Thursday, September 18News That Matters

Tag: landslade

വയനാട് പുനരധിവാസം; പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനം ചോദിക്കുന്നു: ടി സിദ്ദിഖ് എംഎൽഎ

KERALA NEWS
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുഖത്ത് ഇന്ത്യൻ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങൾ ചോദിക്കുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ. വയനാട് പുനരധിവാസത്തിലെ അടിയന്തര പ്രമേയ ചർച്ചയിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം സഹായിക്കുന്നില്ല എന്നത് ദുഃഖമുണ്ടാക്കുന്നുവെന്നും ദുരന്തത്തിൽ പെട്ടവരുടെ കടങ്ങൾ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസത്തിന് ഉടൻ സ്ഥലം ഏറ്റെടുക്കണം. സർക്കാർ അടിയന്തരമായി ഇടപെടണം. പുനരധിവാസത്തിൽ തുടക്കത്തിൽ നമുക്ക് ആവേശം ഉണ്ടാകും. പിന്നീട് മന്ദഗതിയിലാവും. ഒടുവിൽ വിസ്മൃതിയിലാവുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേവലം കോൺക്രീറ്റ് ഭവനം അല്ല പുനരധിവാസമെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാട് ദുരന്തത്തിൽ സ്വീകരിച്ച നടപടികൾക്ക് നന്ദി പറഞ്ഞ എംഎൽഎ എല്ലാവരും കൂട്ടായി നിന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തിയെന്നും കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് എ...

MTN NEWS CHANNEL

Exit mobile version