Monday, August 24News That Matters

Month: August 2026

രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ്.

TIRURANGADI
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് വിപുലമായ പരിപാടികളോടെ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ചുടലപ്പറമ്പ് മൈതാനിയിൽ രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ ശൗര്യ സമ്മാൻ അവാർഡ് ജേതാവ് റിട്ട. സുബേദാർ മേജർ ശ്രീ. കൃഷ്ണൻ ടി. ദേശീയ പതാക ഉയർത്തി.ക്ലബ്ബ് കൺവീനർ കെ.ടി. വിനോദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കേലച്ചൻകണ്ടി അധ്യക്ഷത വഹിച്ചു. കലാ-കായിക താരങ്ങളും ക്ലബ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.ചന്ദ്രൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജോയിന്റ് കൺവീനർ മനോജ് ടി. നന്ദി രേഖപ്പെടുത്തി.ദേശസ്നേഹവും കായിക കൂട്ടായ്മയുടെ ഐക്യവും വിളിച്ചോതിയ ആഘോഷം ആവേശകരമായി സമാപിച്ചു....

സ്വാതന്ത്ര്യത്തിന്റെ സന്ദേശവുമായി ഓറിയന്റൽ എച്ച്.എസ്.എസ്.

TIRURANGADI
തിരൂരങ്ങാടി: ദേശീയബോധത്തിന്റെയും സാമൂഹിക ഉത്തരവാദിത്വത്തിന്റെയും സന്ദേശമുയർത്തി തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനം പ്രൗഢമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ കെ. കെ. ഉസ്മാൻ മാസ്റ്റർ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മുനീർ താനാളൂർ അധ്യക്ഷത വഹിച്ചു.സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളും ഉത്തരവാദിത്വങ്ങളും പുതുതലമുറ തിരിച്ചറിയണമെന്ന് ചടങ്ങിൽ ഓർമിപ്പിച്ചു. രാജ്യസ്നേഹം, ഭരണഘടനാ മൂല്യങ്ങളോടുള്ള ആദരം, സഹിഷ്ണുത, സാമൂഹിക സേവനം, പരസ്പര ബഹുമാനം എന്നിവ വിദ്യാർത്ഥികളുടെ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും സന്ദേശം നൽകി.എൻ.എസ്.എസ്. വളണ്ടിയർമാരും സ്കൗട്ട് വിദ്യാർത്ഥികളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. ദേശീയഗാനം, ദേശഭക്തിഗാനം എന്നിവയ്ക്കു പുറമെ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്കൂൾ ക്യാമ്പസ് ശുചീക...

കണ്ണമംഗലം വട്ടപ്പൊന്തയിൽ ബിരുദ വിദ്യാർത്ഥി തൂങ്ങി മരിച്ചു

VENGARA
കണ്ണമംഗലം: വട്ടപ്പൊന്ത കാളംചിറയിൽ പത്തൊൻപതുകാരനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളംചിറ സ്വദേശി അഭിനവ് (19) ആണ് മരിച്ചത്. അട്ടപ്പാടിയിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഞായർ രാത്രിയോടെ പടപ്പറമ്പ് ശ്മശാനത്തിൽ സംസ്കരിച്ചു. കുടുംബാംഗങ്ങൾ: പിതാവ്: വിജയൻ മാതാവ്: ബീന സഹോദരങ്ങൾ: അശ്വിൻ, ജിത്തു...

ഡോക്ടർ കുഞ്ഞഹമ്മദിന്റെ സ്മരണക്കായി വേങ്ങര പാലിയേറ്റീവിനു സൗജന്യമായി വാഹനം നൽകി മക്കൾ.

LOCAL NEWS
രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വേങ്ങര പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിന് ഡോക്ടർ കുഞ്ഞഹമ്മദിന്റെ സ്മരണക്കായി സൗജന്യമായി വാഹനം താക്കോൽ കൈമാറി മക്കൾ. മക്കളായ ഷമീല, ഡോ. ഷലൂബ്, മരുമക്കളായ അബ്ദുൽ നാസർ സഫറുള്ള, ഹാഫിസ് എന്നിവരിൽ നിന്നും പാലിയേറ്റീവ് പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ താക്കോൽ ഏറ്റുവാങ്ങി. തുടർന്ന് വാഹനത്തിന്റെ ആദ്യ ഓട്ടത്തിന്റെ ഫ്ലാഗ് ഓഫ്‌ മക്കൾ തന്നെ നിർവഹിച്ചു. സ്വാതന്ത്ര്യ ദിനാചരണത്തോടനുബന്ധിച്ച് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രസിഡന്റ്‌ ഹംസ പുല്ലമ്പലവൻ ദേശീയ പതാക ഉയർത്തുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു. ബഷീർ പുല്ലമ്പലവൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വേങ്ങര വ്യാപാരി വ്യവസായി നേതാക്കളായ അബ്ദുൽ അസീസ് ഹാജി പക്കിയൻ, എം.കെ സൈനുദ്ധീൻ ഹാജി, മീരാൻ പി.പി, എഞ്ചിനീയർ അബ്ദുൽ നാസിർ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് സെക്രട്ടറി അഹമ്മദ് ബാവ ടി.കെ സ്വാഗതവും വൈസ് പ്രസിഡന്റ...

അത്താണിക്കുണ്ട് അംഗൻവാടിയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

VENGARA
ഊരകം: ഊരകം പഞ്ചായത്ത് മൂന്നാം വാർഡ് അത്താണിക്കുണ്ട് അംഗൻവാടിയിൽ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. വാർഡ് മെമ്പർ അസൈനാർ ഊരകം ദേശീയ പതാക ഉയർത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും അമ്മമാരുടെയും മറ്റ് രക്ഷിതാക്കളുടെയും നേതൃത്വത്തിൽ നടന്ന ഘോഷയാത്ര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സ്വാതന്ത്ര്യദിന സന്ദേശം ഉൾക്കൊള്ളുന്ന പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന സമ്മേളനത്തിൽ വി. വിനോദിനി ടീച്ചർ അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർ അന്നത്ത് ഇ.കെ, കമലാവതി പി, മുഹമ്മദ് ഹുസൈൻ എൻ.ടി, വൃന്ദ പി, സജിൽ പി, ഷബ്‌ന എൻ.ടി, ഷിബിൻ കെ.പി, റസീന എൻ.ടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളു...

കുറ്റാളൂർ ഊരകം കീഴ്മുറി ജി.എൽ.പി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന് തുടക്കമായി

VENGARA
വേങ്ങര: 'സേവനം, ആരോഗ്യം, സൗഹൃദം' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച്, ധാർമികബോധവും അച്ചടക്കവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുറ്റാളൂർ ഊരകം കീഴ്മുറി ജി.എൽ.പി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് (JRC) യൂണിറ്റിന് തുടക്കമായി. പുതിയ യൂണിറ്റിന്റെ സ്കാർഫിങ് ചടങ്ങും ഉദ്ഘാടനവും സ്കൂൾ പ്രധാനാധ്യാപകൻ യു. സുലൈമാൻ നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് അംഗം റൈഹാനത്ത് ചെമ്പയിൽ, പി.ടി.എ പ്രസിഡന്റ്‌ എൻ.പി മുനീർ, എസ്.എം.സി ചെയർമാൻ ഹാരിസ് വേരേങ്ങൾ, എം.ടി.എ പ്രസിഡന്റ്‌ ബിന്ധ്യ, ഷിബു വി.പി, നിസാറ കല്ലുങ്കൽ, സമീർ കെ.കെ, രതീഷ്, വിനോദ്, കെ.വി ശോഭന, പി.കെ മുഹമ്മദ്‌ നിബ്രാസ് എന്നിവർ സംസാരിച്ചു. ജെ.ആർ.സി കൗൺസിലർമാരായ എം.പി രതി, കെ. വിനീത, സീനിയർ ടീച്ചർ മിനിദാസ്, എം.ടി ഷഹാദത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp....

ലെൻസ്ഫെഡും അലീവ് എബിലിറ്റി പാർക്കും ചേർന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

VENGARA
വേങ്ങര: ലെൻസ്ഫെഡ് വേങ്ങര ഏരിയ കമ്മിറ്റിയും അലീവ് എബിലിറ്റി പാർക്കും സംയുക്തമായി “സ്വാതന്ത്ര്യത്തിന്റെ സന്തോഷം, സ്നേഹത്തിന്റെ കരുതലോടെ” എന്ന സന്ദേശമുയർത്തി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. വേങ്ങര ചേറ്റിപ്പുറമാട്ടെ അലീവ് എബിലിറ്റി പാർക്കിൽ നടന്ന പരിപാടി പി.എം.എ. സമീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശഭക്തിഗാനങ്ങൾ, വിവിധ കലാപരിപാടികൾ, വിദ്യാർത്ഥികളുടെ കലാവിരുന്നുകൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. അലീവ് എബിലിറ്റി പാർക്കിലെ വിദ്യാർത്ഥികളോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചതാണ് പരിപാടിയുടെ പ്രധാന ആകർഷണം. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. സ്വാതന്ത്ര്യത്തിന്റെ മഹത്തായ മൂല്യങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനോടൊപ്പം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തുനിർത്തുന്ന പ്രവർത്തനങ്ങൾ കൂട...

ഗ്രീൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കക്കാടംപുറത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

VENGARA
കക്കാടംപുറം: സാമൂഹിക കൂട്ടായ്മയായ ഗ്രീൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കക്കാടംപുറം ഗ്രീൻ സ്ക്വയറിൽ നടന്ന ചടങ്ങിൽ ഗ്രീൻ ഫൗണ്ടേഷൻ ഗവേണിംഗ് ബോഡി ചെയർമാൻ പി.പി ബഷീർ അഹമ്മദ് ദേശീയ പതാക ഉയർത്തി. ചടങ്ങിൽ ഭാരവാഹികളായ കെ.സി മുഹമ്മദ് കുട്ടി, എം. ദേവദാസൻ, പി.കെ ഉസ്മാൻ, സത്താർ കുറ്റൂർ, ഫൈസൽ മാലിക് വി.എൻ, റസാഖ് അരീക്കൻ, അഷ്റഫ് പാവിൽ, സലീം കെ.സി, കെ.കെ അബ്ദുൽ ലതീഫ്, മൊയ്തീൻ കുട്ടി കോതേരി, അമീൻ കള്ളിയത്ത്, അബ്ദുൽ മജീദ് അരീക്കൻ, അഹമ്മദ് കോയ കള്ളിയത്ത്, അബ്ദുൽ ലത്വീഫ് ജീസാൻ, അൻവർ സ്വാദിഖ് വാഫി, അബ്ദുൽ കരീം ഹാജി പള്ളിയാളി, മുനീർ പി.വി, അബ്ദുള്ളക്കുട്ടി അരീക്കൻ, എ.പി ഖാസിം, സൈതലവി കോയിസ്സൻ, പി.പി അബ്ദുൽ ഹാദി, മജീദ് എം.കെ, മുഹമ്മദലി ആലുങ്ങൽ എന്നിവർ സംബന്ധിച്ചു ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6...

‘പട്ടുനൂലിഴയിൽ കോർത്ത സൗഹൃദം’ മുൻ സെറിഫെഡ് ജീവനക്കാരുടെ സംഗമം മലപ്പുറത്ത് നടന്നു

MALAPPURAM
മലപ്പുറം: മൾബറി കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന കേരള സ്റ്റേറ്റ് സെറികൾച്ചർ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ (സെറിഫെഡ്) മുൻ ജീവനക്കാരുടെ കൂട്ടായ്മയായ 'പട്ടുനൂലിഴയിൽ കോർത്ത സൗഹൃദം' സംഗമം മലപ്പുറത്ത് നടന്നു. മലപ്പുറത്തും സമീപ ജില്ലകളിലുമായി മുൻപ് സെറിഫെഡിൽ സേവനമനുഷ്ഠിച്ചിരുന്ന നാല്പതോളം പേരാണ് ഈ സ്നേഹസംഗമത്തിൽ ഒത്തുകൂടിയത്. പരിപാടി സി.കെ ഉമ്മർ കോയ ഉദ്ഘാടനം ചെയ്തു. ടീം കോ-ഓർഡിനേറ്റർ കെ.ടി മുഹമ്മദ്‌ മുസ്തഫയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കെ.ടി മജീദ് താണിക്കൽ അധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയിൽ നിന്നും മെഡൽ കരസ്ഥമാക്കിയ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരനായ എ.കെ ജയനെ ചടങ്ങിൽ ആദരിച്ചു. അദ്ദേഹം തന്നെയാണ് പരിപാടിക്ക് സ്വാഗതം ആശംസിച്ചത്. മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. മുഹമ്മദ്‌, മങ്കട ബ്ലോക്ക്‌ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ പി. ഉസ്മാൻ പടിഞ്ഞാറ്...

ആനങ്ങാടി റോഡ് കയ്യേറ്റം പൊതുമരാമത്ത് വകുപ്പ് സർവേ നടപടികൾ ആരംഭിച്ചു.

PARAPPANAGADI
വള്ളിക്കുന്ന്: തിരൂർ–കടലുണ്ടി റോഡ് പ്രവൃത്തി പൂർത്തിയായിട്ടും വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടി ബസ് സ്റ്റോപ്പിൽ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായില്ല. പൊരിയുന്ന വെയിലിൽ തണലില്ലാതെ റോഡരികിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ബസ് സ്റ്റോപ്പും നടപ്പാതയും കയ്യേറിയുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനെതിരെ പരാതി നൽകിയതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അതിർത്തി നിർണ്ണയിക്കുന്നതിനായി സർവേ നടപടികൾ ആരംഭിച്ചു. റോഡ് പ്രവൃത്തികളുടെ ഭാഗമായി ഡ്രൈനേജ് സ്ഥാപിച്ചെങ്കിലും കൃത്യമായ സർവേ നടത്തി പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങൾ കണ്ടെത്താത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പരാതിക്കാർ പറയുന്നത്. കൂടാതെ ബസ് സ്റ്റോപ്പിന്റെ കൈവരികൾ തകർത്തതായും, റോഡ് ഉയർത്തിയത് കാരണം ബസ് സ്റ്റോപ്പിന് ഉയരം കുറവായതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാർക്ക് സുരക്ഷിതമായ കാത്തിരിപ്പ് കേ...

റിട്ട. എ.ഇ.ഒ കാടേങ്ങൽ ബീരാൻ കുട്ടി മാസ്റ്റർ നിര്യാതനായി

MARANAM
തിരൂരങ്ങാടി: എ.ആർ നഗർ കൊളപ്പുറം സ്വദേശിയും നിലവിൽ തിരൂരങ്ങാടിയിൽ താമസക്കാരനുമായ കാടേങ്ങൽ ബീരാൻ കുട്ടി മാസ്റ്റർ (94) നിര്യാതനായി. വേങ്ങര ഗവ. ഹൈസ്കൂൾ, തിരൂരങ്ങാടി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായും (എ.ഇ.ഒ) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച വ്യക്തിയായിരുന്നു അദ്ദേഹം. പരേതയായ സി.എച്ച്. സൈനബയാണ് ഭാര്യ. മക്കൾ: മുസ്തഫ ഹാജി (മുനീറ ഹാർഡ്‌വെയേഴ്‌സ്, ചെമ്മാട്), ഫൈസൽ (റിട്ട. പ്രൊഫസർ, പി.എസ്.എം.ഒ കോളേജ്, തിരൂരങ്ങാടി), സുൽഫത്ത്. മരുമകൻ: അബ്ദുൽ കരീം (റിട്ട. പ്രൊഫസർ, എം.ഇ.എസ് കോളേജ്, മണ്ണാർക്കാട്). മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരൂരങ്ങാടി തറമ്മൽ ജുമുഅത്ത് പള്ളിയിൽ നടക്കും....

KSTA വേങ്ങര ഉപജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

VENGARA
വേങ്ങര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) വേങ്ങര ഉപജില്ലാ കമ്മിറ്റി ജി.യു.പി.എസ് ക്ലാരിയിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ടി ശ്രീജ ഉദ്ഘാടനം ചെയ്തു. സെപ്തംബർ 19-ന് നടക്കുന്ന അധ്യാപക പ്രക്ഷോഭത്തിൽ അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കാനും, പ്രവർത്തന ഫണ്ട്‌ സമാഹരണം വിജയിപ്പിക്കാനും കൺവെൻഷനിൽ തീരുമാനമായി. ചടങ്ങിൽ കെ.പി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സി. രതീഷ്, പി.വി.കെ ഹസീന, കെ. ശശികുമാർ, കെ. ദീപ എന്നിവർ സംസാരിച്ചു. പരിപാടിക്ക് വി. ദിനേശ് സ്വാഗതവും കെ.പി ജിഷ നന്ദിയും പറഞ്ഞു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

താനൂർ കസ്റ്റഡി മരണം: താമിർ ജിഫ്രിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് വ്യക്തമാക്കുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

CRIME NEWS
താനൂർ: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രി മരിച്ച രാത്രിയിലെ താനൂർ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗുരുതരാവസ്ഥയിലായ താമിറിനെ പോലീസുകാർ ചുമന്ന് ജീപ്പിൽ കയറ്റുന്നതും, ഇതിന് ശേഷവും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈകിയെന്നും ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. പുലർച്ചെ 4.18നാണ് താമിർ ജിഫ്രിയെ പോലീസ് ജീപ്പിൽ കയറ്റുന്നത്. എന്നാൽ അഞ്ച് മിനിറ്റിന് ശേഷം 4.23നാണ് ജീപ്പ് സ്റ്റേഷൻ വിട്ടത്. ഗുരുതരാവസ്ഥയിലായിരുന്ന താമിറിനെ ആശുപത്രിയിലെത്തിക്കുന്നതിൽ ഈ സമയവ്യത്യാസം നിർണായകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂന്ന് വർഷമായി കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ പോലീസ് സ്റ്റേഷന് പുറത്തെ ദൃശ്യങ്ങൾ ലഭ്യമായത്. 2023 ഓഗസ്റ്റ് ഒന്നിനാണ് താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി...

അനധികൃത ഖനനം: ജില്ലയിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമാക്കി

MALAPPURAM
ജില്ലയിൽ അനധികൃത ഖനനവും ധാതുക്കളുടെ അനധികൃത കടത്തും തടയുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംയുക്ത സ്ക്വാഡ് പരിശോധന ശക്തമാക്കി. ജിയോളജി, റവന്യൂ, പൊലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. നിരീക്ഷണം കർശനമാക്കുന്നതിന്റെ ഭാഗമായി ഊരകം, കണ്ണമംഗലം പ്രദേശങ്ങളിലും പരിസരങ്ങളിലുമായി അഞ്ച് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 12 നാണ് സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയത്. പരിശോധനയുടെ ആദ്യ രണ്ട് ദിവസങ്ങളിലായി മെറ്റലും എം-സാൻഡും അനധികൃതമായി കടത്തിയ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. സാധുവായ പരിസ്ഥിതി അനുമതി (ഇ.സി.) ഇല്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തിയ നെടിയിരിപ്പിലെ ക്വാറിയുടെ പ്രവർത്തനം തടഞ്ഞ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് വില്ലേജിൽ പ്രവർത്തിച്ചിരുന്ന അനധികൃ...

എ.ആർ നഗർ സ്വദേശി മുക്കൻ ഷാജഹാൻ മരണപ്പെട്ടു

MARANAM
എ.ആർ നഗർ: കൊളപ്പുറം ഇരുമ്പുചോല മഹല്ല് സ്വദേശിയും നിലവിൽ വളപ്പിൽ താമസക്കാരനുമായ മുക്കൻ ഷാജഹാൻ മരണപ്പെട്ടു. മയ്യിത്ത് നമസ്കാര 4.00 മണിക്ക് ഇരുമ്പുചോല ജുമാ മസ്ജിദിൽ. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...

കെ.വി ആലസ്സൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര: കുറ്റാളൂർ KV. ആലസ്സൻ കുട്ടി ഹാജി (Manager Peace Public School Vengara) എന്നവർ അൽപ സമയം മുമ്പ് മരണപ്പെട്ടു, മയ്യിത്ത് നമസ്കാരം ഇന്ന് 14/08/2026 വെള്ളി വൈകുന്നേരം 4മണിക്ക് വേങ്ങര ടൌൺ സലഫി മസ്ജിദിൽ (വ്യാപാരി വ്യവസായി റോഡ്). മക്കൾ ഷമീർ, സഫീർ, ഷാഹിന, മരുമക്കൾ നഈo, അഫ്‍സിയ, സജ്‌ന.

മലപ്പുറം അസിസ്റ്റന്റ് കലക്ടർ പി.ഒ. സാദിഖിന് കേരള ഡെവലപ്മെന്റ് ഫോറത്തിന്റെ ആദരവ്

TIRURANGADI
തിരൂരങ്ങാടി: മലപ്പുറം ജില്ല അസിസ്റ്റന്റ് കലക്ടറായി (അസിസ്റ്റന്റ് ജില്ലാ മജിസ്ട്രേറ്റ്) നിയമിതനായ പി.ഒ. സാദിഖിന് കേരള ഡെവലപ്മെന്റ് ഫോറത്തിന്റെ (കെ.ഡി.എഫ്) ആദരവ്. പൊതുസേവന രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും ഉത്തരവാദിത്തപരമായ ഔദ്യോഗിക സേവനവും പരിഗണിച്ചാണ് കെ.ഡി.എഫിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ ആദരിച്ചത്.സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ ആനങ്ങാടി, ഷൈനി പട്ടാളത്തിൽ എന്നിവർ ചേർന്ന് അദ്ദേഹത്തിന്റെ ചേമ്പറിൽ നേരിട്ടെത്തിയാണ് ആദരവ് കൈമാറിയത്. സാമൂഹിക, സാംസ്കാരിക, ഭരണ മേഖലകളിൽ മലപ്പുറത്തിന് മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ ഉത്തരവാദിത്തത്തിലൂടെ പി.ഒ. സാദിഖിന് സാധിക്കുമെന്ന് കെ.ഡി.എഫ് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.പുതിയ പദവിയിൽ ജനോപകാരപ്രദമായ മികച്ച സേവനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ കഴിയട്ടെയെന്നും കെ...

പ്രമുഖ ഫുട്ബോൾ താരം അസീം അരീക്കോട് വാഹനാപകടത്തിൽ മരണപ്പെട്ടു

Accident
അരീക്കോട്: കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ച പ്രമുഖ ഫുട്ബോൾ താരവും കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്‌പെക്ടറുമായ അസീം കൊറളിയാടന്റെ (അസീം അരീക്കോട്) പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. കോയമ്പത്തൂർ കസ്റ്റംസ് ഓഫീസിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വൈകുന്നേരം മൂന്ന് മണിയോടെ അരീക്കോട്ടെത്തിക്കും. പുത്തലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം രാത്രി എട്ടുമണിക്ക് അരീക്കോട് മൈത്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കും. ദേശീയ തലത്തിൽ ശ്രദ്ധേയനായ കാൽപ്പന്തുകളിക്കാരനായിരുന്നു അസീം. അണ്ടർ 21 കേരള ടീമിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം കളിമിടുക്കുകൊണ്ട് മറ്റു മൂന്ന് സംസ്ഥാനങ്ങൾക്കു വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. 2010-ൽ മഹാരാഷ്ട്രയ്ക്കും 2013-ൽ തമിഴ്‌നാടിനും വേണ്ടി അദ്ദേഹം സന്തോഷ് ട്രോഫി കളിച്ചു. ക്ലബ്ബ് ഫുട്ബോളിലും മികച്ച റെക്കോർഡുള്ള അസീം ഒമ്പത് സീസണുകളിലായി ഐ ലീഗിൽ പന്ത് തട്ടിയിട്ടുണ്ട്. 2005-06 സീസണി...

ഇരിങ്ങല്ലൂർ സ്വദേശി സൈതാലിക്കുട്ടി നിര്യാതനായി

MARANAM
കൂട്ടിലങ്ങാടി: വേങ്ങര ഇരിങ്ങല്ലൂർ കൂമങ്കല്ലു പാലത്തിനു സമീപം മുൻപ് താമസിച്ചിരുന്നതും, ഇപ്പോൾ കൂട്ടിലങ്ങാടി പാറടി റോഡിൽ പഴയ സ്‌കൂളിന് സമീപം താമസിക്കുന്നതുമായ അമ്പലവൻ കുളപ്പുരക്കൽ (കാട്ടിൽത്തൊടു) സൈതാലിക്കുട്ടി (കുഞ്ഞു - 85) നിര്യാതനായി. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9.30-ന് കുറുവ കൂട്ടിലങ്ങാടി ജുമാ മസ്ജിദിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👇 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A ⊶⊷⊶⊷❍❍⊶⊷⊶⊷...

വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച കൊക്കയിൻ പിടികൂടി.

MALAPPURAM
എടവണ്ണ: 20 ഗ്രാം കൊക്കെയ്നുമായി കോഴിക്കോട് മുക്കത്ത് വെച്ച് പിടിയിലായ എടവണ്ണ ഐന്തർ സ്വദേശിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മയക്കുമരുന്ന് കണ്ടെടുത്തു. മുക്കം പോലീസ് അറസ്റ്റ് ചെയ്ത മണ്ണിൽ കടവൻ അൻഫാസിന്റെ വീട്ടിൽ നിന്നാണ് വീണ്ടും കൊക്കെയ്ൻ പിടികൂടിയത്. മുക്കം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് എസ്.ഐ പി. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അൻഫാസിന്റെ വീട്ടിൽ പരിശോധന നടത്തിയത്. കിടക്കക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന 5.4 ഗ്രാം കൊക്കെയ്ൻ കൂടിയാണ് അന്വേഷണ സംഘം കണ്ടെടുത്തത്. ഈ സംഭവത്തിൽ എടവണ്ണ പോലീസ് സ്റ്റേഷനിലും പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടരന്വേഷണത്തിനായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. എ.എസ്.ഐ സി.ടി. സാബിറ, എസ്.സി.പി.ഒ സക്കീറലി, സി.പി.ഒ വിഗ്നേഷ് സി., ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, നിബിൻദാസ് ടി. എന്നിവരടങ്ങിയ സംഘമാണ് കേസ...

MTN NEWS CHANNEL

Exit mobile version