന്ന സൂചനയാണ് ഇന്ന് നല്‍കിയത്. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് വര്‍ധിച്ചത്.മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയ ശേഷവും മുന്നേറ്റത്തിന്റെ പാതയിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്‍ധിച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വ്യാജ ഇ-കൊമേഴ്സ് വെബ്‌സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്.

KERALA NEWS
തിരുവനന്തപുരം: വ്യാജ ഇ-കൊമേഴ്സ് വെബ്‌സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പ്രമുഖ ഓൺലൈൻ ഇ-കൊമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ചു സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിങ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കാനാണ് പൊലീസ് നിർദേശം. കണ്ടെത്തിയ 155 വ്യാജ വെബ്സൈറ്റുകൾ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചതായും കേരള പൊലീസ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പെട്ടാൽ എത്രയും പെട്ടെന്ന് 1930 എന്ന നമ്പറിൽ വിളിച്ച് പൊലീസിനെ വിവരം അറിയിക്കണം. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരം അറിയിച്ചാൽ നഷ്ടമായ തുക തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്നും കുറിപ്പില്‍ പറയുന്നു. FACEBOOK POST നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഓണ്‍ലൈൻ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ദമ്ബതികളുടെ തട്ടിപ്പ്;

CRIME NEWS
ഓണ്‍ലൈൻ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം കാവന്നൂർ സ്വദേശി ഫാത്തിമ സുമയ്യ ആണ് ബെംഗളൂരുവില്‍ പിടിയിലായത്. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 5,06,75,000 രൂപയാണ് ദമ്ബതികള്‍ തട്ടിയെടുത്തത്. 2023 ഓക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ഓണ്‍ലൈൻ ട്രേഡിങ്ങില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത്, ഫാത്തിമ സുമയ്യയും ഭർത്താവ് ഫൈസല്‍ ബാബുവും പരാതിക്കാരനെ സമീപിച്ചു. തവണകളായി പണം കൈക്കലാക്കി. ഇതിനിടയില്‍ ഒന്നരക്കോടിയില്‍ അധികം രൂപ തിരികെ നല്‍കി. ബാക്കി തുകയോ, ലാഭ വിഹിതമോ തിരിച്ചു കൊടുത്തില്ല. പിന്നാലെയാണ് പൊലീസില്‍ പരാതിപ്പെട്ടത്. കേസെടുത്ത് അന്വേഷിക്കുന്നതിനിടെ പ്രതികള്‍ വിദേശത്തേക്ക് മുങ്ങി. സുമയ്യ, ഫൈസല്‍ ബാബു എന്നിവർക്കായി പൊലീസ് ലുക്കൌട്ട് സർക്കുലർ ഇറക്കിയിരുന്നു. കഴിഞ്ഞ ദിവസം സുമയ്യ ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയപ്...

തൃശൂരില്‍ മൂന്നിടങ്ങളില്‍ വൻ എടിഎം കൊള്ള

KERALA NEWS
തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറില്‍ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം....

മാലിന്യ മുക്ത നവകേരളം-സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍;

VENGARA
അച്ചനമ്പലം: മാലിന്യ മുക്ത നവകേരളം-സ്വച്ഛത ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി കണ്ണമംഗലം ഗ്രാമപഞ്ചായത്തിന്റെയും കിളിനക്കോട് മലബാര്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ അച്ഛനമ്പലം ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു എം ഹംസ ചടങ്ങ് ഉദ്ഘാടനം ചെയ്തു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സിദ്ദീഖ് അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തയ്യില്‍ ഹസീന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തയ്യില്‍ റഹിയാനത്ത്, വാര്‍ഡ് മെമ്പര്‍ ഹുസൈന്‍ കെ വി എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രമീള എം.പി സ്വാഗതം പറഞ്ഞു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തിക സി കെ, ഹരിത കര്‍മ്മ സേനാംഗങ്ങള്‍,കെയര്‍ ടേക്കര്‍, എന്നിവര്‍ നേതൃത്വം നല്‍കി. മലബാര്‍ കോളേജിലെ നാല്‍പതോളം വരുന്ന എന്‍ എസ് എസ് വ...

ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 283 ലാപ്‌ടോപുകള്‍ വിതരണം ചെയ്തു

MALAPPURAM
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കുമായി 283 ലാപ്‌ടോപുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ചാണ് ഓരോ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും നാല് വീതം ലാപ്‌ടോപുകള്‍ നല്‍കിയത്. വിതരണോദ്ഘാടനം വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ നിര്‍വഹിച്ചു. പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെല്‍ട്രോണ്‍) ആണ് ജില്ലാ പഞ്ചായത്തിനു വേണ്ടി ലാപ്‌ടോപുകള്‍ സപ്ലൈ ചെയ്തത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, അംഗങ്ങളായ പി.വി മാനാഫ്, പി.കെ.സി അബ്ദുറഹിമാന്‍, ഫൈസല്‍ എടശ്ശേരി, ബഷീര്‍ രണ്ടത്താണി, റൈഹാനത്ത് കുറ...

ജില്ലയെ പുകയില രഹിതമാക്കാന്‍ തയ്യാറെടുത്തതായി ജില്ലാ കളക്ടര്‍

MALAPPURAM
ജില്ലയിലെ ജനങ്ങളെ പുകയിലയുടെ പിടിയില്‍ നിന്നും രക്ഷിക്കുന്നതിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും തയ്യാറെടുത്തതായി ജില്ലാ കളക്ടര്‍ അറിയിച്ചു. യെല്ലോ ലൈന്‍ ക്യാമ്പയിന്‍ എന്ന പേരില്‍ ഇതിനായി പ്രത്യേക പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. ലോക പരിസ്ഥിതി ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളിലെ ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ക്ക് നടത്തിയ ജില്ലാതല പരിശീലന പരിപാടി മലപ്പുറം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുറഹ്‌മാന്‍ നഗര്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ പുകയില രഹിത വിദ്യാലയങ്ങളുള്ള പഞ്ചായത്തായി 2024 ജനുവരി മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ രീതിയില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും പഞ്ചായത്തുകളും പുകയിലരഹിതമാക്കുകയും പുകയിലയുടെയും മറ്റു ലഹരിവസ്തുക്കളുടെയും ഉപയോഗം കുറയ്ക്കുകയും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും ...

അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Breaking News
തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയില്‍ അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പൊലീസ്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉപേക്ഷിക്കപ്പെട്ട കാറിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെ തിരുച്ചി-കാരൈക്കുടി ദേശീയപാതയിലാണ് കാർ നിർത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ നമനസമുദ്രത്തില്‍ ഇതേ സ്ഥലത്ത് കാർ പാർക്ക് ചെയ്യുന്നത് കണ്ട നാട്ടുകാർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. 50 കാരനായ ബിസിനസുകാരനായ മണികണ്ഠൻ, ഭാര്യ നിത്യ, അമ്മ സരോജ, അവരുടെ രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കണ്ടെത്തിയ സ്ഥലത്തുനിന്ന് 200 കിലോമീറ്റർ അകലെയുള്ള സേലത്താണ് ഇവർ താമസിക്കുന്നത്. വിഷം കഴിച്ച്‌ മരിച്ചതെന്നാണ് സംശയം. കാറില്‍ നിന്ന് ഒരു കുറിപ്പും പൊലീസ് കണ്ടെടുത്തു. ആത...

സി എം സദാനന്ദൻ അന്തരിച്ചു

MARANAM
കണ്ണമംഗലം: മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറും കോൺഗ്രസ്‌ സജീവ പ്രവർത്തകനുമായിരുന്ന സി എം സദാനന്ദൻ അന്തരിച്ചു. വർഷങ്ങളായി അച്ഛനമ്പലത്ത് ഫോറങ്ങൾ പൂരിപ്പിക്കുന്ന ഓഫീസ് നടത്തിയിരുന്നു. ഭൗതിക ശരീരം തിരുവനന്തപുരത്തെ മകളുടെ വീട്ടിൽ ആണ്. നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശോഭന. മക്കൾ: സ്മൃതി, ശ്രുതി, ആശിഷ് (സൗദി) നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച പ്രതി ജീവനൊടുക്കിയ നിലയില്‍.

Breaking News, CRIME NEWS
ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം 30 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി ഒഡിഷയില്‍ ജീവനൊടുക്കി. മുക്തി രഞ്ജനെയാണ് ഒഡിഷയിലെ ഭദ്രക് ജില്ലയില്‍ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാളിലെ ജീവനക്കാരിയായ മഹാലക്ഷ്മിയുടെ മൃതദേഹ ഭാഗങ്ങളാണ് വയാലിക്കാവില്‍ മുന്നേശ്വര ബ്ലോക്കിലെ അപ്പാര്‍ട്മെന്റില്‍ നിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന മഹാലക്ഷ്മി ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. അപ്പാര്‍ട്മെന്റില്‍ നിന്നു ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മഹാലക്ഷ്മിയുടെ കുടുംബാംഗങ്ങളാണ് ഫ്രിഡ്ജില്‍ നിന്നും മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു.

MALAPPURAM
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം നടത്തുന്നതിനും വിദ്യാര്‍ത്ഥികളില്‍ ശുചിത്വ ശീലങ്ങള്‍ വളര്‍ത്തുന്നതിനുമായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛതാ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി, ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു. എല്‍ പി, യു പി വിഭാഗം മത്സരം ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളിലും ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം മത്സരം ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളിലും നടന്നു. നൂറ്റിയന്‍പതോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, അസിസ്റ്റന്റ് കളക്ടര്‍ വി എം ആര്യ, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി. എല്‍ പി, യു പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം മുഹമ്മദ് നിഫാദ് എം, എ യു പി എസ്, തൊട്ടേക്കാട്, രണ്ടാം സ്ഥാനം ടി. ശാലൈന്‍, ദാറുല്‍ ഫലാഹ് ഇംഗ്ലീഷ് സ്‌കൂള്‍ പൂപ്പലം, മൂന്നാം സ്ഥാനം അ...

ചാത്തൻ സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചു; ജ്യോത്സ്യൻ അറസ്റ്റില്‍

CRIME NEWS
ചാത്തൻസേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റില്‍. തൃശൂർ സ്വദേശി പ്രഭാദിനെയാണ് വീട്ടമ്മയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പൂജ നടത്താൻ വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സമൂഹമാധ്യമത്തില്‍ വന്ന പരസ്യം കണ്ടാണ് വീട്ടമ്മ ജ്യോത്സ്യനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാനായി സമീപിക്കുകയായിരുന്നു. പൂജ നടത്താൻ കൊച്ചിലെ വെണ്ണലയിലേക്ക് ഇയാള്‍ വീട്ടമ്മയെ ക്ഷണിച്ചു. കഴിഞ്ഞ ജൂണില്‍ നടന്ന പൂജക്കിടെ ജ്യോത്സ്യൻ ബലാത്സംഗം ചെയ്തു എന്നാണ് വീട്ടമ്മയുടെ പരാതി. പിന്നീട് തൃശൂരില്‍ വെച്ചും പീഡിപ്പിച്ചു. ആദ്യ പൂജക്ക് ഫലം ലഭിക്കാത്തതില്‍ ഒരു പൂജകൂടി നടത്തണമെന്നായിരുന്നു ജോത്സ്യൻ പറഞ്ഞത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തുടർന്നാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയ...

മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

KERALA NEWS
കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഉദുമ മുന്‍ എംഎല്‍എയാണ്. അപകടത്തെത്തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണന്‍ നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ ഏറെ ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്നു. കാസര്‍കോട് ജില്ല രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. കേരഫെഡ് ചെയര്‍മ...

റോഡുസുരക്ഷ, ശുചിത്വ പരിപാലനം വീട്ടമ്മമാർ ഏറ്റെടുക്കണം: റാഫ്

MALAPPURAM
മലപ്പുറം: ശുചിത്വ പരിപാലനവും റോഡുസുരക്ഷ ബോധ വർക്കരണവും വീട്ടമ്മമാർ ഏറ്റെടുത്താൽ ഏറെ പ്രയോജനപ്പെടുമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ കെ എം അബ്ദു അഭിപ്രായപ്പെട്ടു. ഇതിൻ്റെ ഭാഗമായി കുടുംബശ്രീ മിഷനുമായി കൈകോർത്ത് ജില്ലയിൽ ചങ്ങരംകുളം മുതൽ വഴിക്കടവു വരെയുള്ള മുഴുവൻ തദ്ദേശസ്വയംഭരണ വാർഡുകളിലും വരുന്ന ആറു മാസക്കാലം വീഡിയോ വാൾ പ്രചരണ വാഹന ജാഥക്ക് ഉടൻ തുടക്കം കുറിക്കുമെന്നദ്ദേഹം പറഞ്ഞു. റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം ഗെയിൻ അക്കാഡമി സെമിനാർ ഹാളിൽ സംഘടിപ്പിച്ച വനിത കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. റാഫ് വനിതാ ഫോറം സംസ്ഥാന പ്രസിഡണ്ട് സുജാത എസ് വർമ്മ അധ്യക്ഷയായിരുന്നു. റാഫ് വനിതാ ഫോറം പ്രസിഡണ്ടായി ബേബി ഗിരിജ, ജനറൽ സെക്രട്ടറിയായി ശബ്ന തുളുവത്ത് , ട്രഷററായി ആർ സാവിത്രി ടീച്ചർ എന്നിവരെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി പി കെ ജുബീന, സാബിറ ചേളാരി, ബിജി തോമസ്, എൻടി മൈമൂന, ടി കെ. റുക്കിയ ജോയിൻ്റ് സെക്ര...

തിളച്ചപാല്‍ മറിഞ്ഞ് കുഞ്ഞ് മരിച്ചു

KERALA NEWS
കോഴിക്കോട്: താമരശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് ചികിത്സയിലായ് കുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുള്ളയാണ് മരിച്ചത്. ഒരുവയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ചപാല്‍ മറിഞ്ഞത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അര്‍ജുന്‍റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

Breaking News
ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 71 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഇന്ന് നിര്‍ണായകമായത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്.ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്‍റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശ...

വി.കെ മമ്മു ഹാജി മരണപ്പെട്ടു

MARANAM
വലിയോറ: മുതലമാട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും മഹല്ല് മുതവല്ലിയും 15ാം വാർഡ് മുസ്ലിം ലീഗ് മുൻ പ്രസിഡന്റുമായ വി.കെ മമ്മു ഹാജി മരണപ്പെട്ടു. ഭാര്യ: ആയിഷുമ്മു എം.പി, മക്കൾ: അലി ഹസ്സൻ ബാവ, അബ്ദുൽ അസീസ്, ഇസ്മായിൽ, അബ്ദുൽ റഹീം, അബ്ദുൽ റസാഖ് (സിവിൽ എഞ്ചിനീയർ), അബ്ദുൽ സമദ്. പരേതന്റെ ജനാസ നമസ്കാരം ഇന്ന് ബുധൻ വൈകുന്നേരം 5 മണിക്ക് വലിയോറ മുതലമാട് ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍.

KERALA NEWS
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. മൂന്ന് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കും. അമ്മ സംഘടനയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഫ്‌ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്. ഈ പരാതികളിന്മേല്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനും കോഴിക്കോട് നടക്കാവ് പോലീസുമാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ ഭാഗമായാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. കേസില്‍ നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ഇടവേള ബാബുവിന് ജാമ്യം അനുവദിച്ചത്. നിങ്ങൾ വ...

MTN NEWS CHANNEL

Exit mobile version