തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുഖത്ത് ഇന്ത്യൻ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങൾ ചോദിക്കുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ. വയനാട് പുനരധിവാസത്തിലെ അടിയന്തര പ്രമേയ ചർച്ചയിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം സഹായിക്കുന്നില്ല എന്നത് ദുഃഖമുണ്ടാക്കുന്നുവെന്നും ദുരന്തത്തിൽ പെട്ടവരുടെ കടങ്ങൾ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസത്തിന് ഉടൻ സ്ഥലം ഏറ്റെടുക്കണം. സർക്കാർ അടിയന്തരമായി ഇടപെടണം. പുനരധിവാസത്തിൽ തുടക്കത്തിൽ നമുക്ക് ആവേശം ഉണ്ടാകും. പിന്നീട് മന്ദഗതിയിലാവും. ഒടുവിൽ വിസ്മൃതിയിലാവുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേവലം കോൺക്രീറ്റ് ഭവനം അല്ല പുനരധിവാസമെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാട് ദുരന്തത്തിൽ സ്വീകരിച്ച നടപടികൾക്ക് നന്ദി പറഞ്ഞ എംഎൽഎ എല്ലാവരും കൂട്ടായി നിന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തിയെന്നും കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് എല്ലാ കാര്യത്തിലും മെല്ലെപോക്കാണ് കണ്ടത്. 200 മില്ലിലിറ്റർ മഴ പെയ്താൽ ദുരന്തത്തിന് സാധ്യതയുണ്ട്. എന്നാൽ മഴയെ അളക്കാനുള്ള ക്രമീകരണങ്ങൾ ഇല്ലാത്തത് ദുരന്തത്തിന് കാരണമായി. കാലാവസ്ഥ വ്യതിയാനം മുൻകൂട്ടി കാണാൻ കഴിയില്ല. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടായി. ഉരുൾപൊട്ടിയതിനുശേഷമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഏകോപനത്തിൽ വീഴ്ച ഉണ്ടായി. ജില്ലാ കളക്ടറെ മാറ്റിയത് തിരിച്ചടിയായെന്നും ടി സിദ്ദിഖ് സഭയിൽ പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com